കാവില്‍ കണ്ട യുവാവിനെക്കുറിച്ച് തന്നെയാണ് വേണി ചിന്തിച്ചത്. സര്‍പ്പങ്ങള്‍ എന്തുകൊണ്ടാണ് അയാളെ തടയാതിരുന്നത്? താന്‍ വിളിച്ചിട്ട് എന്തുകൊണ്ടാണ് ഒന്നുപോലും വരാതെയിരുന്നത്? കുഴക്കുന്ന നൂറായിരം ചോദ്യങ്ങള്‍ക്കിടയില്‍ വേണി ഉറങ്ങി. ഉറക്കത്തില്‍ ആയിരം കാതം അകലെയുള്ള പാല്‍ക്കടലിന്റെ ഇരമ്പല്‍. നക്ഷത്രങ്ങളുടെ ഇടയിലെ കൊട്ടാരങ്ങള്‍ക്കിടയില്‍ നാഗരാജാവിന്റെ കൊട്ടാരം. രത്‌നങ്ങളും വജ്രങ്ങളും പതിച്ച സിംഹാസനത്തില്‍ നാഗരാജാവായ അനന്തന്‍. അനന്തനും ആ യുവാവിന്റെ അതേ കണ്ണുകള്‍….
പെട്ടന്ന് സാഗരം ഇളകി മറിഞ്ഞു. ഇന്ത്യന്‍ നേവിയുടെ കപ്പല്‍ പ്രക്ഷുബ്ധമായ കാറ്റില്‍ ആടിയുലയുന്നു. തിരമാലകള്‍ കൂറ്റന്‍ കരിനാഗങ്ങളെപ്പോലെ ഷിപ്പിനെ വിഴുങ്ങി. ഡെക്കില്‍ കപ്പലിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന യുവാവ് പൊടുന്നനെ തെറിച്ച് കലിതുള്ളിയാര്‍ക്കുന്ന കടലിലേക്ക് വീണു… അയാള്‍ക്കും അതേ കണ്ണുകള്‍….
വ്യക്തതയില്ലാത്ത സ്വപ്‌നങ്ങള്‍… കടലിന്റെ ഇരമ്പല്‍.. നാഗങ്ങളുടെ ശീല്‍ക്കാരങ്ങള്‍…. ഇതിനിടയില്‍ അമ്മയുടെ വിളിയും.. വേണീ വേണീ.. ഇതെത്രനേരമായി കുട്ടീ വിളിക്കുന്നു. കാലത്ത് അമ്പലത്തില്‍ പോകണമെന്ന് നീ തന്നെയല്ലേ പറഞ്ഞത്. എന്നിട്ട് ഇങ്ങനെ കിടന്നുറങ്ങിയാലോ.. ഇത് പതിവില്ലാത്തതാണല്ലോ….
ഒരു നിമിഷമെടുത്തു വേണിയ്ക്ക് സ്ഥലകാലബോധം വീണ്ടെടുക്കാന്‍. വേഗം തന്നെ വേണി റെഡിയായി. അവളുടെ പ്രിയപ്പെട്ട ചുവപ്പും കറപ്പും ധാവണിയണിഞ്ഞു. മേക്കപ്പ് ഒന്നുമില്ലെങ്കില്‍ കൂടി വേണിയെ ആരും നോക്കിപ്പോകും. ഇന്ന് അവളുടെ നീലകണ്ണുകള്‍ക്ക് പതിവിലധികം തിളക്കം. മുത്തശ്ശിയോടൊപ്പം പോകുന്ന മകളെ സാവിത്ര അന്തര്‍ജ്ജനം ഏറെ നേരം നോക്കി നിന്നു. മകളുടെ വൈഭവത്തില്‍ അവര്‍ക്ക് സന്തോഷമേയുള്ളൂ. വേണിയ്ക്ക് അവളുടെ കഴിവുകളെക്കുറിച്ച് ബോധ്യമുണ്ട്, അതിനാല്‍ അതൊരിക്കലും ദുര്‍വിനിയോഗം ചെയ്യുകയുമില്ല. പക്ഷെ അവള്‍ക്ക് അറിയാത്ത മറ്റൊരു കാര്യമുണ്ട്… അനന്തന്‍. നല്ല പാതിയായവളെ നാഗലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അനന്തന്‍ വരും. അന്നവള്‍ക്ക് പോകേണ്ടതായി വരും… അത് ആലോചിക്കുമ്പോള്‍… സാവിത്രിയുടെ നിറഞ്ഞുവന്ന കണ്ണുനീര് മാധവന്‍ തുടച്ചു. അദ്ദേഹത്തിനും അതേ ആശങ്കയുണ്ട്. പക്ഷെ ഭാര്യയെ സമാധാനിപ്പിക്കാന്‍ എന്നും പറയാറുള്ളത് പോലും ഇന്നും പറഞ്ഞു. വിഷമിക്കരുത് വിഷ്ണു ഭഗവാന്‍ നമ്മുടെ സങ്കടം കാണാതിരിക്കില്ല, നന്നായി പ്രാര്‍ഥിക്കൂ. അവളെ ഇത് അറിയിക്കരുത്. സമയമാകുമ്പോള്‍ അവള്‍ തനിയെ അറിയട്ടെ…
പാടം കടന്ന് അമ്പലത്തിന്റെ പടവുകള്‍ കയറുമ്പോള്‍ വേണിയുടെ കണ്ണുകള്‍ ആ യുവാവിനെ തിരഞ്ഞുകൊണ്ടിരുന്നു. വരുമെന്ന് പറഞ്ഞത് ഇനി വെറുതെയാണോ? ഭഗവാനെ തൊഴുമ്പോഴും വേണിയുടെ മനസ് അവിടെയായിരുന്നില്ല. വിഗ്രഹത്തിലേക്ക്്് നോക്കിയപ്പോള്‍ ഭഗവാന്റെ ചുണ്ടിന്റെ കോണില്‍ ഒരു കള്ളച്ചിരി തത്തിക്കളിക്കുന്നത് പോലെ വേണിയ്ക്ക് തോന്നി.
ഇന്നത്തെ മുഴുക്കാപ്പ് നല്ല ഭംഗിയുണ്ടല്ലോ തിരുമേനി. ഭഗവാന് കണ്ണുതട്ടണ്ടാട്ടോ. മുത്തശ്ശിയുടെ സംസാരം കേട്ടാണ് വേണി ചിന്തയില്‍ നിന്നും ഉണര്‍ന്നത്.
ഇന്നത്തെ മുഴുക്കാപ്പ് കോവിലകം വകയാണ്. കോവിലകത്തെ തമ്പുരാട്ടിയും മകനും വന്നിട്ടുണ്ട്. ആലിന്റെ അവിടെ വിളിക്ക് കത്തിക്കാന്‍ പോയിട്ടുണ്ട്. ആ കുട്ടി മരണത്തില്‍ നിന്ന് തലനാരിഴയ്ക്കല്ലെ രക്ഷപെട്ടത്. തിരുമേനി ശ്രീകോവിലിലേക്ക് കയറി.
വേണിയുടെ ഹൃദയമിടിപ്പ് അവള്‍ക്ക് തന്നെ കേള്‍ക്കാം. തിരുമേനി പറഞ്ഞ ആ കുട്ടിയെയാണോ താന്‍ കാത്തിരിക്കുന്നത്. കണ്ണുകള്‍ അവിടെയെല്ലാം പരതി. ശ്രദ്ധയില്ലാതെ നടന്ന്്് ഒതുക്കുകലില്‍ കാല്‍ നല്ലതുപോലെ തട്ടുകയും ചെയ്തു. എവിടെ നോക്കിയാ കുട്ടി നടക്കുന്നത്, ശ്രദ്ധിക്കേണ്ടേ മുത്തശ്ശിയ്ക്ക് പിന്നാലെ മറ്റൊരു ശബ്ദം കൂടി. എന്താണ് മുത്തശ്ശിയും കൊച്ചുമകളും കൂടി കാലത്ത്്്. രണ്ടാളും തിരിഞ്ഞുനോക്കിയപ്പോള്‍ ഗോതമ്പിന്റെ ഉയര്‍ന്ന നാസികയും ഇടതൂര്‍ന്ന തലമുടിയും കരിമിഴി കണ്ണുകളുമുള്ള ഒരു മധ്യവയസ്‌ക്ക. പുളിയിലക്കരയുള്ള സെറ്റുംമുണ്ടും അവരുടെ ഭംഗികൂട്ടി. പ്രായത്തിന്റെ ചെറിയ നരകള്‍ വീണിട്ടുണ്ട്. എന്നാലും സൗന്ദര്യത്തിന് കുറവില്ല. ഇവരായിരിക്കുമോ തിരുമേനി പറഞ്ഞ തമ്പുരാട്ടി. പക്ഷെ മകനെവിടെ? തന്റെ മനസിലെ സംശയം മുത്തശ്ശിനേരിട്ട് ചോദിച്ചു.
വന്നിട്ടുണ്ടെന്ന് തിരുമേനി പറഞ്ഞു. എന്നിട്ട് മകനെവിടെ…
പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്‍പ് അമ്മേ നമുക്ക് പോയാല്ലോ… എന്ന് ചോദിച്ച് കാവില്‍ കണ്ട അതേ യുവാവ് അവരുടെ അടുത്തേക്ക് എത്തി. കടക്കണ്ണുകൊണ്ട് വേണിയെ നോക്കിയെങ്കിലും പരിചയം നടിച്ചില്ല. വേണി തിരിച്ചും. എങ്കിലും അവള്‍ക്ക് നെഞ്ചിന്റെ പടപടപ്പ് ഇപ്പോഴും കേള്‍ക്കാം.
നില്‍ക്കൂ കുട്ടീ. എത്രകാലത്തിന് ശേഷമാണ് അന്തര്‍ജ്ജനത്തിനെ കാണുന്നതെന്ന് അറിയാമോ? പോയിട്ട് എന്താ ഇപ്പോള്‍ ധിറുതി.
മോന് എന്നെ അറിയാമോ സാവിത്രി ആ യുവാവിനെ നോക്കി ചോദിച്ചു. അറിയാമെന്നോ അറിയില്ലെന്നോ പറയാതെ അയാള്‍ പുഞ്ചിരിച്ചു.
മോന്‍ എന്തോ അപകടം പറ്റിയെന്ന് തിരുമേനി പറഞ്ഞല്ലോ? ഞാനൊന്നും അറിഞ്ഞിരുന്നില്ലാട്ടോ
ഒന്നും പറയേണ്ട ഇല്ലത്തമ്മേ? ആറ്റുനോറ്റുണ്ടായ കുട്ടിയാണ്. ഇവനോട് നൂറുതവണ പറഞ്ഞതാണ് നേവിയിലും പട്ടാളത്തിലുമൊന്നും പോകേണ്ടെന്ന് ആരുകേള്‍ക്കാന്‍. ഇവന്റെ ഒറ്റ നിര്‍ബന്ധത്തിനാണ് നേവിയില്‍ ജോയിന്‍ ചെയ്തത്. കഴിഞ്ഞതവണ എന്തോ മിഷനോ കുന്തത്തിനോ പോയപ്പോള്‍ കപ്പല്‍ തിരയില്‍പ്പെട്ടു. കുട്ടി നടുകടലില്‍ വീണുപോയി. കപ്പല്‍ തകര്‍ന്നു. മാനംമുട്ടുന്ന തിരയായിരുന്നുപോലും. ബോധം വീണപ്പോള്‍ ഏതോ മുക്കുവന്മാരുടെ കുടിലിലായിരുന്നു, അവര് കണ്ടില്ലായിരുന്നെങ്കില്‍….പറഞ്ഞുമുഴുമിപ്പിക്കാനാവാതെ സുമിത്രയുടെ കണ്ണുകള്‍ നിറഞ്ഞു.
ഇനി കുറച്ചുനാളത്തേക്ക് അവധിയാണ്. ഈ അവധിയ്ക്ക്്് എങ്ങും ഊരുതെണ്ടാന്‍ പോകരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്്്. അപകടം നടന്നതിന് ശേഷം ഇന്നാണ് വീണ്ടും പുറത്തിറങ്ങുന്നത്. ഭഗവാനെ പ്രാര്‍ഥിച്ച് കിട്ടിയത് കൊണ്ടാണ് ഇവന് അനന്തപത്മനാഭന്‍ എന്ന പേര് പോലും നല്‍കിയത്. ഇല്ലത്തമ്മയ്ക്ക് അറിയാമല്ലോ.

അപ്പോള്‍ ഞാനിന്നലെ കാവില്‍ കണ്ടതോ വേണി അറിയാതെ പറഞ്ഞുപോയി.
എന്നെയോ ഞാന്‍ കുട്ടിയെ ആദ്യമായി കാണുകയാണ്. കുട്ടി വേറെയാരെയെങ്കിലുമാകും കണ്ടത്. എന്നെയാകാന്‍ തരമില്ല.
അതെ മോളെ ഇവന് ഇന്നലെ മുഴുവന്‍ വീട്ടില്‍ തന്നെയായിരുന്നു. അമ്മ മകനെ പിന്‍താങ്ങി.
മാധവന്റെ മോളല്ലേ ഇത് ഡല്‍ഹിയില്‍ നിന്നും പൂര്‍ണ്ണമായി വിട്ടോ ഇല്ലത്തമ്മേ?
വിട്ടു. കുട്ടി നമ്മുടെ മെഡിക്കല്‍ കോളജിലാണ് പഠിക്കുന്നത്. അവള്‍ക്ക് നാടാണ് ഇഷ്ടം.
ഓ ഡോക്ടറാണല്ലേ അനന്തനാണ് ചോദിച്ചത്.
ആയിട്ടില്ല. ഇനി ഒരു വര്‍ഷം കൂടിയുണ്ട്. വേണിയുടെ ശബ്ദത്തില്‍ നുണപറഞ്ഞതിന്റെ നീരസം.
കാറ്റിന് പാരിജാതപ്പൂക്കളുടെ ഗന്ധം.
പോകട്ടെയെന്നാല്‍ മാധവനെക്കൂടി കോവിലകത്ത് വരാം.
ശരി ഞങ്ങളും പോകുകയാണ് ഇനിയും അമ്പലങ്ങളില്‍ പോകാനുണ്ട്.
അമ്പലപ്പടവ് കടന്ന്്് പാടവരമ്പത്തേക്ക് ഇറങ്ങിയപ്പോള്‍ വേണി തിരിഞ്ഞുനോക്കി.
അയാളും…
കണ്ണുകളില്‍ അതേ കുസൃതിച്ചിരി…
വേണി കണ്ട സ്വപ്‌നങ്ങളുടെ അര്‍ഥം ആ ചിരിയിലുണ്ടായിരുന്നു.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
Pingback: നാഗലക്ഷ്മി സീരീസ് 4: 500 യുഗങ്ങള്‍ക്കിപ്പുറം സമാഗമം,അനന്തനും വേണിയും കാണുന്നു - By Soorya Vijayakumar - കൂട്ടക്