Author: SOUMYARATHEESH

എങ്ങനെയാണ് നീ എന്ന ഒറ്റയ്ക്ഷരത്തിൽ ഞാൻ എന്ന രണ്ടക്ഷരം ചുരുങ്ങി പ്രണയം എന്ന മൂന്നക്ഷരം ഉണ്ടായത്?

Read More

വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിനിറയെ കല്ലുകൾ പാകിയിരുന്നു. ചെറിയൊരു മഴചാറ്റൽ ഉള്ള ദിവസം പേരറിയാത്ത പച്ചില ചെടിയുടെ അരികിലൂടെ താൻ ആദ്യമായി വീട്ടിലേക്കു വന്ന ദിവസം ഞാനും അച്ഛനും മാത്രമായിരുന്നു വീട്ടിൽ. പിറ്റേ ദിവസത്തെ സെമിനാർ തയാറെടുപ്പിൽ വന്നത് പെണ്ണുകാണൽ കൂട്ടരാണെന്നു ഞാൻ തിരിച്ചറിയുമ്പോഴേക്കും നിങ്ങൾ അകത്തു കയറിയിരുന്നിരുന്നു. ക്ളീഷേ ഡയലോഗുകൾക്കു ശേഷം മുറിയിൽ നമ്മള് മാത്രമായപ്പോൾ താൻ കുറെയേറെ സംസാരിച്ചു. വെറുതെ കേട്ടിരുന്നു ഞാൻ സമയം കൂട്ടി. എല്ലാ ഞായറാഴ്ച കളിലും ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ എനിക്ക് ശീലമായിതുടങ്ങിയിരുന്നു. പതിവുപോലെ ജാതകത്തെയോ വീട്ടിലേക്കുള്ള വഴിയേയോ കുറ്റം പറഞ്ഞു താനും മറ്റൊരു കുടിക്കാഴ്‌ചയ്ക്കു വഴിയൊരുക്കു മെന്ന് കരുതി. “ഏച്ചി, കറുത്തിട്ടാണെങ്കിലും ചിരിക്ക് ഒരു ഐശ്വര്യമൊക്കെയുണ്ട് “, അയലത്തെ ചെക്കൻ പറഞ്ഞു. വീട്ടിലേക്കുള്ള വഴി യും ജാതക ചേർച്ചയും വീണ്ടും തന്നെ ഈ വഴി നടത്തുമെന്നു ഞാൻ കരുതിയതേയില്ല…. രാവെന്നോ പകലെന്നോ ഇല്ലാതെ എത്രയോ തവണ നാമിരുവരും ആ പടിക്കെട്ടുകൾ കയറിയിറങ്ങിയിരിക്കുന്നു. ഞാൻ ചുവപ്പിൽ വെളുത്ത…

Read More

നീയും ഞാനും ചേർത്തെഴുതിയതാണ് നമ്മൾ പിരിച്ചെഴുതുമ്പോൾ പഴയതുപോലെ ഞാനും നീയും ആകുന്നില്ലല്ലോ?

Read More