Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » താങ്ക്സ് പറയാൻ മറക്കരുതേ.
ഓർമ്മകൾ

താങ്ക്സ് പറയാൻ മറക്കരുതേ.

By Sreeja NOctober 14, 2023No Comments2 Mins Read116 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇതൊരു പഴയ കഥയാണ്. പതിനഞ്ചു കൊല്ലം മുൻപ് നടന്ന ചെറിയൊരു സംഭവം. പക്ഷേ ഇപ്പോഴും അവസരമനുസരിച്ചു മാജിക്‌ വേർഡ്‌സ് പറഞ്ഞില്ലെങ്കിൽ ഒരു ടെൻഷനാണ് മനസ്സിൽ.

കോളേജിൽ പഠിയ്ക്കുന്ന ആ കാലത്ത് ഹോസ്റ്റലിലെ മുളകച്ചാറും ബീറ്റ്റൂട്ട് ഉപ്പേരിയും കഴിച്ചുമടുക്കുമ്പോൾ ഇടയ്ക്ക് ഞങ്ങൾ ഐ. സി. എച്ചിൽ നിന്നു മതി ഭക്ഷണം എന്നുവിചാരിച്ചു അവിടെപ്പോയി കഴിയ്ക്കാറുണ്ടായിരുന്നു.ബജറ്റിൽ ഒതുങ്ങുന്ന, പോക്കെറ്റ് കാലിയാക്കാത്ത എന്നാൽ പ്ലേറ്റ് നിറയെ ചൂടുള്ള കറികളും അതായിരുന്നു കാരണം .

ക്യാമ്പസിനുള്ളിൽ തന്നെയുണ്ടായിരുന്നു ഐ. സി. എച്ച്. അതുകൊണ്ട് കഴിച്ചുകഴിഞ്ഞാൽ നടന്നുപോയി തിരിച്ചു ക്ലാസ്സിലും കയറും. അന്നൊരു ദിവസം ഞാനും ദിവ്യയും കൂടി ഉച്ചയ്ക്ക് ചോറുണ്ണാനായി അങ്ങോട്ടുപോയി. പതിവുപോലെ നല്ല തിരക്കായിരുന്നു അവിടെ. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു മേശ ഒഴിഞ്ഞുകിട്ടി. ഞങ്ങൾ രണ്ടാളും വേറെ ഒരു ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ മേശയ്‌ക്കരികിൽ .അവർ നേരത്തെ കഴിച്ചുതുടങ്ങിയിരുന്നു. ഇരുന്ന ഉടനെ രണ്ടുപ്ലേറ്റുകൾ ടപ്പേ എന്നുപറഞ്ഞു ഞങ്ങളുടെ മുന്നിലുള്ള മേശയിൽ വന്നു. പിന്നെ ചൂടുള്ള ചോറ്, മോരൊഴിച്ച കൂട്ടാൻ, പയറുപ്പേരി, പതിവുപോലെ നാരങ്ങ അച്ചാർ, പപ്പടം, മുളകുകൊണ്ടാട്ടം, രസം, ചൂടുവെള്ളം എല്ലാം കിട്ടി. ഉച്ചയ്ക്ക് മുൻപേ തീർക്കാനുള്ള അസൈൻമെന്റിന്റെ കണക്കും, ഒരു സ്ട്രൈക്ക് വന്നിട്ടു കാലമെത്രയായി എന്നൊക്കെ പറഞ്ഞു ആസ്വദിച്ചു കഴിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയിൽ വീണ്ടും ചൂട് ചോറും കൂട്ടാനും പ്ലേറ്റിൽ വിളമ്പി.

അതിനിടയിലാണ് പ്ലേറ്റിലെ ഒരു അറ്റത്തായിരിയ്ക്കുന്ന കൊണ്ടാട്ടം എടുത്തില്ലല്ലോ എന്നുകണ്ടത്. പണ്ടുമുതലേ കൊണ്ടാട്ടം കഴിയ്ക്കണമെങ്കിൽ മോരുകൂടെ വേണം. ഇവിടെയിപ്പോൾ സംഭാരംകൊണ്ടു അഡ്ജസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചു. ജഗ്ഗിൽ വെച്ചിരിയ്ക്കുന്ന സംഭാരം അടുത്തിരുന്ന ആ ചേച്ചിയുടെ പ്ലേറ്റിനടുത്തായതിനാൽ “ചേച്ചി, ആ സംഭാരം ഇങ്ങോട്ട് തരുമോ” എന്നു ചോദിച്ചു. അവരത് നീക്കി ഞങ്ങളുടെ മുൻപിലേയ്ക്ക് വെച്ചു. കൊണ്ടാട്ടം കഴിച്ചുകഴിഞ്ഞപ്പോഴേയ്ക്കും അവരു ഞങ്ങളോട് ചോദിച്ചു. നിങ്ങൾക്ക് താങ്ക് യൂ എന്ന വാക്ക് അറിയില്ലേ? അപ്പോഴാണ് അതുപറഞ്ഞില്ലല്ലോ എന്നാലോചിച്ചത്.കൊണ്ടാട്ടം മോരും കൂട്ടി ഉടച്ചുകഴിയ്ക്കുന്നതിനിടയിൽ പറയാൻ മറന്നുപോയി.

“ആ സംഭാരം ചോദിയ്ക്കുമ്പോഴേയ്ക്ക് മുൻപിലേയ്ക്ക് നീക്കിവെച്ചുതരാൻ ഞാൻ നിങ്ങളുടെ വീട്ടിൽ ജോലിയ്ക്കു നിർത്തിയ സ്ത്രീയല്ലല്ലോ. ഒരു താങ്ക്സ് പറയേണ്ടേ “. താങ്ക്യൂ പറയാൻ മറന്നുപോയതാ ചേച്ചി, സോറി എന്നു മറുപടി പറഞ്ഞു.അവരു അവിടെയിരുന്നു വീണ്ടും ദേഷ്യപ്പെടുന്നുണ്ടായിരുന്നു.

“കുറച്ചു സംഭാരം കൂടി കുടിയ്ക്കൂ, ഒന്നു തണുക്കട്ടെ” എന്നുപറഞ്ഞു ദിവ്യ അതുനീക്കി വെച്ചുകൊടുത്തു. അവിടെ നിന്നിറങ്ങുമ്പോഴേയ്ക്കും അവരുടെ ആ നോട്ടവും സംസാരവും ആലോചിച്ചാലോച്ചു രണ്ടുതവണ കഴിച്ച ഭക്ഷണംവേഗം ദഹിച്ചതുപോലെ തോന്നി. പിന്നെ ഒരാഴ്ചത്തേയ്ക്ക് ഊണുപോയിട്ട് ഒരു ചായ പോലും കുടിയ്ക്കാൻ അങ്ങോട്ട്‌ പോയില്ല. ആ ചേച്ചിയെ വീണ്ടും കണ്ടാലോയെന്നു വെറുതെയൊരു പേടി.

അതോടെ താങ്ക്യൂ , സോറി, എസ്ക്യൂസ്‌ മീ മറന്നുപോയാൽപ്പിന്നെ ഒരു ടെൻഷനാണ്, ഇതുപോലെ ആരെങ്കിലും തിരിച്ചു ചോദിച്ചാലോ. ഒരിയ്ക്കൽ പറയാൻ മറന്നാൽ പിന്നെ കടമെടുത്തു കൊടുത്താലും കാര്യമില്ല.

Post Views: 24
1
Sreeja N

I like to write short stories. Most of the writings will be with parakayapravesam.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.