Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നമ്മ യാത്രി.
ജീവിതം നര്‍മം

നമ്മ യാത്രി.

By Sreeja NJanuary 19, 2024Updated:January 28, 20241 Comment2 Mins Read97 Views
Bookmark Now
Please login to bookmark Close

No account yet? Register

അര മണിക്കൂറിൽ ചെയ്ത ചെറിയൊരു യാത്രയുടെ ഓർമ്മക്കുറിപ്പാണിത്. ഡ്രൈവിംഗ് ഒരു ഭ്രാന്താണ് ചിലർക്ക് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആ ഭ്രാന്ത് ബ്രേക്ക്‌ ഇല്ലാതെ മുൻപോട്ടു പോയാലോ. അങ്ങനെ ഒരാളോടിച്ച ഓട്ടോയിൽ ഇരിയ്ക്കേണ്ടി വന്ന അവസ്ഥയാണ് ഇനിയെഴുതുന്നത്.
അതൊരു ബുധനാഴ്ചയായിരുന്നു. ശനിയാഴ്ച്ചയിലേക്ക് ചാടിക്കടക്കാൻ രണ്ടു ദിവസം കൂടിയേയുള്ളൂ എന്ന സമാധാനത്തിൽ ഞാൻ അന്ന് ഓഫീസിൽ പോകാനിറങ്ങി. പത്തരയ്ക്കേ പണി തുടങ്ങുകയുള്ളൂ, എന്നാലും ഒൻപതരയ്ക്ക് അവിടെയെത്തണം. ഉച്ചയ്ക്ക് നേരത്തെ തിരിച്ചുപോരണം. ഇങ്ങനെ ഒരുപിടി പ്ലാനുകൾ ബാഗിലിട്ട് ഗേറ്റ് കടന്നു.

ബുധൻ സുഗമമവാതിരിയ്ക്കാൻ വ്യാഴവും വെള്ളിയും തമ്മിൽ അടികൂടിയതുകൊണ്ടോ എന്തോ അഞ്ചു മിനിറ്റിൽ വരാനിരുന്ന നമ്മ യാത്രിയിലെ ഓട്ടോക്കാരൻ ക്ലിം എന്ന ശബ്ദത്തോടെ ക്യാൻസൽ ചെയ്തു. ഗേറ്റിൽ പോസ്റ്റായി നിന്ന് വീണ്ടും ഞാൻ ഓട്ടോ തിരഞ്ഞുകൊണ്ടിരുന്നു. ഉടനെ അടുത്തതു കിട്ടുമെന്നുള്ള വിശ്വാസം വെറുതെയാണെന്നു ബോധ്യപ്പെടുത്തി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും എന്റെ മൊബൈലിൽ ക്ലിം ശബ്ദം കേട്ടു.
ആറ്റുനോറ്റു കിട്ടിയ ഓട്ടോ ആയതുകൊണ്ട് ഞാൻ സമാധാനത്തോടെ അതിൽ കയറിയിരുന്നു. അതിന് അഞ്ചുമിനിറ്റിന്റെ ആയുസ്സ്‌ മാത്രമേയുണ്ടായിരുന്നുള്ളൂ. ഹോണിൽ നിന്നും ആക്സി ലേറ്ററിൽ നിന്നും കൈയെടുക്കാൻ നിവൃത്തിയില്ലാതെ അയാൾ ഓട്ടോ പറപ്പിയ്ക്കാൻ തുടങ്ങി. ഓരോ ഹമ്പിലും ഓട്ടോയിലിരുന്ന് ചാടാൻ തുടങ്ങി. അമ്മയെ വിളിയ്ക്കാനായി കൈയിലെടുത്ത ഫോൺ ബാഗിലേയ്ക്ക് തിരിച്ചുവെയ്ക്കാൻ പാടുപെട്ടു. എന്റെ സ്ലോ പറച്ചിലൊക്കെ എവിടെയൊക്കെയോ ആരും കേൾക്കാനില്ലാതെ പോയി.
ലോറി മുൻപിലേയ്ക്ക് വരുന്നതുകണ്ട് ഞാൻ കണ്ണടച്ചു ഈശ്വരാ കാത്തോളണേ എന്ന് പലവുരു പറഞ്ഞു. ഞാനൊരു ഡോക്ടർ അല്ലാ, ഹോസ്പിറ്റലിൽ പോയി സർജറി ചെയ്യാനല്ല പോകുന്നത് എന്നൊക്കെ വിളിച്ചുപറയണമെന്നുണ്ടായിരുന്നു. പത്തരയ്ക്ക് ഓഫീസിൽ എത്തിച്ചാലും ഞാൻ ഓട്ടോചാർജ് തരും എന്നെങ്ങനെ അയാളെ പറഞ്ഞു വിശ്വസിപ്പിയ്ക്കും. കന്നഡയിൽ ആകെ അഞ്ചാറു വാക്കുകളെ അറിയൂ. അത് തിരിച്ചും മറിച്ചും ഇട്ടാണ് ഇവിടെ അഞ്ചാറു കൊല്ലമായിട്ട് ജീവിയ്ക്കുന്നത്.
ഇതിനിടയിൽ അയാൾ മെഴ്‌സിഡസിനോടും എം. ജിയോടും ഹോണടിച്ചു മത്സരിച്ചു. ലൈഫ് ഇൻഷുറൻസ് എടുത്തില്ലല്ലോ എന്ന് ഞാൻ ഓട്ടോയിലിരുന്ന് നെടുവീർപ്പിട്ടു. ജാതകത്തിൽ എഴുതിയ അൽപ്പായുസ്സ് തീരുന്ന ദിവസം ഇന്നുതന്നെ എന്ന് ഞാനുറപ്പിച്ചു. സ്കൂളിൽ പോയ മോളെ ഒന്നുകൂടി കാണാനും, വീട്ടിൽ നിന്നിറങ്ങുന്നതിന്റെ മുൻപ് ഏട്ടനോട് ഒന്നുകൂടി യാത്ര പറയാമായിരുന്നെന്നും, ഏപ്രിലിൽ നാട്ടിൽ വരാമെന്നു പറഞ്ഞു തിരിച്ചുപോരുമ്പോൾ കണ്ട അമ്മയുടെ മുഖവും എല്ലാം കൂടി ആകെ മനസ്സ് തണുത്ത്‌ മരവിച്ചു.

എന്തായാലും ഐ. ടി പാർക്ക് എത്തുന്നതിന്റെ മുൻപേ നമ്മ യാത്രിയിലെ റൂട്ട് അവസാനിച്ചു. രണ്ടുമിനിറ്റ് ഇറങ്ങി നടന്നാലെന്താ ജീവനും കൊണ്ട് രക്ഷപെട്ടല്ലോ എന്ന സമാധാനത്തിൽ ഓട്ടോയിൽ നിന്നിറങ്ങി. കാശ് കൊടുത്തു കഴിഞ്ഞപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു, “ന്യൂ ഇയർ റെസൊല്യൂഷനിൽ ലൈഫ് ഇൻഷുറൻസ് പോളിസി ചേർക്കണം. “

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 26
1
Sreeja N

I like to write short stories. Most of the writings will be with parakayapravesam.

1 Comment

  1. Shreeja R on January 27, 2024 7:10 PM

    😃😃

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.