Author: Soumya Muhammad

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

അശേഷം ഉറങ്ങാൻ സാധിക്കാതിരുന്ന ഒരു നീണ്ട രാത്രിക്ക് ശേഷം ഞാൻ അത്യന്തം വിങ്ങുന്ന നെഞ്ചോടെ പുറത്തെ സൂര്യോദയത്തിലേക്ക്‌ ജനാലകൾ തുറന്നിട്ടു. ഇതിനു മുൻപ് എന്നാണ് ഞാൻ ഉറങ്ങാതിരുന്നത്? ഘനം തിങ്ങിയ  ശിരസ്സ് കൈ വെള്ളയിലേക്ക് അമർത്തി ഞാൻ വെറുതെ ഒന്നോർത്തു നോക്കി. കാലങ്ങൾക്ക് മുന്നേ അതായത് പതിനേഴു കൊല്ലങ്ങൾക്കും മുന്നേ മനസ്സിലെ ഇഷ്ടം അദ്ദേഹം എന്നോട് തുറന്നു പറഞ്ഞ ആ പകലിനൊടുവിലെ രാത്രി എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങനേ കഴിഞ്ഞില്ല. നിലാവ് പെയ്തു കിടക്കുന്ന മുറ്റത്തെ കുടമുല്ല പൂക്കൾ വിരിയുന്നതും നോക്കി ഏറെ നേരമിരുന്നു ആകാശത്ത് അന്ന് പൂർണ്ണ ചന്ദ്രൻ ആയിരുന്നു… എന്റെ മനസ്സിലും. നോക്കുന്നിടത്തെല്ലാം എന്ത് ചന്തം! ഈ രാത്രിക്ക്‌ പോലും എത്ര ചാരുത! ഇരുളിൽ നിറയെ ചെമ്പകം പൂത്ത ഗന്ധം.എന്റെ കനവിൽ നിറയെ തങ്ക കിനാക്കളുടെ തേരോട്ടം. രാവ് പുലർന്നപ്പോൾ മനസ്സിലായി ലോകം തന്നെ മാറിയിരിക്കുന്നു. കാണുന്നിടത്തെല്ലാം സൗന്ദര്യം… ആ രാത്രിയിലെ സ്വപ്നങ്ങളോടെ ചെന്നു കയറിയത് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കാണ്.…

Read More

പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി എനിക്ക് തോന്നി. ഒരൊറ്റ രാവ് കൊണ്ട് ഞാൻ ഇത്രമേൽ വൃദ്ധനായതെങ്ങനെയെന്നു ഞാൻ ഒരു വേള അതിശയപ്പെട്ടു. തലേന്നത്തെ പുത്തൻ ഖബറിനു മുകളിലെ മണ്ണ് ഇപ്പോഴും നനവാർന്നു കിടക്കുന്നു. കയ്യിലിരുന്ന മൈലാഞ്ചി കൊമ്പ് സുഹറയുടെ ഖബറിനോടു ചേർത്ത് കുഴിച്ചിടുമ്പോൾ  ഞാൻ അകപ്പെട്ടിരിക്കുന്ന ശൂന്യതയുടെ ശ്വാസം മുട്ടലിനുമേൽ ഞാൻ തീർത്തും നിസ്സഹായനായി. ഇന്നലെ നട്ടുച്ചയോടെയാണ് അടുക്കളയിൽ തല കറങ്ങി വീണ അവളുടെ മരണം ഡോക്ടർ സ്ഥിരീകരിച്ചത്. ഒന്നും പറയാതെ അവൾ പോയി… അല്ലെങ്കിലും പറച്ചിലും പരാതിയും എന്നും കുറവായിരുന്നല്ലോ! സ്നേഹമായിരുന്നു മുഴുവനും.. ! പലപ്പോഴും തോന്നിയിട്ടുണ്ട് കടപ്പാടിന്റെ പേരിലാണോ അർഹിക്കാത്ത സ്നേഹം മുഴുവൻ ഇവൾ എനിക്കായി വച്ചുനീട്ടുന്നത് എന്ന്‌. കാരണം കണ്ണിലെ കിനാക്കളെല്ലാം നിറം മങ്ങി  പ്രതീക്ഷകൾ ഒന്നുമില്ലാതെ മൗനത്തിന്റെ വലിയൊരു കരിമ്പടം പുതച്ച് യതീം ഖാനയിലെ ഇരുണ്ട ഇടനാഴിയിൽ നിന്നും മൈലാഞ്ചി മണം നിറഞ്ഞ…

Read More

“ഓ..പേടിച്ചു പോയല്ലോ! നീ എന്താണ് ഈ രാവിലെ തന്നെ മുഖത്ത് വാരി പൊത്തിയേക്കുന്നത്?” ഒരു ഗ്ലാസ്സ് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് കയറി  വന്ന ഭർത്താവ് എന്നെ തുറിച്ചു നോക്കി. “ഇത്തിരി കസ്തൂരി മഞ്ഞളും രക്തചന്ദനവും കൂടി ചാലിച്ചത് ” അദ്ദേഹത്തിന്റെ തുറിച്ചു നോട്ടം കണ്ടില്ലെന്നു നടിച്ച് ഞാൻ  അലസമായി പറഞ്ഞു. എന്റെ കൈ കൊണ്ട് ഞാൻ അരച്ച് എന്റെ മുഖത്ത് ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഞാൻ തേച്ചു പിടിപ്പിച്ചിരിക്കുന്ന  അരപ്പ് കണ്ട് ഇങ്ങേർക്കെന്തിന് ഹാലിളകുന്നു? ഞാൻ ഉണങ്ങിയ മൈലാഞ്ചി പൊടിച്ചതിലേക്ക്  കടുപ്പത്തിലുള്ള കട്ടൻ ചായ ഒഴിച്ചു. “ഉമ്മിക്ക് കയ്യിൽ മൈലാഞ്ചിയിടാൻ ഇന്നലെ നേരം കിട്ടി. ഞാനെന്റെ സൽവാറൊന്നു ഹാൻഡ് വാഷ് ചെയ്തു തരാൻ പറഞ്ഞിട്ട് അതിന് പറ്റൂല്ല, സമയോം ഇല്ല ” അലക്കു കല്ലിനരികിലേക്ക്  നടക്കും വഴി മോളെന്നെ അടിമുടി നോക്കി. “ഈ പത്തമ്പത് വയസ്സാകാറായപ്പോൾ നിനക്ക്  നാണമാകില്ലേ മൈലാഞ്ചിയൊക്കെ ഇട്ടോണ്ട് നടക്കാൻ… കഷ്ടം!'” ആകെ ചൊറിഞ്ഞു നിൽക്കുന്ന കെട്ട്യോൻ…

Read More

ഒറ്റ വരക്കുപകരം രണ്ട് പിങ്ക് വരകൾ കണ്ടത് എന്റെ ഇരുപത്തി മൂന്നാം വയസ്സിൽ മഴ ചാറ്റൽ ഉള്ള ഒരു വൈകുന്നേരമാണ്.കെട്യോനോട്ക വിളിച്ചു പറഞ്ഞപ്പോൾ നല്ലൊന്നാന്തരം ഒരു ചിരി. കല്യാണം കഴിഞ്ഞ് വെറും നാലുമാസത്തിനുള്ളിൽ വിശേഷം ആയില്ലേ എന്നു ചോദിച്ച് എന്നെ ബോറടിപ്പിച്ച നാട്ടുകാരോടും വീട്ടുകാരോടും അങ്ങനെ പ്രത്യേകിച്ച് വേറെ ആരോടും ഈ വിശേഷം അപ്പോൾ  എനിക്കു പറയാൻ  തോന്നീല്ല. എന്നാലും രണ്ട് ദിവസത്തിനുള്ളിൽ പരമാവധി എല്ലാവരും അറിഞ്ഞു. പതിയെ പതിയെ ദിവസങ്ങൾക്കകം മനസ്സ് അതിനോട് പൊരുത്തപ്പെട്ടെങ്കിലും എന്റെ ശരീരം പുതുതായി വന്ന foreign body യെ സ്വീകരിക്കാൻ മടിച്ചു. ഛർദി.. അങ്ങനെ മൂന്നു മാസത്തിനുള്ളിൽ മൂന്നിലേറെ തവണ ആശുപത്രിയിൽ അഡ്മിറ്റായി ഞാൻ പലരുടെയും മുഖം ചുളുപ്പിച്ചു. ഛർദ്ദിയുടെ വിഷമങ്ങൾ കുറഞ്ഞ് നാലു മാസം കഴിഞ്ഞപ്പോൾ മുതൽ ചെറിയൊരു സന്തോഷം ഒക്കെ തോന്നി തുടങ്ങി. ഗർഭിണികൾക്ക് കുറച്ച് പ്രത്യേക പരിഗണനയൊക്കെ കിട്ടുമല്ലോ… അതൊക്കെ ആസ്വദിക്കാനും, കണ്ണാടിക്കു മുന്നിൽ നിന്നും ചെറുതായി ഉന്തി വരുന്ന…

Read More

“ദേവു ഒന്നിങ്ങട് വരിക, നിന്നെ കാണാൻ ദേ ഭാനു അമ്മായി വന്നിരിക്കണ്.” അമ്മാളുവിനോട്‌ ചേർന്നു പറ്റി കിടന്നിരുന്ന ദേവനന്ദ അമ്മയുടെ വിളി കേട്ട് എഴുന്നേറ്റ് കട്ടിലിലിരുന്നു. ഒരു നിമിഷം ആലോചിച്ചിട്ട് അവൾ അലസതയോടെ മുൻവശത്തേക്ക് നടന്നു. “നീ ആകെ കോലം കെട്ടല്ലോ ദേവൂ, നിനക്കവിടെ അത്ര വയ്യായിരുന്നോ? ” സഹതാപത്തിന്റെ മേമ്പൊടി  വിതറി അവർ തന്റെ പച്ച ഇറച്ചിയിലേക്ക് തുളച്ചു കയറാൻ ശക്തിയുള്ള ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുകയാണെന്ന് ഓർത്തതും അവൾ ചിരിച്ചു. ഈശ്വരാ !! താൻ ചിരിക്കുന്നു. ദേവനന്ദ ചിരിക്കുന്നു… തനിക്ക് ഇപ്പോഴും ചിരിക്കാൻ കഴിയുന്നു. പക്ഷേ ഇത് പണ്ടത്തെ ദേവൂട്ടിയുടെ മുത്തുകിലുക്കം പോലുള്ള ചിരിയല്ല, ഇഷ്ടപ്പെട്ട പലഹാരം കാണുമ്പോഴോ, ഭംഗിയുള്ള വസ്ത്രം കാണുമ്പോഴോ അല്ലെങ്കിൽ എഴുതിയ പരീക്ഷകളിൽ പലതിലും ഒന്നാമത് എത്തിയപ്പോൾ ചിരിച്ച ചിരിയോ അല്ല. പകരം ഇത് നെഞ്ചിൽ ഒരു നെരിപ്പോടെരിച്ചും കൊണ്ട് നിൽക്കുന്നവളുടെ ഇട നെഞ്ചിലേക്ക് കുറച്ച് അവ്യക്ത മന്ത്രങ്ങൾ ഉരുവിട്ട്  വീണ്ടും  നെയ്യൊഴിക്കുമ്പോൾ ആളിപടരുന്ന  തീ…

Read More

“മറ്റെന്നാൾ ആണ് ട്ടോ എളേമ്മാടെ വീട്ടിൽ നിക്കാഹ്. രാവിലെ ഇറങ്ങണം. എങ്കിലേ പതിനൊന്നു മണിക്ക് മുന്നേ അവിടെ എത്താൻ പറ്റൂ ” അലക്കിയ തുണികൾ മടക്കി വെക്കുമ്പോൾ ഞാൻ അല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു. ഇനി ആരും ഇത് അറിഞ്ഞില്ല, കേട്ടില്ല, പറഞ്ഞില്ല, ഓർത്തില്ല എന്നൊന്നും പറഞ്ഞ് ഈ നികാഹിന്റെ കാര്യം വിട്ടു പോകേണ്ട. കാരണം കല്യാണം എന്റെ എളേമ്മാടെ വീട്ടിൽ ആണേയ്. അപ്പൊ മറവി സ്വാഭാവികം. കൂടാതെ മാസം ഒന്നായി ഞാനീ കല്യാണദിവസം കാത്തുകാത്തിരിക്കുന്നു. സാധാരണയിൽ സാധാരണയായ എന്നെപ്പോലുള്ള വീട്ടമ്മമാർക്ക് ആകെയുള്ള സന്തോഷങ്ങൾ ഇങ്ങനെ വെല്ലപ്പോഴും  വന്നു ചേരുന്ന ഒഴിച്ചുകൂടാൻ പറ്റാത്ത കല്യാണങ്ങളും പരിപാടികളുമാണ്. അന്ന് വേണം ഒന്ന് പുറത്തിറങ്ങാനും സ്വന്തക്കാരെ കണ്ടൊന്നു മിണ്ടിപറയാനും.മാത്രമല്ല അന്നൊരു പകൽ നേരമെങ്കിലും അടുക്കളയിൽ കയറാതെ വേവിക്കാതെ, വിളമ്പാതെ, ഊട്ടാതെ പിന്നെ ഉണ്ടത് കഴുകി തുടക്കാതെയിരിക്കാമല്ലോ എന്നുള്ള ആശ്വാസം വേറെയും. “ഓഹ്… ആഴ്ചാവസാനം ഒന്ന് വെറുതെയിരിക്കാം എന്നു കരുതിയതാ. അപ്പോഴാ ഒരു മുള്ളീപ്പോ തെറിച്ചപ്പോഴുള്ള…

Read More

അഞ്ചു വയസ്സുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച കേസിൽ സംഭവസ്ഥലം സന്ദർശിച്ച് കുഞ്ഞിന്റെ അമ്മയുടെ കരണം നോക്കിയൊന്നു കൊടുത്തിട്ട് ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് സ്വമേധയാ  കേസെടുക്കാൻ സംസ്ഥാന ബാലവകാശ കമ്മീഷന് ഉത്തരവ് നൽകി ഏറെ തിരക്കുകൾക്കൊടുവിൽ ഞാൻ താമസസ്ഥലത്തേക്ക് തിരിക്കുമ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്. “ഹലോ… മാഡം… സൈറ ഖാലിദയല്ലേ?” “അതേ…പറയൂ!” “ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാഷ്വാലിറ്റിയിൽ നിന്നുമാണ്. അല്പം മുൻപ് ഇവിടെ അൺകോൺഷ്യസ് സ്റ്റേജിൽ വഴിയരികിൽ നിന്നും ഒരു വൃദ്ധനെ കൊണ്ടു വന്നിട്ടുണ്ട്. അയാൾ ബോധം വരുന്ന നേരങ്ങളിലെല്ലാം മാഡത്തിന്റെ പേര് പറയുന്നു” ഞാൻ ഫോൺ ചെവിയിൽ നിന്നും മാറ്റാതെ തന്നെ ഒരു കൈകൊണ്ട് കണ്ണടയെടുത്ത് എന്റെ മടിയിൽ വെച്ചു. പിന്നെ അതേ കൈകൊണ്ട്  സാരിത്തലപ്പെടുത്ത് എന്റെ കണ്ണുകൾ അമർത്തി തുടച്ചു. എന്റുമ്മയുടെ ശീലമാണ് എനിക്ക്. വേറെ എത്ര ടവൽ ഉണ്ടേലും ഉടുത്തിരിക്കുന്ന തുണികഷണം കൊണ്ടേ ഞാനെന്റെ കണ്ണുകൾ തുടക്കൂ.കണ്ണട തിരികെ വെച്ചു കൊണ്ട് ഞാൻ ചോദിച്ചു. “ഓക്കേ……

Read More

ഉമ്മാന്റെ മയ്യിത്തു കട്ടിലും ചുമന്നുകൊണ്ട് തക്ബീറും ചൊല്ലി അവർ പള്ളിക്കാട്ടിലേക്കു നടക്കുമ്പോൾ നേരം ത്രിസന്ധ്യയോടടുത്തിരുന്നു. ഇരുളിൽ മയങ്ങാൻ തയ്യാറായി നിൽക്കുന്ന മൈലാഞ്ചിച്ചെടിക്കടുത്തു നിന്ന് ഞാനെന്റെ തണുത്ത കൈവെള്ളകൾ കൊണ്ട് പാവാടക്കിരുവശവും തെരുപ്പിടിച്ചു. മരവിച്ച നിശ്ശബ്ദത കെട്ടി നിൽക്കുന്ന സന്ധ്യാനേരം എന്റെ സങ്കടത്തിന് ആക്കം കൂട്ടി. കരയാൻ പോലും വയ്യാത്ത പോലെയൊരു നോവ് എന്നുള്ളിൽ ഉറഞ്ഞു കൂടി എനിക്ക് ശ്വാസം മുട്ടി. ഞാനാ വെറും നിലത്തേക്ക്, തണുത്ത മണ്ണിലേക്ക് തലയും കുമ്പിട്ട് തളർന്നിരുന്നു. “അക്കച്ചീ… ” വ്യക്തമാകാത്ത ഭാഷയിൽ എന്നെ വിളിച്ചു കൊണ്ട് മൂന്നു വയസ്സുള്ള കുഞ്ഞനിയൻ നിരങ്ങിവന്നെന്റെ കാലിൽ തൊട്ടു. അടക്കാനാകാത്ത സങ്കടത്തോടെ ഞാനവനെ എന്നിലേക്ക്‌ ചേർത്തു. പിന്നെ ഞങ്ങളുടെ ഉമ്മ ചെയ്യുന്നത് പോലെ അവന്റെ നിവർന്നു നിൽക്കാൻ ശേഷിയില്ലാത്ത രണ്ടു കാലുകളിലും അതി ഭയങ്കരമായ ദെണ്ണത്തോടെ തഴുകി. അന്ന് ആ നിമിഷം എന്നിലെ ബാല്യത്തിന്റെ കളിചിരികൾ എന്റെയുള്ളിൽ നിന്നും തേങ്ങലോടെ ഇറങ്ങിപ്പോകുന്നത് ഞാനറിഞ്ഞു. ഏഴാം വയസ്സിൽ ആരും പറയാതെ തന്നെ…

Read More

രാവിലെ അഞ്ചു മണിക്കുള്ള അലാം കേട്ട് അവളെ ചുറ്റിയിരുന്ന എന്റെ കൈകൾ മാറ്റി ഞാൻ മറുവശം ചെരിഞ്ഞു കിടന്നു. ഈ അലാമിന് ഞാൻ എഴുന്നേൽക്കേണ്ട കാര്യമില്ല. എന്തെന്നാൽ ഞാനൊരു ആണാണ്.   അഴിഞ്ഞു തൂകിയ മുടി തല്ലി കുടഞ്ഞ് ചുരുട്ടി കെട്ടി അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുമ്പോൾ ഞാൻ പുതപ്പെടുത്ത് തല വഴി മൂടി. ഹായ്… പുറത്ത് നല്ല വൃശ്ചിക കുളിര്.   കാര്യം രാവിലെ അടുക്കളയിൽ കയറി അവളുടെ കൂടെ എന്തേലുമൊക്കെ സഹായിക്കണമെന്ന്  കരുതുമെങ്കിലും  രാവിലെ കിടക്കപായിൽ നിന്നും എഴുന്നേൽക്കാൻ എനിക്ക് വല്ലാത്ത മടിയാണ്. എനിക്കെന്നല്ല ഞങ്ങൾ ശരാശരി ഏതൊരു മലയാളി ആണുങ്ങൾക്കും അതിത്തിരി പണിയാണേയ്.   ആണായതിന്റെ  ഒരു ഗുണമേ! പെണ്ണാണെങ്കിൽ പെട്ടേനെ..  അവൾ അടുക്കളയിൽ കയറി ചോറും കറികളും ബ്രേക്ക്‌ ഫാസ്റ്റും എല്ലാം ഉണ്ടാക്കി ഹാൻഡ് വാഷിനുള്ളത്  അലക്കാനായി  അലക്കു കല്ലിനരികിൽ ചെന്നു നില്ക്കുമ്പോഴാണ് കിടക്ക പായിൽ നിന്നും ഉടുമുണ്ടും തപ്പിയുടുത്ത് ഞാൻ എഴുന്നേറ്റു വന്നു പല്ലു തേക്കാൻ നിൽക്കുന്നത്.   പലപ്പോഴും…

Read More

ഓഫീസ് കഴിഞ്ഞ് തിരക്കുള്ള ബസിലേക്ക് ഞാനും അഭിരാമിയും കയറുമ്പോഴേക്കും മഴ തോർന്നിരുന്നു. “എന്ത് പെയ്ത്തായിരുന്നു? ഇത് കർക്കിടക മാസമല്ലേ? എന്നിട്ടും തുലാമഴ പെയ്ത്തു പോലെ… അല്ലേ?” അഭിരാമി തെല്ലു ഈർഷ്യയോടെ ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖം അമർത്തി തുടച്ചു. “ഉം…” ദീർഘമായൊന്നു നിശ്വസിച്ചു കൊണ്ട് ഞാൻ പുറത്തേക്കു നോക്കി. മഴയിൽ കുളിച്ച അനേകം കാഴ്ചകൾ… എന്ത് ഭംഗിയാ കാണാൻ… എന്നും എനിക്ക് മഴ ഇഷ്ടമാണ്. ഉടുതുണിക്ക് മറുതുണി ഇല്ലാത്ത കാലത്ത് പോലും. മൂന്നു സ്റ്റോപ്പ്‌ പിന്നിട്ടപ്പോൾ പ്രായമായ ഒരു അമ്മച്ചി എഴുന്നേറ്റ സീറ്റിലേക്ക് ഞാൻ ഇരുന്നു. ബാഗ് മടിയിലൊതുക്കി നെറ്റിയിലേക്ക് വീണ മുടി പിന്നോട്ടൊതുക്കി സീറ്റിനരികിൽ ഇരിക്കുമ്പോൾ മനോഹരമായ ഒരു നിറക്കൂട്ട് എന്റെ വലതുഭാഗത്ത്‌ മിന്നായം പോലെ കണ്ടതും ഞാൻ തലതിരിച്ച് എന്റെ സഹയാത്രികയെ നോക്കി. കുങ്കുമ നിറത്തിൽ പച്ചയും പിന്നെ കറുപ്പും  നൂലിഴയാൽ അലങ്കാരങ്ങൾ തീർത്ത കോട്ടൺ സാരിയിൽ ഒതുങ്ങിയിരിക്കുന്ന ഒരു സ്ത്രീ. ഇടം കയ്യിൽ രണ്ടു കറുത്ത നേർത്ത…

Read More