Author: Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

കട്ടിലിലേക്കു ചാഞ്ഞ് വിമല കണ്ണുകളടച്ചു. ഒന്നുറങ്ങിയിട്ട് ദിവസങ്ങളായി. പിടയുന്ന മനസ്സിനെ എങ്ങനെ സമാധാനിപ്പിക്കും? “വിമലേ “ഏട്ടനാണ്. ഞെട്ടിയെഴുന്നേറ്റു. അല്ലെങ്കിൽ അതു മതി. “ദാ പോസ്റ്റുമാൻ, നിനക്കൊരു രജിസ്റ്റേർഡുണ്ട് ” വേഗം സിറ്റൗട്ടിലെത്തി. “ടീച്ചറേ എന്നു തിരിച്ചെത്തി? അനിയത്തിയുടെ കാര്യമെല്ലാമറിഞ്ഞു ” ഒന്നും മിണ്ടാതെ കത്തൊപ്പിട്ടു വാങ്ങി. ഏട്ടൻ വീണ്ടും ഫോണിൽ ആരോടോ വാദ പ്രതിവാദങ്ങൾ തുടങ്ങി. പതുക്കെ മുറിയിലേക്കു നടന്നു. കത്തിലേക്കു നോക്കിയതും ഒരു മിന്നൽപ്പിണർ വന്ന് നെഞ്ചു പിളർന്നതു പോലെ – മണിക്കുട്ടിയുടെ കത്ത്. പ്രിയപ്പെട്ടവിമലേടത്തീ എത്രകാലമായിക്കാണും നമ്മൾ തമ്മിൽ കണ്ടിട്ട്? കണ്ടില്ലെങ്കിലും എന്നും എന്നെ ഉണർത്തുന്നതും ഉറക്കുന്നതുംഏടത്തിയാണ്.”മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ വിളക്കായ് തെളിയും നീ ” ഉള്ളിലിരുന്നാരോ പാടുന്നു. കത്തെഴുതാൻ പോലും മറന്നിരിക്കുന്നു. പണ്ട് ഞാൻ ഹോസ്റ്റലിലായിരുന്നപ്പോൾ ആഴ്ചതോറും ഏടത്തി കത്തയച്ചിരുന്നേതോർമ്മയില്ലേ? ഉരുണ്ട മനോഹരമായ അക്ഷരങ്ങളിൽ എഴുതിയ ആ ഇൻലൻ്റുകൾ ഇന്നും പഴയ പെട്ടിയിലെവിടെവിടെയോ കാണും. അമ്പലത്തിൽ കൊടിയേറിയതും തെക്കേതിലെ ശാന്തയ്ക്കു അപസ്മാരം വന്നതും പുള്ളിപ്പശു പ്രസവിച്ചതും -എന്നു…

Read More

അമ്മമാരെ ഓർമ്മിക്കാൻ ഒരു പ്രത്യേക ദിവസം ആവശ്യമുണ്ടോയെന്നു തോന്നിയിട്ടുണ്ട്. നമ്മുടെ ജീവിതം തന്നെ അവരോടു കടപ്പെട്ടിരിക്കുകയല്ലേ ” അമ്മയെന്നുള്ളൊരാ വാക്കിനുള്ളിൽആനന്ദമുണ്ട്, മഹത്വമുണ്ട്. സ്നേഹത്തിൻ പൂക്കൾ വിരിഞ്ഞു നിൽക്കും നിത്യവസന്തവിലാസമുണ്ട്; നല്ലതു തോന്നുവാൻ, ചെയ്തീടുവാൻ നേർവഴി കാട്ടും വെളിച്ചമുണ്ട്, എന്നും വിളങ്ങുന്ന സത്യമുണ്ട് മന്നിൻ്റെയാത്മ ചൈതന്യമുണ്ട് അമ്മയാണമ്മയാണല്ലാമെല്ലാം അമ്മയെ സ്നേഹിപ്പിൻ നിങ്ങളെല്ലാം” അമ്മയുടെ മനോഹരമായ  കൈയക്ഷരത്തിലെഴുതിപ്പഠിപ്പിച്ച ഈ വരികൾ കാലമെത്ര കഴിഞ്ഞിട്ടും മറവിയുടെ കയങ്ങളിലാഴ്ന്നു പോയിട്ടില്ല. എൻ്റെ ജീവിതത്തിൻ്റെ ശക്തിയും പ്രചോദനവുമെല്ലാം അമ്മയായിരുന്നു. 1950 കളിൽ കോട്ടയം സി.എം .എസി ലും മദ്രാസ് സ്റ്റെല്ലാ മേരീസിലും പഠിച്ച് ഒരുകുഗ്രാമത്തിലേക്കെത്തിപ്പെട്ടതാണമ്മ. സംസാരത്തിലല്ലാതെ വേറൊന്നിലും നഗരത്തിൻ്റെ പുരോഗമനചിന്താഗതികളൊന്നും വെച്ചുപുലർത്താത്ത ആളായിരുന്നു. കുറച്ചൊരുപഴഞ്ചനായിരുന്നെന്നുതന്നെ പറയാം. അധ്യാപനവും കുറച്ചു രാഷ്ട്രീയവുമായി എന്നും തിരക്കിലായിരുന്ന അച്ഛനെ ഒന്നിനുംശലപ്പെടുത്താതെ എല്ലാക്കാര്യങ്ങളും ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ അമ്മയ്ക്കു കഴിഞ്ഞു. നിറങ്ങളും ആഘോഷങ്ങളും ഇഷ്ടമില്ലാതിരുന്ന അമ്മ, ഞങ്ങൾ മക്കളും അങ്ങനെയാകണമെന്നു ശഠിച്ചു. അക്കാര്യത്തിൽ മാത്രമേ ഞങ്ങൾ അമ്മയെ എതിർത്തിരുന്നുള്ളു. കണക്കു ടീച്ചറായിരുന്ന അമ്മയുടെ ക്ലാസുകളാണ് കണക്കിനോടുള്ള…

Read More