Author: Soorya Vijayakumar

Former journalist. Writing is my passion.

ഒരു കുഞ്ഞ് ജനിക്കുകയെന്നാൽ ഒരു കുടുംബത്തെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. തന്നെ വളക്കാപ്പ് പോലെയുള്ള ചടങ്ങുകൾ നടത്തി കുഞ്ഞിനെ വരവേൽക്കാൻ എല്ലാവരും തയാറാകും. കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ പക്ഷെ ഈ സന്തോഷം ഉണ്ടാകാറുണ്ടോ ? കുഞ്ഞിന്റെ മേൽ ആർക്കാണ് കൂടുതൽ അധികാരം എന്ന് അറിയാനുളള മത്സരമായിരിക്കും ഭൂരിഭാഗം വീടുകളിലും . ഈ അധികാരവടംവലി തകർത്ത കുടുംബങ്ങൾ വരെയുണ്ട്. പലപ്പോഴും കുഞ്ഞിന്റെ മേൽ അപ്പൂപ്പനും അമ്മൂമ്മയും കൂടുതൽ അധികാരം സ്ഥാപിക്കുന്നത് വലിയ വഴക്കുകളിലേക്കാണ് നയിക്കുന്നത്. ശരിക്കും ഒരു കുഞ്ഞിനെ നോക്കാൻ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ആവശ്യമുണ്ടോ ? എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ ആവശ്യമില്ല. അച്ഛന്റെയും അമ്മയുടെയും ആവശ്യമേയുള്ളൂ. ആവശ്യമില്ലാതെ Grandparents നെ Baby sitters ആകാതിരിക്കുന്നതാണ് ബന്ധങ്ങൾ നിലനിൽക്കാൻ നല്ലത്. അനാവശ്യമായ ഇടപെടലുകളിലാതെ കുഞ്ഞിനെ വളർത്തുന്നതിന് അതിന്റേതായ സുഖമുണ്ട്. ഞങ്ങളത് അനുഭവിക്കുന്നുണ്ട്. കുഞ്ഞിന് എന്ത് വേണം? എന്ത് വേണ്ട? എന്ന് ഞങ്ങളാണ് തീരുമാനിക്കുന്നത്. തുടക്കത്തിലെ കുറച്ച് ബുദ്ധിമുട്ടുകളൊഴിച്ചാൽ ഒറ്റയ്ക്ക് കുഞ്ഞിനെ നോക്കാൻ അത്ര…

Read More

ഈ വനിതാദിനത്തിന്റെ സന്ദേശം Inspire inclusion എന്നുള്ളതാണ്. പ്രചോദിപ്പിക്കുക ഉൾക്കൊള്ളുക. പ്രചോദിപ്പിക്കുമോ എന്നൊന്നും അറിയില്ല എങ്കിലും ഞാൻ ഒരു കഥ സൊല്ലട്ടുമാ? ജീവിതം തകർന്ന് തരിപ്പണമായിടത്ത് നിന്നും അതിശക്തിയോടെ തരികെ പിടിക്കാൻ ശ്രമിക്കുന്ന എന്റെ കഥ. എന്റെ പേര് സൂര്യ. ഒരുവർഷം മുൻപ് വരെ ഞാനൊരു ജേർണലിസ്റ്റായിരുന്നു. മനോരമ ന്യൂസിലെ സബ് എഡിറ്റർ. ഒന്നരവർഷം മുൻപാണ് ഇപ്പോഴുള്ള എല്ലാവരെയും പോലെ വിദേശവാസ മോഹം ഉള്ളിൽ കയറിയത്. കുടുംബമായിട്ട് താമസിക്കാൻ നല്ലത് കാനഡയാണെന്ന് അറിഞ്ഞത് കൊണ്ട് ഈയുള്ളവളുടെയും ലക്ഷ്യം കാനഡ തന്നെയായിരുന്നു. IELTS, visa തുടങ്ങിയ എല്ലാ കടമ്പകളും കടന്ന് ഉണ്ടായിരുന്ന ജോലിയും രാജിവെച്ച് സമ്പാദ്യം മുഴുവനും എടുത്ത് കൂട്ടത്തിൽ രണ്ട് ലോണും എടുത്ത് student വിസയിൽ ഈയുള്ളവളും ഭർത്താവ് വർക്ക് വിസയിലും കുട്ടി വിസിറ്റ് വിസയിലുമായി ഞങ്ങൾ കുടുംബത്തോടെ കാനഡയിൽ എത്തി; ജൂൺ മാസത്തിലായിരുന്നു അത്. MBA digital marketing പഠിക്കുക, നല്ല ജോലി വാങ്ങുക, settle ആകുക എന്നതായിരുന്നു ഉദ്ദേശം.…

Read More

കാനഡയിലിപ്പോൾ ശരത് കാലമാണ്. എവിടുത്തെ ഏറ്റവും സുന്ദരമായ ഋതുക്കളിലൊന്ന്. വേനൽ കാലത്തിൽ നിന്നും തണുപ്പ് കാലത്തിലേക്കുള്ള മാറ്റം. കാനഡയെ സംബന്ധിച്ച് തണുപ്പായിട്ടില്ലെങ്കിലും ആദ്യമായി വിന്റർ  അനുഭവിക്കാൻ പോകുന്ന എന്നേപ്പോലെയുള്ളവർക്കിത് തണുപ്പ് കാലമായി. മിക്കവാറും ദിവസങ്ങളിൽ താപനില 20 ഡിഗ്രിയിലും താഴെയാണ്. ശരത്കാലത്തെ ഏറ്റവും മനോഹരമാക്കുന്നത് ഇലകളുടെ നിറം മാറ്റമാണ്. പച്ചനിറം മാറി ഇലകൾ മഞ്ഞയും ഓറഞ്ചും ചുവപ്പുമായി മാറുന്ന കാഴ്ച തെല്ലൊരു അത്ഭുതത്തോടെയാണ് ഞാൻ കാണുന്നത്. ഇലകൾ പൊഴിയുന്നതോടൊപ്പം ചില മരങ്ങളിൽ നിറയെ പൂക്കളും കായ്കളുമുണ്ടാകും. പണ്ട് പെയിന്റ് കടയിൽ നിന്നും കിട്ടിയ ഒരു കലണ്ടുറുണ്ടായിരുന്നു വീടിന്റ ചുമരിൽ. ഏതോ വിദേശരാജ്യത്തെ തടാകക്കരയിൽ പല നിറത്തിലുള്ള ഇലകളുള്ള മരങ്ങളും നീല ആകാശവുമുള്ള ഒരു ചിത്രം. കാനഡയിലെ ശരത്കാല കാഴ്ചകൾ പണ്ട് ആ ചിത്രം കണ്ട് വിസ്മയിച്ച് നിന്ന കുട്ടിയുടെ മാനസികാവസ്ഥയിലേക്കാണ് എന്നെ കൂട്ടിക്കൊണ്ട് പോകുന്നത്. ശരത്കാലത്തിന്റെ മറ്റൊരു പ്രത്യേകത നിനച്ചിരിക്കാത്ത നേരത്തുള്ള മഴയാണ്. കർക്കിടകത്തിലെ കോരിചൊരിയുന്ന മഴ പോലെയല്ല . വളരെ…

Read More

കൂട്ടക്ഷരങ്ങളിലെ എന്റെ ആദ്യത്തെ കുറിപ്പാണിത്. അക്ഷരങ്ങളിലൂടെ കൂട്ടായവരെ എന്നും കൂട്ടിച്ചേർത്ത് നിർത്താൻ ഇതിലും മനോഹരമായ പേര് മറ്റൊന്നില്ല. മാധ്യമപ്രവർത്തനത്തിന്റെ തിരക്കിനിടയിലും മോംസ് പ്രസ്സോയിൽ എഴുതിയിരുന്ന വ്യക്തിയായിരുന്നു ഞാൻ. ജോലിയിൽ നിന്നും രാജിവെച്ചതിന് ശേഷം മോംസ്പ്രസ്സോയിൽ സ്ഥിരമായി എഴുതാം എന്ന് വിചാരിച്ചപ്പോഴാണ് പെട്ടന്ന് ഒരു ദിവസം ആ പോർട്ടൽ നിർത്തിയത്. പ്രിയപ്പെട്ടത് എന്തോ നഷ്ടമാകുമ്പോഴുണ്ടാകുന്ന ഹൃദയ ഭാരമാണ് തോന്നിയത്. തൊണ്ടയിൽ ഒരു ചെറിയ കരച്ചിൽ കുരുങ്ങിക്കിടക്കുന്നത് പോലെ. മോംസ്പ്രസ്സോയുടെ സാരഥികളായ ജയശ്രീയും പവിത്രയും പുതിയ പോർട്ടലുമായി എത്തും എന്ന് പറഞ്ഞിരുന്നെങ്കിലും ഉള്ളിന്റെയുളളിൽ ഒരു ശൂന്യത തോന്നിയിരുന്നു. പിന്നെ ഞാനും പ്രവാസ ജീവിതത്തിലേക്ക് കടന്നതോടെ പുതിയ തിരക്കുകളായി. അങ്ങനെ ഇരിക്കുമ്പോഴാണ് പെട്ടന്ന് ഒരു ദിവസം പുതിയ എഴുത്ത്ക്കൂട്ടായ്മ വരുന്ന വിവരം പവിത്രയുടെ പേജിലൂടെ അറിഞ്ഞത്. എന്തായിരിക്കും പേരെന്ന് അറിയാനായിരുന്നു കൗതുകം. കൂട്ടക്ഷരങ്ങൾ: എന്ത് കൊണ്ടും എഴുത്ത് കൂട്ടായ്മയ്ക്ക് അനുയോജ്യമായ പേര്. കൂട്ടക്ഷരങ്ങളിലെ ഓരോ എഴുത്ത് കാണുമ്പോഴും എഴുതാൻ എനിക്കും കൊതി തോന്നിയിരുന്നു. പക്ഷെ ഞാൻ…

Read More