Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൺഫ്യൂസ്ഡ് സീറ്റ്‌.
നര്‍മം

കൺഫ്യൂസ്ഡ് സീറ്റ്‌.

By Sreeja NOctober 29, 20232 Comments2 Mins Read172 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇതൊരു സീറ്റ്‌ തർക്കത്തിന്റെ കഥയാണ്. ട്രെയിൻ യാത്രയിലുണ്ടായ ഒരു മണിക്കൂർ നീണ്ടുനിന്ന ഒരു ചെറിയ കൺഫ്യൂഷൻ. മറ്റൊന്നിൻ ധർമയോഗത്താലതു താനല്ലയോ ഇത് എന്ന് ആലോചിച്ച ആ കൺഫ്യൂഷൻ നിറഞ്ഞ സീറ്റുകളെപ്പറ്റിയാണ് ഇനിയെഴുതുന്നത്.

കുറച്ചു ദിവസം മുൻപ് കോഴിക്കോട് നിന്നും തിരൂരിലേയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസിൽ റിസർവേഷൻ കമ്പാർട്മെന്റിൽ ടിക്കറ്റെടുത്തു കയറി, സീറ്റിനടുത്തേയ്ക്ക് ഞങ്ങൾ നടന്നു. അപ്പോഴാണ് സീറ്റിൽ ഞങ്ങളേക്കാൾ മുൻപിൽ സീറ്റ്‌ ബുക്ക്‌ ചെയ്ത വലിയൊരു ബാഗ് ഇരിയ്ക്കുന്നത് കണ്ടത്. അതൊന്ന് നീക്കിവെച്ചാലേ ഞങ്ങൾക്ക് മൂന്നാൾക്കും സൗകര്യമായി ഇരിയ്ക്കാൻ പറ്റുള്ളൂ. അതുകൊണ്ട് ആരാണ് ഇതിന്റെ അവകാശി എന്നാലോചിച്ചു തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി.അതിനിടയിലാണ് “നിക്കടാ, അവിടെ “ എന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഓടി വരുന്നതുകണ്ടത്. മുന്നിലായി ഓടുന്ന നാലുവയസ്സുകാരൻ വിരുതനെ പിടിച്ചു ഒക്കത്തുവെച്ചു അവർ ഞങ്ങളുടെ സീറ്റിനു അരികിലായി വന്നു. ഇത് സീറ്റ്‌ നമ്പർ 22 അല്ലേന്ന് ചോദിച്ചു. നിങ്ങളുടെ സീറ്റ്‌ അതാണെന്ന് ചൂണ്ടിക്കാണിച്ചു ആ ബാഗ് അവർക്ക് കൊടുത്തു. ശരി എന്നുപോലും പറയാൻ സമയമില്ലാതെ അവർ ഓടി സീറ്റിൽ പോയി ഇരുന്നു.

ഞങ്ങൾ സീറ്റിൽ സമാധാനമായി ഇരുന്നു. അടുത്തതായാണ് ആ ചെറിയ സംഭവം തുടങ്ങുന്നത്. രണ്ടു മൂന്ന് സീറ്റ്‌ മുൻപിൽ നിന്നും അയാൾ എഴുന്നേറ്റു. മൊബൈലിൽ നോക്കി മുൻപിലെ സീറ്റിലേയ്ക്കും പിന്നിലെ സീറ്റിലേയ്ക്കും നോക്കി, വീണ്ടും മൊബൈൽ, പിന്നെ സീറ്റുകളിലേയ്ക്ക് ഇങ്ങനെ മാറിമാറി നോക്കിയതിനു ശേഷം അയാൾ ഇരുന്നു. അഞ്ചു മിനിറ്റ് കഴിയുന്നതിനുമുൻപ് വീണ്ടും എഴുന്നേറ്റു. മുൻപിലെ സീറ്റിലെ ആളോട് എന്തൊക്കെയോ ചോദിച്ചു. അയാൾ തിരിഞ്ഞു നോക്കി മറുപടി പറഞ്ഞു. എന്തോ ചെറിയ കൺഫ്യൂഷൻ അവിടെ പകരുന്നത് ഞങ്ങൾ കണ്ടു. അയാൾക്ക്‌ ചുറ്റിലുമുള്ള ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നതും സംസാരിയ്ക്കുകയും ചെയ്യുന്നുണ്ട്. സീറ്റിനെക്കുറിച്ചുള്ള കൺഫ്യൂഷൻ ആവും എന്നുമനസ്സിലായി. പിന്നെ അയാൾ എഴുന്നേറ്റു അപ്പുറത്തും ഇപ്പുറത്തുമൊക്കെ നടന്നു, മൊബൈലും അതിലെ ടിക്കറ്റും, ഒരുപിടി കൺഫ്യൂഷനും വാരിയിട്ടു അങ്ങോട്ടുമിങ്ങോട്ടും നടന്നു എന്നതാണ് സത്യം.

അതിനിടയിൽ അയാൾക്ക്‌ ചുറ്റിലുമുള്ള ആരൊക്കെയോ സീറ്റിൽ നിന്നും എഴുന്നേറ്റു അങ്ങോട്ടും ഇങ്ങോട്ടും മാറിയിരുന്നു. എന്നിട്ടൊന്നും അവിടെ ആർക്കും സമാധാനം കിട്ടിയില്ല നിങ്ങൾ അവിടെയാണ്, ഇവിടെയാണ് എന്നൊക്കെ പറഞ്ഞു തൃപ്തി കിട്ടാതെ ടിക്കറ്റും നോക്കി അയാൾ നിന്നു.

ഇതിനിടയിൽ ‘നിഴലേ നിന്നിൽനിന്നകലുമ്പോഴെല്ലാം അടുക്കുകയാണോ നീ’ എന്നും പറഞ്ഞു ധൃതിയിൽ കുറച്ചാളുകൾ ടി.ടി.ഇ യുടെ നിഴലിൽ നിന്നും ഒളിച്ചോടിക്കൊണ്ടിരുന്നു. ഞങ്ങൾ ടിക്കറ്റ് കാണിച്ചുകഴിഞ്ഞു കുറച്ചുനേരം പുറത്തേയ്ക്ക് നോക്കിയിരുന്നു. അപ്പോഴേയ്ക്കും താനൂർ സ്റ്റേഷൻ കഴിഞ്ഞിരുന്നു. മുൻപിലേക്കൊന്നു നോക്കിയപ്പോൾ അയാൾ ആ ടിക്കറ്റ് ടി.ടി.ഇയ്ക്ക് കാണിച്ചുകൊടുക്കുന്നതും ടി. ടി. ഇ എന്തൊക്കെയോ പറഞ്ഞുകൊടുക്കുന്നതും കണ്ടു.

എന്നാൽപ്പിന്നെ എന്താ കാര്യം എന്നുകൂടി അറിയാലോ എന്നുവിചാരിച്ചു കാര്യമായി ശ്രദ്ധിച്ചു. കാര്യം നിസ്സാരമെങ്കിലും പ്രശ്നം ഗുരുതരമല്ല. ട്രെയിനും സീറ്റ്‌ നമ്പറും എല്ലാം ശരിയാണ്. പക്ഷേ കമ്പാർട്മെന്റ് ചെറുതായി ഒന്നുമാറി. കണ്ടുപിടിച്ച ടി. ടി.ഇ യ്ക്ക് നന്ദി പറഞ്ഞുകൊണ്ട് എല്ലാവരും അവനവന്റെ സീറ്റിൽ ഇരുന്നു. ഏതോ ഒരു സീറ്റ്‌ കാലിയായിരുന്നതുകൊണ്ട് കൂട്ടത്തിൽ ആർക്കും നിൽക്കേണ്ടി വന്നിരുന്നില്ല. ആ കൺഫ്യൂഷൻ നീങ്ങിയപ്പോഴേയ്ക്കും ഞങ്ങൾക്ക് ഇറങ്ങാനായിരുന്നു.

ബാഗുമായി ഡോറിനടുത്തേയ്ക്ക് നടന്നു. അപ്പോഴേയ്ക്കും എവിടെ നിന്നറിയാതെ വന്ന രണ്ടുമൂന്ന് ആൾക്കാർ ഞങ്ങളുടെ സീറ്റിലിരുന്നു. ടി.ടി.ഇ പോയ ധൈര്യത്തിൽ ഏതോ കമ്പാർട്മെന്റിൽ നിന്നും കുടിയേറിവന്നവർ ആ സീറ്റ്‌ റിസേർവ് ചെയ്തു.

കൺഫ്യൂഷൻ മാറിയതോടെ ഇവിടെ ഇനിയൊരു സീറ്റിലേയ്ക്കും എത്തിനോക്കുക പോലും ചെയ്യില്ലെന്നമട്ടിൽ അയാൾ ഡോറിനടുത്തു തന്നെ സ്ഥാനമുറപ്പിച്ചു. ചിലപ്പോൾ നേരത്തെ എഴുന്നേൽപ്പിച്ചു സീറ്റ്‌ മാറ്റിയിരുത്തിയവരുടെ അടുത്തേയ്ക്ക് ഇനിയൊരങ്കത്തിനു പോകേണ്ട എന്നും മനസ്സിലുണ്ടാകാം.

ചിത്രത്തിന് കടപ്പാട്: നാഷണൽ ജിയോഗ്രാഫിക്

Post Views: 22
0
Sreeja N

I like to write short stories. Most of the writings will be with parakayapravesam.

2 Comments

  1. പി.രവീന്ദ്രൻ, വള്ളികുന്നം on October 31, 2023 2:42 PM

    ഓരോ അദ്ധ്യായത്തിലും എത്തുന്ന ഈ നിഴൽ രൂപങ്ങളാണ് കുറ്റാന്വേഷണ കഥകളുടെ ജീവൻ ..
    തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങൾ പോരട്ടെ.
    അഭിനന്ദനങ്ങൾ.

    Reply
  2. Sreeja Ajith on October 31, 2023 9:03 AM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.