Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാഗലക്ഷ്മി സീരീസ്: നാഗലോകത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ശക്തമാകുന്നു
തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം സ്ത്രീ

നാഗലക്ഷ്മി സീരീസ്: നാഗലോകത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ശക്തമാകുന്നു

By Soorya VijayakumarNovember 16, 2025Updated:November 21, 20251 Comment2 Mins Read45 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ഡല്‍ഹിയിലായാലും നാട്ടിലാണെങ്കിലും വേണിയുടെ കഴിവുകളെ മൂടിവെയ്ക്കാനാവില്ലെന്ന് മാതാപിതാകള്‍ക്ക് മനസിലായി. നിയതിയുടെ നിയമം അങ്ങനെയാണ്. മറനീക്കി പുറത്തുവരേണ്ടത് എന്നായാലും എങ്ങനെയായാലും പുറത്തുവരും. വേണിയുമായി പലായനം ചെയ്യാനൊരുങ്ങിയാല്‍ അതിന് മാത്രമേ സമയം കാണൂ. മകള്‍ വളരുന്നതോടൊപ്പം അവളുടെ ദൈവീകതയും വളരുന്നുണ്ട്. അതിന് അംഗീകരിക്കുക മാത്രമേ നിവര്‍ത്തിയൂള്ളൂ. ആ കഴിവുകളെ ദുര്‍വിനിയോഗം ചെയ്യാന്‍ അനുവദിക്കാതിരിക്കുക എന്ന ഒരു കാര്യം മാത്രമേ മാധവനും ശ്രീദേവിയ്ക്കും ചെയ്യാനുണ്ടായിരുന്നുള്ളൂ. 

സ്‌കൂളിലെ സംഭവത്തിന് മുന്‍പും അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വേണിയുമായി മൃഗശാലയില്‍ പോയ ദിവസം മാധവന്‍ ഓര്‍ത്തു. വളരെ ശാന്തമായ ഒരു വൈകുന്നേരമാണ് മോളെ മൃഗശാല കാണിക്കാന്‍ കൊണ്ടുപോയത്. സ്‌നേക്ക്പാര്‍ക്കിലെത്തിയപ്പോഴാണ് കാര്യങ്ങള്‍ വഷളായത്. കണ്ണാടികൂട്ടില്‍ കിടന്ന നാഗങ്ങള്‍ എല്ലാം ഒന്നടങ്കം വാലില്‍ കുത്തി പൊങ്ങി വേണിയെ കണ്ട് നമസ്‌കരിച്ചു. ചിലത് കണ്ണാടികൂട് പൊളിക്കാന്‍ നോക്കി. മറ്റുസന്ദര്‍ശകര്‍ ഈ കാഴ്ച കണ്ട് വിസ്മയം കൊണ്ടു. വേണി അപ്പോഴും ഒന്നും സംഭവിക്കാത്തപോലെ സാധാരണപോലെ നടക്കുകയായിരുന്നു. വേണിയെ കണ്ടിട്ടാണ് പാമ്പുകള്‍ ഉയര്‍ന്നുപൊങ്ങിയത് മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ താന്‍ പാടുപെട്ടു. 

പെരുമ്പാകുളുടെ ചില്ലുകൂടിന്റെ അടുത്തെത്തിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. വേണി ചുല്ലുകൂട്ടില്‍ തൊട്ടപ്പോള്‍ കണ്ണാടികള്‍ പൊട്ടി. പെരുമ്പാമ്പുകള്‍ വേണിയുടെ കാല്‍ചുവട്ടില്‍ വന്ന് കിടന്നു. മകളെ പിടിച്ചുമാറ്റാന്‍ നോക്കിയ തന്നെ തുറച്ചുനോക്കിയ ഒരു പാമ്പിന്റെ കണ്ണുകള്‍ ഇന്നും ഭയത്തോടെ മാത്രമേ മാധവന് ഓര്‍ക്കാന്‍ സാധിക്കൂ. കണ്ടാല്‍ തന്നെ ഭയം തോന്നുന്ന കാഴ്ച. മൃഗശാലസൂക്ഷിപ്പുകാര്‍ പാമ്പുകളെ ഓരോന്നായി കൂടയിലാക്കുന്ന കൂട്ടത്തില്‍ തുറച്ചുനോക്കിയ പാമ്പ് തന്റെ നേരെ വന്നു, വേണി കൈകൊണ്ട് അതിനെ തടുത്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ അത് തന്നെ വരിഞ്ഞുമുറുക്കിയേനേം. അസ്വഭാവികമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ആ രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. അന്നുമുതല്‍ ചിന്തിക്കാന്‍ തുടങ്ങിയതാണ് നാട്ടിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ച്. അമ്മയ്ക്കും നല്ല പ്രായമായി. ആരില്‍ നിന്നും ഓടിയൊളിക്കാന്‍ സാധിക്കില്ല, സ്വന്തം വിധിയോട് എത്രകാലം പൊരുതാന്‍ സാധിക്കും. ശ്രീദേവിയ്ക്കും മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ആറ്റുനോറ്റൊരു കുഞ്ഞുണ്ടായി, അവള്‍ ദേവിയാകുന്നത് നല്ല കാര്യം തന്നെ പക്ഷെ എന്നെങ്കിലും നാഗലോകത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ശക്തമായാല്‍ സമയമാകുമ്പോള്‍ അവള്‍ തിരികെ പോകുമല്ലോയെന്ന് ഓര്‍ത്ത് ആ അമ്മ മനസ് കരഞ്ഞു. അനന്തനെ എന്നെങ്കിലും അവള്‍ കണ്ടുമുട്ടും. അന്ന് തങ്ങളുടെ വിധിയെന്താകും? പണ്ട് അമ്മ പറഞ്ഞുതന്ന മാര്‍ക്കണ്‌ഠേയന്റെ കഥ ശ്രീദേവി ഓര്‍ത്തു. വിധിയെ തിരുത്താന്‍ ഭഗവാന് മാത്രമേ സാധിക്കൂ. 

നാട്ടിലാണെങ്കില്‍ കുറച്ചുകൂടി സ്വസ്ഥതയുണ്ടാകും. അമ്മയുടെ തണലില്‍ പൂജകളും ആചാരങ്ങളുമായി കഴിയുന്നത് മനസിന് ശാന്തി നല്‍കുമെന്ന് ഇരുവരും ആലോചിച്ചു. വേണി ഇതൊന്നും അറിയാതെ ഉറങ്ങുകയായിരുന്നു. അവളുടെ കണ്ണുകളില്‍ നുണക്കുഴിയും കണ്ണില്‍ കുസൃതിചിരിയുമുള്ള അനന്തന്റെ മുഖം തെളിഞ്ഞു….. 

അനന്തന്‍ ആരാകാണം വായനക്കാര്‍ പറയൂ
മമ്മൂട്ടി
മോഹന്‍ലാല്‍
പൃഥ്വിരാജ്
ടോവിനോ
ദുല്‍ഖര്‍
മാധവന്‍
ഉണ്ണിമുകുന്ദന്‍
കാര്‍ത്തി

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

നാഗലക്ഷ്മി സീരീസ് 4: 500 യുഗങ്ങള്‍ക്കിപ്പുറം സമാഗമം,അനന്തനും വേണിയും കാണുന്നു
Post Views: 70
1
Soorya Vijayakumar

Former journalist. Writing is my passion.

1 Comment

  1. Pingback: നാഗലക്ഷ്മി സീരീസ്: അനന്തവനം - അനന്തന്റെ കൊട്ടാരം - By Soorya Vijayakumar - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.