Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീ വിരിഞ്ഞ നാൾ
ജീവിതം തുടർക്കഥ / സീരീസ് ബന്ധങ്ങൾ

നീ വിരിഞ്ഞ നാൾ

By Sreejith N UnnikrishnanJuly 31, 2024Updated:August 25, 20242 Comments16 Mins Read201 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇത് ഒരു നോവലിന്റെ ആദ്യ അദ്ധ്യായമാണ്..
മലയാള വാക്കുകൾ അക്ഷര തെറ്റിലാതെ ഇനിയുംഎഴുതാൻ കഴിയാത്തവന്റെ മോഹമാണ്.
ഇവിടെയല്ലാതെ മറ്റെവിടെ?

സൂക്ഷിക്കണം
പ്രണയമാണ്
അല്പം പൈങ്കിളിയും.
അതു കൊണ്ട് വിലപ്പെട്ട GB കളഞ്ഞ് ഇതിനു തല വെക്കാൻ നിൽക്കുന്നവരോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് ആദ്യമെ അറിയിക്കട്ടെ, 

~~~_ഒന്ന് _~~~

നാശം ഇന്നും അതെ സ്വപ്നം.
എല്ലാ പ്രഭാതങ്ങളിലും പോലെ.  അല്ല ഒരിക്കലും…  അല്ല.  ഉറക്കം മതിവരാതെ ഉണരുമ്പോൾ ഉണ്ടാകുന മനസ്സിന്റെ പിഴ പ്രാക്കാണത്.  കുത്തിപെയ്യുന്ന മഴ.
അതിന്റെ ഊത്താലിന്റെ കുളിർ.
ശക്തമായി വീശിയടിക്കുന്ന കാറ്റ്..
അതിലാടുന്ന ചുമന്ന പൂക്കളുള്ള അലരി മരത്തിന്റെ ഉലച്ചിൽ..  കുറേ നേരം ആ കാഴ്ചകൾ എന്നെ പിൻതുടരും, ഒടുവിൽ വളരെ പെട്ടന്ന് അത് ശാന്തമായി നിശബ്ദമാകും.
ഇവയെല്ലാം എനിക്ക് ആ സ്വപ്നത്തിൽ കാണാനും കേൾക്കാനും വ്യക്തമായി അനുഭവപ്പെടാനും സാധിക്കുന്ന കാര്യങ്ങളായിരുന്നു.  പക്ഷെ ഒന്നൊഴിച്ച്..
മഴ കഴുകി കളഞ്ഞ പാപക്കറയിൽ നിന്ന് ജന്മമെടുക്കുന്ന പുതുമണ്ണിന്റെ ഒരു ഗന്ധമുണ്ട്.  അത് ഞാൻ എത്ര ശ്രമിച്ചാലും എന്നിൽ നിന്നു വഴുതി മാറിക്കോണ്ടിരിക്കും.  എത്രയോ പ്രഭാതങ്ങളിൽ ഉറക്കത്തിന്റെയും ഉണർവ്വിന്റെയും ഇടയിലുള്ള നേർപാലത്തിൽ ശ്വാസം നീട്ടിവലിച്ച് ഇടത്തും വലത്തും കുത്തി മറിഞ്ഞ് ഞാൻ അതിനായി ശ്രമം നടത്താറുണ്ടായിരിന്നെന്നൊ…  പക്ഷെ എല്ലായിപ്പോഴും ആ പാഴ്ശ്രമങ്ങൾ എന്റെ പകലിന്റെ ആരംഭം കുറിക്കലിനായി മാത്രം മാറും.  മിക്കവാറും അതു സമ്മാനിച്ച നിരാശയുണ്ടല്ലോ, എന്നെ നാശം എന്ന വാക്കിൽ അഭയം കണ്ടെത്താൻ പ്രേരിപ്പിക്കും.  തൊട്ടെടുത്ത നിമിഷം അങ്ങിനെ ചിന്തിച്ചതിനെയോർത്ത് സ്വയം ശപിക്കും. കാരണം ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ടത്തിലിരുന്ന് ഉയർന്ന സാമ്പത്തിക ഭദ്രതയിൽ ബിസിനസ്സ് സാമ്രജ്യങ്ങൾ കെട്ടി പൊക്കിയ, ഇന്ത്യയിലെ ശതകോടീശ്വരൻ മാരുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യത്യ ഗോപാൽ ഗ്രൂപ്പിന്റെ എം. ഡി ആദ്യത്യൻ എന്ന 29 കാരൻ ഒറ്റപ്പാലത്തുകാരന് ഇവയൊക്കെ എങ്ങനെ ഒരു നാശം വിതക്കുന്ന കാഴ്ചകളാവും? ഇതൊക്കെ ഒരു ടൂത്ത് പേസിറ്റിലടച്ചാ ഓർമ്മകളെ ഞെക്കി പിഴിഞ്ഞ അതിന്റെ  അസ്തിത്വം തോണ്ടിയെടുക്കുന്ന ഗൃഹാതുരത്വം നിറഞ്ഞ ഒരു തറ ഭൂത കളിയാട്ടമായേ എനിക്കു കാണാൻ കഴിയുകയുള്ളു എന്നതുകൊണ്ടു തന്നെ.

ഇന്റർ കോം ഫോണിന്റെ ലൗഡ് സ്പീക്കറിൽ എന്റെ കൈ വിരലുകൾ പതിഞ്ഞപ്പോൾ: പതിവു ഗ്രീറ്റിംങ്സ് കോളുകൾ എന്നെ തേടിയെത്തി. അതിലൊന്ന് എനിക്ക് ആ ദിവസം എത്ര അപ്രധാനപ്പെട്ടതല്ല എന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു.
അത് ഹെലൻ അലക്സ് സാമുവലിന്റെ കോളായിരുന്നു.  അവർ വിൽക്കിൻസ് ബർഗിലെ ക്യാൻസർ റിക്കവറി സെന്റെറിന്റെ മുഖ്യ മേൽനോട്ടക്കാരിയും അവിടത്തെ പ്രധാന ഡോക്ടറുമായിരുന്നു.
”ഹായ് ഇത് ഹെലൻ അലക്സ് സാമുവൽ. എന്റെ പ്രിയപ്പെട്ട തവിട്ടുനിറക്കാരൻ സുന്ദരാ…  ഈ… ദിവസം ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു. “
ആ സംഭാഷണ ശകലം എന്നിൽ പുഞ്ചിരി ഉളവാക്കി. അവരോടുള്ള മതിപ്പും.  കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഡോക്ടർ ഹെലനെ തനിക്കു കാണേണ്ടി വന്നത്.  കണ്ട ദിവസം തന്നെ നല്ല സുഹൃത്തുക്കളായി മാറി.  വയറുവേദനയുമായി ബന്ധപ്പെട്ട് ബയോപ്സി ടെസ്റ്റ് നടത്തി റിസൾട്ട് കാത്തിരിക്കുന്ന എനിക്കു നേരെ അവരുടെ കടും ചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കിനാൽ സുന്ദരമാക്കിയ ചുണ്ടുകളിൽ പുഞ്ചിരി തൂകി, എനിക്കു ക്യാൻസറാണ് എന്ന് മൊഴിഞ്ഞവൾ.  കൊടുമുടി ചുംബിച്ച വൈദ്യശാസ്ത്ര രംഗത്ത് ക്യാൻസർ ഒരു നിസാര രോഗമാണ് എന്ന് ആശ്വസിപ്പിച്ചവൾ.  രോഗം വരേണ്ടത് ശരീരത്തിന്റെ നല്ല ലക്ഷണമാണെന്നും അതു ശരിയായ സമയത്ത് ചികിത്സിക്കാൻ കഴിയുന്നതാണ് ഭാഗ്യമെന്ന് പറഞ്ഞ് ഒരു കൈ നോട്ടകാരിയെപ്പോലെ എന്റെ ഭാഗ്യം പ്രവചിച്ചവൾ.  ഒടുവിൽ മുഴയിലെ പച്ച ഇറച്ചി കുത്തിയെടുത്ത് തുടർ ടെസറ്റിനയച്ച് അതിന്റെ റിസൾട്ടിനായി കാത്തിരിക്കാൻ പറഞ്ഞതിനൊടൊപ്പം ശുഭാപ്തി വിശ്വാസം നല്കുന്ന പുസ്തകങ്ങൾ സമ്മാനിച്ചവൾ. അതിലൊന്നെനിക്ക് സുപരിചിതമായിരുന്നു.

*Anne Frank: The Diary of a Young Girl *

വായിക്കാനായി ഇന്നലെ എടുത്തതുമായിരുന്നു. പക്ഷെ എപ്പോഴോ ഉറങ്ങി പോയി.  അതിപ്പോ ബെഡിന്റെ മദ്ധ്യഭാഗത്തായി സ്ഥാനം പിടിച്ചിരിക്കുന്നു.  മുറിക്കു പുറത്തുള്ള ഗോവണി പടിയിൽ നിന്ന് കാൽ പെരുമാറ്റം കേൾക്കാം…
’സ്വാമി’
അയാൾ മനസ്സിൽ പറഞ്ഞു.
അനന്തപത്മനാഭ സ്വാമി.  ഒരു തിരുവില്വാമല കാരൻ പട്ടരാ..
അമ്മാവന്റെ മനസാക്ഷി സൂക്ഷിപ്പുകാരാനായിരുന്നു.
ഇപ്പോ എന്റെയും ഇനി മുതൽ നകുലന്റെയും, അമ്മാവന്റെ മകൻ.
ഈ പാവത്തിനു നല്ല ആയുസ്സ് കൊടുക്കണേ…
ഞാൻ പ്രാർത്ഥിച്ചു…  അങ്ങനെ ചിന്തിച്ചതിനു ശേഷം തിരുത്തി.
ആയുസ്സ് തീരുമാനിക്കുന്നത് നമ്മൾ മനുഷ്യരല്ലലോ. ഇനി അങ്ങനെയാണെങ്കിൽ തന്നെ അതു ചോദ്യക്കാനുള്ള എന്റെ യോഗ്യതയും ആരെങ്കിലും ചോദ്യചെയ്താലോ? ഞാനൊന്നു ഭയന്നു.
പുറത്തു നിന്ന് വിളി കേൾക്കുന്നുണ്ട്.

”സർ”
”എവളവു വട്ടം ഉങ്കിട്ടെ സൊന്നെ എന്നെ അന്ത മാതിരി കുപ്പിടാതെന്ന്?”

വാതിൽ തുറന്ന് മറുപടിക്കായി ഞാനും മറുപടി നിശബ്ദതയിൽ ഒതുക്കി സ്വാമിയും..  അങ്ങനെ നിന്നു.  സ്വാമി അങ്ങനെയാണ്.  എത്രയോ വട്ടം സർ വിളിയെ ചൊല്ലി ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സ്വാമിയത് നിർവാജ്യം തുടരും. ഞാനാണെങ്കിൽ എന്റെ മുറി തമിഴ് മെച്ചപ്പെടുത്താനുളള സാഹചര്യമായി ഇതിനെ വിനയോഗിക്കും.  അമ്മാവനെ സർ എന്നു സ്വാമി വിളിക്കുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല.  ഒരു ചിനക്കത്തൂർ പൂരത്തിനു കണ്ട സൗഹൃദമാണ് അവർ തമ്മിലെന്ന് തറവാട്ടിലെ പണിക്കാർ അടക്കം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.  എനിക്കാണെങ്കിൽ അതിന്റെ ഗുട്ടൻസിതു വരെ പിടികിട്ടിയിട്ടില്ലായിരുന്നു.  സ്വാമിയാണെങ്കിൽ അതിനൊന്നും നിന്നു തരികയുമില്ലായിരുന്നു.  എന്തായാലും
ഞങ്ങൾക്കിടയിൽ രൂപപ്പെടുന്ന ഈ അഭിപ്രായ വ്യത്യാസം രമ്യതയിലെത്തണമെങ്കിൽ ഞാൻ തന്നെ മുന്നിട്ടിറങ്ങണം.  എന്റെ അടുത്ത വാചകത്തിന്റെ വാൽ പിടിച്ചേ മൂപ്പരു വാ തുറക്കു.  ആ നിശ്ബ്ദത ഭേദിക്കു.
”എന്നാ സ്വാമി?”
കൃത്യം ആ വാലിൽ പിടിച്ചു
”ഇന്നക്കു താൻ ഉങ്കെ റിസൾട്ട് “
എന്റെ ദിനചര്യ മനപാഠമാക്കിയ സ്വാമിക്ക്, കാലചക്ര സംക്രമണത്തിൽ പെട്ട് തിരിയുന്ന എന്റെ ജീവന്റെ അളവുകോൽ നിശചയിക്കുന്ന ദിവസത്തേക്കുറിച്ച് എങ്ങനെ വ്യാകുല പെടാതിരിക്കാൻ കഴിയും? എങ്ങിനെ മറക്കാനും സാധിക്കും?
”തെരിയു…  പൊണം”
”നാനും ഉങ്കെ കൂടെ?”
”ഇല്ല വേണ്ട…  നോ…  നീങ്കേ നകുൽ കിട്ടേ ഇരക്കണം. എങ്കിട്ടെ ഇരുന്തമിതിരി ഓവപ്പാ വിട്ടേ ഇരുന്ത മാതിരി കടസ്സി വരെ അവങ്കിട്ടെ ഇരക്കണം നീങ്കേ “
സ്വാമി വാ പോത്തി കരയാൻ തുടങ്ങി.
”നകുലക്ക് തെരിയ വേണ്ട…  യാർക്കും തെരിയ വേണ്ട. പ്ലീസ്”
സ്വാമി കരച്ചിൽ നിർത്തി എന്നെ അനുസരിച്ച് കണ്ണ് തുടച്ചു.  ടവ്വൽ കൈലെടുത്ത് മൂക്ക് ചീറ്റി.
അല്പം സമയമെടുത്ത് മനസ്സു പാകപ്പെടുത്തി
”നീങ്കേ അങ്ക പോണ വഴി ഒരു ചർച്ച്‌ ഇരുക്ക്. അങ്കേ.. ഒരു മെഴുകുതിരി കത്തിക്കണം”
”കണ്ടിപ്പാ..  “
കുറച്ചു മുന്നേ കരഞ്ഞതുകൊണ്ടതാവാം അയാളുടെ ശബ്ദത്തിനു വ്യത്യാസമുണ്ടായിരുന്നു. എനിക്കു ചിരി വന്നു ഇയാളുടെ ഒരു മുറി തമിഴ്.  വെള്ളക്കാരെ വരെ ഇംഗ്ലിഷ് പറഞ്ഞ് നാണിപ്പിക്കും.  അത്ര പരിജ്ഞാനമുണ്ടായിരുന്നു അയാൾക്കാ ഭാഷയിൽ. ഓഫിസ് കാര്യത്തിൽ കിറുകൃത്യത.  ചിലപ്പോഴൊക്കേ ബസിനസ്സ് കാര്യത്തിൽ അമ്മാവനേക്കാൾ നൈപുണ്യത അയാൾക്കുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ടായിരുന്നു. എന്നാലും എന്നോട് ഈ മുറി തമിഴിലെ സംസാരിക്കു. എനിക്കത് വളരെ ഇഷ്ടമാണുതാനും.  വല്ലപ്പോഴുമൊക്കെ മറുഭാഷ സംസാരിക്കുമ്പോൾ എന്റെയുള്ളിൽ ഞാൻ മറ്റൊരാളാണോ എന്ന് എനിക്കു തന്നെ നിശ്ചയമാകുന്ന ഒരു തോന്നലുണ്ടാകുമായിരുന്നു.  വെറുതെ കുറച്ചു നേരത്തേക്കെങ്കിലും ഞാൻ അത് ആസ്വദിക്കാറുമുണ്ടായിരുന്നു.
”സ്വാമി”
ഗോവണി പടി ഇറങ്ങാൻ ശ്രമിക്കുന്ന സ്വാമി തിരിഞ്ഞു നോക്കി.
”എവളവു നേരം കത്തും അന്താ മെഴുകുതിരി ഒരായിസ്സു മുഴുവൻ കത്ത മുടിയുമാ?
ഏതുക്കും ആദിയും ആന്തവുമിറുക്കു സ്വാമി”
ആദ്യയും അന്തവും…  ഈശ്വരാ…  ആ വാക്കുകൾ എന്നെ ഭൂതകാലങ്ങളുടെ ആഴങ്ങളിൽ ചെന്നിറക്കും..  തികട്ടി വരുന്ന ഓർമകളുടെ പൂണൂൽ ബന്ധനം പൊട്ടിയ പോലെ.  എന്റെ കോളേജിലെ പുരോഗമനവാദികളുടെ പരിപാടിക്കു വന്ന വയനാടൻ നാടൻ പാട്ടു സംഘത്തിനെ… അവർ പാടിയ ആദിയില്ലലോ..  അന്തമില്ലലോ…  പുലർകാലം എന്ന പാട്ടിനെ…  പിന്നെ…  പിന്നെ ഒരു മിന്നായം പോലെ അതിനു മുന്നിൽ സംഘാടകയുടെ ബാഡ്ജണിഞ്ഞ അവളെയും.
ഹും മിന്നായം പൊലെ.  നുണ… കല്ലുവെച്ചു നുണ. ആരെയാണ് ഞാൻ…
ഇല്ല.. ലോകത്തിലെ ഏതു പുരാതന ഗോത്ര ഭാഷ സംസാരിച്ചാലും ഈ കാര്യത്തിൽ എനിക്ക് മറ്റൊരാളാവാൻ കഴിയില്ല.  അതല്ല സത്യം ഈ ലോകത്ത് അവളൊഴിച്ച് മറ്റെല്ലാം എനിക്ക് മിന്നായങ്ങളായിരുന്നു.  എന്നതാണ് സത്യം അനശ്വര സത്യം.  അമ്മാവൻ, ആദ്യത്യഗോപാൽ ഗ്രൂപ്പ് എന്ന മൾട്ടിനാഷണൽ കോർപ്പറേറ്റ് കമ്പനി, സ്വാമി, നകുലൻ, എന്റെലോക കാഴ്ചകൾ, അനുഭവങ്ങൾ, മറ്റു സൗഭാഗ്യങ്ങൾ…  എന്തിന്…  ഞാൻ മനസ്സിൽ താഴിട്ടു പൂട്ടി സൂക്ഷിച്ച എന്റെ അച്ഛന്റ് കരി പുരട്ടി വികൃതമാക്കിയ മുഖത്തോടൊപ്പം ചേർന്നു നില്ക്കുന്ന എന്റ അമ്മയുടെ ബ്ലാക്ക് & വൈറ്റ് ഫോട്ടോ..  ഇവ…  ഇവയൊക്കെ എന്നിക്കു വെറും മിന്നായ കാഴ്ചകളായിരുന്നു.  വെറും കെട്ടുകാഴ്ചകൾ.
പക്ഷെ…  അവൾ…  എന്റെ മനസ്സിന്റെ ഉൾപനി കെട്ടടങ്ങാതെ സുക്ഷിക്കാൻ തിമർത്താടുന്ന ഒരു കത്തിവേഷം. എന്നിൽ അവശേഷിക്കുന്ന ഞാനെന്ന സത്യം
എന്റെ അസ്തിത്വം.
”സർ നകുൽ അങ്കെ കീഴെ”
സ്വാമി വീണ്ടും
”നീ ങ്കേ പോങ്കേ.. നാൻ ഫൈവ് മിനുറ്റസിലെ റെഡിയായി വരെ”

സ്വാമി വാതിൽ ചാരി.  ഗോവണി പടിയിലൂടെ താഴെക്കിറക്കുന്ന ശബ്ദം കേൾക്കാം.
വല്ലാത്തൊരു അസ്വസ്തത തോന്നി.  വേണ്ടായിരുന്നു മനസ്സ് അങ്ങനെയാണ് ആ മുഖവും പഴയ ഓർമകളൊന്നും ഏന്റെ തല്ലെന്ന് എത്ര പദം പരത്തി പറഞ്ഞാലും പടിയടച്ച് പുറം തള്ളിയാലും മനസ്സിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരു അട്ടയെ പൊലെ ആ തോന്നലുകൾ അളളി പിടിച്ചിരിക്കും.  എന്നിട്ട് സദാ സമയവും വന്നു കലഹിക്കും.  വെറുക്കാൻ കഴിയാതെ വെറുക്കപ്പെടേണ്ടവൻ മാത്രമായി മാറിയവന്റെ വേദനയുണ്ടല്ലോ..  സത്യത്തിൽ അതൊരു രോഗമാണ്.  മഹാരോഗം.
അതിൽ നിന്നാണ് ഞാനിപ്പോ ചികിത്സ തേടേണ്ടത് എന്ന് എനിക്കു തോന്നി. പക്ഷെ അതു ചികിത്സിച്ചു ഭേദപ്പെടുത്താൻ ലോകത്തിൽ ഒരേയൊരു ഡോക്ടറെ എന്റ അറിവിലുള്ളു.
ച്ചെ…  മനസ്സു വീണ്ടും കലഹത്തിനു തയാറെടുക്കുകയാണെന്നു തോന്നി.  ഞാൻ ബെഡിലേക്ക് മലർന്നു വീണു.  സത്യത്തിൽ ആരോ എന്നെ തള്ളിയിട്ടു എന്നു പറയുന്നതായിരിക്കും ശരി.  തല പോയി ആൻ ഫ്രാങ്കിനെ മർദിച്ചു.  ശ്ശോ തല തടവി, സ്വയം പറഞ്ഞു
എങ്ങിനെ എഴുതി, കുട്ടി ഇതൊക്കെ?
എന്നിട്ട് പതുക്കെ പുസ്തകം ഒരു മൂലയിലേക്ക് മാറ്റി വച്ചു. കണ്ണടച്ചു
ആ പുതുമണ്ണിന്റെ ഗന്ധത്തെ തിരയണമെന്നു തോന്നി.  എന്നിട്ട് ദാഹിച്ച് ചെറു നാവിന് വെള്ളം കിട്ടാതെ മരിക്കാനും.  കൊതിയാവുന്നു അങ്ങിനെയൊന്നു മരിക്കാൻ.
അല്പംനേരം അങ്ങിനെ തന്നെ കണ്ണടച്ച്. പിന്നിട് സർവ്വ ശക്തിയെടുത്ത് എണീറ്റു.  ഏതോ കണക്കുകൂട്ടലുകളുടെ വ്യഗ്രതയിൽ പ്രാഥമിക ദിന ചര്യകൾ പതിവിലും വേഗത്തിൽ ചെയ്തു തീർത്തു.  കഷ്ടം. അതൊരു ശരാശരിയിലും താഴ്ന്ന കേരള സർക്കാരിന്റെ കാലവധി പൂർത്തികരണ സമയത്തു നടക്കുന്ന ഉദ്ഘാടനങ്ങളെക്കാൾ വേഗത്തിലായി പോയില്ലേ എന്ന് ആ സമയത്ത് എനിക്കു തന്നെ തോന്നിയിരുന്നെങ്കിലും.

താഴെ എന്നെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു നകുൽ. ഒരു ഗ്രേ കളർ കോട്ട് സ്യൂട്ടായിരുന്നു അവന്റെ വേഷം.  ഒറ്റ നോട്ടത്തിൽ എന്റെ അമ്മാവൻ ഗോപാല വർമ്മയുടെ ചെറുപ്പകാലം ഓർമ്മിപ്പിക്കും. സ്‌റ്റെയർകേസ് ഇറങ്ങി വരുന്ന എന്നെ കണ്ടതും താൻ ഇരുന്ന സോഫയുടെ അവശേഷിക്കുന്ന ഭാരവും അവൻ ഇല്ലാതാക്കി.  ഹാളിലെ ഒരു മൂലയിൽ എന്റെ പ്രവറ്റ് സെക്രട്ടറി ജാക്കലെയിൻ മാർത്ത എന്ന ഫ്രഞ്ചുകാരിയുമായി എന്തൊ കുശലംപറയുകയായിരുന്നു സ്വാമി.  എന്നെ കണ്ടതും അവളെ കണ്ണുകൾ കൊണ്ട് എന്റെ വരവറിയിച്ചു. മാർത്ത തിരിഞ്ഞു നിന്ന് എന്നെ പുഞ്ചിരിച്ചു അഭിവാദ്യം ചെയ്തു.  അവൾ ഇന്നു പതിവിലും കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് എനിക്കു തോന്നി.  എന്തോ, തിരിച്ചു ഞാനും അവളെ അഭിവാദ്യം ചെയ്തു. നകുൽ എന്റ കാൽ തൊട്ടു വന്ദിച്ചു.  അവനെ ഇരുകൈയും ചേർത്ത് പിടിച്ചു ഉയർത്തി ഇടതു ഭിത്തിയിലേക്ക് കണ്ണൂകൾ പരതി.  ഭിത്തിയിൽ ഒരു ഗോൾഫ് കളിക്കുന്ന വേഷത്തിൽ ചിരിച്ചു നിൽകുന്ന അമ്മാവന്റെ ഫോട്ടോ.
”അച്ഛന്റെ?”
നകുൽ തലയാട്ടി.
പിന്നെ വലതു ഭാഗത്തു നിന്നിരുന്ന മാർത്തയെ നോക്കി.  കഴിഞ്ഞ പത്തു വർഷങ്ങളായി എന്റെ നോട്ടത്തിന് ഞാൻ പോലും കാണാത്ത അർത്ഥങ്ങൾ കണ്ടവൾ.  അന്ന് ആ നോട്ടത്തെയും ഗ്രഹിച്ച പോലെ പുഞ്ചിരിച്ചു കൊണ്ട് എന്റെ കൈയിലേക്ക് ഒരു ബൊക്ക സമ്മാനിച്ചു.
ഞാനത് നകുലന് കൈമാറി.  ഞാനവനെ അഭിനന്ദിച്ചു.  അവനതു എറ്റുവാങ്ങി കൊണ്ട് എന്നെ ആലിംഗനം ചെയ്തു.
”നോക്കൂ നകുൽ…  നിന്റെ അച്ഛൻ. എന്റെ അമ്മാവൻ എനിക്കു ദൈവത്തെ പോലെയാണ്. ഈ കാണുന്ന സമ്പാദ്യങ്ങളെല്ലാംഅദ്ദേഹം തന്റെ ജീവൻ കൊടുത്തുണ്ടാക്കിയതാണ്. നീണ്ട പത്തു വർഷം ഞാനിതിന്റെ കാവൽകാരനായി നിന്നു. ഒരു ഉറുമ്പു പോലും… “
ഞാൻ നിർത്തി.  പകുതിയിൽ വച്ചു തന്നെ.  തൊണ്ടയിടറിയത് മറ്റുള്ളവർ കേൾക്കാതിരിക്കാൻ വേണ്ടിയൊന്നുമായിരുന്നില്ല.  ഞാൻ സംസാരിച്ചു വരുന്നത് എനിക്കു തന്നെ ഇഷ്ടപ്പെടാത്തതു കൊണ്ടായിരുന്നു.  അപ്പോൾ നകുലനും സ്വാമിയും തലതാത്തി തന്നെ നില്കുകയായിരുന്നു, ഇവരെന്താണിങ്ങനെ?
മനസ്സിലായി…  അസുഖമുള്ള ഒരാൾ ഒന്നു തുമ്മിയാൽ പോലും അത് അവരെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുമായിരിക്കും.  പെട്ടന്ന് തലതാത്തി നില്ക്കുന്ന നകുലന്റെ തോളിൽ കൈവയ്ക്കാനാണ് എനിക്കു തോന്നിയത്.
”ഇനി നീ വേണം ഇതൊക്കെ നോക്കി നടത്താൻ”
സ്വാമിയും മാർത്തയും തല ഉയർത്തി എന്നെ നോക്കി.
തല താത്തി നില്കുന്ന നകുലന്റെ മുഃഖം ഞാൻ ഉയർത്തി
പിടിച്ചു.
”അല്ലാ…  അല്ലേയല്ലാ…  ഇങ്ങനെയൊക്കെ ചിന്തിക്കാൻ എന്നെ പ്രരിപ്പിക്കുന്നത് നീ കരുതുന്ന പോലെ നിന്റെ പിതൃസ്വത്തിന്റെ വിൽപത്രത്തിൽ എഴുതി ചേർത്ത കണക്കുകൂട്ടലുകളുടെ അക്ഷരങ്ങളെ ഓർത്തല്ല. അങ്ങിനെയൊരു വിൽപത്രമില്ലാ എന്നതാണു സത്യം. അദ്ദേഹത്തിനെന്നെ വിശ്വാസമായിരുന്നു. എനിക്കാണെങ്കിൽ ഞാൻ ഇത്രയും കാലം കാത്തു സൂക്ഷിച്ച ആ വിശ്വാസം പാലിക്കാൻ കൈവന്ന സുവർണ്ണാവസരവും “
അപ്പോഴും നകുലന്റെ മുഖത്തെ ന്തൊ…
”വിശ്വാസിക്കു അനിയാ… ഇതെല്ലാം നിന്നെ ഞാൻ ഏൽപ്പിക്കുന്നത് എനിക്ക് നിന്നോട് തോന്നിയ ബഹുമാനവും വിശ്വാസവും കൊണ്ടാണ്. നിന്റെ കഴിവിൽ എനിക്ക് ഉത്തമ
ബോധ്യമുള്ളതുകൊണ്ടാണ്.  “

തിരിഞ്ഞ് സ്വാമിയെ നോക്കി.
സ്വാമി ഞങ്ങൾക്കരികിലേക്ക് വന്നു.
”ഇനി ഇവ താം എല്ലാം…  “
സ്വാമി നകുലനെ നോക്കി.  നകുലൻ സ്വാമിയേയും.
”സ്വാമി പോങ്കെ”
കൈ കൊണ്ട് പുറത്തേക്ക് വഴി കാണിച്ചു കൊടുത്തു.  സ്വാമി അത് അക്ഷരം പ്രതി അനുസരിച്ചു.
”പ്ലീസ് “
മിഴിച്ചു നിൽക്കുന്ന നകുലനോടായായി.  അവനും അതനുസരിച്ച് പുറത്തേക്ക് നടന്നു.  പെട്ടന്ന് മനസ്സ് നിർബന്ധിച്ചു അത് നകുലനോട് പറയണമെന്നു തോന്നി.
”നകുൽ…  “
എന്റെ പിൻ വിളി നകുലനേയും സ്വാമിയേയും എന്നിലേക്ക് ശ്രദ്ധിപ്പിച്ചു.
”സ്വാമിക്കു പുറകേ…  മറ്റെല്ലാം നിന്റെ പുറകെ താനേ വരും”
അതു ഞാൻ പറയുമ്പോൾ സ്വാമി തല താഴ്ത്തിയിരുന്നു.  നകുലൻ തലയാട്ടുകയും.  വീണ്ടും പുറത്തേക്ക് കൈ കൊണ്ട് ആഗ്യം കാണിക്കേണ്ടി വന്നു. അതു കണ്ട സ്വാമി കുറച്ചു വെപ്രാളത്തിൽ
”വാ…  കണ്ണാ… “
സ്വാമി നകുലിനെ വിളിച്ചു
നകുൽ സ്വാമിക്കു പിന്നാലെ തന്നെ നടന്നു നീങ്ങി.
വാ കണ്ണാ…  ഞാനതു ശ്രദ്ധിച്ചു.
ആദ്യം അമ്മാവൻ…  ഇപ്പോ മകനും, സ്വാമിയുടെ സർ വിളിയുടെ ഭാരം ചുമക്കേണ്ടി വരാത്തവർ.
എന്തേ…  എന്നെ മാത്രം?
ഒരു നീറ്റൽ.
അപ്പോഴാണ് ഒരു മൂലയിൽ ആജ്ഞാനുവർത്തിയായി എന്നെ തന്നെ നോക്കി നിൽക്കുന്ന മാർത്തയെ ഞാൻ ശ്രദ്ധിച്ചത്.
ഞാൻ അവളെ നോക്കി…  പുഞ്ചിരിക്കാതെ.
അല്ലയോ പ്രാവിന്റെ പോലെ ചെറിയ മൂക്കുള്ള സുന്ദരി…
ഇനി നിനക്കിവിടെ സ്ഥാനമില്ല. അതാ…  കുറച്ചു മുൻപേ ഇവിടം വിട്ടറങ്ങി പോയ
സുന്ദരനായ യുവാവുണ്ടല്ലോ…  അവനാണ് നിന്റെ പുതിയ യജമാനൻ. അവനെയാണ് നീ ഇനി മുതൽ സേവിക്കേണ്ടത്.
മനസ്സിൽ പറഞ്ഞതാ…  പുറത്ത് പെയ്യാത്ത എന്റെ ഈ വാക്കുകൾ ഉണ്ടല്ലോ..
അവളതു എപ്പോഴോ മനസ്സിലാക്കി കഴിഞ്ഞിരുന്ന പോലെ.  അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.  അവൾ തന്റെ ദൃഷ്ടി മാറ്റി..  രണ്ടാമതൊന്നു നോക്കാതെ മുഖം വെട്ടിച്ചു പുറത്തേക്ക് നടന്നു.
പാവം മാർത്ത…
എന്റെ കൂടെ ലോകം ചുറ്റിയവൾ.
എന്റെ ദുർവാശികൾ തൊട്ടറിഞ്ഞവൾ.
പ്രൈവറ്റ്ബീച്ചുകളിൽ തനിക്കൊപ്പം സൂര്യപ്രകാശത്തിൽ കുളിച്ചു വിയർത്തവൾ.
നുര പൊന്തുന്ന ബീർ പങ്കുവച്ചവൾ.
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ശീതികരിച്ച മുറിയിലേക്ക് എന്റെ കാമ പനി മാറ്റാൻ വില കൂടിയ സ്ത്രീ ശരീരങ്ങൾ വെച്ചു നീട്ടി എന്നിൽ നിന്നും ശകാരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവൾ.
ഒടുവിൽ തന്റെ ശരീരത്തിന്റെ നിഗൂഡതകൾ എനിക്കു വേണ്ടി പങ്കുവെക്കാൻ ക്ഷണിച്ചവൾ.  സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചപ്പോൾ താങ്കളൊരു ഗേ ആണെന്ന് പറഞ്ഞ് അരിശം കടിച്ചമർത്തി കലഹിച്ചവൾ.

പുറത്ത് ലൂമിനസ് ലിമോസിന്‍സ്‌ സീരിസിലുള്ള ഒരു കറുത്ത കാർ വന്നു നിന്നു.  മാർത്ത മദ്ധ്യ ഡോർ തുറന്നു കൊടുത്തു. നകുൽ കാറിനുള്ളിൽ കയറി.  സ്വാമി അയാൾക്കൊപ്പം ഇരിപ്പുറപ്പിച്ചു. മാർത്ത മുൻ സീറ്റിൽ കയറാൻ തുടങ്ങവെ, എന്തോ ആലോചിച്ച ശേഷം പൊടുന്നനെ കാറിനുള്ളിൽ നിന്ന് അരികിലേക്ക് ഓടി വന്ന് എന്നെ ഒരു കറുത്ത ജാക്കറ്റ് അണിയിപ്പിച്ച് ഇരു കവിളിലും ചുംബിച്ച് തിരിഞ്ഞു നോക്കാതെ കാറിലേക്ക് ഓടികയറി.  അവളുടെ ആ പ്രവർത്തിയാണ് അമേരിക്കയിൽ ശൈത്യകാലമാണ്’ എന്ന് എന്നെ ഓർമ്മപ്പെടുത്തിയത്.  അല്ലെങ്കിലും അവൾ അങ്ങനെയാണ്.  എന്റെ മറവിയിലാണ് അവളുടെ ഒരു ദിവസത്തെ ജോലി ആരംഭിക്കുന്നത്.
ആ കറുത്ത വലിയ കാർ എന്റെ കാഴ്ചയിൽ നിന്നു അകന്നു തുടങ്ങി.
All the best Nakul.
ഇന്നത്തെ ദിവസം നിനക്കുള്ളതാവട്ടെ.
പൊടുന്നനെ എതിർവശത്തു നിന്നു ഒരു കാർ ഹോൺ മുഴക്കി വീടിനരികിൽ വന്നു പാർക്ക് ചെയ്തു.  എന്നിട്ട് ഡ്രൈവർ ചാടി ഇറങ്ങി എനിക്കു വേണ്ടി പുഞ്ചിരിച്ചു ഡോർ തുറന്നു തന്നു
ഹോ അതു പീറ്ററാണ്.  എന്റ ഡ്രൈവർ അയാളൊട് എന്നെ കാത്തിരിക്കാൻ കൈ കൊണ്ട് ആ ഗ്യം കാണിച്ചു വീടിന്റെ വാതിലടക്കാൻ ശ്രമിച്ചു.
ഇയാളൊരു വിടുവായനാണ്.
കൂടാതെ സ്നേഹമുള്ളവനും
ഈ രണ്ടു സ്വഭാവ ഗുണങ്ങളും ഒത്തിണങ്ങിയ ഒരാളുടെ കൂടെയുള്ള ഇന്നത്തെ എന്റെ യാത്ര ഒട്ടും ഭൂഷണമല്ലെന്നു തോന്നി.  കാരണം അത്തരമൊരു സ്ഥലത്തേക്കാണല്ലോ ഇന്നെനിക്ക് പോകേണ്ടത്.  ഇയാളെ എങ്ങനെയെങ്കിലും ഒഴിവാക്കണം.  പെട്ടന്ന് ഒരു ആശയം മനസ്സിലുദിച്ചു.  അതെങ്ങനെ ബുദ്ധിപരമായി പ്രാവർത്തികമാക്കും എന്ന ചിന്തയിൽ ഞാൻ വാതിൽ പൂട്ടി തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.  എന്റെ അയൽ വാസി ക്യാപ്റ്റൻ സ്മിത്ത് പൗരബോധത്തോടു കൂടി വീടിനു മുന്നിലെ ഗാർഡൻ മോഡി പിടിപ്പിയ്ക്കുന്നതിനിടയിലും പീറ്ററിനെ നോക്കി എന്തൊ പിറുപിറുക്കുന്നത്.
പീറ്റർ മുഴക്കിയ ഹോൺ അയാൾക്കത്ര രസിച്ചിട്ടില്ല എന്നു തന്നെയാണ് കാര്യം.  എന്തായാലും അയാളുടെ പിറുപിറക്കലിൽ നിന്നുണ്ടാകുന്ന വെളുത്ത കാറ്റ് അന്തരീക്ഷത്തിൽ ലയിക്കുന്നത് കാണാൻ നല്ല സുഖമുണ്ടായിരുന്നു. പക്ഷെ ഞാൻ കൂടുതൽ കണ്ണെറിഞ്ഞ് അയാളെ നോവിക്കാൻ പോയില്ല.  തുറിച്ചു നോക്കുന്നതു പോലും വലിയ അപരാധമാണ് എന്നു വിശ്വസിക്കുന്ന ഉന്നത സമ്പന്ന കുലജാതരിൽപ്പെട്ട ആളായിരുന്നു അയാൾ.  ദൗർഭാഗ്യവശാൽ എന്റതായ കാരണങ്ങൾകൊണ്ടല്ലാതെ ഞാനും.
”ഹേയ്…  ഐ നീഡ്‌ എ ടാക്സി” അതായിരുന്നു എനിക്കു മുന്നേ തോന്നിയ ആശയം.
പുഞ്ചിരി മറ്റെന്തോ വൃത്തികെട്ട ഭാവമാക്കി പീറ്റർ എന്നെ നോക്കി.
”എടൊ തടിയൻ പീറ്റർ ഗുണാപ്പാ, എനിക്കൊരു ടാക്സി വേണമെന്ന്”
അയാൾക്കെന്റ് മലയാളം കുറച്ചൊക്കെ അറിയാമായിരുന്നു.  ഒഴിവു സമയങ്ങളിൽ അയാൾക്ക് മലയാളം പഠിപ്പിച്ചു കൊടുക്കുന്നത് എന്റെ ഒരു വിനോദമായിരുന്നു.
”You dont like me… ?
you hate me… ?”
ഒരേ ഈണത്തിൽ ചിട്ട പെടുത്തിയ ഒരു പാട്ടിന്റെ അനുപല്ലവി പോലെ തോന്നിപ്പിച്ചു അയാളുടെ മറുപടി.
പീറ്റർ ഒരു ബ്രസീലിയൻ വംശജനായിരുന്നു.  അയാളുടെ ഇംഗ്ലീഷ് അത്ര ശുദ്ധമായിരുന്നില്ല. എന്നിരുന്നാലും ആ മറുപടി എന്നെ വേദനിപ്പിച്ചു.
എനിക്കാരെയും വെറുക്കാൻ കഴിയല്ല പീറ്റർ വർഷങ്ങളായി എന്നെ അവഗണിക്കുന്നവരെ പോലും..
”ടാക്സി വേണ്ട “
ഞാൻ കാറിൽ കയറി. പീറ്റർ പുഞ്ചിരിയോടെ ഡോർ അsച്ചു. ഡ്രൈവർ സീറ്റിലിരുന്ന് എന്നെയൊന്നു തിരുഞ്ഞു നോക്കി കാർ മുന്നോട്ടെടുത്തു.
അപ്പോഴും ക്യാപറ്റൻ സ്മിത്ത് എന്തു ചെയ്യുകയായിരിക്കും എന്ന കൗതുകം എനിക്കുണ്ടായിരുന്നു.  അയാളെ ഒന്നു നോക്കുവാൻ എനിക്കു അതിയായ അഗ്രഹമുണ്ടായിരുന്നു. പക്ഷെ ഞാൻ കണ്ണുകളടച്ചു.
”സർ എവിടെക്കാണ് പോവേണ്ടത് ?”
ഞാൻ കണ്ണുകൾ തുറക്കാതെ പറഞ്ഞു
”പെൻസിൻ വാനിയായിലെ വിൽക്കിൻസ് ബർഗിൽ.
”അവിടെ ? “
”ഹെലൻ – ഫാബർ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലേക്ക്”
എനിക്കുറപ്പാണ് പീറ്റർ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടാവും.  ഞാൻ കണ്ണുകൾ ബലമായി അടക്കി പിടിച്ചു കിടന്നു.
”സർ…  “
പീറ്ററിന്റെ വിളി കേട്ടാണ് ഞാൻ ഉണർന്നത്.  ഒന്നു മയങ്ങി പോയി.  പുറത്തേക്കുള്ള ഒറ്റനോട്ടത്തിൽ ഇത് വെറേ ഏതൊ സ്ഥലമാണെന്ന് ബോധ്യമായി.  വിൻഡോ ഗ്ലാസ് താത്തി ആ കാര്യം ഒന്നുകൂടി ഉറപ്പു വരുത്തി പീറ്ററിനെ ശകാരിക്കാനായി നാവെടുത്തതും സ്വാമിയെ ആണ് ഓർമ വന്നത്.
”എന്റെ സ്വാമി”
കൃത്യമായ ആസുത്രണ മികവ്.  എന്റെ ഉറക്കത്തിലെപ്പോഴോ സംഭവിച്ചതായിരിക്കാം.
അതൊരു ചർച്ചായിരുന്നു, അതിന്റെ ദൃശ്യഭംഗി എന്നെ നന്നായി ആഘർഷിച്ചു.  കുറച്ചു നേരം അതെങ്ങനെ നോക്കി നിന്നു സ്വയം മറന്ന്.
അവിടെ ഇറങ്ങി ഒരു മെഴുകുതിരി കത്തിക്കണമായിരുന്നു.  സ്വാമിക്കു വേണ്ടിയെങ്കിലും.  എന്തൊ എനിക്കങ്ങനെ ചെയ്യാൻ തൊന്നിയില്ല.
പീറ്ററിനോട് വണ്ടി മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു.  ഇനി എന്തായാലും മയങ്ങാൻ ഉദ്ദേശമില്ല.  കുറച്ചു ദൂരമേ ഏന്റെ ഇന്നത്തെ യാത്രയുടെ ലക്ഷ്യസ്ഥാനത്തേക്കുള്ളു എന്ന് തോന്നി.  വളരെ കുറച്ചു ദൂരം.
ഒടുവിൽ ആ നാലു നിലയുള്ള ആശുപത്രിക്കു മുന്നിൽ പീറ്റർ കാർ നിർത്തി. അതാ ഫ്രണ്ട് ഗ്ലാസിലൂടെ എനിക്കു കാണാം.  ഹെലൻ എനിക്കു വേണ്ടി പുറത്തിറങ്ങി നിലക്കുന്നു.  ഹെലൻ വാച്ചിലോട്ടു നോക്കുന്നുണ്ടായിരുന്നു.  ഇല്ല, ഈ ദിവസത്തെ എന്റെ കണക്കുകൂട്ടലുകൾ പിഴപ്പിക്കാൻ ആ മഹാശക്തി ഇടപെട്ടിടില്ല ഇതുവരെ.
കൃത്യ സമയമാണ്.
പക്ഷെ ഹെലൻ…  ലോകത്തിലെ തന്നെ എറ്റവും ചിലവേറിയ ക്യാൻസർ രോഗ ചികിത്സാ ആശുപത്രീയുടെ മുഖ്യധികാരി.  ഒരുപാടു സമ്പന്നരുടെയും പ്രശസ്തരുടെയും ജീവൻ സംരക്ഷിച്ചിട്ടുള്ള ഡോക്ടർ.
ദരിദ്ര രാജ്യങ്ങളിലെ രോഗികളായ പൗരൻമാർ സ്വപ്നം കാണാൻ പോലും മടിക്കുന്ന ചിക്സ കേന്ദ്രത്തിലെ ഉടമകളിലൊരാൾ ഇങ്ങനെ ഇതാ… എനിക്കു വേണ്ടി പുറത്തു.
അത്ഭുതം തോന്നിയില്ല എന്നതാണു സത്യം.  എനിക്കങ്ങനെയാണ് ആവശ്യത്തിൽ കൂടുതലുള്ള പരിഗണന ലഭിക്കാറുണ്ട് ചെല്ലുന്നിട ത്തെല്ലാം…
ഞാൻ സഞ്ചരിച്ച ലോകരാഷ്ട്രങ്ങളുടെ ഭരണ തലവൻമാരിൽ നിന്ന്.
വിവിധ രാജ്യങ്ങളിലെ എംബസികളിൽ നിന്ന്.
അവിടെയുള്ള മീഡിയകളിൽ നിന്ന്.
എനിക്കൊപ്പം മത്സരിക്കുന്ന മറ്റു കോർപ്പറേറ്റ് കമ്പനികളുടെ ഉടമകളിൽ നിന്ന്.  എന്തിന് ഒപ്പം പഠിച്ച സഹപാഠികളിൽ നിന്നു പോലും.  പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ടായി എന്തിനുമേതിനും എന്നെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാറുള്ള പീറ്റർ, തങ്ങൾ എവിടെയാണ് നിൽക്കുന്നതെന്നും.  എന്തിനു വേണ്ടിയാണ് ഇവിടം നിൽക്കേണ്ടി വരുന്നതെന്നും അറിഞ്ഞിട്ടും എന്നോട് അതിനെ കുറിച്ച് ഒരു അക്ഷരം മിണ്ടിയില്ല എന്നതാണ്.  അതിനെ കുറിച്ചങ്ങനെ ആലോചിച്ച് ഇരിക്കുമ്പോ
ഹെലൻ പുഞ്ചിരിച്ചു എന്റെ അരികിലേക്ക് വന്നു.  എന്നെ സ്വാഗതം ചെയ്തു.  ഇന്ന് എന്താണ് ഹെലനും വളരെ സുന്ദരിയായിരിക്കുന്നു.  ചിലപ്പോ എല്ലാവർക്കും അങ്ങനെ ഒരു ദിവസമുണ്ടാകും.  നാം കാണുന്ന വ്യക്തികളും, കാഴ്ചകളും എല്ലാം സുന്ദരവും മനോഹരവുമാകുന്ന ഒരു ദിവസം
എതായാലും എന്റെ ആ ദിവസം ഇന്നാണ്.
ഞാൻ ഹെലന്റെ പിറകെ നടന്നു.
ഹെലൻ വളരെ വേഗത്തിലാണ് നടക്കുന്നത്.  ഒരോ മിനുറ്റും പാഴാക്കാനില്ലാതെ, പക്ഷെ എനിക്കവരുടെ മുട്ടോളമിറക്കമുള്ള നീല…  ഹോ അതല്ലാ അതിനു വേറെ എന്തോ ആണു പറയുക ഞാൻ ഓർത്തു നോക്കി. അല്ലെങ്കിലും ലോകത്തിന്റെ പല ഭാഗത്തുള്ള പെൺപിള്ളേരുടെയും വസ്ത്രധാരണ അതീവ ശ്രദ്ധയോടെ ഞാൻ വീക്ഷിക്കാറുണ്ടായിരുന്നു.  പക്ഷെ അവയുടെയൊന്നു പേര് ഓർത്തെടുക്കുക എന്നത് എന്നെ സംബന്ധിച്ച്‌ വളരെ പ്രയാസപ്പെട്ട ഒരു കാര്യവുമാണ്..  ഇവിടെയും അതുപൊലെ അവർ ധരിച്ചിരിക്കുന്നത്? പെട്ടന്ന് ഒരു കാര്യം പിടികിട്ടി ഈ ചിന്തക്ക് ഇവിടെ ഒരു പ്രസക്തിയുമില്ലായെന്ന്.  അതു കൊണ്ട് തന്നെ ഞാൻ ഹെലനു പിന്നാലെ അതിവേഗത്തിൽ നടക്കാൻ ശ്രമിച്ചു.
ഹെലൻ എന്നെ അവരുടെ പ്രവറ്റ് ക്യാബിനിലേക്ക് ആനയിച്ചു. ഇരിക്കാൻ ഒരു നല്ല ഇരിപ്പിടവും തന്നു.
നോട്ട് ഫെയർ
ഇത് കള്ള ചുവടാണ്.  ഞാൻ മനസ്സിൽ പറഞ്ഞു.
അവരുടെ മേശ പുറത്തിരിക്കുന്ന എന്റെ റിസൾട്ടിന്റെ കവർ ആരോ പൊട്ടിച്ചിരിക്കുന്നു.  മിക്കവാറും അത് അവർ തന്നെയാകാനാണ് സാധ്യത.
ഹെലൻ നിങ്ങൾ ഈ റിയാലിറ്റി ഷോവിൽ ഒരു നല്ല ആങ്കർ ആവേണ്ടവളാണ്.  ഒരു പാട്‌ നാട്യങ്ങൾ കൈവശമുണ്ടാകേണ്ട ഒരു നല്ല ആങ്കർ. പക്ഷെ എന്റെ ഈ പ്രതീക്ഷ അപ്പാടെ നിങ്ങൾ തകർത്തു കളഞ്ഞിരിക്കുന്നു.
നിങ്ങൾക്കറിയാമല്ലോ ഇത് എനെറ് എലിമനേഷൻ റൗണ്ട് ആണെന്ന്.  ഒരു പക്ഷെ ഏന്റ റിസൾട്ട് നിങ്ങൾക്കറിയാമെങ്കിലും.  എന്റെ മാനസിക പിരുമുറക്കത്തെ ഇല്ലായ്മ ചെയ്യാൻ കുറച്ച് നേരത്തേക്കാണെങ്കിൽ പോലും ആ നല്ല നാട്യങ്ങളോടെ നിങ്ങൾക്കെന്നെയൊന്നു ആശ്വസിപ്പിക്കാമായിരുന്നു.
പക്ഷെ നിങ്ങളുടെ മുഖത്തുള്ള ഈ ഗൗരവമുണ്ടല്ലോ…  അത് ആ റിസൾട്ട് എന്താവുമെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നതാണെന്ന് നിങ്ങളെന്തെ മറന്നു പോയി?
എന്തെങ്കിലുമാകട്ടെ ഞങ്ങൾക്കിടയിലെ ഈ മഞ്ഞുരുക്കേണ്ടതുണ്ട്.
ഇരിക്കുന്ന കസേര കുറച്ച് മുന്നോട്ട് വലിച്ചിട്ട് അല്പം കസേരയുടെ തെല്ലത്തോട്ട് കയറി ഇരുന്നു പുഞ്ചിരിച്ചു ചോദിച്ചു
ഹേ…  കമോൺ
എതൊ ക്ലാസിൽ ടീച്ചറ് പഠിപ്പിച്ചത് ഓർമ വന്നു.  ഇവിടെ K കോൺസ്റ്റ്ന്റ് ആകുന്നുവെന്ന്. അതെ ഇവിടെ പുഞ്ചിരിയാണ് കോൺസ്റ്റ്ന്റ് K.
”വളരെ ഖേദ പൂർവ്വം നിങ്ങളെ ഒരു കാര്യം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “
ഹെലൻ സാവാധാനം തുടങ്ങി.
ഞാൻ കോൺസ്റ്റ്ന്റ് പുഞ്ചിരിയുമായി അവരെ പ്രോൽസാഹിപ്പിച്ചു.

”നിങ്ങളുടെ രോഗം ഇപ്പോ ഫോർത്ത് സ്‌റ്റേജിലാണ്. അതൊരു ഹൈലീ ഡീപ്പ് റൗട്ടഡ് ആയി നിങ്ങളുടെ ശരീരത്തെ ബാധിച്ചിരിക്കുന്നു. “

ലക്ഷം ക്യാൻസർ രോഗികളിൽ ഒരാൾക്ക് മാത്രം പിടിപെടാവുന്ന അപൂർവയിനം ക്യാൻസർ ആണിത്.
അങ്ങനെ ഒടുവിൽ ദൈവവും അർഹിച്ച പരിഗണന നല്കി എന്നു തോന്നി.
ദ ഗ്രേറ്റ് ആദ്യത്യ വർമ്മ ഗ്രൂപ്പിന്റെ M D ക്ക് ഒരു നിസാര ക്യാൻസർ രോഗം തന്ന് തീരെ ചെറുതാക്കിയില്ലലോ…  ദൈവത്തിനു നന്ദി.
അർഹതപ്പെട്ട അംഗികാരം തന്നെ.
സ്ഥലകാലബോധം വീണ്ടു കിട്ടിയപ്പോഴും ഹെലൻ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
”നമ്മുടെ മുന്നിലുള്ള വെല്ലുവിളി എന്നത് നമുക്കിത് കീമോ ചെയ്തൊ മറ്റു ഓപ്പറേഷൻ ചെയ്തൊ എടുത്തു കളയാൻ സാധിക്കാത്ത ഒരു അവസ്ഥയിലാണെന്നാണ്. മെഡിസൺ ട്രീറ്റ് “
”ഹൗമെനി ഡേയ്സ്?”

എന്നിൽ നിന്ന് ആ ചോദ്യം അവർ ഒരിക്കലും അപ്പോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.  അതു അവരുടെ മുഖം എന്നോട് പറയുന്നുണ്ടായിരുന്നു.  അവരൊന്ന് പതറി എന്നെനിക്ക് തോന്നി.  അവരുടെ നോട്ടം എന്നിൽ നിന്നു മറ്റെവിടെക്കോ പോയി. പിന്നീട് ഒരു കൃത്രിമ ചുമയുടെ ബലത്തിൽ എന്നെ നോക്കി പറഞ്ഞു.
”സാധാരണ ഈ രോഗം ഒരാളുടെ കരളിനെ ബാധിക്കുകയാണെങ്കിൽ ആ രോഗി രണ്ട് മാസത്തിൽ കൂടുതൽ ജീവിച്ചിരുന്നതിന്റെ ഒരു കേസും ലോകത്തിലിതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ്. “
അവരൊന്നു നിർത്തി.
”ദൗർഭാഗ്യവശാൽ ഇവിടെ ഈ രോഗം നിങ്ങളുടെ കരളിനേയും… “
അവർ ആ വാചകം പൂർത്തികരിച്ചില്ല. പക്ഷെ എന്നാലും അവർക്ക് തുടരേണ്ടതുണ്ടല്ലോ
” ഈ വിവരം നിങ്ങളെ അറിയിക്കുന്നതിൻ ഞാൻ അതിയായി ഖേദിക്കുന്നു. അതിനു മുതിർന്ന എന്നൊട് താങ്കൾ ക്ഷമിക്കുമെന്നും. “
എനിക്കു ശ്വാസമുട്ടുന്നതു പോലെ തോന്നി.  എത്രയും പെട്ടന്ന് അവിടെ നിന്ന് പുറത്തു കടക്കാനും.  ഞാൻ എണിറ്റു നിന്ന് അവരെ ഷേക്ക് ഹാന്റിനു ക്ഷണിച്ചു.  ഇല്ല അവർക്കതു വിശ്വാസിക്കാൻ കഴിഞ്ഞില്ലാ എന്നു തോന്നുന്നു.  അവർക്ക് ഇനിയും രോഗത്തപ്പറ്റി ഇനിയും ഒരു പാട് എന്നെ ബോധ്യപ്പെടുത്താനുണ്ടായിരുന്നു.  വിശ്വാസിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ അവർ തലയാട്ടി.  പക്ഷെ, എന്റെ ആ പ്രവർത്തി അവരെ അതിനു നിർബന്ധിച്ചു.  അവർ എണിറ്റു നിന്നു എനിക്ക്  ഷേക്ക് ഹാൻഡ് തന്നു.
”നന്ദി…  എല്ലാത്തിനും…  “
ഞാൻ പുഞ്ചിരിച്ചു പറഞ്ഞു,
എന്തു കൊണ്ടൊ അവർ തിരിച്ചു പുഞ്ചിരിച്ചില്ല.
ഇനി എന്റെ പുഞ്ചിരിയുടെ പ്രശ്നമാകുമോ?
ഞാൻ മനസ്സിൽ ചിന്തിച്ചതാണ് പുഞ്ചിരിക്കാൻ. ഇനി മുഖത്ത് അത് വന്നിലാന്നുണ്ടൊ?
”മിസ്റ്റർ ആദിത്യൻ…  എന്റെ അഭിപ്രായത്തിൽ നമ്മൾ ഇപ്പോൾ തന്നെ.. ഒരു പാട് വൈകിയെന്നാണ്.  താങ്കൾ എത്രയും പെട്ടന്ന് ട്രീറ്റ്മെന്റിനു വിധേയാനാകാൻ
ഞാൻ വിനീതമായി അഭ്യർത്ഥികുന്നു.  അതിനു വേണ്ടി ഇവിടെ ജോയിൻ ചെയ്യുവാൻ ഞാൻ അതിയായിആഗ്രഹിക്കുന്നു.  പറ്റുമെങ്കിൽ ഇന്നു തന്നെ. “
എന്റെ ജീവനു വേണ്ടി അവർ എന്നോട് തന്നെ യാചിക്കുന്നു.
എനിക്ക് അവരോട് അതിയായി സ്നേഹം തോന്നി.
”എനിക്കൊന്നാലോചിക്കണം. “
ഒന്നും ആലോചിക്കാതെയാണ് ഞാൻ അങ്ങനെ പറഞ്ഞത്.
എടോ തന്റെ രോഗത്തിന് ഇതിലും വലിയ ഒരു ചികിത്സ ലോകത്തെവിടെയും കിട്ടാനില്ല എന്ന് ദയനീയമായി എന്നോട് അവർ പറഞ്ഞതായി എനിക്ക് തോന്നി.  ഇല്ല, അവരൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല.  എന്നെ ഒന്നു വെറുതെ നോക്കിയതെയുളളു.  ചിലപ്പോ ആ നോട്ടത്തിന്റെ അർത്ഥം അതു തന്നെയായിരിക്കും.
സീ യു സൂൺ ഞാൻ പറഞ്ഞു.
അതു കേട്ടപ്പോ അവർക്ക് ആത്മാർത്ഥമായ സന്തോഷമുണ്ടായി എന്നു തോന്നി.
ഹെലൻ പുഞ്ചിരിച്ചു.
എന്നൊട് ശരീരം ശ്രദ്ധിക്കാൻ വളരെ സ്നേഹത്തോടെ ആവശ്യപ്പെട്ടു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും.
അതിനെനിക്ക് മറുപടി പറയാൻ തോന്നിയില്ല.  ചെറുതായൊന്നു പുഞ്ചിരിച്ചു.  എന്നിട്ടവിടം വിടാൻ തുടങ്ങവെ ഹെലൻ എന്റെ ടെസ്റ്റ് റിസൾട്ട് എനിക്കു നേരെ നീട്ടി, അത് ഓർമപെടുത്തി.
”ഓ…  ഞാൻ മറന്നു.”
അത് വാങ്ങി എന്റെ ജാക്കറ്റിന്റെ വലതു പോക്കറ്റിൽ തിരുകി. ഞാനതിനെ അവരോട് നന്ദി പറഞ്ഞു.  ആ ക്യാബിൻ വിട്ട് പുറത്തേക്കിറങ്ങി.  ഹെലനോട് പറഞ്ഞതൊർമ്മ വന്നു.  എന്താണ് ഞാൻ ആലോചിക്കേണ്ടത്? പക്ഷെ സത്യത്തിൽ അപ്പോൾ ഞാൻ ഒരു കാര്യം ആഗ്രഹിക്കുകയാണ് ചെയ്തത്. ഈ ഹോസപിറ്റൽ വരാന്ത ഒരു പാലമായിരുന്നെങ്കിൽ എന്ന്.  ഒരിക്കലും അവസാനിക്കാത്ത ഒരു വെള്ള പാലം.
എന്നാൽ എനിക്കതിലൂടെ ഒരു യാത്ര പോകാമായിരുന്നു.  ഒറ്റക്ക് എന്റെ ഓർമ്മകളെയും കൂട്ടി.  സാധാരണ എനിക്ക് ചിരി വരേണ്ടതായിരുന്നു.  മനുഷ്യന്റെ സ്വാർത്ഥത…  ജിവിതത്തോടും ജീവിക്കാനുമുള്ള അവന്റെ ആർത്തി… ആ നിമിഷം എന്നിലും പ്രകടമായി.  കഷ്ടിച്ചു രണ്ടു മാസം പോലും ജീവിക്കാൻ കഴിവില്ലാത്തവന്, ഒരിക്കലും അവസാനിക്കാത്ത പാലത്തിലൂടെ യാത്ര പോണം പോലും.
പെട്ടെന്നൊരു വയ്യായ്ക. മനസ്സു തളരുന്നിടത്തെ ശരീരവും.  അതു പിന്നെ അങ്ങനെയാണല്ലോ.
ഞാനാശുപത്രീ വരാന്തയിലെ ആളില്ലാത്ത കസേരകളിൽ ഒന്നിൽ ചെന്നിരുന്നു.
പെട്ടന്ന് മൊബൈൽ ശബ്ദിച്ചു.
നോക്കിയപ്പോൾ സ്വാമിയാണ്
ഞാനെടുത്തില്ല.
എന്തു പറയാനാണ് സ്വാമി?
എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ…  അല്പം സമയം അത് അങ്ങനെ ചിലച്ചു കൊണ്ടിരുന്നു.  ഒടുവിൽ അതും നിശബ്ദമായി.
അല്പം കഴിഞ്ഞ് മൊബൈൽ നിന്ന് ഒരു ബീപ് ശബ്ദം.
അത് സ്വാമിയുടെ മെസ്സേജായിരിക്കും.  ഫോൺ എടുക്കാത്തതു കൊണ്ട് അയച്ചതാവും.
ഞാനത് നോക്കാൻ പോലും തുനിഞ്ഞില്ല.
മതി ഇങ്ങനെ ഇരുന്നത്..
കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനു മുൻപേ ഭാഗ്യം, പുറത്തേക്കു നോക്കുവാൻ തോന്നി.  പുറത്ത് പീറ്റർ അതാ എന്നെയു കാത്ത്. ഹോ ഇതിലും ഭേദം സ്വാമിയുടെ നിശബ്ദ അന്വേഷണം തന്നെയാണ്.  മറുപടി കൊടുക്കേണ്ടി വരില്ലലോ
ഞാൻ സമാധാനിച്ചു.  മെസ്സേജ് വായിക്കാനായി മൊബൈൽ എടുത്തു നോക്കി.
പക്ഷെ…  അത് സ്വാമിയുടെ മെസ്സേജായിരുന്നില്ല.
ഈശ്വാരാ…  ഇന്നു രാവിലെ മുതൽ എന്നോടൊപ്പമുണ്ടായിരുന്ന കപട നിർവികാരിത…  മനസ്സാക്ഷിയെ കബളിപ്പിക്കാൻ ഞാൻ സ്വായത്തമാക്കിയ ലാഘവത്വം എല്ലാം…  അതാ…  കുത്തിയൊലിച്ച പോകുന്നു.  എന്റ കണ്ണുകൾ നിറഞ്ഞൊഴുകി. എനിക്കു കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.  കുറച്ചു നേരത്തേക്ക് അതു കഴിയുമെന്നു തോന്നുന്നില്ല.  കണ്ണുനീരു കാരണം മൊബൈലിലെ അക്ഷരങ്ങൾ വ്യക്തമല്ലാതായി. പെട്ടന്ന് എനിക്കതു നിയന്ത്രിക്കണമെന്നു തോന്നി.  ഞാൻ കൈ കൊണ്ട് ശക്തമായി കണ്ണുതുടച്ചു. മൂക്കു വലിച്ചു, ശ്വാസം മെടുത്ത് മുഖത്ത് കണ്ണീരില്ലാതാക്കാൻ ശ്രമിച്ച് പുറത്തേക്ക് നോക്കി.
അവൾ…  കഴിഞ്ഞ 12 വർഷം എന്നെ അവഗണിച്ചവൾ…
എന്റെ അമ്മയുടെ മുടിയുള്ളവൾ…
തറവാട്ടിലെ പൂജാമുറിയിൽ വച്ചിരിക്കുന്ന ദേവിയുടെ മഃഖമുള്ളവൾ…
ഇല്ല, അവ്യക്തതയോടെ വായിച്ച് ബോധ്യപ്പെടേണ്ട കാര്യമല്ലത്.  വളരെ സൂഷ്മതയോടെ എന്റെ ശരീരത്തിലെ ഒരോ അണുവിനെയും ബോധ്യപ്പെടുത്തേണ്ട കാര്യമാണിതെന്ന് തോന്നി.  ഞാൻ മൊബൈൽ കണ്ണുകളോട് മുൻപത്തേക്കാൾ ചേർത്തു വച്ചു വായിക്കാനായി
”ആർ യു.  ഓക്കേ ?”
ഹെലനാണ് എന്റെ രണ്ടു ഷോൾഡറിലും തടവി ആശ്വസിപ്പിക്കുന്നുണ്ട്.
ഇതെപ്പോ? എങ്ങനെ ഇവർ? ഞാൻ എണിക്കാൻ ശ്രമിച്ചു
”യാ അയാം ഓക്കേ “
ഹെലൻ ഒരു കൈ സഹായത്താൽ എന്നെ എണിപ്പിച്ചു
അതിനു ഞാനാവരോട് നന്ദി പറഞ്ഞു.
പെട്ടന്ന് എനിക്കതു മനസ്സിലായി എന്നെ ഒറ്റിയതാണ്.
ഒറ്റുകാരൻ എന്റെ തലക്ക് മുകളിൽ തന്നെ ഉണ്ടായിരുന്നു
തിരിയുന്ന ഒരു ക്ലോസ് സർക്യൂട്ട് ക്യാമറ.
ഞാൻ അവരോട് യാത്ര പറഞ്ഞ് പുറത്തേക്ക് നടന്നു.
ഹെലൻ തലയാട്ടി ആ വരാന്തയിൽ എന്നെ തന്നെ നോക്കി നിന്നു.
പുറത്ത് എത്തിയപ്പോൾ കുറച്ച് ശുദ്ധവായു കട്ടിയ പോലെ.
ഇനി ഇവിടെ ആരാണാവോ ഒറ്റാൻ വേണ്ടി?
ഞാൻ മേലോട്ടു നോക്കി
എന്നെകുറിച്ച് ഇനി നിങ്ങൾക്കെന്തറിയാനാണ് മനുഷ്യാ?
ഞാൻ ദൈവത്തോട് ചോദിച്ചു.
മനുഷ്യനോ? അതെ…  എന്റെ കുഴപ്പമല്ലാ.. ? ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ മിക്കതും മനുഷ്യരുപത്തിലായതു കൊണ്ട്? ഇടക്കി ഞാൻ കേറി അറിയാതങ്ങ് സ്വാതന്ത്രമെടുക്കും.
പുറത്ത് മഞ്ഞ് പെയ്യുന്നതു കൊണ്ട് പീറ്റർ വണ്ടിയുടെ ഗ്ലാസിനു മുകളിലെ മഞ്ഞു നീക്കം ചെയ്യുന്ന ശ്രമത്തിലായിരുന്നു. എനിക്കത് ഒന്നുകൂടി വായിക്കണമെന്നു അതിയായി ആഗ്രഹം തോന്നി.
ഒന്നല്ല..  പലകുറി
ഞാൻ മൊബൈൽ കൈയിലെടുത്ത് കണ്ണുകളെ അടുപ്പിച്ചു.  എനിക്കത് വ്യക്തമായി വായിക്കാൻ കഴിഞ്ഞു.
അപ്പോൾ എനിക്കു മുകളിൽ മാത്രമുള്ള ഓസോൺ പാളിയെ വിളളിച്ച് മഞ്ഞിനേക്കാൾ തണുപ്പുള്ള പൂവിനോളം കനമുള്ള എന്തോ ഒന്ന് എന്റെ ശരീരത്തിൽ പെയ്തിറങ്ങി.  അത് എന്റെ ഒരോ സുഷിരങ്ങളിലൂടെയും കടന്നു ചെന്ന ഐന്റെ ഉള്ളം കാലുവരെ കുളിരു കോരി തണുപ്പിച്ചു.
അതു വായിച്ചു കഴിഞ്ഞപ്പോൾ
അവിടം പകലായിരുന്നിട്ടുപോലും
എന്റെ മൊബൈലിനുള്ളിലെ സ്ക്രീൻ ലൈറ്റിന്റെ ചെറിയ വെളിച്ചത്തിൽ പ്രകാശിച്ചിരുന്ന ആ അക്ഷരങ്ങൾ കാരണംഎന്റെ മുഖം വെട്ടി തിളങ്ങി.

***HIMA RAJEEVNATH ACCEPTED YOUR FRIEND REQUEST***
******************

നീ വിരിഞ്ഞ നാൾ അദ്ധ്യായം 2

Post Views: 62
3
Sreejith N Unnikrishnan

2 Comments

  1. Niranj krishna on August 4, 2024 6:34 PM

    ❤️

    Reply
  2. Pingback: നീ വിരിഞ്ഞ നാൾ അദ്ധ്യായം 2 - By Sreejith N Unnikrishnan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.