കാനഡയിലിപ്പോൾ ശരത് കാലമാണ്. എവിടുത്തെ ഏറ്റവും സുന്ദരമായ ഋതുക്കളിലൊന്ന്. വേനൽ കാലത്തിൽ നിന്നും തണുപ്പ് കാലത്തിലേക്കുള്ള മാറ്റം. കാനഡയെ സംബന്ധിച്ച് തണുപ്പായിട്ടില്ലെങ്കിലും ആദ്യമായി വിന്റർ അനുഭവിക്കാൻ പോകുന്ന എന്നേപ്പോലെയുള്ളവർക്കിത് തണുപ്പ് കാലമായി. മിക്കവാറും ദിവസങ്ങളിൽ താപനില 20 ഡിഗ്രിയിലും താഴെയാണ്. ശരത്കാലത്തെ ഏറ്റവും മനോഹരമാക്കുന്നത് ഇലകളുടെ നിറം മാറ്റമാണ്. പച്ചനിറം മാറി ഇലകൾ മഞ്ഞയും ഓറഞ്ചും ചുവപ്പുമായി മാറുന്ന കാഴ്ച തെല്ലൊരു അത്ഭുതത്തോടെയാണ് ഞാൻ കാണുന്നത്. ഇലകൾ പൊഴിയുന്നതോടൊപ്പം ചില മരങ്ങളിൽ നിറയെ പൂക്കളും കായ്കളുമുണ്ടാകും. പണ്ട് പെയിന്റ് കടയിൽ നിന്നും കിട്ടിയ ഒരു കലണ്ടുറുണ്ടായിരുന്നു വീടിന്റ ചുമരിൽ. ഏതോ വിദേശരാജ്യത്തെ തടാകക്കരയിൽ പല നിറത്തിലുള്ള ഇലകളുള്ള മരങ്ങളും നീല ആകാശവുമുള്ള ഒരു ചിത്രം. കാനഡയിലെ ശരത്കാല കാഴ്ചകൾ പണ്ട് ആ ചിത്രം കണ്ട് വിസ്മയിച്ച് നിന്ന കുട്ടിയുടെ മാനസികാവസ്ഥയിലേക്കാണ് എന്നെ കൂട്ടിക്കൊണ്ട് പോകുന്നത്. ശരത്കാലത്തിന്റെ മറ്റൊരു പ്രത്യേകത നിനച്ചിരിക്കാത്ത നേരത്തുള്ള മഴയാണ്. കർക്കിടകത്തിലെ കോരിചൊരിയുന്ന മഴ പോലെയല്ല . വളരെ…
Author: Soorya Vijayakumar
കൂട്ടക്ഷരങ്ങളിലെ എന്റെ ആദ്യത്തെ കുറിപ്പാണിത്. അക്ഷരങ്ങളിലൂടെ കൂട്ടായവരെ എന്നും കൂട്ടിച്ചേർത്ത് നിർത്താൻ ഇതിലും മനോഹരമായ പേര് മറ്റൊന്നില്ല. മാധ്യമപ്രവർത്തനത്തിന്റെ തിരക്കിനിടയിലും മോംസ് പ്രസ്സോയിൽ എഴുതിയിരുന്ന വ്യക്തിയായിരുന്നു ഞാൻ. ജോലിയിൽ നിന്നും രാജിവെച്ചതിന് ശേഷം മോംസ്പ്രസ്സോയിൽ സ്ഥിരമായി എഴുതാം എന്ന് വിചാരിച്ചപ്പോഴാണ് പെട്ടന്ന് ഒരു ദിവസം ആ പോർട്ടൽ നിർത്തിയത്. പ്രിയപ്പെട്ടത് എന്തോ നഷ്ടമാകുമ്പോഴുണ്ടാകുന്ന ഹൃദയ ഭാരമാണ് തോന്നിയത്. തൊണ്ടയിൽ ഒരു ചെറിയ കരച്ചിൽ കുരുങ്ങിക്കിടക്കുന്നത് പോലെ. മോംസ്പ്രസ്സോയുടെ സാരഥികളായ ജയശ്രീയും പവിത്രയും പുതിയ പോർട്ടലുമായി എത്തും എന്ന് പറഞ്ഞിരുന്നെങ്കിലും ഉള്ളിന്റെയുളളിൽ ഒരു ശൂന്യത തോന്നിയിരുന്നു. പിന്നെ ഞാനും പ്രവാസ ജീവിതത്തിലേക്ക് കടന്നതോടെ പുതിയ തിരക്കുകളായി. അങ്ങനെ ഇരിക്കുമ്പോഴാണ് പെട്ടന്ന് ഒരു ദിവസം പുതിയ എഴുത്ത്ക്കൂട്ടായ്മ വരുന്ന വിവരം പവിത്രയുടെ പേജിലൂടെ അറിഞ്ഞത്. എന്തായിരിക്കും പേരെന്ന് അറിയാനായിരുന്നു കൗതുകം. കൂട്ടക്ഷരങ്ങൾ: എന്ത് കൊണ്ടും എഴുത്ത് കൂട്ടായ്മയ്ക്ക് അനുയോജ്യമായ പേര്. കൂട്ടക്ഷരങ്ങളിലെ ഓരോ എഴുത്ത് കാണുമ്പോഴും എഴുതാൻ എനിക്കും കൊതി തോന്നിയിരുന്നു. പക്ഷെ ഞാൻ…
