ആദ്യഭാഗം പൊടുന്നനെ കാവില്‍ അസാധാരണമാംവിധം കാറ്റ് വീശി. വിഷത്തിന്റെ ഗന്ധം. ഇത് നാഗങ്ങളുടെ വിഷമല്ല. അതിലും ഭയാനകമായ ഏതോ ആസുരശക്തിയുടെ സാന്നിധ്യം വേണിയ്ക്ക് അനുഭവപ്പെട്ടു. കാവില്‍ നിന്നും നാഗങ്ങള്‍ ഭയപ്പാടോടെ ചീറ്റുന്നു. മൂങ്ങകള്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു. വേണി കാവിലേക്ക് തുറക്കുന്ന ജനാലയുടെ അരികിലെത്തി. കാവിലേക്ക് ഒരു അഗ്നിഗോളം വന്നുപതിച്ചു. കനത്തപുകച്ചുരുളുകള്‍ക്കിടയില്‍ നിന്നും ഒരു സ്ത്രീ രൂപം. വേണി ഒരു നിമിഷം ഞെട്ടി. അവള്‍ക്ക് പരിചിതമുള്ള മുഖം. ശ്രാവന്തി.
Author: Soorya Vijayakumar
ആദ്യഭാഗം വേണിയ്ക്ക് ദേഷ്യവും നിരാശയുമൊക്കെ തോന്നി. ഇയാള്‍ എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്. അമ്പലത്തിലേക്ക് വരൂ എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പറയുന്നു കണ്ടിട്ടേയില്ലെന്ന്. തെല്ലൊരു പരിഭവത്തോടെ ദേഷ്യത്തോടെയാണ് വേണി കാവില്‍ വിളക്കുവെയ്ക്കാന്‍ ഇറങ്ങിയത്. അന്നേ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അനന്തചതുര്‍ദ്ദി. ശേഷനാഗം അനന്തന്റെ ജന്മദിനം. കാവില്‍ വിശേഷാല്‍ പൂജകളുണ്ടായിരുന്നു. കാവില്‍ വന്ന് തൊഴാല്‍ മുത്തശ്ശി കോലോത്തെ തമ്പുരാട്ടിയോടും മകനോടും പറഞ്ഞത് പ്രകാരം അവരും വന്നിരുന്നു. വീട്ടിലേക്ക് വന്നപ്പോഴും അയാള്‍ക്ക് പരിചിതഭാവമൊന്നുമില്ലായിരുന്നു. അച്ഛനോട് കുറച്ചുനേരം സംസാരിച്ചശേഷം തിരക്കുണ്ടെന്ന് പറഞ്ഞ് അവര്‍ ഇറങ്ങി. കാവിലെ പൂജകളുടെ മേല്‍നോട്ടമുള്ളത് കൊണ്ട് അച്ഛനും അധികം സമയമുണ്ടായിരുന്നില്ല. അച്ഛനും അമ്മയും ഇന്നലെ മുതല്‍ ഉപവാസമാണ്. 14 കൂട്ടം വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയ പഞ്ചാമൃതം അമ്മ സ്വയം ഉണ്ടാക്കി. കാവിലെ പൂജയ്ക്ക് പതിവ് പോലെ വേണിയാണ് ഉണ്ണിയപ്പവും പായസവും തയാറാക്കിയത്. അച്ഛന്റെ മുഖത്ത് ഉപവാസത്തിന്റെ ക്ഷീണത്തേക്കാളുപരി എന്തോ വിഷമമുണ്ടെന്ന് വേണിയ്ക്ക് തോന്നി. അവളുടെ നിഗമനം ശരിയായിരുന്നു. തലേന്ന് രാത്രി മാധവന്…
ആദ്യഭാഗം കാവില്‍ കണ്ട യുവാവിനെക്കുറിച്ച് തന്നെയാണ് വേണി ചിന്തിച്ചത്. സര്‍പ്പങ്ങള്‍ എന്തുകൊണ്ടാണ് അയാളെ തടയാതിരുന്നത്? താന്‍ വിളിച്ചിട്ട് എന്തുകൊണ്ടാണ് ഒന്നുപോലും വരാതെയിരുന്നത്? കുഴക്കുന്ന നൂറായിരം ചോദ്യങ്ങള്‍ക്കിടയില്‍ വേണി ഉറങ്ങി. ഉറക്കത്തില്‍ ആയിരം കാതം അകലെയുള്ള പാല്‍ക്കടലിന്റെ ഇരമ്പല്‍. നക്ഷത്രങ്ങളുടെ ഇടയിലെ കൊട്ടാരങ്ങള്‍ക്കിടയില്‍ നാഗരാജാവിന്റെ കൊട്ടാരം. രത്‌നങ്ങളും വജ്രങ്ങളും പതിച്ച സിംഹാസനത്തില്‍ നാഗരാജാവായ അനന്തന്‍. അനന്തനും ആ യുവാവിന്റെ അതേ കണ്ണുകള്‍…. പെട്ടന്ന് സാഗരം ഇളകി മറിഞ്ഞു. ഇന്ത്യന്‍ നേവിയുടെ കപ്പല്‍ പ്രക്ഷുബ്ധമായ കാറ്റില്‍ ആടിയുലയുന്നു. തിരമാലകള്‍ കൂറ്റന്‍ കരിനാഗങ്ങളെപ്പോലെ ഷിപ്പിനെ വിഴുങ്ങി. ഡെക്കില്‍ കപ്പലിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന യുവാവ് പൊടുന്നനെ തെറിച്ച് കലിതുള്ളിയാര്‍ക്കുന്ന കടലിലേക്ക് വീണു… അയാള്‍ക്കും അതേ കണ്ണുകള്‍…. വ്യക്തതയില്ലാത്ത സ്വപ്‌നങ്ങള്‍… കടലിന്റെ ഇരമ്പല്‍.. നാഗങ്ങളുടെ ശീല്‍ക്കാരങ്ങള്‍…. ഇതിനിടയില്‍ അമ്മയുടെ വിളിയും.. വേണീ വേണീ.. ഇതെത്രനേരമായി കുട്ടീ വിളിക്കുന്നു. കാലത്ത് അമ്പലത്തില്‍ പോകണമെന്ന് നീ തന്നെയല്ലേ പറഞ്ഞത്. എന്നിട്ട് ഇങ്ങനെ കിടന്നുറങ്ങിയാലോ.. ഇത് പതിവില്ലാത്തതാണല്ലോ…. ഒരു നിമിഷമെടുത്തു വേണിയ്ക്ക് സ്ഥലകാലബോധം വീണ്ടെടുക്കാന്‍.…
ആദ്യഭാഗം പിറ്റേദിവസം ഏറെ ഉത്സാഹത്തോടെയാണ് വേണി കാവില്‍ വിളക്കുവെയ്ക്കാന്‍ തയാറായത്. ആകാശത്തിന് പതിവിലധികം ചുവപ്പ് നിറം. ആകാശത്തിന്റെ ചുവപ്പിനോടിണങ്ങുന്ന ധാവണിയാണ് വേണിയും ധരിച്ചിരുന്നത്. ഒരു ഇളംകാറ്റ് അവളുടെ കവിളിനെ തലോടി കടന്നുപോയി. നാട്ടിലേക്ക് വന്നതില്‍പ്പിന്നെ കാവില്‍ വിളക്ക് വെയ്ക്കുന്നത് വേണി ഏറ്റെടുത്തു. ആരും അത് തടയാനും നിന്നില്ല. തടയേണ്ട ആവശ്യമുണ്ടെന്ന് ആര്‍ക്കും തോന്നിയില്ല. എങ്കിലും മാധവന്റെയും ശ്രീദേവിയുടെയും മനസില്‍ ആരും കാണാത്ത ഒരു പിടച്ചിലുണ്ടായിരുന്നു. മകളെ നഷ്ടമാകുമോയെന്ന പിടച്ചില്‍. പരസ്പരം പറഞ്ഞില്ലെങ്കിലും അവര്‍ അത് അറിയുന്നുണ്ടായിരുന്നു. എങ്കിലും അനുഗ്രഹം തന്നെ ഭഗവാന് കരുണകാട്ടാതെയിരിക്കില്ലയെന്ന് ഇരുവരും ഒരുപോലെ വിശ്വസിച്ചിരുന്നു. മെഡിസിന് പഠനത്തിന് നാട്ടില്‍ച്ചേരാമെന്നുള്ളത് ഒരുപോലെയെടുത്ത തീരുമാനമാണ്. വീണ്ടും നാട്ടിലേക്ക് വന്നത് ഏറ്റവും സന്തോഷിപ്പിച്ചത് അവളെത്തന്നെയാണ്. കാത്തിരുന്നതും ഈയൊരു നിമിഷത്തിന് വേണ്ടിയായിരുന്നു. പഠനത്തില്‍ എന്നും വേണി തന്നെയായിരുന്നു മുന്നില്‍. അതുകൊണ്ട് തന്നെ ഉയര്‍ന്ന റാങ്ക് കിട്ടുമെന്നുള്ളതില്‍ ആര്‍ക്കും സംശയമൊന്നുമില്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ വീടിനടുത്തുള്ള കോളജില്‍ തന്നെ അഡ്മിഷനും ലഭിച്ചു. ടോക്‌സിക്കോളജിയില്‍ (വിഷവൈദ്യം) ഡോക്ടറേറ്റ് നേടമെന്നുള്ളതാണ് വേണിയുടെ…
ആദ്യഭാഗം കള്ളകര്‍ക്കിടകം ആര്‍ത്തുപെയ്യുന്ന സന്ധ്യയില്‍ മുത്തശ്ശിയോടൊപ്പമിരുന്ന് രാമായണം പാരായണം ചെയ്യുകയായിരുന്നു വേണി. പരായണശേഷം അതിന്റെ വ്യാഖ്യാനം പാര്‍വതി അന്തര്‍ജ്ജനം വേണിയ്ക്ക് പറഞ്ഞുകൊടുക്കാറുണ്ട്. ആയോധ്യാകാണ്ഡമായിരുന്നു അന്ന് രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജം അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകങ്ങളിലൊന്ന്. വനത്തിലേക്ക് പോകുന്ന ലക്ഷ്മണനോട് അമ്മ സുമിത്ര നല്‍കുന്ന ഉപദേശമാണിത്. രാമനെ ദശരഥനെപ്പോലെയും സീതയെ മാതാവായ എന്നെപ്പോലെയും കാടിനെ അയോധ്യയെപ്പോലെയും കരുതുക ഉണ്ണീ നീ. വ്യാഖ്യാനം പറഞ്ഞവസാനിപ്പിച്ചപ്പോള്‍ വേണിയുടെ കണ്ണുകളില്‍ കൗതുകം. ‘മുത്തശ്ശീ ലക്ഷ്മണന് കാട്ടിലേക്ക് പോയപ്പോള്‍ ഊര്‍മിള എന്താണ് ചെയ്തത്?’ ‘ചില കഥകള്‍ പ്രകാരം 14 വര്‍ഷം വിരഹം താങ്ങാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് ഊര്‍മിള അത്രയും കാലം നീണ്ട ഉറക്കം വരമായി ചോദിച്ചുവെന്ന് പറയുന്നുണ്ട്. ചില കഥകളില്‍ ലക്ഷ്മണന്‍ വരുവോളം കാത്തിരുന്നുവെന്നും പറയുന്നുണ്ട്്. രാമനേയും സീതയേയും സംരക്ഷിക്കാനായി 14 വര്‍ഷം ലക്ഷ്മണന്‍ നിദ്ര വെടിഞ്ഞു, അതിനുപകരം ഉറങ്ങിയത് ഊര്‍മിളയാണെന്നും കഥയുണ്ട്. രാവണന്റെ മകന്‍ ഇന്ദ്രജിത്തിനെ വധിക്കാന്‍…
ആദ്യഭാഗം ഡല്‍ഹിയിലായാലും നാട്ടിലാണെങ്കിലും വേണിയുടെ കഴിവുകളെ മൂടിവെയ്ക്കാനാവില്ലെന്ന് മാതാപിതാകള്‍ക്ക് മനസിലായി. നിയതിയുടെ നിയമം അങ്ങനെയാണ്. മറനീക്കി പുറത്തുവരേണ്ടത് എന്നായാലും എങ്ങനെയായാലും പുറത്തുവരും. വേണിയുമായി പലായനം ചെയ്യാനൊരുങ്ങിയാല്‍ അതിന് മാത്രമേ സമയം കാണൂ. മകള്‍ വളരുന്നതോടൊപ്പം അവളുടെ ദൈവീകതയും വളരുന്നുണ്ട്. അതിന് അംഗീകരിക്കുക മാത്രമേ നിവര്‍ത്തിയൂള്ളൂ. ആ കഴിവുകളെ ദുര്‍വിനിയോഗം ചെയ്യാന്‍ അനുവദിക്കാതിരിക്കുക എന്ന ഒരു കാര്യം മാത്രമേ മാധവനും ശ്രീദേവിയ്ക്കും ചെയ്യാനുണ്ടായിരുന്നുള്ളൂ. സ്‌കൂളിലെ സംഭവത്തിന് മുന്‍പും അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വേണിയുമായി മൃഗശാലയില്‍ പോയ ദിവസം മാധവന്‍ ഓര്‍ത്തു. വളരെ ശാന്തമായ ഒരു വൈകുന്നേരമാണ് മോളെ മൃഗശാല കാണിക്കാന്‍ കൊണ്ടുപോയത്. സ്‌നേക്ക്പാര്‍ക്കിലെത്തിയപ്പോഴാണ് കാര്യങ്ങള്‍ വഷളായത്. കണ്ണാടികൂട്ടില്‍ കിടന്ന നാഗങ്ങള്‍ എല്ലാം ഒന്നടങ്കം വാലില്‍ കുത്തി പൊങ്ങി വേണിയെ കണ്ട് നമസ്‌കരിച്ചു. ചിലത് കണ്ണാടികൂട് പൊളിക്കാന്‍ നോക്കി. മറ്റുസന്ദര്‍ശകര്‍ ഈ കാഴ്ച കണ്ട് വിസ്മയം കൊണ്ടു. വേണി അപ്പോഴും ഒന്നും സംഭവിക്കാത്തപോലെ സാധാരണപോലെ നടക്കുകയായിരുന്നു. വേണിയെ കണ്ടിട്ടാണ് പാമ്പുകള്‍ ഉയര്‍ന്നുപൊങ്ങിയത് മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍…
അനന്തവനം: അനന്തന്റെ കൊട്ടാരം മനുഷ്യര്‍ക്ക് അറിയാവുന്ന ലോകത്തിനുമപ്പുറം,ആകാശത്തിന്റെ ചക്രവാളചെരുവില്‍ തീപോലെയുള്ള നക്ഷത്രങ്ങള്‍ സദാകണ്ണുചിമ്മുന്നമേഘമാലകള്‍ക്കിടയിലാണ് അനന്തവനം —നാഗരാജാവായ അനന്തശേഷന്റെ കൊട്ടാരം. മുത്തുകളും പവിഴങ്ങളും കൊണ്ട് നിര്‍മിച്ച കൊട്ടാരത്തിന്റെ ചുമരുകളില്‍ഭക്തിയുടെയും വിശ്വാസത്തിന്റെയും ചുരുളുകള്‍ അഴിയുന്നു.അവിടുത്തെ മേഘങ്ങളില്‍ പ്രകാശനദികള്‍ ഒഴുകുന്നു.അവിടെ രാവും പകലുമില്ല — മഞ്ഞനിറമുള്ള സന്ധ്യമാത്രം. അവിടെയാണ് ഭഗവാന്‍ അനന്തന്‍ വസിക്കുന്നത് —ആയിരം പത്തികളുള്ള സാക്ഷാല്‍ ആദിശേഷന്‍.ഒപ്പം ചന്ദ്രതാരമായി സുന്ദരിയായ പത്‌നി നാഗലക്ഷ്മിയും. നാഗലക്ഷ്മി ചിരിക്കുമ്പോള്‍ സന്ധ്യയ്ക്ക് കൂടുതല്‍ പ്രകാശം.അവളിലേക്ക് നോക്കുമ്പോള്‍ സമുദ്രം പോലെ അനന്തന്റെ മനസും ശാന്തമാകാറുണ്ട്. സൗന്ദര്യം പോലെ തന്നെ കരുണാദ്രമായിരുന്നു ദേവിയുടെ ഹൃദയം.ഒരു നാഗപഞ്ചമി നാളില്‍,അനന്തവനത്തിലെ പ്രകാശനദിക്കരയില്‍ കാറ്റിന്റെ തലോടലേറ്റുചെറുനാഗങ്ങളുടെ കളികള്‍ കാണിക്കുമ്പോള്‍,താഴെ ഭൂമിയില്‍ നിന്നൊരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ശാപം കിട്ടിയ ഒരു സര്‍പ്പം,ജനിച്ച് ഏതാനും ദിവസമായ ഒരു കുഞ്ഞിനെ ദംശിക്കുന്നു.കരുണാദ്രയായ ദേവി ഒരു നിമിഷം നാഗലോകത്തിന്റെ നിയമങ്ങള്‍ മറന്നു.ആകാശത്തിന്റെ വാതിലുകള്‍ തുറന്നു മഴപെയ്യുന്ന ലോകത്തിലേക്ക് ഇറങ്ങി. അവള്‍ കുഞ്ഞിനെ മാറോടണച്ചു.വിഷം പൂര്‍ണ്ണമായി കുഞ്ഞില്‍ നിന്ന് ഇല്ലാതെയാക്കി.യമലോകത്തിന്റെ നിയമങ്ങള്‍ക്ക്…
നമ്മുടെ നാട്ടില്‍ ഒരു വ്യക്തി എന്തെങ്കിലും ബിസിനസ് തുടങ്ങിയാല്‍ ആളുകള്‍ ആദ്യം പറയുന്നത് ആഹാ ബിസിനസൊക്കെ തുടങ്ങി സെറ്റായി അല്ലേ? ബിസിനസ് തുടങ്ങി എന്നുള്ളത് സത്യമാണ്, പക്ഷെ സെറ്റാകുന്നത് അത്ര എളുപ്പമാണോ? അല്ലേയല്ല. ബിസിനസ് തുടങ്ങിയത് സ്ത്രീയാണെങ്കില്‍ പതിന്മടങ്ങാണ്. ആര്‍ക്കും ഒരു ബിസിനസ് തുടങ്ങാന്‍ എളുപ്പമാണ്, പക്ഷെ കൊണ്ടുനടക്കാന്‍ അത്ര എളുപ്പമല്ല. പത്രപ്രവര്‍ത്തകയില്‍ നിന്നും RIGHT BOARD EDUPLATFORM ന്റെ CEOയിലേക്കുള്ള യാത്ര അത്തരത്തിലൊന്നാണ്. ഒരു ബിസിനസ് കൊണ്ടുനടക്കണമെങ്കില്‍ ആദ്യാവസാനം വേണ്ടത് പാഷനാണ്. നമ്മുടെ ജോലികള്‍ അവസാനിക്കാറേയില്ല. ആ യാഥാര്‍ഥ്യം അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. ദാസനും വിജയനും പറയുന്നത് പോലെ ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാനെന്നുള്ളത് ബിസിനസിന്റെ കാര്യത്തില്‍ നടപ്പാകില്ല. ഒരു അമ്മ കുഞ്ഞിനെ വളര്‍ത്തുന്നത് പോലെ തന്നെയാണ് ബിസിനസും. ആദ്യത്തെ ഒരു മൂന്നുവര്‍ഷക്കാലം കയറ്റഇറക്കങ്ങളുടേതാണ്. തളര്‍ന്നുപോകുന്ന സാഹചര്യങ്ങള്‍ ഒരുപാടുണ്ടാകും. പക്ഷെ സ്വയം തോളില്‍ത്തട്ടി തളരരുത് രാമന്‍ക്കുട്ടി എന്ന് പറഞ്ഞ് തന്നെ മുന്നോട്ട് പോകണം. ബിസിനസിലേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒരു തിരിച്ച്കയറ്റം…
ഒരു കുഞ്ഞ് ജനിക്കുകയെന്നാൽ ഒരു കുടുംബത്തെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. തന്നെ വളക്കാപ്പ് പോലെയുള്ള ചടങ്ങുകൾ നടത്തി കുഞ്ഞിനെ വരവേൽക്കാൻ എല്ലാവരും തയാറാകും. കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ പക്ഷെ ഈ സന്തോഷം ഉണ്ടാകാറുണ്ടോ ? കുഞ്ഞിന്റെ മേൽ ആർക്കാണ് കൂടുതൽ അധികാരം എന്ന് അറിയാനുളള മത്സരമായിരിക്കും ഭൂരിഭാഗം വീടുകളിലും . ഈ അധികാരവടംവലി തകർത്ത കുടുംബങ്ങൾ വരെയുണ്ട്. പലപ്പോഴും കുഞ്ഞിന്റെ മേൽ അപ്പൂപ്പനും അമ്മൂമ്മയും കൂടുതൽ അധികാരം സ്ഥാപിക്കുന്നത് വലിയ വഴക്കുകളിലേക്കാണ് നയിക്കുന്നത്. ശരിക്കും ഒരു കുഞ്ഞിനെ നോക്കാൻ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ആവശ്യമുണ്ടോ ? എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ ആവശ്യമില്ല. അച്ഛന്റെയും അമ്മയുടെയും ആവശ്യമേയുള്ളൂ. ആവശ്യമില്ലാതെ Grandparents നെ Baby sitters ആകാതിരിക്കുന്നതാണ് ബന്ധങ്ങൾ നിലനിൽക്കാൻ നല്ലത്. അനാവശ്യമായ ഇടപെടലുകളിലാതെ കുഞ്ഞിനെ വളർത്തുന്നതിന് അതിന്റേതായ സുഖമുണ്ട്. ഞങ്ങളത് അനുഭവിക്കുന്നുണ്ട്. കുഞ്ഞിന് എന്ത് വേണം? എന്ത് വേണ്ട? എന്ന് ഞങ്ങളാണ് തീരുമാനിക്കുന്നത്. തുടക്കത്തിലെ കുറച്ച് ബുദ്ധിമുട്ടുകളൊഴിച്ചാൽ ഒറ്റയ്ക്ക് കുഞ്ഞിനെ നോക്കാൻ അത്ര…
ഈ വനിതാദിനത്തിന്റെ സന്ദേശം Inspire inclusion എന്നുള്ളതാണ്. പ്രചോദിപ്പിക്കുക ഉൾക്കൊള്ളുക. പ്രചോദിപ്പിക്കുമോ എന്നൊന്നും അറിയില്ല എങ്കിലും ഞാൻ ഒരു കഥ സൊല്ലട്ടുമാ? ജീവിതം തകർന്ന് തരിപ്പണമായിടത്ത് നിന്നും അതിശക്തിയോടെ തരികെ പിടിക്കാൻ ശ്രമിക്കുന്ന എന്റെ കഥ. എന്റെ പേര് സൂര്യ. ഒരുവർഷം മുൻപ് വരെ ഞാനൊരു ജേർണലിസ്റ്റായിരുന്നു. മനോരമ ന്യൂസിലെ സബ് എഡിറ്റർ. ഒന്നരവർഷം മുൻപാണ് ഇപ്പോഴുള്ള എല്ലാവരെയും പോലെ വിദേശവാസ മോഹം ഉള്ളിൽ കയറിയത്. കുടുംബമായിട്ട് താമസിക്കാൻ നല്ലത് കാനഡയാണെന്ന് അറിഞ്ഞത് കൊണ്ട് ഈയുള്ളവളുടെയും ലക്ഷ്യം കാനഡ തന്നെയായിരുന്നു. IELTS, visa തുടങ്ങിയ എല്ലാ കടമ്പകളും കടന്ന് ഉണ്ടായിരുന്ന ജോലിയും രാജിവെച്ച് സമ്പാദ്യം മുഴുവനും എടുത്ത് കൂട്ടത്തിൽ രണ്ട് ലോണും എടുത്ത് student വിസയിൽ ഈയുള്ളവളും ഭർത്താവ് വർക്ക് വിസയിലും കുട്ടി വിസിറ്റ് വിസയിലുമായി ഞങ്ങൾ കുടുംബത്തോടെ കാനഡയിൽ എത്തി; ജൂൺ മാസത്തിലായിരുന്നു അത്. MBA digital marketing പഠിക്കുക, നല്ല ജോലി വാങ്ങുക, settle ആകുക എന്നതായിരുന്നു ഉദ്ദേശം.…
