Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ ക്രഷ്.
പ്രണയകഥ മത്സരം

എന്റെ ക്രഷ്.

By Sreeja NFebruary 12, 20242 Comments3 Mins Read88 Views
Bookmark Now
Please login to bookmark Close

No account yet? Register

ആ സംഭവത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. അതൊരു ഓണം വെക്കേഷനായിരുന്നു. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുന്ന സമയം. മുറ്റത്തായി ഉജാല മുക്കി മുണ്ടുകളെല്ലാം വൃത്തിയായി അമ്മ ഉണക്കാനിട്ടിട്ടുണ്ട്. പന്തുകളിയ്ക്കുന്നതൊക്കെ ശരി, ആ വെളുത്ത തുണികളിലേതെങ്കിലും ഒന്നിൽ മണ്ണുപറ്റിയാൽ വിവരമറിയും എന്ന ഭീഷണിയുള്ളതിനാൽ ഞാനും ഏട്ടനും നല്ല കുട്ടികളായി ടിവിയും കണ്ടിരുന്നു. അങ്ങനെ വെറുതെയിരുന്നു ബോറടിച്ചിരിയ്ക്കുമ്പോഴാണ് അമ്മയുടെ സ്കൂളിലെ കാർത്യായനി ടീച്ചർ വീട്ടിലേയ്ക്ക് വരുന്നത്.

“കല്ലൂ, വാതിൽ തുറക്ക്. പിള്ളാരെല്ലാം എവിടാ?” ഇതും ചോദിച്ചു ഗ്രില്ലിൽ തട്ടി. ആരെങ്കിലും ഒരാൾ വരാൻ കാത്തിരുന്ന ഞാൻ ആദ്യം ഉമ്മറത്തേയ്ക്ക് ഓടിയെത്തി വല്ല്യ പരിചയമില്ലാത്തതുകൊണ്ട് “അമ്മാ ആരോ വന്നിട്ടുണ്ട് “ എന്നും പറഞ്ഞു അടുക്കളയിലേയ്ക്ക് അതേ സ്പീഡിൽ ഓടി. അമ്മ വന്നു കാർത്യായനി ടീച്ചറോ, വരൂ എന്നും പറഞ്ഞു വാതിൽ തുറന്നു.ടീച്ചർ പറഞ്ഞു “നിന്റെ മോള് എന്നെക്കണ്ട് പേടിച്ചോടി. നിന്നെപ്പോലെതന്നെ കൊച്ചു കാണാൻ. അതേ മുടിയും, മെലിഞ്ഞു കാറ്റത്താടി നടക്കുന്നവൾ. പക്ഷേ എനിയ്ക്കിവളെക്കണ്ടപ്പോൾ തൊട്ട് ടിവിയിൽ നല്ല കണ്ടുപരിചയമുള്ള ഒരാളെ ഓർമ്മ വന്നു. ഒരു ക്രിക്കറ്റ്‌ കളിയ്ക്കുന്ന ആളാണ്, പേര് മറന്നു. പോകുന്നതിന്റെ മുൻപ് കിട്ടിയാൽ പറയാം.”

അപ്പോൾ തൊട്ട് എന്റെ മനസ്സിൽ പാൽ അടുപ്പത്ത് വെച്ച ഫീലിംഗ്.ആരെയായിരിയ്ക്കും ടീച്ചർ ഉദ്ദേശിച്ചത്. എന്തായാലും ഞാൻ ഇടയ്ക്കിടെ ടീച്ചറുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എങ്ങാനും ആ ആളുടെ പേര് കിട്ടിയാലോ. ചോറുണ്ണുന്നതിനിടയിൽ ഞാൻ ഇടയ്ക്കിടെ ജീരകവെള്ളം മേശപ്പുറത്തു കൊണ്ടുവന്നുവെച്ചു. കൊണ്ടാട്ടം കടിച്ചിട്ടു എരിയുന്നല്ലോ എന്നും പറഞ്ഞു തൈരിൽ മുക്കിയിട്ടു ടീച്ചർ പറഞ്ഞു. “ആ ഇപ്പോൾ കിട്ടി, രാഹുൽ ദ്രാവിഡ്‌. മോള് വലുതായാൽ ദ്രാവിഡിന് കല്യാണം കഴിച്ചുകൊടുക്കണം.” അതുവരെ സച്ചിനെയായിരിയ്ക്കുമോ പറയുക എന്ന് വിചാരിച്ച ഞാൻ ദ്രാവിഡ്‌ എന്നുകേട്ടപ്പോൾ ശരിയ്ക്കും ഞെട്ടി. അതും കല്യാണം എന്നൊക്കെ കേട്ടപ്പോൾ നാണം വന്നു. ഞാനൊന്നും കേട്ടിട്ടില്ല എന്ന മട്ടിൽ ഞാൻ മുറ്റത്തേയ്ക്കിറങ്ങിയോടി.

അന്നുമുതൽ എന്റെ മനസ്സിൽ ദ്രാവിഡിനോട് ഒരു ചെറിയ ക്രഷ് മനസ്സിൽ പിടികൂടി. എത്ര വേണ്ടെന്ന്‌ വെച്ചിട്ടും ഇടയ്ക്കൊന്നു മനസ്സിൽ കയറിവരുന്ന മുഖം. സച്ചിൻ എത്ര സെഞ്ച്വറി അടിച്ചു എന്ന് മാത്രം സ്പോർട്സ് പേജിൽ നോക്കിയിരുന്ന ഞാൻ ദ്രാവിഡിനെ ശ്രദ്ധിയ്ക്കാൻ തുടങ്ങി. ദ്രാവിഡ്‌ എത്ര റൺസ് എടുത്തു എന്ന് എല്ലാ ദിവസവും നോക്കാൻ തുടങ്ങി. ദൂരദർശനിൽ സ്പോർട്സ് ടൈമിൽ ആ പരിസരത്ത് പോകാതിരുന്ന എനിയ്ക്ക് ആരൊക്കെ ഔട്ട്‌ ആയി എന്ന് അറിയാൻ വെപ്രാളമായി. പ്രത്യേകിച്ചും ദ്രാവിഡ്‌ രണ്ടു സെഞ്ച്വറി അടിയ്ക്കണേ എന്ന് ദിവസവും പ്രാർത്ഥിച്ചു.
ഒരു ദിവസം വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു, കാർത്യായനി ടീച്ചർ നിന്നെ ചോദിച്ചു “ നമ്മുടെ ദ്രാവിഡിന് സുഖമല്ലേ“ എന്നാ ചോദിച്ചത്. അപ്പോൾ ഞാൻ ചോദിച്ചു അമ്മ എന്താ മറുപടി പറഞ്ഞത്?.
“ഞാൻ എന്തുപറയാനാ, ടീച്ചറുടെ ഒരു കാര്യം “ എന്നും പറഞ്ഞു അമ്മ ചായയുണ്ടാക്കാൻ പോയി. അതുകേട്ടപ്പോൾ എന്റെ കണ്ണിൽ ഞാനൊരു വെളുത്ത പേൾ മാലയിട്ട റാണി മുഖർജി( എന്റെ മനസ്സിലെ ഏറ്റവും നല്ല സുന്ദരി )ആയിമാറി.
ഡയറിയിൽ പരീക്ഷതീയതി മാത്രം എഴുതിവെച്ചിരുന്ന ഞാൻ അതോടെ ടീച്ചർ ഇങ്ങനെ പറഞ്ഞെന്നും കൂടി എഴുതിച്ചേർത്തു, മറക്കാതെ ഡേറ്റ് എഴുതിവെച്ചു. പഴയ പേപ്പറിൽ നിന്നും ആരും അറിയാതെ ദ്രാവിഡിന്റെ ഫോട്ടോ എന്റെ ഡയറിയിൽ ഇടം പിടിച്ചു. പേപ്പറുകളെല്ലാം തൂക്കിവിൽക്കാൻ എടുക്കുമ്പോൾ സ്പോർട്സ് പേജ് കീറിയെടുത്തതുകണ്ടപ്പോൾ അച്ഛൻ പറഞ്ഞു, ഇവന്റെ ഒരു കാര്യം ( ഏട്ടനെയാണ് ഉദ്ദേശിച്ചത് ). ഏട്ടൻ ട്യൂഷന് പോയിരുന്നതുകൊണ്ട് സ്പോർട്സ് പേജ് കീറിയ കുറ്റം ഏട്ടന്റെ തലയിലായി. ഇല്ലെങ്കിൽ എന്റെ മനസ്സിലെ ക്രഷ് അന്ന് പുറത്ത് വന്നേനെ.
ക്രിസ്മസ് ഫ്രണ്ടിന് വാങ്ങിയ കാർഡിന്റെ കൂട്ടത്തിൽ ഒരു ബെസ്റ്റ് വിഷസ് കാർഡ് കൂടി ഞാൻ വാങ്ങി വെച്ചിരുന്നു. എങ്ങനെ അയയ്‌ക്കണം ആ കാർഡ് എന്നൊന്നും അറിയില്ലായിരുന്നു. എന്നാൽ അന്ന് മെയ്‌ 4-2003ൽ മാതൃഭൂമിയിൽ വന്ന ദ്രാവിഡിന്റെ വിവാഹ ഫോട്ടോ എനിയ്ക്കൊരു വല്ലാത്ത ഷോക്കായി. ആരോടും പറയാൻ വയ്യാത്ത ഒരു വിഷമം മനസ്സിൽ തോന്നി. വിഷമം മാറ്റാനായി ഞാൻ കുറച്ചുദിവസം മാത്‍സ് കൂടുതൽ നേരം പഠിച്ചു. 2003 ന്റെ അവസാനത്തോടെ ഡയറിയിലെ ദ്രാവിഡ്‌ ഫോട്ടോസെല്ലാം എടുത്തു ആരും കാണാതെ അടുത്ത സെറ്റ് വിൽക്കാൻ വെച്ച പേപ്പർ കെട്ടിലേയ്ക്ക് എടുത്തുവെച്ചു.
ഇതിനൊക്കെ ശേഷം കോളേജിലെത്തിയപ്പോൾ ഞാൻ ഡയറിയുടെ കാര്യം തന്നെ മറന്നുപോയി. അങ്ങനെ ഒരു ദിവസം ഞങ്ങളുടെ ഹോസ്റ്റലിൽ ഞായറാഴ്ച ദിവസം വെറുതെയിരിയ്ക്കുമ്പോൾ ഒരു ടോപ്പിക്ക് വന്നു. ഭാവിയിലെ ഹസ്ബൻഡ് എങ്ങനെയാവണം. എല്ലാവരും സിനിമാനടന്മാരുടെ പേരുകൾ പറയുന്നതിനിടയിൽ ഞാൻ പറഞ്ഞു, ദ്രാവിഡിനെപ്പോലെ ഒരാളെ മതി. “കാരണം, ക്രിക്കറ്റ്‌ ഇഷ്ടമാണോ” ഇങ്ങനെ ചോദ്യങ്ങൾ വരുന്നതിനിടയിൽ ഞാൻ ചിരിച്ചുകൊണ്ട് എഴുന്നേറ്റുനടന്നു. ഇതിന്റെ പിന്നിലുള്ള കഥ പറയാൻ എനിയ്ക്ക് താല്പര്യമില്ലായിരുന്നു.

ഒരു സമയത്ത് മനസ്സിൽ കുരുങ്ങിയ, എടുത്തുവെച്ച ചിരിയിൽ കൊളുത്തിവലിയ്ക്കുന്ന ഒരു നെടുവീർപ്പ് അതിന്റെ പേരാണ് ക്രഷ് എന്ന് അപ്പോഴേയ്ക്കും എനിയ്ക്ക് മനസ്സിലായിരുന്നു. “ഇത് മനിത കാതൽ അല്ലാ, അതെയും താണ്ടി പുനിതമാണത്” എന്നൊന്നും പാടാൻ എനിയ്ക്ക് അറിയില്ലായിരുന്നു അന്നും ഇന്നും.

Post Views: 16
2
Sreeja N

I like to write short stories. Most of the writings will be with parakayapravesam.

2 Comments

  1. Sunandha Mahesh on February 19, 2024 6:58 PM

    ഹഹ അടിപൊളി ക്രഷ് 👍

    Reply
    • Sreeja N on February 20, 2024 11:21 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.