Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പാരന്റിങ് സ്റ്റൈൽ മാറേണ്ടതുണ്ടോ?
കുട്ടികൾ പാരന്റിങ് സ്‌കൂൾ / കോളേജ്

പാരന്റിങ് സ്റ്റൈൽ മാറേണ്ടതുണ്ടോ?

By Sreeja NJuly 13, 2024Updated:August 13, 20246 Comments3 Mins Read120 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നൊരു വ്യാഴാഴ്ചയായിരുന്നു. നാളെ വെള്ളിയാഴ്ചയാണല്ലോ എന്ന സമാധാനത്തിൽ സ്കൂൾ ബാഗിൽ പുസ്തകങ്ങൾ എടുത്തുവെച്ചു. ലഞ്ച് ബാഗും കൈയിലെടുത്തു വാതിലും പൂട്ടി ഞാനും മോളും ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടന്നു. പേരെന്റ്സ്സിന്റെയും കുട്ടികളുടെയും ട്രാഫിക്കിലൂടെ നടന്നു ഞങ്ങൾ എത്തിയപ്പോഴേയ്ക്കും ബസ് അവിടെ നിൽക്കുന്നുണ്ടായിരുന്നു. മോളെ ബസിൽ കയറ്റിയിട്ട് ബസ് സ്റ്റാർട്ട്‌ ചെയ്യുന്നതും നോക്കി നിന്നു. പതിവുപോലെ എന്നെപ്പോലെയുള്ള കുറേ അമ്മമാരും അച്ഛന്മാരും ബസിനടുത്തു നിൽക്കുന്നുണ്ട്. ഇടയ്ക്കിടെ അവളോട്‌ ടാറ്റ പറഞ്ഞു ഞാനും അവിടെത്തന്നെ നിന്നു. 

ഇനി ആ സംഭവത്തിലേയ്ക്ക് കടക്കാം. ബസ് സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഞാനൊന്ന് പിറകിലേയ്ക്ക് മാറി. തിരിഞ്ഞുനോക്കിയപ്പോൾ ഒരു കുട്ടിയുടെ അമ്മ ബസിലേയ്ക്ക് നോക്കി ചതുരം വരയ്ക്കുന്നു. ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി. അവർ വീണ്ടും വരയ്ക്കുകയാണ്. എല്ലാവരും ടാറ്റയും ടേക്ക് കെയറെന്നും പറയുമ്പോൾ ഇവരെന്താ മുദ്ര കാണിയ്ക്കുന്നതെന്നു മാത്രം മനസ്സിലായില്ല. ഡാൻസ് സ്കൂളിൽ പല മുദ്രകൾ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും വ്യക്തമല്ലാത്ത ചതുരമുദ്ര കണ്ടപ്പോൾ മനസ്സ് പഴയ എട്ടാം ക്ലാസ്സിലേക്ക് കൊണ്ടുപോകാൻ നോക്കി. ഇനി കണക്കിൽ പഠിപ്പിച്ച വല്ലതുമാണോ. അതിനുമാത്രം ആലോചിക്കാൻ സമയമില്ലാത്തതുകൊണ്ട് ഞാൻ വീണ്ടും അവരെത്തന്നെ നോക്കി. 

ആരെനോക്കിയാണ് ഈ വരയ്ക്കുന്നതെന്നു നോക്കിയപ്പോൾ കണ്ണട വെച്ചൊരു ആൺകുട്ടിയെയാണ് ലക്ഷ്യമിടുന്നതെന്നു പിടികിട്ടി. അവനാണെങ്കിൽ ആ ഭാഗത്തേയ്ക്ക് നോക്കുന്നില്ല. ഇനി ലഞ്ച് ബാഗ് ഇറങ്ങുമ്പോൾ എടുക്കാൻ മറക്കരുതെന്നാണോ ഉദ്ദേശിക്കുന്നത് എന്നെനിയ്ക്കും സംശയമായി. അപ്പോഴാ ആ ശബ്ദം മുഴങ്ങിക്കേട്ടത് “സ്പീച്ച്, സ്പീച്ച് ഇൻഡിപെൻഡൻസ് ഡേ. ഡോണ്ട് ഫോർഗെറ്റ്‌ “ വീണ്ടും അവർ ഉറക്കെ വിളിച്ചുപറഞ്ഞു. “ദീപക്, ഡോണ്ട് ഫോർഗെറ്റ്‌ സ്പീച്ച് “

ഈ ശബ്ദം കേട്ടപ്പോൾ അവൻ അവരുടെ മുഖത്തേക്ക് നോക്കി. ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ മറുപടി പറയാതെ പേടിയോടെ തലതാഴ്ത്തി. വെറുതെയല്ല ആ കുട്ടിയെ ഒരിക്കൽപോലും ചിരിച്ചു കാണാത്തത് എന്നെനിയ്ക്ക് തോന്നി. ഇങ്ങനെയുള്ള അച്ഛനമ്മാരാണല്ലോ ഇപ്പോൾ കൂടുതൽ എന്നാലോചിയ്ക്കുമ്പോൾ വിഷമം തോന്നി. കുട്ടികളുടെ താല്പര്യം നോക്കാതെ നിർബന്ധിച്ചു പാവയെപ്പോലെ കീ കൊടുത്തു ഓടിയ്ക്കുന്നവർ. ഞാൻ ചുറ്റിലും ഒന്നു നോക്കിയപ്പോൾ ചില അമ്മമാർ ഇതുപോലെ അവരെ നോക്കി പിന്നെ എങ്ങോട്ടെന്നില്ലാതെ തലതിരിച്ചു പിടിച്ചു. 

 കുറച്ചു ദിവസം മുൻപ് ലക്ഷ്മി ഗിരീഷ്കുറുപ്പിന്റെ parenting നെക്കുറിച്ചുള്ള ഒരു വീഡിയോ കണ്ടിരുന്നു. ഇന്നത്തെ ജനറേഷനിൽ അതിൽ പറയുന്നതു പോലെ വേറെ തരം പേരെന്റ്സ് ഉണ്ട്. നാളെ പരീക്ഷക്ക്‌ പഠിയ്ക്കാൻ ബുക്ക്‌ തുറക്കണമെങ്കിൽ ആദ്യമേ ഓഫർ വെയ്ക്കും. വെക്കേഷന് അവിടെകൊണ്ടുപോകാം. പഠിച്ചു കഴിഞ്ഞാൽ പാർക്കിൽ പോകാം. രാത്രി ഭക്ഷണം നോൺവെജ്. ചിക്കൻ വേണോ മട്ടൻ വേണോ. ഓഫർ ആദ്യമേ വെയ്ക്കും. കല്യാൺ സിൽക്‌സ് പോലും ആടിമാസ ഓഫർ മാത്രമേ തരൂ. പക്ഷേ വീടുകളിൽ നടക്കുന്നത് വമ്പിച്ച ആദായ ഓഫറുകൾ. ഒരു മൂന്നാലുകൊല്ലം ഓഫറിൽ പുസ്തകങ്ങൾ തുറക്കപ്പെടും. അതുകഴിഞ്ഞാൽ ഓഫർ താങ്ങാൻ വീട്ടിലുള്ളവർക്ക് പറ്റില്ല. പിന്നെ നീയാണ് ഞാനാണ് ചീത്തയാക്കിയതെന്ന അടിയാകും. 

ബസ് പോയപ്പോൾ രണ്ട് റൗണ്ട് നടക്കാമെന്നു വിചാരിച്ചു നടന്നുതുടങ്ങി. അപ്പോഴും ആ ചതുരം വരയ്ക്കൽ മനസ്സിൽനിന്ന് പോകുന്നില്ലായിരുന്നു. ദീപക് അമ്മ പഠിപ്പിച്ച സ്പീച്ച് പറയാൻ മറന്നുപോയാലോ. അല്ലെങ്കിൽ സ്പീച്ച് കോമ്പറ്റിഷനിൽ സെക്കന്റ്‌ അല്ലെങ്കിൽ തേർഡ് ആയാൽ? എല്ലാ വാചകങ്ങളും പറയാൻ കഴിഞ്ഞില്ലെങ്കിൽ! ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ തലങ്ങും വിലങ്ങും മനസ്സിൽ വന്നുകൊണ്ടിരുന്നു. ഞങ്ങൾ പഠിയ്ക്കുന്ന സമയത്ത് ഇങ്ങനെയൊന്നും ഇല്ലാതിരുന്നതുകൊണ്ട് ആ ജനറേഷൻ രക്ഷപെട്ടു. 

നടക്കുന്നതിനിടയ്ക്ക് ഞങ്ങളുടെയൊക്കെ സ്കൂൾ കാലം ഓർത്തുപോയി. 90കളിലെ  ആ കുട്ടിക്കാലത്ത് മലയാളം സ്റ്റേറ്റ് സിലബസിൽ പഠിച്ച ഞങ്ങൾക്ക് എന്താണ് കോമ്പറ്റിഷൻ എന്നൊക്കെ കേൾക്കാൻ തന്നെ മിനിമം പത്താം ക്ലാസ്സ്‌ വരെ സമയമുണ്ടായിരുന്നു. ഏഴാം ക്ലാസ്സ്‌ വരെ ഇന്നത്തെ എൽ. കെ. ജി പോലെയായിരുന്നു. കഴിഞ്ഞുപോയ ആ പഴയ ജനറേഷനിൽ കുട്ടികൾക്ക് കളിയ്ക്കാനും സ്വന്തം തീരുമാനങ്ങൾ എടുക്കാനും കഴിഞ്ഞിരുന്നു. അടി പേടിച്ച് ഒരു പരിധിയ്ക്കപ്പുറം ചോദിയ്ക്കാനും അവരാഗ്രഹിച്ചിരുന്നില്ല. അതുപോലെ ഒരു കാലം വേണമെന്നല്ല. കുട്ടികൾക്ക് അന്നത്തേക്കാളും കുറച്ചുകൂടി ഫ്രീഡം വേണം എന്നാഗ്രഹിയ്ക്കുന്ന ജനറേഷനിൽ വിശ്വസിയ്ക്കുന്ന ആളാണ് ഞാനും. പക്ഷേ parenting സ്റ്റൈൽ മാറണം. പാരന്റ്സ് മീറ്റിംഗ് വെയ്ക്കുന്ന കൂട്ടത്തിൽ പാരന്റ്സ് കൗൺസിലിംഗ് കൂടെ വെക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ മാനസികാരോഗ്യത്തിന് പേരെന്റ്സ് ആദ്യം സ്റ്റേബിൾ ആയേപറ്റു. മത്സരം ആരോഗ്യത്തിനും മനസ്സിനും ഹാനികരം എന്നുമനസ്സിലാക്കിക്കൊടുക്കാൻ കൗൺസിലിംഗ് നിർബന്ധമാക്കണം. 

 

Post Views: 22
2
Sreeja N

I like to write short stories. Most of the writings will be with parakayapravesam.

6 Comments

  1. Shreeja R on July 20, 2024 10:13 AM

    👍👍

    Reply
  2. Joyce Varghese on July 15, 2024 7:42 AM

    വളരെ നല്ല blog. ഇത്തരം parents, വിജയശതമാനം ഉയർത്തി കാണിക്കാൻ പോരാടിക്കുന്ന സ്കൂൾ, മക്കളെ കുറിച്ച് പൊങ്ങച്ചം പറയുന്ന വേറെ കുറേപ്പേർ, ഇവരെല്ലാം ചേർന്നു കുട്ടികളുടെ ബാല്യവും കൗമാരവും നരകമാക്കുകയാണ്.
    Well penned 👏

    Reply
    • Sreeja Nair on July 15, 2024 8:20 AM

      Thank you

      Reply
  3. Nafs nafs on July 14, 2024 12:37 PM

    നല്ല നിരീക്ഷണം👏👏👏

    Reply
    • Sabira latheefi on July 14, 2024 12:48 PM

      Evideyokke enganeyokke maattanamenna abhiprayam koodi venamayirunnu.

      Reply
    • Sreeja Nair on July 14, 2024 2:29 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.