Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കേവല മർത്യ ഭാഷ കേൾക്കാതെ.
ഓർമ്മകൾ

കേവല മർത്യ ഭാഷ കേൾക്കാതെ.

By Sreeja NOctober 12, 2023No Comments2 Mins Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

‘ഹാൾടിക്കറ്റ് എടുക്കാൻ മറന്നു എന്നും പറഞ്ഞു ഞാൻ ഓടിയ ഓട്ടം നിന്നത് എട്ടാം ക്ലാസ്സിന്റെ ചുവരിൽ തട്ടിയാണ്, അര മണിക്കൂർ കൂടിയേ ഉള്ളൂ എക്സാമിന്.’ അടുത്തകാലം വരെ ഇടയ്ക്കിടെ ഇങ്ങനെയൊരു സ്വപ്നം വരാറുണ്ടായിരുന്നു. എന്നാൽപ്പിന്നെ ആ കാലത്തെപ്പറ്റി എഴുതിയാലോയെന്നു ആലോചിച്ചു.

ഇരുപത്തിരണ്ടുകൊല്ലം മുൻപുള്ള ആ കാലത്തിലേയ്ക്കെത്താൻ, ഗേൾസ് ഹൈസ്കൂളിന്റെ ഗേറ്റ് കടന്നു ആ ബെഞ്ചിലിരിയ്ക്കാൻ എന്റെ മനസ്സും യൂണിഫോമിട്ടു. അടുത്ത വീട്ടിലെ അഞ്ചുകുട്ടികളായ ഞങ്ങൾ പഞ്ചപാണ്ഡവർ അങ്ങനെ ആ ഓട്ടോയിൽ കയറി.
സ്കൂൾ എത്തുന്നതുവരെ പറഞ്ഞിട്ടും കഥകൾ പറഞ്ഞു തീരാതെ ഗേറ്റ് എത്തിയപ്പോൾ ഇറങ്ങി. അവിടെ വെൽക്കം ചെയ്യാൻ ഒരാട് ഉണ്ടായിരുന്നു. ഞങ്ങളതിനെ പല പേരുമിട്ട് അന്ന് വിളിച്ചിരുന്നു. പാത്തുമ്മയുടെ ആട് പഠിയ്ക്കാനുണ്ടായിരുന്നത് പത്താം ക്ലാസ്സിലാണെങ്കിലും ഈ ആട് എട്ടാം ക്ലാസ്സിലേ ഞങ്ങളുടെ കൂടെ കൂടി. ആടിനൊരു വലിയ പ്രാധാന്യമുണ്ട്, എന്റെ എസ് എസ് എൽ സി പരീക്ഷയിൽ. വഴിയേ പറയാം.

എട്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറായിരുന്ന ഉഷ ടീച്ചർ അറ്റന്റൻസ് എടുത്തു തുടങ്ങിയ ഞങ്ങളുടെ ഹൈസ്കൂൾ കാലം അവസാനിയ്ക്കുന്നത് ബഷീർ മാഷ് പത്താം ക്ലാസ്സിൽ അവസാനിപ്പിച്ച അറ്റന്റൻസ് ബുക്കിലാണ്.. പേരുചേർത്ത് ടീച്ചർ എന്നുവിളിയ്ക്കുന്നത് തെറ്റാണെന്ന മട്ടിൽ അന്നത്തെ ജനറേഷൻ കുട്ടികളായ ഞങ്ങൾ ടീച്ചർമാരെ, ഇംഗ്ലീഷ് ടീച്ചറും മലയാളം ടീച്ചറും ഹിന്ദി ടീച്ചറും ബയോളജി ടീച്ചറും കെമിസ്ട്രി ടീച്ചറും ഫിസിക്സ്‌ ടീച്ചറും കണക്ക് ടീച്ചറും ഹിസ്റ്ററി ടീച്ചറും എട്ടിലും ഒൻപതിലും പത്തിലും മാറിമാറി വിളിച്ചു. പേര് അറിയാഞ്ഞിട്ടല്ല, ഇപ്പോഴും കണ്ണടച്ചു പറയാം. പക്ഷേ ക്ലാസ്സ്‌ ടീച്ചറെ മാത്രമേ ഞങ്ങൾ പേരുചേർത്ത് ടീച്ചർ വിളിച്ചിട്ടുള്ളൂ. അതിനുകാരണം ഈ ക്ലാസ്സിൽ നിന്നും ബഹളം കേൾക്കുമ്പോൾ അപ്പുറത്തെ ക്ലാസ്സിലെ ടീച്ചർ ക്ലാസ്സ്‌ ടീച്ചറിന്റെ പേര് ചോദിയ്ക്കുമായിരുന്നു(അടി കിട്ടിയാലോന്നു പേടിച്ചു പിന്നെ കുറച്ചുനേരത്തേയ്ക്ക് ആരും ഒന്നും മിണ്ടില്ല. പക്ഷേ ഞങ്ങളുടെ ഗേൾസ് ഹൈസ്കൂളിൽ ടീച്ചേർസ് ആരും വടി ക്ലാസ്സിൽ കൊണ്ടുവന്നിട്ടില്ല.)

ആദ്യം പറഞ്ഞുനിർത്തിയ ആടിലേയ്ക്ക് ഇനി വരാം.പത്താം ക്ലാസ്സിലെ ഹിസ്റ്ററി പരീക്ഷ നടക്കുന്ന സമയം. “പോയിന്റ്സ് ആദ്യം എഴുതണം, എന്നിട്ട് പെൻസിൽ കൊണ്ട് താഴെ വരച്ചിടണം. പിന്നെ വേണമെങ്കിൽ നീട്ടിയെഴുതാം.” സ്കൂളിലെ ടീച്ചേഴ്സും ട്യൂഷൻ ടീച്ചേഴ്സും പറഞ്ഞുതന്നിരുന്നു ഇതെല്ലാം.വാച്ച് നോക്കി ഉത്തരങ്ങൾ കുറുക്കിയും നീട്ടിയും എഴുതുന്നത് ആദ്യത്തെ പരീക്ഷയായ മലയാളം തൊട്ട് ശീലിച്ചു.ഹിസ്റ്ററി പരീക്ഷയ്ക്ക് മാത്രം കാര്യങ്ങൾ വല്ലാതെ കൈവിട്ടുപോയി. പരീക്ഷ തുടങ്ങി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു പാട്ടിലെ വരി മനസ്സിൽ കടന്നുകൂടി ‘ഞങ്ങൾ കേൾക്കാത്ത പാട്ടിലെ സ്വരവർണ്ണരാജികളില്ലയോ’ എത്ര ശ്രമിച്ചിട്ടും ആദ്യത്തെ വരി കിട്ടുന്നില്ല.. മേഹ് മേഹ് ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നു ഉണർന്നത്.അരമണിക്കൂറോളം ആലോചിച്ചു എന്നറിയാൻ ആ ആടാണ് സഹായിച്ചത്
ആട് സഹായിക്കാൻ വന്നില്ലായിരുന്നെങ്കിൽ ഹിസ്റ്ററിയിൽ ഞാൻ തീർന്നുപോയിരുന്നു. പിന്നെ ഓടിച്ചിട്ട്‌ എഴുതി പാസ്സായി. ക്ലാസ്സിൽ നിന്നു പുറത്തിറങ്ങിയപ്പോൾ എക്സാം ഈസിയായിരുന്നോ എന്നുചോദിച്ച ആദ്യത്തെ കുട്ടിയോട് ഞാൻ പറഞ്ഞു ആ വരി മാത്രം കിട്ടിയില്ലെന്നു. ഓ ഒരു വരി പോയാലും കുഴപ്പമില്ല എന്നുപറഞ്ഞവൾക്ക് അറിയില്ലായിരുന്നു ഞാൻ തിരഞ്ഞത് “കേവല മർത്യഭാഷ കേൾക്കാത്ത ദൈവദൂതികയെ “ആയിരുന്നുവെന്നത്.

ജസ്റ്റ്‌ ഡിസ്റ്റിംഗ്ഷൻ മാത്രമായി മാർക്ക്കുറയാനുള്ള കാരണം ഭാഗ്യമില്ലാത്തതാണെന്നു എല്ലാവരോടും പറഞ്ഞു. കേവല മർത്യഭാഷ കേൾക്കാത്തതുകൊണ്ടാണെന്നു വീട്ടിൽ പറഞ്ഞിരുന്നെങ്കിൽ അന്നത്തോടെ വീട്ടിലെ സോളിഡയർ ടിവി പുറം ലോകവും കണ്ടുകൊണ്ട് തെങ്ങിൻചുവട്ടിൽ ഇരുന്നിരുന്നു.
ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങൾ എഴുതാൻ, ഞങ്ങളുടെ സ്വന്തം ഗേൾസ് ഹൈസ്കൂളിനെപ്പറ്റി എഴുതാൻ. ബസ് സ്റ്റോപ്പ് മുതൽ സ്കൂൾ വരെ പത്തു ദിവസം നടന്നാലും പറഞ്ഞുതീർക്കാൻ കഴിയാത്തത്രയും സ്കൂൾവിശേഷങ്ങൾ മനസ്സിലുണ്ട്. ഓരോന്നായി ഇടയ്ക്ക് എഴുതാം.

Post Views: 25
1
Sreeja N

I like to write short stories. Most of the writings will be with parakayapravesam.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.