Author: Sreeja N

I like to write short stories. Most of the writings will be with parakayapravesam.

“ആ സമയത്ത് അവിടെ നാല് ആൾക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയുടെ അമ്മമ്മ, അവരുടെ മകൾ (അതായത് കുട്ടിയുടെ അമ്മ), പിന്നെ നവനീത്. അമ്മ ആ ഓട്ടോക്കാരനോട് സംസാരിയ്ക്കുന്നതിനിടയിലാണ് സംഭവം നടന്നത്. അതുവരെ കുട്ടി അവരുടെ കൂടെത്തന്നെ നിന്നിരുന്നു.”, കോൺസ്റ്റബിൾ ഡീറ്റെയിൽസ് പറഞ്ഞുകൊണ്ടിരുന്നു. “എന്നിട്ട്?”, എസ്.ഐ യുടെ ചോദ്യത്തിന് മറുപടിയായി കോൺസ്റ്റബിൾ തുടർന്നു “ഇവർ തിരിഞ്ഞുനോക്കിയപ്പോൾ കുട്ടിയെ കാണുന്നില്ല. ഞായറാഴ്ചയായതുകൊണ്ട് അധികം കടകൾ ഒന്നും തുറന്നിട്ടില്ല. ആൾക്കൂട്ടത്തിനിടയിൽ പെട്ടുപോകാൻ ഒരു ചാൻസും ഇല്ല.” “അപ്പോൾ പിന്നെ കുട്ടി എവിടെപ്പോയി “ കേസ്ഫയൽ മേശപ്പുറത്തു അമർന്നിരുന്നു. കുട്ടിയുടെ അമ്മ പുറത്തിരിയ്ക്കു, വിളിയ്ക്കാം. എസ്.ഐ മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റ് തിരിച്ചു വെച്ചു. അമ്മമ്മ അവരെ പിടിച്ചുകൊണ്ടു പുറത്തേയ്ക്ക് വന്നു. ഞാൻ പുറത്തിരുന്നു എല്ലാം കേൾക്കുന്നുണ്ടായിരുന്നു. എന്റെ കൂടെപ്പഠിച്ച നിർമ്മല അതേ പോലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. അവളെക്കാണാനായിരുന്നു ഞാൻ അന്ന് അവിടെ പോയത്. സ്റ്റേഷനിലെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഇടയിൽ എന്നിലെ അമ്മയും വിഷമിച്ചു. കൈയിലുണ്ടായിരുന്ന വാട്ടർബോട്ടിൽ…

Read More

ഞാൻ എട്ടിലോ ഒൻപതിലോ പഠിയ്ക്കുമ്പോഴാണ് എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമ ഇറങ്ങിയത്. അന്നൊക്കെ ട്രെയിലർ കാണാൻ മാർഗമൊന്നുമില്ലല്ലോ. പിന്നെ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിരുന്നത് മതിലുകളിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകളും പത്രത്തിലെ പരസ്യവും നോക്കിയാണ്. അടുത്ത വഴി സ്കൂളിൽ ഇന്റർ വെൽ സമയത്തെ ഞങ്ങളുടെ ചർച്ചകളും.  ജാനകിക്കുട്ടി അടിപൊളിയാ, സിനിമ കണ്ടവർ കാണാത്തവരോട് പറഞ്ഞു. അപ്പോൾ യക്ഷിയോ അവരുടെ തിളങ്ങുന്ന പല്ലും നീണ്ട മുടിയും സെറ്റ്മുണ്ടും എന്തൊരു ഐശ്വര്യാ! ചർച്ചകൾ പുരോഗമിയ്ക്കുമ്പോൾ സിനിമ ദൂരദർശനിൽ വരാൻ നോക്കിയിരിയ്ക്കുകയായിരുന്നു ഞാൻ. ആ സമയത്ത് ഒരു കണ്ണട എനിക്കുമുണ്ടായിരുന്നു. ജാനകിക്കുട്ടിയിലേയ്ക്കുള്ള മാറ്റത്തിനായി കണ്ണട വെച്ചുതന്നെ സിനിമ കാണാനിരുന്നു. യൂണിഫോമിട്ട് ജാനകിക്കുട്ടി സ്കൂളിൽ പോകുമ്പോൾ ഞാൻ അതുതന്നെയാണെന്നു ഉറപ്പിച്ചു. അതിനിടയിൽ ചഞ്ചൽ വന്നതോടെ കാര്യങ്ങളാകെ താളം തെറ്റി. “എന്തുവേണം സഖീ എന്തുവേണം “എന്ന് പാടിയതോടെ കറന്റ്‌ പോയി. മഴ പെയ്യാനും തുടങ്ങി. പാർവണപ്പാൽ മഴ പെയ്തൊഴിയും എന്നും പാടി ഞാൻ വെറുതെ മുറ്റത്തേയ്ക്കോടിയതും “മഴയത്തേയ്ക്കാണോ ഈ പോണത്, ഇനി…

Read More

റാഗിങ്‌ എന്ന വാക്ക് കേട്ടപ്പോൾ ഓർമ്മവന്നത് അഞ്ചു കൊല്ലം മുൻപ് നടന്ന ഒരു സംഭവമാണ്. റാഗിങ് കോളേജിൽ മാത്രമല്ല, ജോലി ചെയ്യുന്നിടത്തും ഉണ്ടാകാറുണ്ട്. അതിനെപ്പറ്റിയുള്ള ചില ഓർമ്മകളാണ് ഇവിടെയെഴുതുന്നത്. അന്ന് ഞാൻ പി. ജി യിൽ തിരിച്ചെത്തുമ്പോൾ റൂമിൽ ലൈറ്റിട്ടിട്ടില്ല. സ്മൃതി വന്നിട്ടുണ്ടാവില്ല എന്നുകരുതി സ്വിച്ചിൽ കൈയമർത്തിയപ്പോൾ ആരോ കരയുന്നതുപോലെ തോന്നി. സ്വിച്ച് ഓൺ ചെയ്യണോ അതോ പുറത്തേയ്ക്ക് ഓടണോ എന്ന് ചിന്തിയ്ക്കുന്നതിനിടയിൽ ലൈറ്റ് ഓൺ ആയി. അവൾ അവിടെ കിടയ്ക്കയിലി രുന്നു കരയുകയായിരുന്നു. “എന്താടോ, വീട്ടിൽ നിന്നും വിളിച്ചോ? അവിടെ ഓക്കേ അല്ലേ? എന്താ പ്രശ്നം!പറയൂ “ എന്റെ ചോദ്യങ്ങൾക്ക് ഫുൾ സ്റ്റോപ്പിടാൻ കഴിയാതെ വന്നപ്പോൾ അവൾ പറഞ്ഞുതുടങ്ങി. “തനിയ്ക്കറിയാമല്ലോ, ഞങ്ങളുടെ ടീമിനെപ്പറ്റി. ഞാൻ പറയാറില്ലേ,എനിയ്ക്ക് മടുത്തു!എന്നും അങ്ങോട്ടും ഇങ്ങോട്ടും ചോദ്യം ചെയ്യലാ. ആദ്യം കുറച്ചു ദിവസം ട്രെയിനിങ് ആയിരുന്നുവല്ലോ. അന്നൊക്കെ എന്നോട് സമയം ചോദിക്കാതെ മീറ്റിംഗ് വെയ്ക്കും. ഞാൻ എപ്പോഴെങ്കിലും സമയം മാറ്റുമോ എന്ന് ചോദിച്ചാൽ മാനേജറിനോട് പറയാൻ…

Read More

ആ സംഭവത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. അതൊരു ഓണം വെക്കേഷനായിരുന്നു. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുന്ന സമയം. മുറ്റത്തായി ഉജാല മുക്കി മുണ്ടുകളെല്ലാം വൃത്തിയായി അമ്മ ഉണക്കാനിട്ടിട്ടുണ്ട്. പന്തുകളിയ്ക്കുന്നതൊക്കെ ശരി, ആ വെളുത്ത തുണികളിലേതെങ്കിലും ഒന്നിൽ മണ്ണുപറ്റിയാൽ വിവരമറിയും എന്ന ഭീഷണിയുള്ളതിനാൽ ഞാനും ഏട്ടനും നല്ല കുട്ടികളായി ടിവിയും കണ്ടിരുന്നു. അങ്ങനെ വെറുതെയിരുന്നു ബോറടിച്ചിരിയ്ക്കുമ്പോഴാണ് അമ്മയുടെ സ്കൂളിലെ കാർത്യായനി ടീച്ചർ വീട്ടിലേയ്ക്ക് വരുന്നത്. “കല്ലൂ, വാതിൽ തുറക്ക്. പിള്ളാരെല്ലാം എവിടാ?” ഇതും ചോദിച്ചു ഗ്രില്ലിൽ തട്ടി. ആരെങ്കിലും ഒരാൾ വരാൻ കാത്തിരുന്ന ഞാൻ ആദ്യം ഉമ്മറത്തേയ്ക്ക് ഓടിയെത്തി വല്ല്യ പരിചയമില്ലാത്തതുകൊണ്ട് “അമ്മാ ആരോ വന്നിട്ടുണ്ട് “ എന്നും പറഞ്ഞു അടുക്കളയിലേയ്ക്ക് അതേ സ്പീഡിൽ ഓടി. അമ്മ വന്നു കാർത്യായനി ടീച്ചറോ, വരൂ എന്നും പറഞ്ഞു വാതിൽ തുറന്നു.ടീച്ചർ പറഞ്ഞു “നിന്റെ മോള് എന്നെക്കണ്ട് പേടിച്ചോടി. നിന്നെപ്പോലെതന്നെ കൊച്ചു കാണാൻ. അതേ മുടിയും, മെലിഞ്ഞു കാറ്റത്താടി നടക്കുന്നവൾ. പക്ഷേ എനിയ്ക്കിവളെക്കണ്ടപ്പോൾ തൊട്ട് ടിവിയിൽ നല്ല…

Read More

അര മണിക്കൂറിൽ ചെയ്ത ചെറിയൊരു യാത്രയുടെ ഓർമ്മക്കുറിപ്പാണിത്. ഡ്രൈവിംഗ് ഒരു ഭ്രാന്താണ് ചിലർക്ക് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആ ഭ്രാന്ത് ബ്രേക്ക്‌ ഇല്ലാതെ മുൻപോട്ടു പോയാലോ. അങ്ങനെ ഒരാളോടിച്ച ഓട്ടോയിൽ ഇരിയ്ക്കേണ്ടി വന്ന അവസ്ഥയാണ് ഇനിയെഴുതുന്നത്. അതൊരു ബുധനാഴ്ചയായിരുന്നു. ശനിയാഴ്ച്ചയിലേക്ക് ചാടിക്കടക്കാൻ രണ്ടു ദിവസം കൂടിയേയുള്ളൂ എന്ന സമാധാനത്തിൽ ഞാൻ അന്ന് ഓഫീസിൽ പോകാനിറങ്ങി. പത്തരയ്ക്കേ പണി തുടങ്ങുകയുള്ളൂ, എന്നാലും ഒൻപതരയ്ക്ക് അവിടെയെത്തണം. ഉച്ചയ്ക്ക് നേരത്തെ തിരിച്ചുപോരണം. ഇങ്ങനെ ഒരുപിടി പ്ലാനുകൾ ബാഗിലിട്ട് ഗേറ്റ് കടന്നു. ബുധൻ സുഗമമവാതിരിയ്ക്കാൻ വ്യാഴവും വെള്ളിയും തമ്മിൽ അടികൂടിയതുകൊണ്ടോ എന്തോ അഞ്ചു മിനിറ്റിൽ വരാനിരുന്ന നമ്മ യാത്രിയിലെ ഓട്ടോക്കാരൻ ക്ലിം എന്ന ശബ്ദത്തോടെ ക്യാൻസൽ ചെയ്തു. ഗേറ്റിൽ പോസ്റ്റായി നിന്ന് വീണ്ടും ഞാൻ ഓട്ടോ തിരഞ്ഞുകൊണ്ടിരുന്നു. ഉടനെ അടുത്തതു കിട്ടുമെന്നുള്ള വിശ്വാസം വെറുതെയാണെന്നു ബോധ്യപ്പെടുത്തി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും എന്റെ മൊബൈലിൽ ക്ലിം ശബ്ദം കേട്ടു. ആറ്റുനോറ്റു കിട്ടിയ ഓട്ടോ ആയതുകൊണ്ട് ഞാൻ സമാധാനത്തോടെ…

Read More

അന്നൊരു ഞായറാഴ്ചയായിരുന്നു. തലേ ദിവസം ‘ഉദാഹരണം സുജാത’ സിനിമ കണ്ടതിന്റെ ആവേശത്തിൽ അടുക്കളയിലെ പാത്രങ്ങളൊക്കെ ധൃതിയിൽ കഴുകി വയ്ക്കുകയായിരുന്നു ഞാൻ. സമയം ഏകദേശം ഒൻപതരയായിക്കാണും. അപ്പോഴാണ് ആ കാൾ വന്നത്. സിനിയാണ് വിളിയ്ക്കുന്നത്. ഇത്രയും നേരത്തെ എന്താണാവോ എന്നും വിചാരിച്ചു കൈ തുടച്ചു കാൾ എടുത്തു. അപ്പുറത്തുനിന്നും നിർത്താതെയുള്ള ചിരി കേട്ടപ്പോൾ, “നീയെന്താ രാവിലെതന്നെ ആളെ പറ്റിയ്ക്കാണോ? പാത്രം കഴുകാനുള്ള ആ ത്രില്ല് അങ്ങുപോയി“ എന്ന് പറഞ്ഞപ്പോൾ അവൾ ചിരി കഷ്ടപ്പെട്ടു നിർത്തിക്കൊണ്ട് പറഞ്ഞു. “എടോ, ഇന്ന് കുറച്ചുനേരംമുൻപ് എന്റെ വീടിന്റെ മുൻപിൽ ഒരു കാർ വന്നു നിർത്തി. സിനിയുടെ വീടല്ലേ എന്നു ചോദിച്ചു ഒരു കാരണവർ പുറത്തിറങ്ങി. കൂടെ ഒരു ആന്റിയും. എന്റെ അമ്മ ഉമ്മറത്തിരുന്ന് മൊബൈലിൽ സീരിയൽ കാണുകയായിരുന്നു. കസേരയിൽ നിന്നെഴുന്നേറ്റ് ആരാ എന്നു ചോദിയ്ക്കുന്നതിനു മുൻപേ തന്നെ, വീടും സ്ഥലവുമെല്ലാം ഒന്ന് കണ്ണു കൊണ്ടളന്നു അവർ ഉമ്മറത്തേയ്ക്ക് കയറി. ഹാളിൽ ടിവി കണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ഞാൻ. കല്യാണം ക്ഷണിയ്ക്കാൻ…

Read More

ഇതൊരു സീറ്റ്‌ തർക്കത്തിന്റെ കഥയാണ്. ട്രെയിൻ യാത്രയിലുണ്ടായ ഒരു മണിക്കൂർ നീണ്ടുനിന്ന ഒരു ചെറിയ കൺഫ്യൂഷൻ. മറ്റൊന്നിൻ ധർമയോഗത്താലതു താനല്ലയോ ഇത് എന്ന് ആലോചിച്ച ആ കൺഫ്യൂഷൻ നിറഞ്ഞ സീറ്റുകളെപ്പറ്റിയാണ് ഇനിയെഴുതുന്നത്. കുറച്ചു ദിവസം മുൻപ് കോഴിക്കോട് നിന്നും തിരൂരിലേയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസിൽ റിസർവേഷൻ കമ്പാർട്മെന്റിൽ ടിക്കറ്റെടുത്തു കയറി, സീറ്റിനടുത്തേയ്ക്ക് ഞങ്ങൾ നടന്നു. അപ്പോഴാണ് സീറ്റിൽ ഞങ്ങളേക്കാൾ മുൻപിൽ സീറ്റ്‌ ബുക്ക്‌ ചെയ്ത വലിയൊരു ബാഗ് ഇരിയ്ക്കുന്നത് കണ്ടത്. അതൊന്ന് നീക്കിവെച്ചാലേ ഞങ്ങൾക്ക് മൂന്നാൾക്കും സൗകര്യമായി ഇരിയ്ക്കാൻ പറ്റുള്ളൂ. അതുകൊണ്ട് ആരാണ് ഇതിന്റെ അവകാശി എന്നാലോചിച്ചു തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി.അതിനിടയിലാണ് “നിക്കടാ, അവിടെ “ എന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഓടി വരുന്നതുകണ്ടത്. മുന്നിലായി ഓടുന്ന നാലുവയസ്സുകാരൻ വിരുതനെ പിടിച്ചു ഒക്കത്തുവെച്ചു അവർ ഞങ്ങളുടെ സീറ്റിനു അരികിലായി വന്നു. ഇത് സീറ്റ്‌ നമ്പർ 22 അല്ലേന്ന് ചോദിച്ചു. നിങ്ങളുടെ സീറ്റ്‌ അതാണെന്ന് ചൂണ്ടിക്കാണിച്ചു ആ ബാഗ് അവർക്ക് കൊടുത്തു. ശരി…

Read More

ഇതൊരു പഴയ കഥയാണ്. പതിനഞ്ചു കൊല്ലം മുൻപ് നടന്ന ചെറിയൊരു സംഭവം. പക്ഷേ ഇപ്പോഴും അവസരമനുസരിച്ചു മാജിക്‌ വേർഡ്‌സ് പറഞ്ഞില്ലെങ്കിൽ ഒരു ടെൻഷനാണ് മനസ്സിൽ. കോളേജിൽ പഠിയ്ക്കുന്ന ആ കാലത്ത് ഹോസ്റ്റലിലെ മുളകച്ചാറും ബീറ്റ്റൂട്ട് ഉപ്പേരിയും കഴിച്ചുമടുക്കുമ്പോൾ ഇടയ്ക്ക് ഞങ്ങൾ ഐ. സി. എച്ചിൽ നിന്നു മതി ഭക്ഷണം എന്നുവിചാരിച്ചു അവിടെപ്പോയി കഴിയ്ക്കാറുണ്ടായിരുന്നു.ബജറ്റിൽ ഒതുങ്ങുന്ന, പോക്കെറ്റ് കാലിയാക്കാത്ത എന്നാൽ പ്ലേറ്റ് നിറയെ ചൂടുള്ള കറികളും അതായിരുന്നു കാരണം . ക്യാമ്പസിനുള്ളിൽ തന്നെയുണ്ടായിരുന്നു ഐ. സി. എച്ച്. അതുകൊണ്ട് കഴിച്ചുകഴിഞ്ഞാൽ നടന്നുപോയി തിരിച്ചു ക്ലാസ്സിലും കയറും. അന്നൊരു ദിവസം ഞാനും ദിവ്യയും കൂടി ഉച്ചയ്ക്ക് ചോറുണ്ണാനായി അങ്ങോട്ടുപോയി. പതിവുപോലെ നല്ല തിരക്കായിരുന്നു അവിടെ. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു മേശ ഒഴിഞ്ഞുകിട്ടി. ഞങ്ങൾ രണ്ടാളും വേറെ ഒരു ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ മേശയ്‌ക്കരികിൽ .അവർ നേരത്തെ കഴിച്ചുതുടങ്ങിയിരുന്നു. ഇരുന്ന ഉടനെ രണ്ടുപ്ലേറ്റുകൾ ടപ്പേ എന്നുപറഞ്ഞു ഞങ്ങളുടെ മുന്നിലുള്ള മേശയിൽ വന്നു. പിന്നെ…

Read More

‘ഹാൾടിക്കറ്റ് എടുക്കാൻ മറന്നു എന്നും പറഞ്ഞു ഞാൻ ഓടിയ ഓട്ടം നിന്നത് എട്ടാം ക്ലാസ്സിന്റെ ചുവരിൽ തട്ടിയാണ്, അര മണിക്കൂർ കൂടിയേ ഉള്ളൂ എക്സാമിന്.’ അടുത്തകാലം വരെ ഇടയ്ക്കിടെ ഇങ്ങനെയൊരു സ്വപ്നം വരാറുണ്ടായിരുന്നു. എന്നാൽപ്പിന്നെ ആ കാലത്തെപ്പറ്റി എഴുതിയാലോയെന്നു ആലോചിച്ചു. ഇരുപത്തിരണ്ടുകൊല്ലം മുൻപുള്ള ആ കാലത്തിലേയ്ക്കെത്താൻ, ഗേൾസ് ഹൈസ്കൂളിന്റെ ഗേറ്റ് കടന്നു ആ ബെഞ്ചിലിരിയ്ക്കാൻ എന്റെ മനസ്സും യൂണിഫോമിട്ടു. അടുത്ത വീട്ടിലെ അഞ്ചുകുട്ടികളായ ഞങ്ങൾ പഞ്ചപാണ്ഡവർ അങ്ങനെ ആ ഓട്ടോയിൽ കയറി. സ്കൂൾ എത്തുന്നതുവരെ പറഞ്ഞിട്ടും കഥകൾ പറഞ്ഞു തീരാതെ ഗേറ്റ് എത്തിയപ്പോൾ ഇറങ്ങി. അവിടെ വെൽക്കം ചെയ്യാൻ ഒരാട് ഉണ്ടായിരുന്നു. ഞങ്ങളതിനെ പല പേരുമിട്ട് അന്ന് വിളിച്ചിരുന്നു. പാത്തുമ്മയുടെ ആട് പഠിയ്ക്കാനുണ്ടായിരുന്നത് പത്താം ക്ലാസ്സിലാണെങ്കിലും ഈ ആട് എട്ടാം ക്ലാസ്സിലേ ഞങ്ങളുടെ കൂടെ കൂടി. ആടിനൊരു വലിയ പ്രാധാന്യമുണ്ട്, എന്റെ എസ് എസ് എൽ സി പരീക്ഷയിൽ. വഴിയേ പറയാം. എട്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറായിരുന്ന ഉഷ ടീച്ചർ അറ്റന്റൻസ്…

Read More

അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഓഫീസിലെ പ്ലാൻ ചെയ്തു തുടങ്ങുന്ന പണികളിൽ പലതും നടക്കില്ലെന്നു ഉറപ്പിച്ചു തുടങ്ങിയ തിങ്കളാഴ്ച അവസാനിക്കാൻ പോകുന്ന സമയം. രാത്രി ഏകദേശം ഏഴര ആയിക്കാണും, ഓഫീസിൽ നിന്നിറങ്ങി ഹോസ്റ്റലിലേയ്ക്ക് നടക്കുകയായിരുന്നു ഞാൻ. പോകുന്ന വഴിയിൽ ചെലപ്പോൾ സ്ട്രീറ്റ് ലൈറ്റ് പണി മുടക്കുമെന്ന് പേടിയുള്ളതുകൊണ്ട് മൊബൈലിലെ ടോർച്ച് ഓൺ ചെയ്തുവെച്ചിരുന്നു. റോഡിൽ നിന്നും ഉള്ളിലേയ്ക്കുള്ള വഴിയിലൂടെ പത്തു പതിനഞ്ചുമിനിറ്റോളം പോകണം ഹോസ്റ്റലിലെത്താൻ. വിജനമായ ഇടവഴിയിൽ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ഒരു സ്ത്രീയെ കണ്ടു, വെളുത്ത വേഷമായിരുന്നു അവർക്ക്. റോഡ് സൈഡിൽ ഇരുന്നു പച്ചക്കറി വിൽക്കുകയായിരുന്നു അവർ. വഴിയിൽ കുരയ്ക്കുന്ന തെരുവുനായകളെ കാണുമ്പോഴുള്ള പേടി കുറഞ്ഞിരുന്നത് ഇതുപോലെ ഏതെങ്കിലും ആൾക്കാരെ കാണുമ്പോഴായിരുന്നു. അങ്ങനെ അവിടെ ഒരാളുണ്ടല്ലോന്ന് മുൻപിൽ എന്നു വിചാരിച്ചു സമാധാനിച്ചു മുന്നോട്ട് നടന്നു. സാധാരണ ആ പോകുന്ന വഴിയിൽ ആരെയെങ്കിലും കണ്ടാൽ അവരുടെ പിന്നാലെ എന്നാൽ ചെറിയൊരു അകലവുമിട്ടു നടന്നു ഹോസ്റ്റലിൽ എത്താറാണ് പതിവ്. നടക്കുന്നതിനിടയിൽ ഫോൺ റിംഗ് ചെയ്തപ്പോൾ എടുത്തുനോക്കി. ശ്രീദേവിയാണ്,…

Read More