Author: Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

     ഒരു ദീർഘശ്വാസത്തോടെ മേനോൻ കസേരയിലേക്കു ചാഞ്ഞു. കൈയിലിരുന്ന കത്ത് ഒരാവൃത്തി കൂടി വായിച്ചു. “അച്ഛാ…. ഈ അവധിക്കു ഞാനങ്ങോട്ടു വരട്ടെ? എനിക്കച്ഛനെ കാണണം. അച്ഛനു വിരോധമില്ലെന്നു കരുതുന്നു. എന്തായാലും ഈ ഫോൺ നമ്പറിൽ വിളിക്കണം” ഗംഗയുടെ കത്താണ്. ഇതിനകം എത്ര പ്രാവശ്യം വായിച്ചെന്ന് അയാൾക്കു നിശ്ചയമില്ല. ഫോൺ നമ്പറും കാണാപ്പാഠമായി. “ഗംഗ “തൻ്റെ ഇളയ മകൾ. താനേറ്റവും സ്നേഹിച്ചതും ലാളിച്ചതും അവളെയാണ്. എന്നും തന്നോടൊപ്പമുണ്ടാകുമെന്നു കരുതിയിരുന്ന ഓമനപ്പുത്രി. മേശമേലിരിക്കുന്ന  ഗീതയുടെ ഫോട്ടോയിലേക്കയാൾ നോക്കി. ഭാര്യ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് “മോളോടു വരാൻ പറയൂ ” എന്നു പറയുന്നതായി മേനോനു തോന്നി. കഴിഞ്ഞ ഏഴു വർഷങ്ങൾ എഴുപതു വർഷങ്ങളായി അയാൾക്കനുഭവപ്പെട്ടു. “ഗംഗേ” ആ ശബ്ദത്തിൽ വീടാകെ പ്രകമ്പനം കൊണ്ടു. “ഇപ്പോൾ കല്യാണം വേണ്ടെന്നു പറയാൻ എന്താ കാരണം?” തല കുനിച്ചു നിന്ന ഗംഗയുടെ തോളിൽ പിടിച്ചുലച്ചു കൊണ്ട് മേനോൻ ചോദിച്ചു. ഗീത കണ്ണുകൾ കൊണ്ടയാളെ വിലക്കി. അയാളത് ശ്രദ്ധിക്കാൻ…

Read More

     മാതൃ ഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ആദ്യമായി വായിച്ചത് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണ് ഓർമ്മ. എല്ലാലക്കങ്ങളും സൂക്ഷിച്ചുവെച്ച് വീണ്ടും വീണ്ടും വായിച്ചു. ഒരുപക്ഷേ വായനയിലേക്ക് ഇത്ര ഗാഢമായി എത്തിച്ചത് ഈ നോവൽ തന്നെയാണ്. എം.മുകുന്ദൻ്റെ മിക്ക പുസ്തകങ്ങളും തെരഞ്ഞു പിടിച്ച് വായിച്ചെങ്കിലും ഇത്രയുമധികം മനസ്സിനെ സ്വാധീനിക്കാൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. ഒരു എളിയ വായനക്കാരിയുടെ ചിതറിയ ചിന്തകൾ ഇവിടെ പങ്കുവെയ്ക്കട്ടെ.       ഇന്ന് അമ്പതിൻ്റെ നിറവിലെത്തിയ ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത് 1974 ലാണ്. മലയാളത്തിലെ മാസ്റ്റർപീസുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവലിന് അനുവാചക ഹൃദയങ്ങളെ തൊട്ടുണർത്താൻ എത്രമാത്രം കഴിവുണ്ടെന്ന് ഇന്നും അതിഷ്ടപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ നിന്നു തന്നെയറിയാം. ഒരു ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മാഹി അഥവാ മയ്യഴിയുടെ പൂർവകാലചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഈ നോവലെഴുതിയ ശ്രീ. എം. മുകുന്ദനും മയ്യഴിക്കാരൻ തന്നെയാണ്. ജന്മനാടിൻ്റെ ഭൂതകാലത്തിലേക്കാണ് മയ്യഴിയുടെ കഥാകാരൻ ഇറങ്ങിച്ചെന്നത്. മയ്യഴിയുടെ ആരും പറയാത്ത…

Read More

         എവിടെ നിന്നോ ഒരു അനുശോചന യോഗത്തിൻ്റെ അലയൊലികൾ മുഴങ്ങുന്നു. മനസ്സും ഓർമ്മകളും കുറെ പുറകിലേക്കു പായുന്നു. 2018 സെപ്തംബർ 5, ആരുടെയൊക്കെയോ വാക്കുകൾ കാതുകളിലേക്കൊരു നൊമ്പര മഴയായി എത്തുകയാണ്. “കഴിഞ്ഞ അര നൂറ്റാണ്ടായി നമ്മുടെ നാടിൻ്റെ എല്ലാ പുരോഗതികൾക്കും ചുക്കാൻ പിടിച്ച സാറിന് കണ്ണീരോടെ പ്രണാമം”. സമൂഹത്തിൻ്റെ നാനാതുറകളിലുള്ള വളരെയേറെപ്പേർ അവിടെക്കൂടിയിരുന്നു.         അച്ഛനേക്കുറിച്ചോർമ്മിക്കുമ്പോൾ ആദ്യം മനസ്സിൽവരുന്നത് അലക്കിത്തേച്ച തൂവെള്ള ഖദർഷർട്ടും മുണ്ടുമാണ്. നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും അച്ഛൻ സജീവ പങ്കാളിയായിരുന്നു. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവായിരുന്നിട്ടും അതൊന്നും കണക്കിലെടുക്കാതെ എല്ലാവരോടും സമവർത്തിത്വത്തോടെ പെരുമാറി. എതിർ പാർട്ടിക്കാർക്കു പോലും ഏറ്റവും സ്വീകാര്യനാവാൻ കാരണം ആ പെരുമാറ്റ രീതി തന്നെയായിരുന്നു. എന്തു പ്രശ്നങ്ങളുണ്ടായാലും അച്ഛൻ്റടുത്തേക്കോടി വരാൻ അവരെയെല്ലാം പ്രേരിപ്പിച്ചത് ആ മനോഭാവം തന്നെയാണ്. ദീർഘകാലം ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡൻ്റായി പ്രവർത്തിച്ച് ഞങ്ങളുടെ കൊച്ചു ഗ്രാമത്തിൻ്റെ മുക്കിലും മൂലയിലും വികസനം കൊണ്ടുവരാൻ…

Read More

    കുറെനാളുകളായി പൊതു സമൂഹത്തിന്റെ ചർച്ചാവിഷയമാകുന്നത് ‘പുതിയ കാലത്തെ പെൺകുട്ടികൾ വിവാഹത്തോടു വിമുഖത കാട്ടുന്നു’ എന്നതാണ്. ഇത്  ”ഗാമോഫോബിയ” അഥവാ ”വിവാഹപ്പേടി” എന്ന രീതിയിലാണ് പ്രചരിക്കുന്നത്. അതു ശരിയാണോ? ഗാമോഫോബിയ എന്നു പറഞ്ഞാൽ അതിൽ അന്തർലീനമായ നിരവധി ഭയങ്ങളുണ്ട്. കുട്ടിക്കാലത്തെ അനുഭവങ്ങൾ, തകർന്ന കുടുംബ ബന്ധങ്ങൾ, വിവാഹമോചിതരായ മാതാപിതാക്കൾ, സ്വരച്ചേർച്ചയില്ലാത്ത അച്ഛനമ്മമാരോടൊത്തു വളരുന്നവർ തുടങ്ങിയവരൊക്കെ മുതിർന്നു കഴിയുമ്പോൾ ഇത്തരം അനുഭവങ്ങൾ തങ്ങൾക്കു വേണ്ട എന്ന തീരുമാനത്തിലെത്താറുണ്ട്.        എന്നാൽ വിവാഹത്തോടുള്ള ഭയമല്ല ഇന്നു പ്രസക്തമാകുന്നത്. എന്തുകൊണ്ടാണ് നമ്മുടെകുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ വിവാഹത്തോടു താൽപര്യം കാണിക്കാത്തത്? എന്തൊക്കെയാവും കാരണങ്ങൾ? കാലം മാറുന്നതിനനുസരിച്ച് നമ്മുടെ സ്ത്രീകളുടെ അവസ്ഥകൾ എങ്ങനെയാണു മാറിയിരിക്കുന്നത്? വിവാഹം, കുടുംബം എന്നിവിടങ്ങളിൽ അവർ സുരക്ഷിതരും സംതൃപ്തരുമാണോ? നമ്മുടെ സംസ്ക്കാരമനുസരിച്ച് ഒരു വ്യക്തിയുടെ- ആണായാലും പെണ്ണായാലും- ജീവിതത്തിലെ സുപ്രധാനമായ തീരുമാനങ്ങളിലൊന്ന് വിവാഹമാണ്. അത് വേണോേ വേണ്ടയോ എന്നും സ്വയം തീരുമാനിക്കാനുള്ള അവകാശം പലർക്കുമില്ല എന്നതാണ് വസ്തുത. നമ്മുടെ നാട്ടിലെ…

Read More

” മഴ തുള്ളിത്തുള്ളി നൃത്തമാടി വരും വർഷമേഘങ്ങൾ പീലി നീർത്തുന്നു….. ” മഴക്കാലം മനസ്സിൽ നിറയ്ക്കുന്നത് ഗൃഹാതുരമായ ഓർമ്മകളാണ്. ഇരുണ്ടു മൂടുന്ന കാർമേഘങ്ങൾക്കും വീശിയടിക്കുന്ന ശീതക്കാറ്റിനും പിറകെ ആർത്തലച്ചു പെയ്യുന്ന മഴ, വീണ്ടു കീറിയ വരണ്ട മണ്ണിൽ തുള്ളിക്കൊരു കുടമായി പെയ്തിറങ്ങുന്നു. “കുന്നു കുന്നായിറങ്ങി വരും മഴ കുന്നി മണിനെഞ്ചിലും കുളിരു കോരും മഴ എൻ്റെകൂടെൻ്റെ പടിവാതിലോളം വന്ന് പിന്നെയുമെന്നെ ക്ഷണിച്ചു നിൽക്കും മഴ ആറ്റുവക്കത്താരുമെത്തി – നോക്കാത്തൊരാ പുത്തിലഞ്ഞിച്ചോട്ടിൽ വന്നു നിൽക്കും മഴ”(ഡി.വിനയചന്ദ്രൻ) ഓർമ്മയിൽ മറന്നു വെച്ച മഴച്ചിത്രങ്ങൾ മനസ്സിൽ വീണ്ടും കോറിയിടുമ്പോൾ ഒരു കൊച്ചു കുട്ടിയായെങ്ങനെ മാറാതിരിക്കും? മച്ചിൽ നിന്നും തട്ടിനിടയിൽക്കൂടി ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളുടെ ശബ്ദമാണ് ആദ്യത്തെ മഴയോർമ്മ. സ്ക്കൂൾ തുറക്കുന്നതേ മഴയിലേക്കാണ്. തോരാ മഴയത്ത് തൂശനിലയും ചേമ്പിലയുമൊക്കെ ചൂടി വന്നിരുന്ന കുറെ കൂട്ടുകാരുണ്ടായിരുന്നു. “കൊട്ടിപ്പാടുന്നു മഴ നടവരമ്പ – ത്തൊരു കുട്ടിയുണ്ടതിൻ കൈയിൽ പുസ്തകം പൊതി – ച്ചോറും കുടയായൊരു തൂശനിലയും അതു കൊത്തിക്കുടയുന്നുവോ മഴക്കാറ്റിൻ…

Read More

കട്ടിലിലേക്കു ചാഞ്ഞ് വിമല കണ്ണുകളടച്ചു. ഒന്നുറങ്ങിയിട്ട് ദിവസങ്ങളായി. പിടയുന്ന മനസ്സിനെ എങ്ങനെ സമാധാനിപ്പിക്കും? “വിമലേ “ഏട്ടനാണ്. ഞെട്ടിയെഴുന്നേറ്റു. അല്ലെങ്കിൽ അതു മതി. “ദാ പോസ്റ്റുമാൻ, നിനക്കൊരു രജിസ്റ്റേർഡുണ്ട് ” വേഗം സിറ്റൗട്ടിലെത്തി. “ടീച്ചറേ എന്നു തിരിച്ചെത്തി? അനിയത്തിയുടെ കാര്യമെല്ലാമറിഞ്ഞു ” ഒന്നും മിണ്ടാതെ കത്തൊപ്പിട്ടു വാങ്ങി. ഏട്ടൻ വീണ്ടും ഫോണിൽ ആരോടോ വാദ പ്രതിവാദങ്ങൾ തുടങ്ങി. പതുക്കെ മുറിയിലേക്കു നടന്നു. കത്തിലേക്കു നോക്കിയതും ഒരു മിന്നൽപ്പിണർ വന്ന് നെഞ്ചു പിളർന്നതു പോലെ – മണിക്കുട്ടിയുടെ കത്ത്. പ്രിയപ്പെട്ടവിമലേടത്തീ എത്രകാലമായിക്കാണും നമ്മൾ തമ്മിൽ കണ്ടിട്ട്? കണ്ടില്ലെങ്കിലും എന്നും എന്നെ ഉണർത്തുന്നതും ഉറക്കുന്നതുംഏടത്തിയാണ്.”മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ വിളക്കായ് തെളിയും നീ ” ഉള്ളിലിരുന്നാരോ പാടുന്നു. കത്തെഴുതാൻ പോലും മറന്നിരിക്കുന്നു. പണ്ട് ഞാൻ ഹോസ്റ്റലിലായിരുന്നപ്പോൾ ആഴ്ചതോറും ഏടത്തി കത്തയച്ചിരുന്നേതോർമ്മയില്ലേ? ഉരുണ്ട മനോഹരമായ അക്ഷരങ്ങളിൽ എഴുതിയ ആ ഇൻലൻ്റുകൾ ഇന്നും പഴയ പെട്ടിയിലെവിടെവിടെയോ കാണും. അമ്പലത്തിൽ കൊടിയേറിയതും തെക്കേതിലെ ശാന്തയ്ക്കു അപസ്മാരം വന്നതും പുള്ളിപ്പശു പ്രസവിച്ചതും -എന്നു…

Read More

അമ്മമാരെ ഓർമ്മിക്കാൻ ഒരു പ്രത്യേക ദിവസം ആവശ്യമുണ്ടോയെന്നു തോന്നിയിട്ടുണ്ട്. നമ്മുടെ ജീവിതം തന്നെ അവരോടു കടപ്പെട്ടിരിക്കുകയല്ലേ ” അമ്മയെന്നുള്ളൊരാ വാക്കിനുള്ളിൽആനന്ദമുണ്ട്, മഹത്വമുണ്ട്. സ്നേഹത്തിൻ പൂക്കൾ വിരിഞ്ഞു നിൽക്കും നിത്യവസന്തവിലാസമുണ്ട്; നല്ലതു തോന്നുവാൻ, ചെയ്തീടുവാൻ നേർവഴി കാട്ടും വെളിച്ചമുണ്ട്, എന്നും വിളങ്ങുന്ന സത്യമുണ്ട് മന്നിൻ്റെയാത്മ ചൈതന്യമുണ്ട് അമ്മയാണമ്മയാണല്ലാമെല്ലാം അമ്മയെ സ്നേഹിപ്പിൻ നിങ്ങളെല്ലാം” അമ്മയുടെ മനോഹരമായ  കൈയക്ഷരത്തിലെഴുതിപ്പഠിപ്പിച്ച ഈ വരികൾ കാലമെത്ര കഴിഞ്ഞിട്ടും മറവിയുടെ കയങ്ങളിലാഴ്ന്നു പോയിട്ടില്ല. എൻ്റെ ജീവിതത്തിൻ്റെ ശക്തിയും പ്രചോദനവുമെല്ലാം അമ്മയായിരുന്നു. 1950 കളിൽ കോട്ടയം സി.എം .എസി ലും മദ്രാസ് സ്റ്റെല്ലാ മേരീസിലും പഠിച്ച് ഒരുകുഗ്രാമത്തിലേക്കെത്തിപ്പെട്ടതാണമ്മ. സംസാരത്തിലല്ലാതെ വേറൊന്നിലും നഗരത്തിൻ്റെ പുരോഗമനചിന്താഗതികളൊന്നും വെച്ചുപുലർത്താത്ത ആളായിരുന്നു. കുറച്ചൊരുപഴഞ്ചനായിരുന്നെന്നുതന്നെ പറയാം. അധ്യാപനവും കുറച്ചു രാഷ്ട്രീയവുമായി എന്നും തിരക്കിലായിരുന്ന അച്ഛനെ ഒന്നിനുംശലപ്പെടുത്താതെ എല്ലാക്കാര്യങ്ങളും ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ അമ്മയ്ക്കു കഴിഞ്ഞു. നിറങ്ങളും ആഘോഷങ്ങളും ഇഷ്ടമില്ലാതിരുന്ന അമ്മ, ഞങ്ങൾ മക്കളും അങ്ങനെയാകണമെന്നു ശഠിച്ചു. അക്കാര്യത്തിൽ മാത്രമേ ഞങ്ങൾ അമ്മയെ എതിർത്തിരുന്നുള്ളു. കണക്കു ടീച്ചറായിരുന്ന അമ്മയുടെ ക്ലാസുകളാണ് കണക്കിനോടുള്ള…

Read More