കുറേ കൊല്ലങ്ങൾക്ക് മുൻപ് നടന്ന ചെറിയ ഒരു സംഭവമാണിന്നു എഴുതുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞു സ്കൂളടച്ച സമയത്താണ് എന്റെ പല്ലുകളിൽ ഒന്നിനൊരു ആട്ടം ചെറുതായി കണ്ടുതുടങ്ങിയത്. അന്ന് ഞാൻ രണ്ടാം ക്ലാസ്സിലാണ്, ‘ഞാൻ പല്ല് പറിച്ചുതരാം ഞാനാവാം’ എന്നും പറഞ്ഞു അച്ഛനും അമ്മയും ശ്രമിച്ചെങ്കിലും ഞാനടുപ്പിച്ചില്ല. പല്ലെല്ലാം കൊഴിഞ്ഞുപോയി മുത്തശ്ശിയാകും എന്നാരോ പറഞ്ഞു വിശ്വസിച്ചു നടന്നിരുന്ന എനിക്ക് ഏതെങ്കിലുമൊന്നു പോയാൽ പിന്നെ ഒരിയ്ക്കലും തിരിച്ചു വരില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കഷായം കുടിക്കുന്നതിനു മാസപ്പടിയായി ഉടുപ്പ് വാങ്ങിത്തരുന്നതുപോലെ ഇത്തവണ പട്ടുപാവാട വാങ്ങിത്തരാമെന്നു പറഞ്ഞിട്ടും സമ്മതിയ്ക്കാതെയായപ്പോൾ അച്ഛനുമമ്മയും എന്നെ ഡോക്ടറിനെ കാണിയ്ക്കാമെന്നു തീരുമാനിച്ചു. അങ്ങനെ ആ ദിവസം ഓട്ടോറിക്ഷയും പിടിച്ചു ഞാനും അച്ഛനും കൂടി ആശുപതിയിലേയ്ക്ക് പോയി. വഴിയിൽ പുട്ടിനു തേങ്ങയിടും പോലെ ഞാൻ അച്ഛനോട് ചോദിച്ചുകൊണ്ടിരുന്നു “ വേദനിയ്ക്കുമോ പല്ലിൽ തൊട്ടാൽ, അതോ വേഗം ഡോക്ടർ പല്ലെടുക്കുമോ, ഇൻജെക്ഷൻ വെയ്ക്കുമോ, എന്താ തരിപ്പിയ്ക്ക…
Author: Sreeja N
പത്താംക്ലാസ്സ് റിസൾട്ട് എന്ന ന്യൂസ് എത്ര തവണ കേട്ടാലും ചെറുതായൊന്നു ഞാൻ ഞെട്ടാറുണ്ട് ഇപ്പോഴും. ഇരുപതുകൊല്ലം കഴിഞ്ഞു ആ കാലം കഴിഞ്ഞിട്ട്, എന്നിട്ടും? ആ ചോദ്യത്തിന് പ്രസക്തിയുണ്ട്. കാരണം എന്താണെന്നു മനസ്സിലാക്കാൻ ഇനി ഞാൻ എഴുതുന്നത് വായിക്കൂ. എന്റെ എസ്എസ് എൽ സി പരീക്ഷ നടക്കുന്ന സമയത്തെ ഒരു ചെറിയ സംഭവമാണിത്. ആദ്യത്തെ പരീക്ഷദിവസം ഓറഞ്ചുനിറമുള്ള പ്ലെയിൻ സാരിയുടുത്തു കണ്ണട വെച്ചൊരു ടീച്ചർ ക്ലാസ്സിലേയ്ക്ക് വന്നു. കുറച്ചുനേരം എല്ലാവരെയും ഉപദേശിച്ചു. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്ന മട്ടിൽ ഞങ്ങളെല്ലാവരും ഇരുന്നു. മോഡൽ എക്സാം എഴുതി ധൈര്യം ഉള്ളത്കൊണ്ട് പത്താം ക്ലാസ്സൊക്കെ ഈസിയായി ചാടിക്കടക്കും എന്ന ധൈര്യമുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാം ഉത്തരമെഴുതാനുള്ള പേപ്പർ തന്നിട്ട് നിർദേശങ്ങൾ വായിക്കാൻ പറഞ്ഞു. എന്നിട്ട് രജിസ്റ്റർ നമ്പർ എഴുതാനും. എഴുതിക്കഴിഞ്ഞപ്പോൾ ഞാൻ എന്റെ കറുത്ത മഷിയുടെ റെയ്‌നോൾഡ് പെൻ കൊണ്ട് രജിസ്റ്റർ നമ്പറിലെ അഞ്ചിനെ ഒന്നു കട്ടികൂട്ടി. അപ്പോഴാണ് ടീച്ചർ പറഞ്ഞത് ഓർമ്മവന്നത് – ഒരു തവണ വൃത്തിയായി എഴുതിയാൽ…
അന്നൊരു വ്യാഴാഴ്ചയായിരുന്നു. നാളെ വെള്ളിയാഴ്ചയാണല്ലോ എന്ന സമാധാനത്തിൽ സ്കൂൾ ബാഗിൽ പുസ്തകങ്ങൾ എടുത്തുവെച്ചു. ലഞ്ച് ബാഗും കൈയിലെടുത്തു വാതിലും പൂട്ടി ഞാനും മോളും ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടന്നു. പേരെന്റ്സ്സിന്റെയും കുട്ടികളുടെയും ട്രാഫിക്കിലൂടെ നടന്നു ഞങ്ങൾ എത്തിയപ്പോഴേയ്ക്കും ബസ് അവിടെ നിൽക്കുന്നുണ്ടായിരുന്നു. മോളെ ബസിൽ കയറ്റിയിട്ട് ബസ് സ്റ്റാർട്ട് ചെയ്യുന്നതും നോക്കി നിന്നു. പതിവുപോലെ എന്നെപ്പോലെയുള്ള കുറേ അമ്മമാരും അച്ഛന്മാരും ബസിനടുത്തു നിൽക്കുന്നുണ്ട്. ഇടയ്ക്കിടെ അവളോട് ടാറ്റ പറഞ്ഞു ഞാനും അവിടെത്തന്നെ നിന്നു. ഇനി ആ സംഭവത്തിലേയ്ക്ക് കടക്കാം. ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ ഞാനൊന്ന് പിറകിലേയ്ക്ക് മാറി. തിരിഞ്ഞുനോക്കിയപ്പോൾ ഒരു കുട്ടിയുടെ അമ്മ ബസിലേയ്ക്ക് നോക്കി ചതുരം വരയ്ക്കുന്നു. ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി. അവർ വീണ്ടും വരയ്ക്കുകയാണ്. എല്ലാവരും ടാറ്റയും ടേക്ക് കെയറെന്നും പറയുമ്പോൾ ഇവരെന്താ മുദ്ര കാണിയ്ക്കുന്നതെന്നു മാത്രം മനസ്സിലായില്ല. ഡാൻസ് സ്കൂളിൽ പല മുദ്രകൾ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും വ്യക്തമല്ലാത്ത ചതുരമുദ്ര കണ്ടപ്പോൾ മനസ്സ് പഴയ എട്ടാം ക്ലാസ്സിലേക്ക് കൊണ്ടുപോകാൻ നോക്കി.…
“ആ സമയത്ത് അവിടെ നാല് ആൾക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയുടെ അമ്മമ്മ, അവരുടെ മകൾ (അതായത് കുട്ടിയുടെ അമ്മ), പിന്നെ നവനീത്. അമ്മ ആ ഓട്ടോക്കാരനോട് സംസാരിയ്ക്കുന്നതിനിടയിലാണ് സംഭവം നടന്നത്. അതുവരെ കുട്ടി അവരുടെ കൂടെത്തന്നെ നിന്നിരുന്നു.”, കോൺസ്റ്റബിൾ ഡീറ്റെയിൽസ് പറഞ്ഞുകൊണ്ടിരുന്നു. “എന്നിട്ട്?”, എസ്.ഐ യുടെ ചോദ്യത്തിന് മറുപടിയായി കോൺസ്റ്റബിൾ തുടർന്നു “ഇവർ തിരിഞ്ഞുനോക്കിയപ്പോൾ കുട്ടിയെ കാണുന്നില്ല. ഞായറാഴ്ചയായതുകൊണ്ട് അധികം കടകൾ ഒന്നും തുറന്നിട്ടില്ല. ആൾക്കൂട്ടത്തിനിടയിൽ പെട്ടുപോകാൻ ഒരു ചാൻസും ഇല്ല.” “അപ്പോൾ പിന്നെ കുട്ടി എവിടെപ്പോയി “ കേസ്ഫയൽ മേശപ്പുറത്തു അമർന്നിരുന്നു. കുട്ടിയുടെ അമ്മ പുറത്തിരിയ്ക്കു, വിളിയ്ക്കാം. എസ്.ഐ മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റ് തിരിച്ചു വെച്ചു. അമ്മമ്മ അവരെ പിടിച്ചുകൊണ്ടു പുറത്തേയ്ക്ക് വന്നു. ഞാൻ പുറത്തിരുന്നു എല്ലാം കേൾക്കുന്നുണ്ടായിരുന്നു. എന്റെ കൂടെപ്പഠിച്ച നിർമ്മല അതേ പോലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. അവളെക്കാണാനായിരുന്നു ഞാൻ അന്ന് അവിടെ പോയത്. സ്റ്റേഷനിലെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഇടയിൽ എന്നിലെ അമ്മയും വിഷമിച്ചു. കൈയിലുണ്ടായിരുന്ന വാട്ടർബോട്ടിൽ…
ഞാൻ എട്ടിലോ ഒൻപതിലോ പഠിയ്ക്കുമ്പോഴാണ് എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമ ഇറങ്ങിയത്. അന്നൊക്കെ ട്രെയിലർ കാണാൻ മാർഗമൊന്നുമില്ലല്ലോ. പിന്നെ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിരുന്നത് മതിലുകളിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകളും പത്രത്തിലെ പരസ്യവും നോക്കിയാണ്. അടുത്ത വഴി സ്കൂളിൽ ഇന്റർ വെൽ സമയത്തെ ഞങ്ങളുടെ ചർച്ചകളും. ജാനകിക്കുട്ടി അടിപൊളിയാ, സിനിമ കണ്ടവർ കാണാത്തവരോട് പറഞ്ഞു. അപ്പോൾ യക്ഷിയോ അവരുടെ തിളങ്ങുന്ന പല്ലും നീണ്ട മുടിയും സെറ്റ്മുണ്ടും എന്തൊരു ഐശ്വര്യാ! ചർച്ചകൾ പുരോഗമിയ്ക്കുമ്പോൾ സിനിമ ദൂരദർശനിൽ വരാൻ നോക്കിയിരിയ്ക്കുകയായിരുന്നു ഞാൻ. ആ സമയത്ത് ഒരു കണ്ണട എനിക്കുമുണ്ടായിരുന്നു. ജാനകിക്കുട്ടിയിലേയ്ക്കുള്ള മാറ്റത്തിനായി കണ്ണട വെച്ചുതന്നെ സിനിമ കാണാനിരുന്നു. യൂണിഫോമിട്ട് ജാനകിക്കുട്ടി സ്കൂളിൽ പോകുമ്പോൾ ഞാൻ അതുതന്നെയാണെന്നു ഉറപ്പിച്ചു. അതിനിടയിൽ ചഞ്ചൽ വന്നതോടെ കാര്യങ്ങളാകെ താളം തെറ്റി. “എന്തുവേണം സഖീ എന്തുവേണം “എന്ന് പാടിയതോടെ കറന്റ് പോയി. മഴ പെയ്യാനും തുടങ്ങി. പാർവണപ്പാൽ മഴ പെയ്തൊഴിയും എന്നും പാടി ഞാൻ വെറുതെ മുറ്റത്തേയ്ക്കോടിയതും “മഴയത്തേയ്ക്കാണോ ഈ പോണത്, ഇനി…
റാഗിങ് എന്ന വാക്ക് കേട്ടപ്പോൾ ഓർമ്മവന്നത് അഞ്ചു കൊല്ലം മുൻപ് നടന്ന ഒരു സംഭവമാണ്. റാഗിങ് കോളേജിൽ മാത്രമല്ല, ജോലി ചെയ്യുന്നിടത്തും ഉണ്ടാകാറുണ്ട്. അതിനെപ്പറ്റിയുള്ള ചില ഓർമ്മകളാണ് ഇവിടെയെഴുതുന്നത്. അന്ന് ഞാൻ പി. ജി യിൽ തിരിച്ചെത്തുമ്പോൾ റൂമിൽ ലൈറ്റിട്ടിട്ടില്ല. സ്മൃതി വന്നിട്ടുണ്ടാവില്ല എന്നുകരുതി സ്വിച്ചിൽ കൈയമർത്തിയപ്പോൾ ആരോ കരയുന്നതുപോലെ തോന്നി. സ്വിച്ച് ഓൺ ചെയ്യണോ അതോ പുറത്തേയ്ക്ക് ഓടണോ എന്ന് ചിന്തിയ്ക്കുന്നതിനിടയിൽ ലൈറ്റ് ഓൺ ആയി. അവൾ അവിടെ കിടയ്ക്കയിലി രുന്നു കരയുകയായിരുന്നു. “എന്താടോ, വീട്ടിൽ നിന്നും വിളിച്ചോ? അവിടെ ഓക്കേ അല്ലേ? എന്താ പ്രശ്നം!പറയൂ “ എന്റെ ചോദ്യങ്ങൾക്ക് ഫുൾ സ്റ്റോപ്പിടാൻ കഴിയാതെ വന്നപ്പോൾ അവൾ പറഞ്ഞുതുടങ്ങി. “തനിയ്ക്കറിയാമല്ലോ, ഞങ്ങളുടെ ടീമിനെപ്പറ്റി. ഞാൻ പറയാറില്ലേ,എനിയ്ക്ക് മടുത്തു!എന്നും അങ്ങോട്ടും ഇങ്ങോട്ടും ചോദ്യം ചെയ്യലാ. ആദ്യം കുറച്ചു ദിവസം ട്രെയിനിങ് ആയിരുന്നുവല്ലോ. അന്നൊക്കെ എന്നോട് സമയം ചോദിക്കാതെ മീറ്റിംഗ് വെയ്ക്കും. ഞാൻ എപ്പോഴെങ്കിലും സമയം മാറ്റുമോ എന്ന് ചോദിച്ചാൽ മാനേജറിനോട് പറയാൻ…
ആ സംഭവത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. അതൊരു ഓണം വെക്കേഷനായിരുന്നു. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുന്ന സമയം. മുറ്റത്തായി ഉജാല മുക്കി മുണ്ടുകളെല്ലാം വൃത്തിയായി അമ്മ ഉണക്കാനിട്ടിട്ടുണ്ട്. പന്തുകളിയ്ക്കുന്നതൊക്കെ ശരി, ആ വെളുത്ത തുണികളിലേതെങ്കിലും ഒന്നിൽ മണ്ണുപറ്റിയാൽ വിവരമറിയും എന്ന ഭീഷണിയുള്ളതിനാൽ ഞാനും ഏട്ടനും നല്ല കുട്ടികളായി ടിവിയും കണ്ടിരുന്നു. അങ്ങനെ വെറുതെയിരുന്നു ബോറടിച്ചിരിയ്ക്കുമ്പോഴാണ് അമ്മയുടെ സ്കൂളിലെ കാർത്യായനി ടീച്ചർ വീട്ടിലേയ്ക്ക് വരുന്നത്. “കല്ലൂ, വാതിൽ തുറക്ക്. പിള്ളാരെല്ലാം എവിടാ?” ഇതും ചോദിച്ചു ഗ്രില്ലിൽ തട്ടി. ആരെങ്കിലും ഒരാൾ വരാൻ കാത്തിരുന്ന ഞാൻ ആദ്യം ഉമ്മറത്തേയ്ക്ക് ഓടിയെത്തി വല്ല്യ പരിചയമില്ലാത്തതുകൊണ്ട് “അമ്മാ ആരോ വന്നിട്ടുണ്ട് “ എന്നും പറഞ്ഞു അടുക്കളയിലേയ്ക്ക് അതേ സ്പീഡിൽ ഓടി. അമ്മ വന്നു കാർത്യായനി ടീച്ചറോ, വരൂ എന്നും പറഞ്ഞു വാതിൽ തുറന്നു.ടീച്ചർ പറഞ്ഞു “നിന്റെ മോള് എന്നെക്കണ്ട് പേടിച്ചോടി. നിന്നെപ്പോലെതന്നെ കൊച്ചു കാണാൻ. അതേ മുടിയും, മെലിഞ്ഞു കാറ്റത്താടി നടക്കുന്നവൾ. പക്ഷേ എനിയ്ക്കിവളെക്കണ്ടപ്പോൾ തൊട്ട് ടിവിയിൽ നല്ല…
അര മണിക്കൂറിൽ ചെയ്ത ചെറിയൊരു യാത്രയുടെ ഓർമ്മക്കുറിപ്പാണിത്. ഡ്രൈവിംഗ് ഒരു ഭ്രാന്താണ് ചിലർക്ക് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആ ഭ്രാന്ത് ബ്രേക്ക് ഇല്ലാതെ മുൻപോട്ടു പോയാലോ. അങ്ങനെ ഒരാളോടിച്ച ഓട്ടോയിൽ ഇരിയ്ക്കേണ്ടി വന്ന അവസ്ഥയാണ് ഇനിയെഴുതുന്നത്. അതൊരു ബുധനാഴ്ചയായിരുന്നു. ശനിയാഴ്ച്ചയിലേക്ക് ചാടിക്കടക്കാൻ രണ്ടു ദിവസം കൂടിയേയുള്ളൂ എന്ന സമാധാനത്തിൽ ഞാൻ അന്ന് ഓഫീസിൽ പോകാനിറങ്ങി. പത്തരയ്ക്കേ പണി തുടങ്ങുകയുള്ളൂ, എന്നാലും ഒൻപതരയ്ക്ക് അവിടെയെത്തണം. ഉച്ചയ്ക്ക് നേരത്തെ തിരിച്ചുപോരണം. ഇങ്ങനെ ഒരുപിടി പ്ലാനുകൾ ബാഗിലിട്ട് ഗേറ്റ് കടന്നു. ബുധൻ സുഗമമവാതിരിയ്ക്കാൻ വ്യാഴവും വെള്ളിയും തമ്മിൽ അടികൂടിയതുകൊണ്ടോ എന്തോ അഞ്ചു മിനിറ്റിൽ വരാനിരുന്ന നമ്മ യാത്രിയിലെ ഓട്ടോക്കാരൻ ക്ലിം എന്ന ശബ്ദത്തോടെ ക്യാൻസൽ ചെയ്തു. ഗേറ്റിൽ പോസ്റ്റായി നിന്ന് വീണ്ടും ഞാൻ ഓട്ടോ തിരഞ്ഞുകൊണ്ടിരുന്നു. ഉടനെ അടുത്തതു കിട്ടുമെന്നുള്ള വിശ്വാസം വെറുതെയാണെന്നു ബോധ്യപ്പെടുത്തി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും എന്റെ മൊബൈലിൽ ക്ലിം ശബ്ദം കേട്ടു. ആറ്റുനോറ്റു കിട്ടിയ ഓട്ടോ ആയതുകൊണ്ട് ഞാൻ സമാധാനത്തോടെ…
അന്നൊരു ഞായറാഴ്ചയായിരുന്നു. തലേ ദിവസം ‘ഉദാഹരണം സുജാത’ സിനിമ കണ്ടതിന്റെ ആവേശത്തിൽ അടുക്കളയിലെ പാത്രങ്ങളൊക്കെ ധൃതിയിൽ കഴുകി വയ്ക്കുകയായിരുന്നു ഞാൻ. സമയം ഏകദേശം ഒൻപതരയായിക്കാണും. അപ്പോഴാണ് ആ കാൾ വന്നത്. സിനിയാണ് വിളിയ്ക്കുന്നത്. ഇത്രയും നേരത്തെ എന്താണാവോ എന്നും വിചാരിച്ചു കൈ തുടച്ചു കാൾ എടുത്തു. അപ്പുറത്തുനിന്നും നിർത്താതെയുള്ള ചിരി കേട്ടപ്പോൾ, “നീയെന്താ രാവിലെതന്നെ ആളെ പറ്റിയ്ക്കാണോ? പാത്രം കഴുകാനുള്ള ആ ത്രില്ല് അങ്ങുപോയി“ എന്ന് പറഞ്ഞപ്പോൾ അവൾ ചിരി കഷ്ടപ്പെട്ടു നിർത്തിക്കൊണ്ട് പറഞ്ഞു. “എടോ, ഇന്ന് കുറച്ചുനേരംമുൻപ് എന്റെ വീടിന്റെ മുൻപിൽ ഒരു കാർ വന്നു നിർത്തി. സിനിയുടെ വീടല്ലേ എന്നു ചോദിച്ചു ഒരു കാരണവർ പുറത്തിറങ്ങി. കൂടെ ഒരു ആന്റിയും. എന്റെ അമ്മ ഉമ്മറത്തിരുന്ന് മൊബൈലിൽ സീരിയൽ കാണുകയായിരുന്നു. കസേരയിൽ നിന്നെഴുന്നേറ്റ് ആരാ എന്നു ചോദിയ്ക്കുന്നതിനു മുൻപേ തന്നെ, വീടും സ്ഥലവുമെല്ലാം ഒന്ന് കണ്ണു കൊണ്ടളന്നു അവർ ഉമ്മറത്തേയ്ക്ക് കയറി. ഹാളിൽ ടിവി കണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ഞാൻ. കല്യാണം ക്ഷണിയ്ക്കാൻ…
ഇതൊരു സീറ്റ് തർക്കത്തിന്റെ കഥയാണ്. ട്രെയിൻ യാത്രയിലുണ്ടായ ഒരു മണിക്കൂർ നീണ്ടുനിന്ന ഒരു ചെറിയ കൺഫ്യൂഷൻ. മറ്റൊന്നിൻ ധർമയോഗത്താലതു താനല്ലയോ ഇത് എന്ന് ആലോചിച്ച ആ കൺഫ്യൂഷൻ നിറഞ്ഞ സീറ്റുകളെപ്പറ്റിയാണ് ഇനിയെഴുതുന്നത്. കുറച്ചു ദിവസം മുൻപ് കോഴിക്കോട് നിന്നും തിരൂരിലേയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസിൽ റിസർവേഷൻ കമ്പാർട്മെന്റിൽ ടിക്കറ്റെടുത്തു കയറി, സീറ്റിനടുത്തേയ്ക്ക് ഞങ്ങൾ നടന്നു. അപ്പോഴാണ് സീറ്റിൽ ഞങ്ങളേക്കാൾ മുൻപിൽ സീറ്റ് ബുക്ക് ചെയ്ത വലിയൊരു ബാഗ് ഇരിയ്ക്കുന്നത് കണ്ടത്. അതൊന്ന് നീക്കിവെച്ചാലേ ഞങ്ങൾക്ക് മൂന്നാൾക്കും സൗകര്യമായി ഇരിയ്ക്കാൻ പറ്റുള്ളൂ. അതുകൊണ്ട് ആരാണ് ഇതിന്റെ അവകാശി എന്നാലോചിച്ചു തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി.അതിനിടയിലാണ് “നിക്കടാ, അവിടെ “ എന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഓടി വരുന്നതുകണ്ടത്. മുന്നിലായി ഓടുന്ന നാലുവയസ്സുകാരൻ വിരുതനെ പിടിച്ചു ഒക്കത്തുവെച്ചു അവർ ഞങ്ങളുടെ സീറ്റിനു അരികിലായി വന്നു. ഇത് സീറ്റ് നമ്പർ 22 അല്ലേന്ന് ചോദിച്ചു. നിങ്ങളുടെ സീറ്റ് അതാണെന്ന് ചൂണ്ടിക്കാണിച്ചു ആ ബാഗ് അവർക്ക് കൊടുത്തു. ശരി…
