Author: Uma Narayanan

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു

കണ്ണൂർ സെൻട്രൽജയിലിൽ പുലർച്ചെ അഞ്ചുമണിയുടെ സൈറൺ മുഴങ്ങി വാർഡന്റെ പതിവ് സന്ദർശനം ഓരോ റൂമിനു മുന്നിലും തുടങ്ങി.    തടവുകാർ പ്രഭാതകൃത്യങ്ങളിലെക്കു തിരഞ്ഞു നൂറ്റിപത്താം റൂമിൽ മാത്രം അനക്കമില്ല അതു രോഹിണിയുടെ റൂമാണ്. വാർഡൻ വന്നു അഴിയിൽ രണ്ടു തവണ തട്ടി.    “സൈറൺ മുഴങ്ങിയത് കേട്ടില്ലേ രോഹിണി. എന്തെടുക്കുവാ പള്ളിയുറക്കം കഴിഞ്ഞില്ലേ ”   അവളോർത്തു പള്ളിയുറക്കം ഉറങ്ങാൻ മാത്രം രാത്രി താൻ ഉറങ്ങാറുണ്ടോ ഉറക്കം നഷ്ടമായി വർഷങ്ങൾ കഴിഞ്ഞു.    രോഹിണി മുകളിലെ ഭിത്തിയിൽ കണ്ണുറപ്പിച്ചു കിടക്കുകയാണ് ഇവിടെ എത്തി പന്ത്രണ്ട് വർഷം ആയി. പന്ത്രണ്ടു വർഷം ഇത്ര വേഗം പോയി തന്റെ സ്വപ്നങ്ങൾ നഷ്ടമായിട്ട്. കോടതി വിധിച്ച ജീവപരന്ത്യകാലളവ് അവളുടെ ആ ഓർമ്മകൾ പിന്നിലേക്ക് കൊണ്ടു പോയി. അന്നത്തെ ആ ദിവസം.    വലിയൊരു സ്കൂൾ അതിലെ ക്ലാസ്സ്‌ റൂമിൽ രോഹിണി ക്ലാസ്സ്‌ എടുക്കുകയാണ് കുട്ടികൾ എല്ലാം അവളെ നോക്കി ഇരിക്കുന്നു.    “എടി രോഹിണി എണീക്ക്…

Read More

മാളൂട്ടിയെ ഉറക്കി കിടത്തി ആഷ വിപിന്റെ അടുത്ത് വന്നു കിടന്നു, കയ്യെടുത്തു അവന്റ നെഞ്ചിൽ വച്ചു.  “ഡീ, ഒന്നുകിൽ നീ കുറച്ചങ്ങു നീങ്ങി കിടക്ക്, അല്ലങ്കിൽ താഴെ കൊച്ചിന്റെ കൂടെത്തന്നെ കിടക്ക്, എന്നെ തൊടരുത് ”  “അതെന്താ വിപിനേട്ടാ, ഞാൻ ദേഹത്ത് തൊട്ടാൽ, എനിക്കെന്താ അയിത്തം ആണോ?”  ആഷ ഒന്നുകൂടെ അവനോട് ചേർന്നു കിടന്നു.  “ഡീ, നിന്നോടല്ലെ പറഞ്ഞത് എന്നെ തൊടരുതെന്ന്, നീ തൊടുന്നതേ എനിക്കിപ്പോ അറപ്പാണ് ”  “എന്തൊക്കെയാണേട്ടാ ഈ പറയുന്നത്, പ്രസവിച്ചു വന്നത് മുതൽ എന്താ ഏട്ടന് എന്നോടിത്ര അകൽച്ച ”  “എനിക്ക് കാണണ്ട നിന്റെ ശരീരം, തടിച്ചു ചീർത്തു വയറിൽ വര വീണു വൃത്തികെട്ട ദേഹം, സാധാരണ ഒന്ന് പ്രസവിച്ചാൽ പെണ്ണിങ്ങനെ തള്ളച്ചിയായി പോകുമോ?”  “ഏട്ടാ, ഞാൻ പ്രസവിച്ച് അഞ്ചു മാസമല്ലേ ആയുള്ളൂ, പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾ തടിക്കണം എന്നാണ്‌ പലരും പറയുക ”  “നീയാ, രമേശാന്റെ ഭാര്യയെ നോക്ക്, രണ്ടു കുട്ടികളായിട്ടും മെലിഞ്ഞു സുന്ദരിയാണിപ്പോളുമവൾ”  “അതു പോലെ എല്ലാരുമായിക്കൊള്ളണമെന്നുണ്ടോ ഏട്ടാ” “എനിക്കതൊന്നും അറിയേണ്ട…

Read More

കലക്ടറേറ്റിന്റെ മുറ്റത്തു നിന്ന് കയറി വിയർത്തു കിതച്ചു  വരാന്തയിൽ  കണ്ട  നിരത്തി ഇട്ട കസേരയിൽ  ഒന്നിൽ കൃഷ്ണനുണ്ണി ഇരുന്നു കൊണ്ടു അടുത്തിരിക്കുന്ന ആളോട്  ചോദിച്ചു  “മാഡം ഉണ്ടോ കുട്ട്യേ ”  “ഇല്ലല്ലോ വന്നിട്ടില്ല ”  “മാഡം എപ്പോളാ വരുക  കുട്ട്യേ ”  “മാഡം വരാൻ ഇനിയും അരമണിക്കൂർ ആകുമെന്ന കേട്ടത് അല്ല അമ്മാവൻ എവിടെന്നാ..”  “കുറച്ചു ദൂരെ നിന്ന മാഡത്തിനെ ഒന്ന് കാണണം കാണാൻ പറ്റുമോ ആവോ? രാവിലെ പുറപ്പെട്ടതാ  കളക്ടറേറ്റിൽ എത്താൻ വളരെ ബുദ്ധിമുട്ടി.. വഴിയൊട്ടു നിശ്ചയമില്ല. ”  “കാണാൻ പറ്റും വരുന്നവരെ ആരെയും കാണാൻ പറ്റാതെ മടക്കി  അയക്കില്ല അതാണ്  സ്‌നേഹ കൃഷ്ണൻ ഐ എ എസ് . ”  ഉത്സാഹത്തോടെ അയാൾ പറഞ്ഞു. പിന്നേ  ആളൊന്നു കൃഷ്ണനുണ്ണിയെ നോക്കി..   ചുക്കി ചുളിഞ്ഞ കൈകൊണ്ടു കൈയിൽ ഇരിക്കുന്ന കവർ അടുക്കി പിടിച്ചു  ഇരുന്നു.. പ്രായത്തിന്റെ ആധിക്യവും ദൈന്യതയാർന്ന മുഖവും. ഒരു പാവം. മനുഷ്യൻ..   “എന്താ അമ്മാവാ  കാര്യം “…

Read More

“ഇന്ദു  ചായ ആയില്ലേ നീ എന്താ ആലോചന രാവിലെ തന്നെ ” അടുക്കളയിലേക്ക് ചായക്കായി വന്ന അഭി ഇന്ദു  ആലോചിച്ചു നിൽക്കുന്നത് കണ്ടു ചോദിച്ചു. ഇന്ദു  ആലോചനയിൽ നിന്നുണർന്നു സ്റ്റൗവിൽ വെള്ളം തിളച്ചു മറിയുന്നു വേഗം ചായ കൂട്ടി അഭിക്ക് കൊടുത്തു ” ഏട്ടാ ഞാനിന്നു രാവിലെ സ്വപ്നം കണ്ടു” “സ്വപ്നമോ എന്ത്‌ സ്വപ്നം ” അഭി അലസതയോടെ ചോദിച്ചു “രാവിലെ വെളുപ്പിന്  അഞ്ചു മണിക്ക് കണ്ട സ്വപ്നം ഫലിക്കും എന്നല്ലേ ചൊല്ല് ഏട്ടാ ” അഭിയോട്  ഇന്ദുവിനു  രാവിലെ  ആദ്യം പറയാൻ അതായിരുന്നു വിഷയം. “അതു നമ്മുടെ കനക ചേച്ചി ഇല്ലേ ചേച്ചിയേയാ  സ്വപ്നം കണ്ടത് ” “എന്തെന്നാ ” “കനകച്ചേച്ചി എന്നോട് മിണ്ടുന്നത് ഞാൻ പടിക്കൽ മഴയത്തു  നിൽക്കുമ്പോ കനകചേച്ചിയുണ്ട് റോഡിൽ കൂടി കുട പിടിച്ചു നടന്നു വരുന്നു റോഡിൽ ആണെങ്കിൽ ഭയങ്കര  മഴ  അരണ്ട വെളിച്ചത്തിൽ പച്ച മാക്സി ഇട്ടു കുറച്ചു മുകളിലേക്ക് തെറുത്തു പിടിച്ചു ചേച്ചി. ചളിവെള്ളത്തിൽ…

Read More