Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇവിടെയും റാഗിങ്
അനുഭവം

ഇവിടെയും റാഗിങ്

By Sreeja NMarch 15, 2024Updated:March 18, 20245 Comments2 Mins Read194 Views
Bookmark Now
Please login to bookmark Close

No account yet? Register

റാഗിങ്‌ എന്ന വാക്ക് കേട്ടപ്പോൾ ഓർമ്മവന്നത് അഞ്ചു കൊല്ലം മുൻപ് നടന്ന ഒരു സംഭവമാണ്. റാഗിങ് കോളേജിൽ മാത്രമല്ല, ജോലി ചെയ്യുന്നിടത്തും ഉണ്ടാകാറുണ്ട്. അതിനെപ്പറ്റിയുള്ള ചില ഓർമ്മകളാണ് ഇവിടെയെഴുതുന്നത്.

അന്ന് ഞാൻ പി. ജി യിൽ തിരിച്ചെത്തുമ്പോൾ റൂമിൽ ലൈറ്റിട്ടിട്ടില്ല. സ്മൃതി വന്നിട്ടുണ്ടാവില്ല എന്നുകരുതി സ്വിച്ചിൽ കൈയമർത്തിയപ്പോൾ ആരോ കരയുന്നതുപോലെ തോന്നി. സ്വിച്ച് ഓൺ ചെയ്യണോ അതോ പുറത്തേയ്ക്ക് ഓടണോ എന്ന് ചിന്തിയ്ക്കുന്നതിനിടയിൽ ലൈറ്റ് ഓൺ ആയി. അവൾ അവിടെ കിടയ്ക്കയിലി രുന്നു കരയുകയായിരുന്നു.

“എന്താടോ, വീട്ടിൽ നിന്നും വിളിച്ചോ? അവിടെ ഓക്കേ അല്ലേ? എന്താ പ്രശ്നം!പറയൂ “

എന്റെ ചോദ്യങ്ങൾക്ക് ഫുൾ സ്റ്റോപ്പിടാൻ കഴിയാതെ വന്നപ്പോൾ അവൾ പറഞ്ഞുതുടങ്ങി.

“തനിയ്ക്കറിയാമല്ലോ, ഞങ്ങളുടെ ടീമിനെപ്പറ്റി. ഞാൻ പറയാറില്ലേ,എനിയ്ക്ക് മടുത്തു!എന്നും അങ്ങോട്ടും ഇങ്ങോട്ടും ചോദ്യം ചെയ്യലാ. ആദ്യം കുറച്ചു ദിവസം ട്രെയിനിങ് ആയിരുന്നുവല്ലോ. അന്നൊക്കെ എന്നോട് സമയം ചോദിക്കാതെ മീറ്റിംഗ് വെയ്ക്കും. ഞാൻ എപ്പോഴെങ്കിലും സമയം മാറ്റുമോ എന്ന് ചോദിച്ചാൽ മാനേജറിനോട് പറയാൻ പറയും.പണി ചെയ്തു തുടങ്ങിയപ്പോൾ ഏതാണ്ട് രാത്രി എട്ടുമണിയായിട്ടും തീരാഞ്ഞപ്പോൾ ഞാൻ നാളെ ചെയ്താപ്പോരെ എന്ന് ചോദിച്ചപ്പോൾ, പറ്റില്ല ഇന്ന് തന്നെ ചെയ്യണമെന്ന് പറഞ്ഞു. ഇതെന്താ വല്ല സർജറിയുമാണോ? നാളെ ചെയ്താൽ മരിച്ചുപോകുകയൊന്നുമില്ലല്ലോ! അന്ന് ഞാൻ ലോഗോഫ് ചെയ്തത് പത്തുമണിയ്ക്കാണ്. മാനേജർ തുടക്കത്തിലേ, അതായത് ആദ്യത്തെ ആഴ്ചയിലെ പറഞ്ഞുതുടങ്ങി. കെ. ടി കിട്ടിയില്ലേ! ഇനി തന്നെ ചെയ്യണം. തന്നെ ചെയ്യാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അതിനും സമയം വേണം. ആർക്കും മാനുഷിക പരിഗണന ഇല്ലാത്തതുപോലെയാണ്. അതൊക്കെ പോട്ടെ സ്മൃതി കാരണമാണ് അവന്റെ വർക്ക്‌ പെന്റിങ് ആയതെന്നു മറ്റൊരുത്തൻ. എനിയ്ക്ക് ഇവരെയൊക്കെ ചേർത്തു ഒരു എസ്കലേഷൻ മെയിൽ അയയ്‌ക്കണം. എന്നിട്ട് വേണം പേപ്പറിടാൻ. ഞാൻ അങ്ങനെ വെറുതെ പോകുമെന്ന് ആരും വിചാരിക്കണ്ട.”
“നിനക്കറിയുമോ, കോളേജിൽ പഠിയ്ക്കുന്ന സമയത്ത് ഇതിലപ്പുറം നിസ്സാരമായി കടന്നിട്ടുണ്ട് ഞാൻ. ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലായിരുന്നു പഠിച്ചത്. മെക്കാനിക്കലിലെ ചേട്ടന്മാർക്ക് ഐ. ടി ക്ലാസ്സ്‌ ഭയങ്കര ഇഷ്ടമായിരുന്നു. അല്ലാ, മെക്കാനിക്കൽ മാത്രമല്ല, പല ഡിപ്പാർട്മെന്റ്റുകാർക്കും. റാഗിംഗ് ചെയ്യാനായി മാത്രം വരുന്നവർ, കൂട്ടത്തിൽ പഞ്ചസാര കലക്കിയൊഴിയ്ക്കുന്നവർ, വെറുതെ ഐ. ടി യിലെ പെൺകുട്ടികളെ കെയർ ചെയ്യാനായി റാഗിംഗ് ചെയ്യുന്നവരെ കണ്ണുരുട്ടി പേടിപ്പിച്ചിട്ടു പോകുന്നവർ ഇങ്ങനെ പലവിധം.
തീപ്പെട്ടിക്കോൽ കൊണ്ട് ഗ്രൗണ്ട് അളന്നും, ദോശയുണ്ടാക്കിയും ദോശയിലെ ഓട്ടകളെണ്ണിയും മിക്സിയിൽ പലതരം അരപ്പ് അരച്ചും (ചിക്കൻ കറിയ്ക്കും സാമ്പാറിനും ഒക്കെ വേറെ സൗണ്ട് വേണമത്രേ ), പറയുന്ന പോലെ ശ്രുതി തെറ്റിയും തെറ്റാതെയും പാട്ടുപാടിയും, ഡാൻസ് കളിച്ചും ഞങ്ങൾ സകല കലാ വല്ലഭരായി പുരോഗമിയ്ക്കുമ്പോഴാണ് ഒരു ദിവസം എന്റെ ഫ്രണ്ടിനോട് ക്ലാസ്സിൽ മുൻപിൽ വന്നുനിൽക്കാൻ പറഞ്ഞത്. അവളെ വരയ്ക്കാൻ പറഞ്ഞു, ഒരു ക്ലാസ്മേറ്റിനെ വിളിച്ചു അവന്റെ കൈയിൽ ചോക്ക് കൊടുത്തു, മടിച്ചുനിന്ന അവനെയും പേടിയോടെ നിന്ന അവളെയും കണ്ടപ്പോൾ പിന്നെ ഒന്നും നോക്കാതെ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി നേരെപോയി എച്ച്. ഒ. ഡി യെക്കണ്ടു. ഡീറ്റെയിൽസ് പേപ്പറിൽ എഴുതി മേശപ്പുറത്തു വെച്ചു. അവനെ മാത്രമല്ല, തെളിവുസഹിതം പലരും സസ്പെൻഷനിലായി. ഹോസ്റ്റലിലേയ്ക്ക് പോകുന്ന വഴി ചേട്ടന്മാരും ചേച്ചിമാരും ഭീഷണിപ്പെടുത്തിയെങ്കിലും സ്‌മൃതിയോടാണോ എന്ന ഭാവത്തിൽ ഞാൻ നടന്നു. എവിടെ നിന്നോ കടന്നു വന്ന ധൈര്യം നാലുകൊല്ലം കൂടെ നിന്നു. “

“ഇപ്പോൾ അനുസരിയ്ക്കാൻ തുടങ്ങിയപ്പോൾ കേറിയങ്ങു ഭരിയ്ക്കുന്നു. എല്ലാം കൂടി ചേർത്തു ഞാൻ ഒരു കൊട്ട് കൊട്ടും നാളെ.”

തീരുമാനിച്ചാൽ പിന്നെ തിരിഞ്ഞുനോക്കില്ല എന്നാണ് സ്‌മൃതിയുടെ സ്വഭാവം.

”അത് നാളെയല്ലേ, ഇന്നിപ്പോൾ മെസ്സിൽ പോയി ചോറുണ്ണാൻ പോയില്ലെങ്കിൽ ചിക്കൻ കാലൊക്കെ ആരെങ്കിലും എടുത്തോണ്ട് പോകും, ഗ്രേവി മാത്രമാകും ബാക്കി” എന്നും പറഞ്ഞു ഞാൻ രണ്ടാളുടെയും പ്ലേറ്റ്സ് കൈയിലെടുത്തു.
നടക്കുന്നതിനിടയിൽ എന്റെ മനസ്സ് അവൾ പറഞ്ഞത് വളരെ ശരിയാണെന്നു സമ്മതിച്ചുകൊണ്ടിരുന്നു. റാഗിങ് കോളേജിലായാലും ജോലിയിലായാലും ഒരേ പോലെയാണ്, കംപ്ലയിന്റ് ചെയ്താലും ചെയ്തില്ലെങ്കിലും മനസ്സിൽ നിന്ന് പോകില്ല. കൊടുക്കുന്നവർ ആസ്വദിയ്ക്കുമെങ്കിലും അനുഭവിച്ചവർ ഒരിയ്ക്കലും മറക്കില്ല.

Post Views: 28
4
Sreeja N

I like to write short stories. Most of the writings will be with parakayapravesam.

5 Comments

  1. Divya Sreekumar on March 16, 2024 10:57 PM

    എന്തെല്ലാം അനുഭവങ്ങളാണല്ലേ

    Reply
  2. Sreeja N on March 15, 2024 1:27 PM

    Thank you

    Reply
  3. Nafs nafs on March 15, 2024 1:02 PM

    റാഗിങ്ങിൻ്റെ കാര്യത്തിൽ ജോലിസ്ഥലവും കോളേജിൽനിന്നു വിഭിന്നമല്ലെന്നു നന്നായിട്ടെഴുതി.👌👌👏👏👏ശ്രീജാ. സ്നേഹം💞💞💞

    Reply
    • Sreeja N on March 15, 2024 1:27 PM

      Thank you

      Reply
  4. sabira latheefi on March 15, 2024 11:40 AM

    ❤️❤️. നല്ല എഴുത്ത്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.