Author: Sreejith N Unnikrishnan

തോമസ് വിന്റെർബെർഗ് സംവിധാനം ചെയ്ത ഡാനിഷ് ചലച്ചിത്രമായ അനദർ റൗണ്ടിൽ (2020) ഇഷ്ടപ്പെട്ട ഒരു രംഗമുണ്ട്. മന്ദത തളം കെട്ടിയ ഒരു ചരിത്ര വിഷയ ക്ലാസ്സിലേക്ക് പൊതുവെ അലസനായ അദ്ധ്യാപകൻ കയറി വരുന്നതും,  പതിവിന് വിപരീതമായി അയാളിൽ ഊർജ്ജസ്വലത പ്രകടമായത് വിദ്യാർത്ഥികളിൽ തെല്ലൊരു അന്ധാളിപ്പുണ്ടാക്കുന്നതും കാണാം (അദ്ധ്യാപകന്റെ ഉൻമേഷത്തിന് കാരണമെന്തെന്നറിയാൻ മുഴുവൻ ചലചിത്രവും കാണേണ്ടതുണ്ട് ) പൊടുന്നനെ വിദ്യാർത്ഥികളോടായി അയാൾ പറഞ്ഞു. “നമുക്കൊരു ടെസ്റ്റ് നടത്തേണ്ടതുണ്ട് ” വിദ്യാർത്ഥികൾ ആ അദ്ധ്യാപകനെ സംശയത്തോടെ ഉറ്റു നോക്കി. തന്റെ കൈവശമുള്ള സാമഗ്രികൾ ഒരുക്കിവെക്കുന്നതൊടെപ്പം പറഞ്ഞു. “നമ്മൾ എവിടെ എത്തിയെന്ന് എനിക്കൊന്ന് നോക്കണം ” അയാൾ തന്റ് വലതു വശത്തിരിക്കുന്ന ഒരു വിദ്യാർത്ഥിനിയെ നോക്കി കൊണ്ട് തുടർന്നു “ജോസഫൈൻ? തന്റെ പേര് അങ്ങനെയല്ലേ? ” അതെ” ആകാംക്ഷ നിലനിർത്തി കൊണ്ട് തന്നെ വിദ്യാർത്ഥിനി ഉത്തരം നല്കി. “ബാക്കിയുള്ളവർ ശ്രദ്ധിക്കു. ഞാനിപ്പോ പറയാൻ പോകുന്നതൊക്കെ നമ്മൾ ഈ വർഷമൊ അല്ലെങ്കിൽ കഴിഞ്ഞ വർഷമൊ പഠിച്ചതാണ്! “…

Read More

“കൊല്ലില്ല കട്ടായം !” അയാളുടെ വാക്കുകൾ ഗാഭീര്യം നിറഞ്ഞതും ആ ഘോര വനത്തെ വിറപ്പിക്കുന്നതുമായിരുന്നു. ലങ്കയിലെ സർവ്വ സൈനാധ്യപൻ രാവണൻ, ഇക്ഷ്യാകു വംശത്തിലെ രാജകുമാരനായ രാമന്റെയും പത്നി മിഥിലയിലെ രാജകുമാരി സീതയുടെയും വിശ്വസ്തനായ നാഗരാജാവ് ജഡായുവിന്റെ  ചിറകരിഞ്ഞ് സീതയെ പുഷ്പകവിമാനത്തിൽ തട്ടികൊണ്ടു പോകുന്നതിന് മുൻപ്…. കൃത്യം പറഞ്ഞാൽ ആറു മാസങ്ങൾക്ക് മുൻപ്… -“സോമരസം എത്തിച്ചു കൊടുക്കാമെന്ന് രാജ്ഞി സീതയ്ക്ക് ഞാൻ വാക്കു കൊടുത്തതാണ്”- – “വാക്കാണ് നാഗന് സത്യം” ;- അതു ജീവശ്വാസം പൊലെ മുറുകെ പിടിക്കുന്ന ആ നാഗരാജൻ ഘോരവനത്തിലും പതറാതെ മുന്നോട്ട് നടന്നു. നർമ്മദ നദിയുടെ വടക്കായി എഴു നദികളുടെ നാടെന്ന് അറിയപ്പെടുന്ന സപ്ത സിന്ധുവിൽ, എല്ലാവരും ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന, ഭൃഷ്ടരാക്കപ്പെട്ട വർഗ്ഗമാണ് നാഗൻമ്മാർ. അയാളുടെ വായ, കട്ടിയുള്ളതും കൂർത്തതുമായ ഒരു കൊക്കു പോലെ തള്ളി നിന്നിരുന്നു. തലമുടിയില്ലായിരുന്നുവെങ്കിലും മുഖത്ത് മുഴുവൻ മൃദുവായ രോമം ഉണ്ടായിരുന്നു. മനുഷ്യനാണെങ്കിലും അയാളെ കണ്ടാൽ കഴുകനെ പോലെ തോന്നുമായിരുന്നു. അയാൾക്കറിയാമായിരുന്നു മഹത്തരമാണ്…

Read More

 ആദ്യഭാഗം മുതൽ വായിക്കുക  ഛേ.. വേണ്ടായിരുന്നു. ആ മൂന്നക്ഷരങ്ങൾ. “Hai …..” ✔seen 23 Mar at 10 am.’ അവളുടെ ഇൻബോക്സിലേക്ക്  വിറച്ചിട്ടാണെങ്കിലും ഞാൻ കൈവിട്ട  message,  അത് അവൾ വായിച്ചു കഴിഞ്ഞെന്നു ബോധ്യപ്പെടുത്തുന്ന ടിക്ക് മാർക്ക് അതൊടൊപ്പം കൃത്യമായ ദിവസം സമയം എല്ലാം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇവയെല്ലാം കണ്ണുകൾ കൊണ്ട് പലവട്ടം താലോലിച്ചതിനു ശേഷം മനസ്സു പറഞ്ഞു. “ഛേ….വേണ്ടായിരുന്നു” ഈ സാഹസത്തിന് എന്നെ പ്രേരിപ്പിച്ചതാവട്ടെ ആ മഹാശക്തിയും. ചർച്ചിലെ അൾത്താരക്കുമുൻപിൽ ഞാൻ മുട്ടുകുത്തി കത്തിച്ച കുറച്ച് മെഴുക് തിരികളും അതിൽ നിന്നുണ്ടായ പ്രകാശവും കൈകൂലിയായി സ്വീകരിച്ച് പകരം മൂപ്പരെനിക്ക്  സമ്മാനിച്ചത് ഉള്ള് പൊള്ളയല്ലാത്ത ധൈര്യം തന്നു കൊണ്ടാണ്. അതുകൊണ്ടാണ് അപ്പോ അങ്ങിനെ… ആ മെസ്സേജ് അയക്കാൻ ആത്മവിശ്വാസമുണ്ടായത്, പക്ഷെ… ഇപ്പോ….? ഒരു നിമിഷം കൊണ്ടാണ് പൂർണമായി എന്റേതാകേണ്ട ഈ ദിവസം എന്നിൽ നിന്ന് തട്ടിപറിച്ചത്. അല്ലെങ്കിലും മനുഷ്യരുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അതിർവരമ്പുകളുടെ നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഒരു തരം…

Read More

ഇത് ഒരു നോവലിന്റെ ആദ്യ അദ്ധ്യായമാണ്.. മലയാള വാക്കുകൾ അക്ഷര തെറ്റിലാതെ ഇനിയുംഎഴുതാൻ കഴിയാത്തവന്റെ മോഹമാണ്. ഇവിടെയല്ലാതെ മറ്റെവിടെ? സൂക്ഷിക്കണം പ്രണയമാണ് അല്പം പൈങ്കിളിയും. അതു കൊണ്ട് വിലപ്പെട്ട GB കളഞ്ഞ് ഇതിനു തല വെക്കാൻ നിൽക്കുന്നവരോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് ആദ്യമെ അറിയിക്കട്ടെ,  ~~~_ഒന്ന് _~~~ നാശം ഇന്നും അതെ സ്വപ്നം. എല്ലാ പ്രഭാതങ്ങളിലും പോലെ.  അല്ല ഒരിക്കലും…  അല്ല.  ഉറക്കം മതിവരാതെ ഉണരുമ്പോൾ ഉണ്ടാകുന മനസ്സിന്റെ പിഴ പ്രാക്കാണത്.  കുത്തിപെയ്യുന്ന മഴ. അതിന്റെ ഊത്താലിന്റെ കുളിർ. ശക്തമായി വീശിയടിക്കുന്ന കാറ്റ്.. അതിലാടുന്ന ചുമന്ന പൂക്കളുള്ള അലരി മരത്തിന്റെ ഉലച്ചിൽ..  കുറേ നേരം ആ കാഴ്ചകൾ എന്നെ പിൻതുടരും, ഒടുവിൽ വളരെ പെട്ടന്ന് അത് ശാന്തമായി നിശബ്ദമാകും. ഇവയെല്ലാം എനിക്ക് ആ സ്വപ്നത്തിൽ കാണാനും കേൾക്കാനും വ്യക്തമായി അനുഭവപ്പെടാനും സാധിക്കുന്ന കാര്യങ്ങളായിരുന്നു.  പക്ഷെ ഒന്നൊഴിച്ച്.. മഴ കഴുകി കളഞ്ഞ പാപക്കറയിൽ നിന്ന് ജന്മമെടുക്കുന്ന പുതുമണ്ണിന്റെ ഒരു ഗന്ധമുണ്ട്.  അത് ഞാൻ എത്ര…

Read More