Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിങ്ങളാണോ അത്!
ജീവിതം വീട്

നിങ്ങളാണോ അത്!

By Sreeja NNovember 25, 2023Updated:November 26, 202310 Comments2 Mins Read105 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നൊരു ഞായറാഴ്ചയായിരുന്നു. തലേ ദിവസം ‘ഉദാഹരണം സുജാത’ സിനിമ കണ്ടതിന്റെ ആവേശത്തിൽ അടുക്കളയിലെ പാത്രങ്ങളൊക്കെ ധൃതിയിൽ കഴുകി വയ്ക്കുകയായിരുന്നു ഞാൻ. സമയം ഏകദേശം ഒൻപതരയായിക്കാണും. അപ്പോഴാണ് ആ കാൾ വന്നത്. സിനിയാണ് വിളിയ്ക്കുന്നത്. ഇത്രയും നേരത്തെ എന്താണാവോ എന്നും വിചാരിച്ചു കൈ തുടച്ചു കാൾ എടുത്തു.

അപ്പുറത്തുനിന്നും നിർത്താതെയുള്ള ചിരി കേട്ടപ്പോൾ, “നീയെന്താ രാവിലെതന്നെ ആളെ പറ്റിയ്ക്കാണോ? പാത്രം കഴുകാനുള്ള ആ ത്രില്ല് അങ്ങുപോയി“ എന്ന് പറഞ്ഞപ്പോൾ അവൾ ചിരി കഷ്ടപ്പെട്ടു നിർത്തിക്കൊണ്ട് പറഞ്ഞു.

“എടോ, ഇന്ന് കുറച്ചുനേരംമുൻപ് എന്റെ വീടിന്റെ മുൻപിൽ ഒരു കാർ വന്നു നിർത്തി.

സിനിയുടെ വീടല്ലേ എന്നു ചോദിച്ചു ഒരു കാരണവർ പുറത്തിറങ്ങി. കൂടെ ഒരു ആന്റിയും. എന്റെ അമ്മ ഉമ്മറത്തിരുന്ന് മൊബൈലിൽ സീരിയൽ കാണുകയായിരുന്നു. കസേരയിൽ നിന്നെഴുന്നേറ്റ് ആരാ എന്നു ചോദിയ്ക്കുന്നതിനു മുൻപേ തന്നെ, വീടും സ്ഥലവുമെല്ലാം ഒന്ന് കണ്ണു കൊണ്ടളന്നു അവർ ഉമ്മറത്തേയ്ക്ക് കയറി. ഹാളിൽ ടിവി കണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ഞാൻ. കല്യാണം ക്ഷണിയ്ക്കാൻ ഇറങ്ങിയതാകും എന്നാണ് അമ്മയും ഞാനും വിചാരിച്ചത്. എനിയ്ക്ക് പരിചയമുണ്ടോ എന്ന മട്ടിൽ അമ്മ എന്നെ നോക്കിയപ്പോൾ അടുത്ത പഞ്ചായത്തിൽ പോലും കണ്ടിട്ടില്ല എന്ന പോലെ ഞാനുമൊന്ന് നോക്കി.

ആരാ മനസ്സിലായില്ല എന്ന് പറഞ്ഞപ്പോൾ, ‘മകളെ വിളിയ്ക്കൂ. ഇനിയിപ്പോൾ പ്രത്യേകിച്ച് ചോദിയ്ക്കാനും പറയാനും ഒന്നുമില്ലല്ലോ. അവൻ എന്നോട് എല്ലാം പറഞ്ഞു. അവർ ഒരേ ക്ലാസ്സിൽ അല്ലേ. എല്ലാം അറിയാമല്ലോ അല്ലേ. കുട്ടികളെ ആദ്യം അനുസരണ പഠിപ്പിയ്ക്കണം.’

ഇത് കേട്ടപ്പോൾ ഞാൻ ശരിയ്ക്കും പേടിച്ചു. അവരുടെ മുഖത്തെ ദേഷ്യവും കൂടി കണ്ടപ്പോൾ അതുവരെ മിണ്ടാതെയിരുന്ന ഹൃദയമിടിപ്പ് ഡപ്പ് ഡപ്പ് എന്ന് പുറത്തുകേൾക്കാൻ തുടങ്ങി.

അഞ്ചു വയസ്സുകാരിയുടെ വികൃതി ഉണ്ടെങ്കിലും ഒരു കുട്ടിയുടെ വീട്ടുകാർ എന്റെ വീട്ടിൽ വന്നു ചോദിയ്ക്കാൻ മാത്രം അവളെന്താ ചെയ്തേ എന്നാലോചിച്ചു. “എടീ” എന്ന് ഇത്തിരി ദേഷ്യത്തോടെ അകത്തേയ്ക്ക് നീട്ടിവിളിച്ചു.. ഉറക്കത്തിൽ നിന്നും വിളിച്ച ദേഷ്യത്തിൽ കണ്ണും തിരുമ്മിക്കൊണ്ട് അവൾ വന്നു. ഇതാ എന്റെ മോള് അവളെന്താ ക്ലാസ്സിൽ വികൃതി കാണിച്ചതാവോ. ക്ഷമിയ്ക്കണം, ഞാനറിഞ്ഞിട്ടില്ല എന്ന് ഞാൻ പറഞ്ഞു. ഇതുകേട്ട് അവളും ഒന്ന് ഞെട്ടി കണ്ണുരുട്ടി എന്നെ നോക്കി.

അപ്പോഴാ അവർക്ക് വീടുമാറിയെന്ന് മനസ്സിലായത്. നിങ്ങളാണോ സിനി എന്നു ചോദിച്ചു. അതേ ഞാനാണ്. നിങ്ങൾ തന്നെയാണോ സിനി വീണ്ടും അതേ ചോദ്യം. ഒരുസിനിമയിൽ പറഞ്ഞതുപോലെ ‘അതേ ഞാൻ തന്നെയാണ് ‘ എന്നു ഞാൻ ഉറപ്പിച്ചു. ഉടനെ തന്നെ സോറി ആളു മാറിപ്പോയതാ എന്നും പറഞ്ഞു അവർ മുറ്റത്തേയ്ക്കിറങ്ങി.

ഒരു പിടിയും കിട്ടാതെ അമ്മയും ഞാനും അവിടെ നിന്നു. വീട്ടുപേര് പറഞ്ഞപ്പോഴാണ് രണ്ടു മൂന്ന് കിലോമീറ്റർ ദൂരെയുള്ള സിനിയുടെ വീട് അന്വേഷിച്ചുവന്നതാണ് അവരെന്നു മനസ്സിലായത്. എന്തായാലും കാർ പോയിട്ടും കുറച്ചുനേരത്തേയ്ക്ക് എന്റെ ഹൃദയം പടപടാ മിടിച്ചു. ഇപ്പോൾ അതാലോചിയ്ക്കുമ്പോൾ ചിരി വരുന്നു. എന്നാപ്പിന്നെ നിന്റെ പണികൾ കഴിഞ്ഞിട്ട് വിളിയ്ക്കാം എന്നുപറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു.

അപ്പോഴാണ് ഞാനാലോചിച്ചത് കാര്യം നിസ്സാരമെങ്കിലും പ്രശ്നം ഗുരുതരം തന്നെയായിരുന്നു. ആ ചെറിയ മോള് പോലും പേടിച്ചിട്ടുണ്ടാകും. ഒരു വീട്ടിൽപ്പോയി സംസാരിയ്ക്കുമ്പോൾ കുറച്ചുകൂടി മര്യാദ കാണിയ്ക്കണമായിരുന്നു അവർ. ഇതൊക്കെ ആലോചിച്ചു കഴുകാൻ ബാക്കി വെച്ച പാത്രങ്ങൾക്കിടയിലേയ്ക്ക് തിരിച്ചുപോയപ്പോൾ മുറ്റത്ത്‌ നിന്ന് ഒരു കാർ ഹോണടിയ്ക്കുന്നു. ഞാൻ ഉമ്മറത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞു “അച്ഛാ വീട്ടുപേര് ചോദിയ്ക്കണേ “. കാറിൽ നിന്നിറങ്ങിയ എന്റെ വല്ല്യമ്മ ഒന്നും മനസ്സിലാകാതെ എന്നെത്തന്നെ നോക്കി.

Post Views: 18
5
Sreeja N

I like to write short stories. Most of the writings will be with parakayapravesam.

10 Comments

  1. Anjuranjima on December 3, 2023 1:04 PM

    വല്യമ്മ വീട്ടു പേര് മാത്രല്ല നാട്ടിലെ വിശേഷം കൂടി പറഞ്ഞു തന്നേനെ..
    കാര്യം പിടികിട്ടി..
    പക്ഷെ ആ വീട്ടുകാര് മോളെ ഇത്തിരി അനുസരണയോടെ വളർത്താൻ പറഞ്ഞത് ദഹിച്ചില്ല..ഈ അനുസരണ അവരുടെ മോന്റെ കാര്യത്തിലും കാണിക്കാമല്ലോ

    Reply
    • Sreeja N on December 3, 2023 5:41 PM

      Thank you. ഈ കഥയിൽ ക്ലാസ്സിൽ വെച്ചു വികൃതി കാണിച്ചത് സിനിയുടെ(വേറെ വീട്ടിലെ )മോളായിരുന്നു.പക്ഷേ അവരുടെ മകനെയും അനുസരണ പഠിപ്പിയ്ക്കണം എന്ന് തിരിച്ചു പറയുന്നതിന് മുൻപേ വീട് മാറിപ്പോയെന്നു പിടികിട്ടി. അടുത്ത സിനിയുടെ വീട്ടിൽ പോയി പറഞ്ഞപ്പോൾ ഈ ചോദ്യം എന്തായാലും കേട്ടിരിയ്ക്കും 😂

      Reply
  2. Shreeja R on December 3, 2023 10:07 AM

    🤓🤓

    Reply
    • Sreeja N on December 3, 2023 5:33 PM

      Thank you.

      Reply
  3. Nishiba M on December 2, 2023 7:14 PM

    എന്താ ചെയ്യുക..

    Reply
    • Sreeja N on December 2, 2023 7:20 PM

      Thank you

      Reply
  4. Sunandha Mahesh on December 2, 2023 1:35 PM

    😄😄👌👌👌👌
    നന്നായി എഴുതി

    Reply
    • Sreeja Nair on December 2, 2023 1:37 PM

      Thank you

      Reply
  5. Sabira latheefi on November 26, 2023 7:51 AM

    👍🏻👍🏻

    Reply
    • Sreeja N on November 26, 2023 3:53 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.