Author: Subha CT

Myself subha, from kunnamkulam,thrissur.Here writing........ personal blog relating to nature,cooking and life style.

മഴ നനഞ്ഞ് മനസ്സ് നിറഞ്ഞ് മനമുരുകി പ്രാർത്ഥിച്ച് അക്കരെ കൊട്ടിയൂരിലേക്ക് ഒരു യാത്ര. വടക്കേ മലബാറിലെ മഹാദേവ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവും. മനോഹരമായ പ്രകൃതിയും ബാവലി പുഴയും ക്ഷേത്ര അനുഷ്ഠാനങ്ങളും ചടങ്ങുകളും വിശിഷ്ടമാക്കുന്ന ഒരു ഉത്സവം. കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂവാണെന്ന് വിശ്വസിക്കുന്നു. വലിയൊരു തടാകത്തിന്റെ മധ്യത്തിലുള്ള മണിത്തറയിലാണ് ശിവലിംഗം ഉള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരുത്തറയിലാണ് അമ്മാറക്കല്ലിൽ ആണ് ആദിപരാശക്തിയായ ‘ ശ്രീപാർവ്വതിയെ ആരാധിക്കുന്നത്. അമ്മാറക്കല്ല് അമ്മ മറഞ്ഞ കല്ല്. ആദിപരാശക്തി ജീവത്യാഗം ചെയ്ത പ്രദേ’ശം. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്ര നക്ഷത്രം വരെയുള്ള നാളുകളിലാണ് പ്രസിദ്ധമായ വൈശാഖ മഹോത്സവം നടക്കുന്നത്.പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. വടക്കുംകാവ് ,വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകൾ ഈ ക്ഷേത്രത്തിനുണ്ട്. ധ്യാനത്തിൽ…

Read More

ഒരു അത്ഭുത സസ്യമാണ് മുരിങ്ങയില. മുരിങ്ങയില പോലെ ഗുണകരമാണ് മുരിങ്ങ പൗഡർ. വളരെ എളുപ്പത്തിൽ മുരിങ്ങ പൗഡർ തയ്യാറാക്കാം. അതുകൊണ്ട് വ്യത്യസ്തവും രുചികരവും ആരോഗ്യപ്രദവുമായ പല റെസിപ്പീസ് നമുക്ക് ട്രൈ ചെയ്യാം. പല അസുഖങ്ങളുടെയും കാഠിന്യ അവസ്ഥ കുറയ്ക്കുവാൻ മുരിങ്ങ പൗഡർ കൊണ്ട് സാധിക്കുന്നു. അതിശക്തമായ രോഗപ്രതിരോധ സംവിധാനം നിലനിർത്താനും ഹൃദയത്തിനെ ആരോഗ്യം മെച്ചപ്പെടുത്താനും മുരിങ്ങയില അത്യുത്തമമാണ്. അപ്പോൾ മുരിങ്ങ പൗഡറോ? https://youtu.be/6PC4DXiXbiE?si=lcHeS_pG3AsJCnNg വേണ്ട ചേരുവകൾ :- ഇഡലി നാലെണ്ണം കടലപ്പരിപ്പ് ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പ് ഒരു ടീസ്പൂൺ റെഡ് ചില്ലി രണ്ടെണ്ണം കടുക് ഒരു ടീസ്പൂൺ മുരിങ്ങപ്പൊടി ഒരു ടീസ്പൂൺ കറിവേപ്പില രണ്ടു തണ്ട് ജീരകം ഒരു ടീസ്പൂൺ കുരുമുളക് ഒരു പത്തെണ്ണം റെഡ് ചില്ലി നാലെണ്ണം. തയ്യാറാക്കേണ്ട വിധം:- മുരിങ്ങയില വൃത്തിയാക്കി ഒന്ന് അതിന്റെ നനവ് മാറ്റുക. മുരിങ്ങയിലയും ധാന്യങ്ങളും വറുത്തെടുക്കുക .എല്ലാം വറുത്ത് പൊടിച്ചു കഴിഞ്ഞാൽ നല്ലൊരു പൊടിയായി. ഇഡലി ചെറിയ കഷണങ്ങൾ ആക്കുക. വെളിച്ചെണ്ണ…

Read More

അഗത്തി ചീര, അഗസ്ത്യ ചീര എന്ന പേരിലൊക്കെ അറിയപ്പെടുന്നത് ഒരു കുഞ്ഞു മരമാണ്. മുരിങ്ങയില കൊണ്ട് തോരൻ ഉണ്ടാക്കുന്ന പോലെ തന്നെയാണ് ഇതും തോരൻ ഉണ്ടാക്കുക. നല്ലൊരു പവർഫുൾ ഹെർബാണ്. സെപ്റ്റംബർ – ഒക്ടോബർ മാസത്തിലാണ് അഗത്തി ചീര പൂവിടുക. രണ്ടുതരത്തിലുള്ള പൂവ് ഉണ്ടാവും ഒന്ന് വെളുത്തതും ഒന്ന്  ചുവപ്പ് നിറവും. വിത്തിൽ നിന്നാണ് തൈകൾ ഉത്പാദിപ്പിക്കുക. യാതൊരു തരത്തിലുള്ള കീടാക്രമണങ്ങളും ഇല്ലാത്ത ഒരു ചീരയാണ്. പേരിൽ ചീര എന്ന പറയപ്പെടുന്നു എങ്കിലും പയർ വർഗ്ഗത്തിൽ പെട്ട ഒരു കുറ്റിച്ചെടിയാണ്. വിത്തുകളും കമ്പുകളും എല്ലാം നട്ട് അഗത്തി ചീര കൃഷി ചെയ്യാം. വീട്ടുമുറ്റത്തോ പറമ്പിലോ നല്ല വെയിൽ കിട്ടുന്നയിടത്ത് കൃഷി ചെയ്യാം. ഇലകളുടെയും പൂക്കളുടെയും നീര് മൈഗ്രീൻ പോലുള്ള തലവേദനയ്ക്ക് ആശ്വാസമേകും. പോഷങ്ങളാൽ സമൃദ്ധമായ അഗതി ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നേത്രരോഗങ്ങൾക്കും പരിഹാരമാകും. പൂവ്കൊണ്ടും നല്ലൊരു തോരൻ ഉണ്ടാക്കാം. വേണ്ട സാധനങ്ങൾ:- അഗത്തി ചീര ഒരു കപ്പ് വെളിച്ചെണ്ണ 3 സ്പൂൺ…

Read More

പേരയ്ക്ക ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് പഴനിക്ക് സമീപമുള്ള ആയക്കുടി എന്ന ചെറുപട്ടണമാണ്. രക്തത്തിലെ നിയന്ത്രണം മെച്ചപ്പെടുത്താൻ പേരക്കയ്ക്ക് കഴിവുണ്ട്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള പേരയ്ക്കയിൽ  ഓറഞ്ചിനെ അപേക്ഷിച്ച് നാലിരട്ടി വിറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. ഏറ്റവും ഉയർന്ന ആൻറി ഓക്സിഡന്റുകൾ ഉള്ള പഴമായി പേരയ്ക്ക അറിയപ്പെടുന്നു. കുട്ടികൾക്ക് ഏറ്റവും പോഷകപ്രദമായ ഭക്ഷണമാണ് പേരയ്ക്ക. വിളർച്ച ഒരു പരിധിവരെ പരിഹരിക്കാൻ പേരക്ക വളരെ നല്ലതാണ്. ഉയർന്ന ഗുണങ്ങളുള്ള എളിയ പഴമായി പേരയ്ക്ക തലയുയർത്തി നിൽക്കുന്നു. കൂടുതൽ പേരയ്ക്ക ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. പേരമരത്തിന്റെ വേരു മുതൽ പേരയില വരെ നിറയെ ആരോഗ്യ ഗുണങ്ങൾ ആണ്. ആരോഗ്യകരമായ നിരവധി ഗുണങ്ങൾ പേരയ്ക്കയെ ഒരു സൂപ്പർ പഴമായി വിശേഷിപ്പിക്കുന്നു. ഈ പഴത്തിൽ 80% ജലാംശം ഉണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് വിറ്റമിൻ എയുടെ സമ്പന്നമായ പേരയ്ക്ക. അപ്പോൾ ഇത്രയും ഗുണങ്ങളുള്ള പേരയ്ക്കകൊണ്ട് ഒരു ജ്യൂസ് ആവാം അല്ലേ. വേണ്ട ചേരുവകൾ :- പഴുത്ത പേരയ്ക്ക ഒന്ന്…

Read More

ഒരു സാധാരണക്കാരൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതാണ് വാഴപ്പഴം. പാകമാകാത്ത പച്ചനിറത്തിൽ കാണപ്പെടുന്ന വാഴയ്ക്കയാണ് കായ. അത് മെഴുക്കുപുരട്ടി ആയോ പയർ വർഗ്ഗങ്ങൾ ചേർത്തോ പല രീതിയിൽ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. പോഷക സമൃദ്ധവും ഊർജ്ജദായകവുമാണ്  ഇത്. നമ്മുടെ മുറ്റത്തും പറമ്പിലും എല്ലാം വലിയ പരിചരണം ഒന്നും നൽകാതെ തന്നെ വാഴപ്പഴം വിളിയിച്ചെടുക്കാം. രണ്ടു പഴം ഒന്നരമണിക്കൂർ നേരത്തേക്കുള്ള ഇന്ധനം പ്രധാനം ചെയ്യുന്നു. ഇന്ന് മൈസൂർ കായ കൊണ്ട് ഒരു സ്വാദിഷ്ടമായ കായ പുളി തയ്യാറാക്കാം https://youtu.be/ljmU_BmtQTs?si=Hssp-wrJuAiHMn7g പച്ച കായയിൽ ധാരാളം പൊട്ടാസ്യം ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ജീവകങ്ങളും ധാതുക്കളും ധാരാളം ഉണ്ട്. അമിതഭാരം കുറയ്ക്കാനായി പല വഴികൾ തിരയുന്നവർ ഉണ്ട്. പച്ചക്കായയിൽ അടങ്ങിയ നാരുകൾ ദഹനം സാവധാനത്തിൽ ആക്കുന്നു. ഏറെ നേരം വയറു നിറഞ്ഞതായി നമുക്ക് തോന്നും. അങ്ങനെ നമുക്ക് അമിതഭാരം നിയന്ത്രിക്കാൻ സാധിക്കും. വേണ്ട ചേരുവകൾ :- പച്ച കായ മൂന്നെണ്ണം മഞ്ഞൾ…

Read More

സാലഡ് കഴിച്ചു മടുത്തുവോ? എന്നാൽ കുക്കുമ്പർ ജ്യൂസ് ആവാം അല്ലേ? കുക്കുംബറിന് ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് കുക്കുംബർ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉയർന്ന ജലാംശമുള്ള വെള്ളരിക്ക കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നത് തടയുന്നു. ഇതുവഴി ദീർഘനേരം വിശപ്പ് തോന്നാതിരിക്കാനും വയറു നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. https://youtu.be/WTs6KgODdyU?si=4_yFXJsE4z2wRTQm ഒരു വെയിറ്റ് ലോസ് റെസിപ്പിയിൽ ഉൾപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല ഐറ്റം തന്നെയാണ് കുക്കുംബർ. കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീര ഭാരം കുറയ്ക്കാനും ദഹനത്തിനും അനുയോജ്യമാണ്. ഈ ഗുണങ്ങളെല്ലാം ലഭിക്കാൻ നമുക്ക് കുക്കുംബർ ശീലമാക്കാം. പല രീതിയിൽ പല ഭാവത്തിൽ വേണ്ട ചേരുവകൾ :- കുക്കുമ്പർ ഒന്ന് പച്ചമുളക് രണ്ടെണ്ണം ഇഞ്ചി ഒരു കഷണം തൈര് ഒരു കപ്പ് ഉപ്പ് പാകത്തിന് കുരുമുളകുപൊടി കാൽ ടീസ്പൂൺ തയ്യാറാക്കേണ്ട വിധം:- കുക്കുമ്പർ കഴുകി വൃത്തിയാക്കി നുറുക്കുക. ഇഞ്ചി, പച്ചമുളക്, കുരുമുളക്, ഉപ്പ് എല്ലാം ആവശ്യത്തിന് ചേർത്ത്…

Read More

എല്ലാ ആഘോഷങ്ങളിലും പ്രധാനമാണ് മധുരം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വീട്ടിലും മധുരപലഹാരങ്ങളും വിഭവങ്ങളും ധാരാളമുണ്ടാകും. നമ്മുടെ രാജ്യത്ത് മധുരങ്ങളുടെ ഉത്സവം ഉണ്ട്. ദീപാവലി അതിലൊന്നാണ്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കും മധുരം നൽകി ആളുകൾ ഉത്സവങ്ങൾ ആഘോഷിക്കുന്നു. നമുക്കും ഒരു ലഡു ഉണ്ടാക്കാൻ അറിയേണ്ടേ? അതും വളരെ എളുപ്പത്തിൽ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലഡുവാണ് റവ ലഡു. നല്ല സ്വാദിഷ്ടമാണ്. ഇന്ത്യയിൽ പ്രധാനമാണ് സന്തോഷവസരങ്ങളിൽ മധുരം പകരുന്ന രീതി. ലഡു ഉരുട്ടി ഉരുട്ടിയാണ് ഉണ്ടാക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിൽ വലിപ്പമേറിയ ലഡു പ്രസാദമായി നൽകുന്നുണ്ട്. റവ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ്. ഗോതമ്പ് പൊടിക്കുമ്പോൾ ലഭിക്കുന്നതാണ് റവ.തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറെ നല്ലതാണ് റവ. റവ കൊണ്ട് പല റെസിപ്പീസും നമുക്ക് തയ്യാറാക്കാം. ഉപ്പുമാവ്,ഇഡ്ഡലി, പിന്നെ സ്വാദിഷ്ടമായ ലഡു. https://www.youtube.com/watch?v=X_JBIHLCn9c വേണ്ട ചേരുവകൾ:- റവ ഒരു കപ്പ് നെയ്യ് നാല് സ്പൂൺ പഞ്ചസാര ഒരു കപ്പ് മുന്തിരി 20…

Read More

രസം നല്ല രസം തന്നെ. ഏതൊരു ഭക്ഷണപ്രേമിയോടും ചോദിച്ചാൽ അവരുടെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ തീർച്ചയായും രസമുണ്ടാകും. പലവിധത്തിൽ രസംതയ്യാറാക്കാം. തക്കാളി ചേർത്ത് പരിപ്പ് ചേർത്ത്, പിന്നെ മുതിര രസം അങ്ങിനെ രസങ്ങൾ പലവിധം. രസപ്പൊടി തയ്യാറാക്കുന്ന വിധം ശ്രദ്ധിച്ചാൽ രസം കേമം ആക്കാം. ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട സൂപ്പാണ് രസം. രസം ചോറിനൊപ്പം കഴിക്കുകയോ അല്ലെങ്കിൽ ഭക്ഷണത്തിനുശേഷം സൂപ്പ് ആയോ കുടിക്കാം രസം പലവിധത്തിൽ തയ്യാറാക്കാം. ഇവിടെ മുതിര രസമാണ് തയ്യാറാക്കിയിരിക്കുന്നത്. രസത്തിന്റെ ഗുണങ്ങൾ :- ശരീരത്തിന്റെ അധികഭാരം കുറയ്ക്കുവാൻ ധാരാളം ആന്റിഓക്സിഡൻറ് ഉണ്ട് രസം ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ ഏറ്റവും ഉത്തമമായ ഭക്ഷണമാണ്. കുഞ്ഞുങ്ങൾക്ക് തുടക്കത്തിൽ കൊടുക്കാവുന്ന ഒരു നല്ല ഭക്ഷണമാണ് രസം പ്രതിരോധശേഷി നൽകുന്ന ഒന്നാണ് രസം . പനി , കോൾഡ് പല രോഗങ്ങൾക്കും ഉത്തമ മരുന്നാണ് രസം . വയറിലെ പല പ്രശ്നങ്ങൾക്കും ഒരു ഉത്തമ സൂപ്പാണ് രസം . ഗുണങ്ങൾ അനേകം ഉണ്ടാക്കാൻ വളരെ എളുപ്പം.അപ്പോൾ നമ്മുടെ…

Read More

https://youtu.be/zTU4bRYioiU?si=nSpjHUnXwlnbmJDYപായസത്തിനുമുണ്ട് ഒരു കഥ പറയാൻ.. https://youtu.be/zTU4bRYioiU?si=cKwNSwKH9cblf2yC ഓണസദ്യ എന്നു പറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരമാണ്. ഓണ വിഭവങ്ങളുടെ രുചിയിൽ മലയാളികൾക്ക് വിട്ടുവീഴ്ചയില്ല. ദൈവങ്ങളെ വരെ മയക്കിയ പായസം. പാൽ ചേർന്നതാണ് പായസം. പശുവിൻ പാലോ തേങ്ങാപാലോ ആകാം. മധുരം നമ്മളെ ആനന്ദിപ്പിക്കുന്നുണ്ട്. നെയ്യിൽ വറുത്തെടുക്കുന്ന കശുവണ്ടിയും മുന്തിരിയും കുറുകിയ പാലും പിന്നെ പായസ മണവും, ആരെയാണ് കൊതിപ്പിക്കാത്തത്? ഓരോ ഓണക്കാലവും പായസകാലങ്ങളാണ്. ഏതു പായസത്തിനും നല്ല ക്ഷമ വേണം. നന്നായി കുറുകി കിട്ടിയില്ലെങ്കിൽ പായസം ആവില്ല. കൈവിടാതെ പായസം ഇളക്കുന്നതിൽ ആണ് അതിൻറെ പൂർണ്ണത. പായസങ്ങൾ പലവിധം. പായസത്തിൽ ഒന്നാമനാണ് അടപ്രഥമൻ. ഒപ്പം നിൽക്കുന്നതാണ് സേമിയ പായസം. പിന്നെ പൈനാപ്പിൾ പായസം, ഉണക്കലരി  പായസം, ചേന  പായസം, ക്യാരറ്റ് പായസം ഇങ്ങനെ പായസങ്ങൾ നിരവധിയുണ്ട്. പ്രസിദ്ധ പായസം ആണല്ലോ അമ്പലപ്പുഴ പായസം.അതിനും ഒരു കഥയുണ്ട്. ചതുരംഗം കളിക്കുന്നതിൽ ബ്രഹ്മം ഉണ്ടായിരുന്ന ചെമ്പകശ്ശേരി രാജാവ്, തന്നെ തോൽപ്പിക്കുവാൻ മറ്റു…

Read More