Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയമഴക്കാലങ്ങൾ
ഓർമ്മകൾ യാത്ര വിവാഹം വീട്

പ്രണയമഴക്കാലങ്ങൾ

By Soorya VijayakumarSeptember 25, 2023Updated:October 30, 20232 Comments2 Mins Read470 Views
Bookmark Now
Please login to bookmark Close

No account yet? Register

കാനഡയിലിപ്പോൾ ശരത് കാലമാണ്. എവിടുത്തെ ഏറ്റവും സുന്ദരമായ ഋതുക്കളിലൊന്ന്. വേനൽ കാലത്തിൽ നിന്നും തണുപ്പ് കാലത്തിലേക്കുള്ള മാറ്റം. കാനഡയെ സംബന്ധിച്ച് തണുപ്പായിട്ടില്ലെങ്കിലും ആദ്യമായി വിന്റർ  അനുഭവിക്കാൻ പോകുന്ന എന്നേപ്പോലെയുള്ളവർക്കിത് തണുപ്പ് കാലമായി. മിക്കവാറും ദിവസങ്ങളിൽ താപനില 20 ഡിഗ്രിയിലും താഴെയാണ്.

ശരത്കാലത്തെ ഏറ്റവും മനോഹരമാക്കുന്നത് ഇലകളുടെ നിറം മാറ്റമാണ്. പച്ചനിറം മാറി ഇലകൾ മഞ്ഞയും ഓറഞ്ചും ചുവപ്പുമായി മാറുന്ന കാഴ്ച തെല്ലൊരു അത്ഭുതത്തോടെയാണ് ഞാൻ കാണുന്നത്. ഇലകൾ പൊഴിയുന്നതോടൊപ്പം ചില മരങ്ങളിൽ നിറയെ പൂക്കളും കായ്കളുമുണ്ടാകും.

പണ്ട് പെയിന്റ് കടയിൽ നിന്നും കിട്ടിയ ഒരു കലണ്ടുറുണ്ടായിരുന്നു വീടിന്റ ചുമരിൽ. ഏതോ വിദേശരാജ്യത്തെ തടാകക്കരയിൽ പല നിറത്തിലുള്ള ഇലകളുള്ള മരങ്ങളും നീല ആകാശവുമുള്ള ഒരു ചിത്രം. കാനഡയിലെ ശരത്കാല കാഴ്ചകൾ പണ്ട് ആ ചിത്രം കണ്ട് വിസ്മയിച്ച് നിന്ന കുട്ടിയുടെ മാനസികാവസ്ഥയിലേക്കാണ് എന്നെ കൂട്ടിക്കൊണ്ട് പോകുന്നത്.

ശരത്കാലത്തിന്റെ മറ്റൊരു പ്രത്യേകത നിനച്ചിരിക്കാത്ത നേരത്തുള്ള മഴയാണ്. കർക്കിടകത്തിലെ കോരിചൊരിയുന്ന മഴ പോലെയല്ല . വളരെ ശാന്തമായി പെയ്തൊഴിയുന്ന മഴ. പൈൻ മരങ്ങളെ തൊട്ട് തലോടി പോകുന്ന മഴയ്ക്ക് ശേഷമുള്ള കുളിർ കാറ്റ് പലപ്പോഴും ഓർമകളുടെ കൂട് ഇളക്കാറുണ്ട്. വല്ലാത്തൊരു റൊമാന്റിക്ക് ഫീലാണ് ആ കാറ്റിന്. എന്നിലെ പ്രണയം വറ്റിയിട്ടില്ലെന്ന് ആ കാറ്റ് എന്നെ ഓർമിപ്പിച്ചു. നഷ്ടപ്പെട്ടത് എന്തോ തിരയുന്ന കുട്ടിയെപ്പോലെ മനസ് പലപ്പോഴും ഭൂതകാലക്കുളിരിൽ മുങ്ങി പോകാറുണ്ട്.

മഴ ഇതേ പോലെ റൊമാന്റിക്കായി തോന്നിയിട്ടുള്ളത് കൗമാര കാലത്താണ്. ട്യൂഷൻ കഴിഞ്ഞ് ഇറങ്ങാൻ നേരം ചറപറ പെയ്യുന്ന മഴ പലപ്പോഴും ഞങ്ങളുടെ പ്രണയത്തിന്റെ ഹംസമായിട്ടുണ്ട്. “ഈ നശിച്ച മഴ” എന്ന് മറ്റുള്ളവർ കേൾക്കെ പറയുമെങ്കിലും ട്യൂഷൻ സെന്ററിന്റെ വരാന്തയിൽ അവനെ മുട്ടി നിൽക്കുമ്പോൾ മനസിൽ ഈ മഴ തോരരുതേ എന്നായിരുന്നു. മഴയ്ക്ക് പോലും തണുപ്പിക്കാനാവാത്ത പ്രണയച്ചൂടിലായിരുന്നു കൗമാരം കടന്നത്. പത്താം ക്ലാസിന്റെ അവസാന ദിവസം നിറയെ മഞ്ഞ പൂക്കളുള്ള വാക മരത്തിന്റെ ചുവട്ടിൽ നിന്ന് അവസാനം യാത്ര പറയുമ്പോൾ മഴ പെയ്ത് തോർന്നിരുന്നു. പിന്നീടുള്ള മഴകാലങ്ങൾക്കെല്ലാം വിരഹത്തിന്റെ തണുപ്പായിരുന്നു. കൽക്കട്ടയിലെ മഴക്കാലങ്ങൾക്ക് കണ്ണീരിന്റെ ഉപ്പുണ്ടായിരുന്നു. എന്നാലും പെട്ടന്ന് പൊട്ടിത്തെറിക്കുന്ന പെൺകുട്ടിയെപ്പോലെയുള്ള മഴയും എനിക്ക് ഇഷ്ടമായിരുന്നു. ഭാദ്രമാസത്തിലെ ആകാശം മഴയ്ക്ക് മുൻപ് മഞ്ഞരാശി കലർന്ന് ചുവപ്പ് നിറമാകാറുണ്ട്. പൊടി പറത്തുന്ന കാറ്റിന് തൊട്ടുപിന്നാലെ മഴ പൊട്ടിപ്പുറപ്പെടും. കൽക്കട്ടയിലെ മഞ്ഞടാക്സിയിൽ പോകുമ്പോൾ മാൾ റോഡിൽ വെച്ചാണ് ആദ്യമായി മഴ പെയ്യുന്നത് കാണുന്നത്.

മഴ നടന്നു വരുന്നത് കാണുന്നത് എട്ടിമടയിലെ കൊളേജ് കാലത്താണ്. കരിമ്പനകളെ വിറപ്പിക്കുന്ന യക്ഷിച്ചിരി പോലെ ചറപറ പെയ്ത മഴക്കാലങ്ങൾ .

എന്തൊക്കെയാണെങ്കിലും പച്ച മണ്ണിന്റെ മണമുള്ള മഴക്കാലം ആസ്വദിക്കണമെങ്കിൽ നാട്ടിൽ പോകണം . വീട്ടിൽ മഴ വരുന്നത് ആദ്യം അറിയുന്നത് സർപ്പകാവാണ്. മഴമേഘങ്ങളെ തലയാട്ടിവിളിക്കും കാവിലെ മുളങ്കൂട്ടങ്ങൾ. പടിഞ്ഞാറ് കടലിൽ നിന്നും കാറ്റടിക്കുമ്പോൾ പത്തിവിടർത്തിചീറ്റുന്ന കരിമൂർഖനെപ്പോലെയാകും കാവും. കാവിലേക്ക് കാർമേഘങ്ങൾ ഇറങ്ങിവരും. എന്നാലും മഴപെയ്യുന്നത് ആദ്യം കാവിൽ ആയിരിക്കില്ല. എല്ലായിടത്തും പെയ്തുകഴിഞ്ഞ് അവസാനമായിരിക്കും കാവിൽ പെയ്യുക. മഴപെയ്യുമ്പോഴുള്ള കാവിലെ മണ്ണിന് പച്ചമണ്ണിന്റെ മണമായിരിക്കില്ല.

ചെമ്പകപൂക്കളുടെയും പേരറിയാത്ത ഏതൊക്കെയോ കാട്ടുപൂക്കളുടെയും മണമായിരിക്കും. മഴയത്ത് ആകാശം മുട്ടുന്ന നാഗത്താൻ പത്തിവിരിച്ച് ആടുന്നതുപോലെയാണ് കാവിലെ മുളകളുടെ തലയാട്ടം. കാവിലേക്ക് തുറക്കുന്ന ജനാലകളുള്ള ടെറസിലെ വായനാമുറിയിലിരുന്ന് വെറുതെ നോക്കിയിരിക്കാൻ കൊതിയാവും. പെട്ടന്ന്‌ നോക്കിയാല്‍ കരിനാഗം നാവ്‌ നീട്ടി മേഘത്തില്‍ നിന്നും വെള്ളം കുടിക്കുന്നത്‌ പോലെ തോന്നും. കണ്ണടച്ചാൽ ഇപ്പോഴും എനിക്ക് കാണാനാകും കാവിന്റെ പുറകിൽ പേരറിയാത്ത ഗന്ധർവനെ കാത്തിരുന്ന ഒരു കൗമാരക്കാരിയെ. ആ ഓർമകളിലെ മഴക്കാലങ്ങൾക്ക് പാലപ്പൂവിന് പാലപ്പൂവിന്റെ മണവും നീലാംബരിയുടെ താളവും ആയിരുന്നു.

istockphoto-1253293318-1024x1024GUfEIoU

Post Views: 21
10
Soorya Vijayakumar

Former journalist. Writing is my passion.

2 Comments

  1. Nishiba M on December 6, 2024 12:32 AM

    മനോഹരം

    Reply
    • Shakeela on December 6, 2024 6:44 AM

      Nostalgic
      മനോഹരമായി എഴുതി Soorya
      ആ വരികളിലെ കുളിർ കാറ്റും ചാറ്റൽ മഴയും നനഞ്ഞു അതിലൂടെഇറങ്ങി നടന്നു ഞാൻ ഒരു പണമിടനേരം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.