Author: Sreeja N

I like to write short stories. Most of the writings will be with parakayapravesam.

ഇതൊരു സീറ്റ്‌ തർക്കത്തിന്റെ കഥയാണ്. ട്രെയിൻ യാത്രയിലുണ്ടായ ഒരു മണിക്കൂർ നീണ്ടുനിന്ന ഒരു ചെറിയ കൺഫ്യൂഷൻ. മറ്റൊന്നിൻ ധർമയോഗത്താലതു താനല്ലയോ ഇത് എന്ന് ആലോചിച്ച ആ കൺഫ്യൂഷൻ നിറഞ്ഞ സീറ്റുകളെപ്പറ്റിയാണ് ഇനിയെഴുതുന്നത്. കുറച്ചു ദിവസം മുൻപ് കോഴിക്കോട് നിന്നും തിരൂരിലേയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസിൽ റിസർവേഷൻ കമ്പാർട്മെന്റിൽ ടിക്കറ്റെടുത്തു കയറി, സീറ്റിനടുത്തേയ്ക്ക് ഞങ്ങൾ നടന്നു. അപ്പോഴാണ് സീറ്റിൽ ഞങ്ങളേക്കാൾ മുൻപിൽ സീറ്റ്‌ ബുക്ക്‌ ചെയ്ത വലിയൊരു ബാഗ് ഇരിയ്ക്കുന്നത് കണ്ടത്. അതൊന്ന് നീക്കിവെച്ചാലേ ഞങ്ങൾക്ക് മൂന്നാൾക്കും സൗകര്യമായി ഇരിയ്ക്കാൻ പറ്റുള്ളൂ. അതുകൊണ്ട് ആരാണ് ഇതിന്റെ അവകാശി എന്നാലോചിച്ചു തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി.അതിനിടയിലാണ് “നിക്കടാ, അവിടെ “ എന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഓടി വരുന്നതുകണ്ടത്. മുന്നിലായി ഓടുന്ന നാലുവയസ്സുകാരൻ വിരുതനെ പിടിച്ചു ഒക്കത്തുവെച്ചു അവർ ഞങ്ങളുടെ സീറ്റിനു അരികിലായി വന്നു. ഇത് സീറ്റ്‌ നമ്പർ 22 അല്ലേന്ന് ചോദിച്ചു. നിങ്ങളുടെ സീറ്റ്‌ അതാണെന്ന് ചൂണ്ടിക്കാണിച്ചു ആ ബാഗ് അവർക്ക് കൊടുത്തു. ശരി…

Read More

ഇതൊരു പഴയ കഥയാണ്. പതിനഞ്ചു കൊല്ലം മുൻപ് നടന്ന ചെറിയൊരു സംഭവം. പക്ഷേ ഇപ്പോഴും അവസരമനുസരിച്ചു മാജിക്‌ വേർഡ്‌സ് പറഞ്ഞില്ലെങ്കിൽ ഒരു ടെൻഷനാണ് മനസ്സിൽ. കോളേജിൽ പഠിയ്ക്കുന്ന ആ കാലത്ത് ഹോസ്റ്റലിലെ മുളകച്ചാറും ബീറ്റ്റൂട്ട് ഉപ്പേരിയും കഴിച്ചുമടുക്കുമ്പോൾ ഇടയ്ക്ക് ഞങ്ങൾ ഐ. സി. എച്ചിൽ നിന്നു മതി ഭക്ഷണം എന്നുവിചാരിച്ചു അവിടെപ്പോയി കഴിയ്ക്കാറുണ്ടായിരുന്നു.ബജറ്റിൽ ഒതുങ്ങുന്ന, പോക്കെറ്റ് കാലിയാക്കാത്ത എന്നാൽ പ്ലേറ്റ് നിറയെ ചൂടുള്ള കറികളും അതായിരുന്നു കാരണം . ക്യാമ്പസിനുള്ളിൽ തന്നെയുണ്ടായിരുന്നു ഐ. സി. എച്ച്. അതുകൊണ്ട് കഴിച്ചുകഴിഞ്ഞാൽ നടന്നുപോയി തിരിച്ചു ക്ലാസ്സിലും കയറും. അന്നൊരു ദിവസം ഞാനും ദിവ്യയും കൂടി ഉച്ചയ്ക്ക് ചോറുണ്ണാനായി അങ്ങോട്ടുപോയി. പതിവുപോലെ നല്ല തിരക്കായിരുന്നു അവിടെ. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു മേശ ഒഴിഞ്ഞുകിട്ടി. ഞങ്ങൾ രണ്ടാളും വേറെ ഒരു ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ മേശയ്‌ക്കരികിൽ .അവർ നേരത്തെ കഴിച്ചുതുടങ്ങിയിരുന്നു. ഇരുന്ന ഉടനെ രണ്ടുപ്ലേറ്റുകൾ ടപ്പേ എന്നുപറഞ്ഞു ഞങ്ങളുടെ മുന്നിലുള്ള മേശയിൽ വന്നു. പിന്നെ…

Read More

‘ഹാൾടിക്കറ്റ് എടുക്കാൻ മറന്നു എന്നും പറഞ്ഞു ഞാൻ ഓടിയ ഓട്ടം നിന്നത് എട്ടാം ക്ലാസ്സിന്റെ ചുവരിൽ തട്ടിയാണ്, അര മണിക്കൂർ കൂടിയേ ഉള്ളൂ എക്സാമിന്.’ അടുത്തകാലം വരെ ഇടയ്ക്കിടെ ഇങ്ങനെയൊരു സ്വപ്നം വരാറുണ്ടായിരുന്നു. എന്നാൽപ്പിന്നെ ആ കാലത്തെപ്പറ്റി എഴുതിയാലോയെന്നു ആലോചിച്ചു. ഇരുപത്തിരണ്ടുകൊല്ലം മുൻപുള്ള ആ കാലത്തിലേയ്ക്കെത്താൻ, ഗേൾസ് ഹൈസ്കൂളിന്റെ ഗേറ്റ് കടന്നു ആ ബെഞ്ചിലിരിയ്ക്കാൻ എന്റെ മനസ്സും യൂണിഫോമിട്ടു. അടുത്ത വീട്ടിലെ അഞ്ചുകുട്ടികളായ ഞങ്ങൾ പഞ്ചപാണ്ഡവർ അങ്ങനെ ആ ഓട്ടോയിൽ കയറി. സ്കൂൾ എത്തുന്നതുവരെ പറഞ്ഞിട്ടും കഥകൾ പറഞ്ഞു തീരാതെ ഗേറ്റ് എത്തിയപ്പോൾ ഇറങ്ങി. അവിടെ വെൽക്കം ചെയ്യാൻ ഒരാട് ഉണ്ടായിരുന്നു. ഞങ്ങളതിനെ പല പേരുമിട്ട് അന്ന് വിളിച്ചിരുന്നു. പാത്തുമ്മയുടെ ആട് പഠിയ്ക്കാനുണ്ടായിരുന്നത് പത്താം ക്ലാസ്സിലാണെങ്കിലും ഈ ആട് എട്ടാം ക്ലാസ്സിലേ ഞങ്ങളുടെ കൂടെ കൂടി. ആടിനൊരു വലിയ പ്രാധാന്യമുണ്ട്, എന്റെ എസ് എസ് എൽ സി പരീക്ഷയിൽ. വഴിയേ പറയാം. എട്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറായിരുന്ന ഉഷ ടീച്ചർ അറ്റന്റൻസ്…

Read More

അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഓഫീസിലെ പ്ലാൻ ചെയ്തു തുടങ്ങുന്ന പണികളിൽ പലതും നടക്കില്ലെന്നു ഉറപ്പിച്ചു തുടങ്ങിയ തിങ്കളാഴ്ച അവസാനിക്കാൻ പോകുന്ന സമയം. രാത്രി ഏകദേശം ഏഴര ആയിക്കാണും, ഓഫീസിൽ നിന്നിറങ്ങി ഹോസ്റ്റലിലേയ്ക്ക് നടക്കുകയായിരുന്നു ഞാൻ. പോകുന്ന വഴിയിൽ ചെലപ്പോൾ സ്ട്രീറ്റ് ലൈറ്റ് പണി മുടക്കുമെന്ന് പേടിയുള്ളതുകൊണ്ട് മൊബൈലിലെ ടോർച്ച് ഓൺ ചെയ്തുവെച്ചിരുന്നു. റോഡിൽ നിന്നും ഉള്ളിലേയ്ക്കുള്ള വഴിയിലൂടെ പത്തു പതിനഞ്ചുമിനിറ്റോളം പോകണം ഹോസ്റ്റലിലെത്താൻ. വിജനമായ ഇടവഴിയിൽ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ഒരു സ്ത്രീയെ കണ്ടു, വെളുത്ത വേഷമായിരുന്നു അവർക്ക്. റോഡ് സൈഡിൽ ഇരുന്നു പച്ചക്കറി വിൽക്കുകയായിരുന്നു അവർ. വഴിയിൽ കുരയ്ക്കുന്ന തെരുവുനായകളെ കാണുമ്പോഴുള്ള പേടി കുറഞ്ഞിരുന്നത് ഇതുപോലെ ഏതെങ്കിലും ആൾക്കാരെ കാണുമ്പോഴായിരുന്നു. അങ്ങനെ അവിടെ ഒരാളുണ്ടല്ലോന്ന് മുൻപിൽ എന്നു വിചാരിച്ചു സമാധാനിച്ചു മുന്നോട്ട് നടന്നു. സാധാരണ ആ പോകുന്ന വഴിയിൽ ആരെയെങ്കിലും കണ്ടാൽ അവരുടെ പിന്നാലെ എന്നാൽ ചെറിയൊരു അകലവുമിട്ടു നടന്നു ഹോസ്റ്റലിൽ എത്താറാണ് പതിവ്. നടക്കുന്നതിനിടയിൽ ഫോൺ റിംഗ് ചെയ്തപ്പോൾ എടുത്തുനോക്കി. ശ്രീദേവിയാണ്,…

Read More