“അമ്മായീ.. എല്ലാതവണേം തറവാട്ടിലല്ലേ.. ഒത്തൂടണേ.. ഇപ്രാവശ്യം എന്റെടുത്തേക്ക് പോരൂ.. ” “ഓണം ഇത്തവണ ഹൈദരാബാദ് ആഘോഷിക്കാം.. ചിറ്റയും, വല്യച്ഛനും ഫാമിലിയും എല്ലാരും വന്നോട്ടെ.. ” ഫോൺ വിളിക്കുന്നതിനിടെ എന്റെ മുഖത്തെ സന്തോഷം കണ്ട് ഏട്ടൻ ദൂരെനിന്നും ആരാന്ന് ചോദിച്ചു. “ഏട്ടാ.. മംഗലത്തെ അമ്മായിയാ.. ഞാൻ എല്ലാവരേം വിളിക്കട്ടെ ഇത്തവണ? ഓണം നമുക്കെല്ലാർക്കും.. ഇവിടെ കൂടാം. ഞാൻ വിളിക്കാൻ തുടങ്ങാട്ടോ.. ” ‘അതിനെന്താ’ എന്ന് ഏട്ടൻ പറഞ്ഞെങ്കിലും മനസ്സിൽ ഉണ്ടാകും എന്റെ വീട്ടീന്നു ആരേലും വന്നാൽ ഇവൾടെ ഭാവം ഇങ്ങനല്ലല്ലോന്ന് 😅😂. ഞാൻ മനസ്സിൽ ഊറിചിരിച്ചു. ഓണത്തിന് ഒരൂസം മുന്പേ എല്ലാരും വന്നു. അമ്മ, അമ്മായി, വല്യചൻ, വല്യമ്മ, ചിറ്റ, .. എല്ലാരുമുണ്ട്. എനിക്കറിയാം.. എനിക്ക് ഷൈൻ ചെയ്യാൻ പറ്റുന്ന കറക്റ്റ് ടൈം ആണിപ്പോ.. അത് അറിയാവുന്നതുകൊണ്ട് തന്നെ നേരത്തെ യൂട്യൂബ് നോക്കി സദ്യ വട്ടം എല്ലാം ഞാൻ കുറിച്ചുവച്ചു. ആരും അറിയാതെ കിച്ചണിലെ കത്തി വെക്കുന്ന സ്റ്റാൻഡിനു താഴെ ലിസ്റ് വെച്ചു.…
