Author: തൂലിക ഉണരുമ്പോൾ സ്നേഹ

ഒരു നൂറു സ്വപ്‌നങ്ങൾ ചുമലിലേന്തി ഒരു നാളും നടക്കാതെ ഞാനലഞ്ഞു. അന്നുമെൻ മനസ്സെന്നോട് മന്ത്രിച്ചു ഞാനില്ലേ നിൻ കൂടെ എൻ കണ്മണി. എൻ സത്യവും മിഥ്യയുമറിയുന്നു നീ എൻ ജീവ ലക്ഷ്യവും നീയറിഞ്ഞു എന്റെ കിനാക്കളെ തലോലിച്ചു നീ എൻ കൈ പിടിച്ചു നടന്നീടുന്നു. ആരുമില്ലെങ്കിലും നീയെനിക്കുണ്ടല്ലോ എന്റെ ദുഃഖങ്ങളിൽ പങ്കുചേരാൻ എന്റെ കദനങ്ങളെല്ലാം കേട്ടു നീയെൻ വഴിത്താരയിലെനിക്കു തണലായി. അറിയില്ല നീയെൻ കളിക്കൂട്ടുകാരിയോ എന്റെയാനന്ദത്തിൽ നീയെന്നും നിറയും ഞാനൊന്നുടയുമ്പോൾ നിൻ മിഴി നിറഞ്ഞെന്നോട് കൂടെ നീയായിരിക്കും. സ്വന്തം ബന്ധങ്ങൾക്കാകുമോ നിന്നെപ്പോലെ ഏകിടനാശ്വാസമാന്നേരം ഞാൻ തകർന്നീടുമ്പോളെത്ര മനോ- ഹരമായി നീയെന്നെ തലോടി മനസ്സേ. തെറ്റുകൾ കൈചൂണ്ടി കാട്ടീടും നീ സത്യത്തിൻ വഴിയിൽ നിന്നണുവിട പതറാതെ പോകേണമെന്നു നീ യെന്നോടു ചൊല്ലീടും നിശ്ചയം. നിന്നെ മറച്ചെനിക്കൊന്നുമില്ല എന്റെ പ്രണയവും നീയറിയുന്നു എന്റെ ദുഃഖങ്ങൾ നീ കേൾക്കുന്നു നിന്നിലെൻ സ്വപ്‌നങ്ങൾ പൂക്കുന്നു പെയ്യുന്നു.                             ✍️സ്നേഹ

Read More