Author: ഉമാ നാരായണൻ

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു ഞാൻ പാലക്കാട്‌ ജില്ലാ പട്ടാമ്പി സ്വദേശി ആണ് ഞാൻ കവിതകളിൽ കൂടി ആയിരുന്നു ഓൺലൈൻ എഴുത്ത് ലോകത്തേക്ക് പ്രവേശനം പിന്നെ ചെറുകഥകളും നോവലും എഴുതി ഫേസ്ബുക്കിലെ ഏറ്റവും വലിയ സാഹിത്യകൂട്ടായ്മയായ എന്റെ തൂലികയിൽ.അഡ്മിൻ പാനലിൽ അംഗമായി തുടരുന്നു എന്റെ തൂലികയുടെ ബുക്കായ തൂലികതുള്ളികളിൽ ആദ്യമായി അച്ചടി മഷിപുരണ്ട രചനക്കൊപ്പം കവിതക്ക് മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു അടുത്തതായി എന്റെ രചനകൾ അടങ്ങിയ കഥാ സമാഹാരം മൈഥിലി എന്ന പേരിൽ പ്രസിദ്ധികരിച്ചു രണ്ടാമത്തെ ബുക്ക്‌ ആയി കവിത സമാഹാരം "നിയെന്നെ പ്രണയചെമ്പകം.." മൂന്നാമത്തെ ബുക്ക്‌ "പ്രണയസുഗന്ധികൾ "എന്ന രണ്ടു നോവലും പ്രസിദ്ധികരിച്ചു..

പ്രണയത്തിന്റെ രാജകുമാരി: മാധവിക്കുട്ടിയുടെ കഥകളിലൂടെ ഒരു തീർത്ഥാടനം. ​മലയാള സാഹിത്യത്തിൽ പ്രണയത്തെക്കുറിച്ചും സ്ത്രീമനസ്സിന്റെ ആഴങ്ങളെക്കുറിച്ചും ഇത്രമേൽ തീക്ഷ്ണമായി എഴുതിയ മറ്റൊരു എഴുത്തുകാരിയുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് പലർക്കും മാധവിക്കുട്ടി (കമല സുരയ്യ) കേവലം ഒരു എഴുത്തുകാരി മാത്രമല്ല, ‘പ്രണയത്തിന്റെ രാജകുമാരി’ കൂടിയാകുന്നത്. അത്രയേറെ ഇഷ്ടത്തോടെ അവരുടെ കഥകൾ വായിച്ചുതീർക്കുമ്പോൾ എന്റെ മനസ്സിൽ അവശേഷിക്കുന്നത് വലിയൊരു ആകാശം പോലെ പരന്നുകിടക്കുന്ന പ്രണയത്തിന്റെ അനുഭൂതിയാണ്. മാധവിക്കുട്ടിക്ക് പ്രണയം എന്നത് കേവലം ശരീരങ്ങൾ തമ്മിലുള്ള ആകർഷണമല്ലായിരുന്നു. അത് ആത്മാവുകൾ തമ്മിലുള്ള ലയനമാണ്. കൃഷ്ണനായിരുന്നു അവരുടെ പ്രണയത്തിന്റെ പരമകാഷ്ഠ. ലൗകിക പ്രണയത്തിനപ്പുറം രാധയെപ്പോലെ കൃഷ്ണനെ പ്രണയിച്ച ആമി, തന്റെ കഥകളിലും ആ ദിവ്യപ്രണയത്തിന്റെ അംശങ്ങൾ ചാലിച്ചേർത്തു. മാധവിക്കുട്ടിക്ക് പ്രണയം എന്നത് ശരീരത്തിന്റേത് മാത്രമല്ല, അത് ആത്മാവിന്റെ ഒരു ദാഹമാണ്. രാധയും കൃഷ്ണനും അവരുടെ വരികളിൽ പലപ്പോഴും പുനർജനിച്ചു. ഭൗതികമായ അതിർവരമ്പുകൾക്കപ്പുറം, പ്രപഞ്ചത്തോളം വളരുന്ന ഒന്നാണ് പ്രണയമെന്ന് അവർ തന്റെ കഥകളിലൂടെ കാണിച്ചുതന്നു. ‘നഷ്ടപ്പെട്ട നീലാംബരി’യും ‘ചന്ദനമരങ്ങളും’ വായിക്കുമ്പോൾ ആ പ്രണയത്തിന്റെ സുഗന്ധം …

Read More

പ്രിയപ്പെട്ടവന്, പ്രിയനേ, എന്റെ പ്രണയമേ, നിനക്ക് എന്നെ ഓർമ്മയുണ്ടോ? ഉണ്ടാകും, മറക്കാൻ വഴി ഇല്ലല്ലോ. അങ്ങനെ അല്ലെ ഞാൻ പ്രണയിച്ചത് നിന്നെ. ഇങ്ങനെ ഒരു കത്ത് നീ പ്രതീക്ഷിച്ചു കാണില്ല, പക്ഷെ നിനക്കായ്‌ വേണ്ടിയല്ലാതെ ഞാൻ ആർക്കു എഴുതും എന്റെ പ്രണയചിന്തകൾ.. എന്റെ പ്രണയം പൂർണ്ണതയിൽ എത്തിയത് നീ എന്നെ തേടി എത്തിയപ്പോളായിരുന്നു നോക്കു നമ്മുടെ സ്വപ്നങ്ങൾക്ക് നിന്റെ ഓർമ്മകളിൽ നിറങ്ങളില്ലേയെന്ന് വൃന്ദാവനത്തിലെ കണ്ണന്റെ മയിൽ‌പീലിവർണ്ണമായി നീ എന്റെ മുന്നിൽ നിറഞ്ഞു നിൽക്കുക യാണ്.. നിന്റെ താടി രോമങ്ങൾ നിറഞ്ഞ മുഖത്തെ കണ്ണുകളിലെ തിളക്കം എന്റെ മനസിൽ നിറഞ്ഞ്‌ കവിഞ്ഞു നില്കുന്നു എന്നത് നിനക്ക് അറിയുമോ  നമ്മുടെ ഉപാധികളില്ലാത്ത പ്രണയം മഹത്തരമാണല്ലോ മഞ്ഞുതുള്ളികള്‍ പോലെ നിര്‍മ്മലമായ എന്റെ ഹൃദയം നിറഞ്ഞ പ്രണയത്തെ നിന്റെ കവിളിൽ നനുത്ത ചുംബനങ്ങളോടെ  നിനക്കായ് ഞാന്‍ സമര്‍പ്പിച്ചത് ഓർമ്മയുണ്ടോ.. പകരം ഒരു ചെറുപുഞ്ചിരി പോലും സമ്മാനിച്ചില്ലെങ്കിലും നിന്നെ ഞാന്‍ ജീവിതം മുഴുവനും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു എന്‍റെ ഇഷ്ടങ്ങളെല്ലാം …

Read More

ചെറിയ ഒരു വിവരണം *************************** മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലിത്തണ്ടെടുത്തു ഞാന്‍ ഈ അക്ഷരങ്ങള്‍ കുറിക്കുന്നു. എന്റെ നാടിന്റെ ഓര്‍മ്മകള്‍ക്ക് ഞാനിന്ന് ചിറകുകൊടുക്കുകയാണ്. പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സുഖകരമായ ഒരു നൊമ്പരം.. പടിയിറങ്ങുന്നത് ഇന്നലെകളിലൂടെ മിഴികളില്‍ നിറകതിരുമായി കഴിഞ്ഞുപോകുന്ന കാലവും.. അതിവേഗം കടന്നു പോകുന്നു പച്ചപുതച്ച വയലേലകളും നാട്ടുവഴികളും അമ്പലവും കാവുമൊക്കെയുള്ള എന്റെ നാടിന്റെ സുവര്‍ണ്ണതീരത്തിലേയ്ക്ക് ഞാന്‍ അക്ഷരങ്ങൾ കൊണ്ടു തല ചായ്ക്കുകയാണ്.. “ദൂരെ ദൂരെയാ മാമലയ്ക്കു കീഴെ പച്ചപ്പട്ടണിഞ്ഞു പൊൻപുലരിയിൽ അമ്പലമണി മുഴങ്ങും അമ്പലവും ആലോലം തെന്നലിൽ ഓളങ്ങളായൊഴുകി പൊന്നാമ്പൽ വിരിയുമമ്പലകുളവും എൻ മനതാരിൽ വിളങ്ങും ഒരു കൊച്ചുഗ്രാമമുണ്ട്, എന്റെ സുന്ദരഗ്രാമം കൊയ്ത്തുപാട്ടിന്റെ താളമുയരുന്ന,ചേറിന്റെ മണമണിഞ്ഞ മഞ്ഞണിഞ്ഞ ഒരു ഗ്രാമം,എന്റെ സുന്ദരഗ്രാമം ” ചെറിയ ഒരു കവിത എഴുതി നോക്കി എന്റെ നാടിനെ പറ്റി.. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് അടുത്ത് പെരുമ നിറഞ്ഞ പെരുമയുടെ ഊരായ പെരുമുടിയൂര്‍ ദേശം ആണ് എന്‍റെ നാട്. നിളയൊഴുകുന്ന പട്ടാമ്പി പട്ടണത്തിൽ നിന്നും കുറച്ചു…

Read More

വിശാഖപട്ടണത്തെ കൈലാസഗിരി ഓർമ്മകൾ.. സ്വന്തം നാടായ കേരളത്തേ പോലെ തന്നെ ഏറ്റവും കൂടുതൽ സ്നഹിച്ചത് ആന്ധ്രയിലെ വിശാഖപട്ടണമായിരുന്നു. ഏട്ടന്റെ ജോലി വിശാഖപട്ടണം hpcl ൽ ആയിരുന്നതിനാൽ വർഷങ്ങളോളം അവിടെ താമസിച്ചുള്ള ഓർമ്മകൾ.. ആന്ധ്രയിൽ വീണ്ടും ഒരു മഴക്കാലം ഇപ്പോൾ ചാറിത്തുടങ്ങുന്നു. ഗംഗാവരം ബീച്ചും RK ബീച്ച് എന്നാ ഋഷികൊണ്ട ബീച്ചും അണ്ണാവുരം ടെമ്പിളും .ബോറോകേവെസ്സും. സിംഹാചലം ടെമ്പിളും നൽകുന്ന ഓർമ്മകളെക്കാൾ മഴ മനസില്‍ പെയ്യിക്കുന്നത് കൈലാസഗിരി…യാത്രയുടെ . ഓർമ്മകളാണ്. വിശാഖപട്ടണത്തേ കൈലാസഗിരിയിലേക്ക് ആദ്യമായി പോയത് ഏട്ടന്റെ കൂടെ 2001ൽ മൂന്നു വയസുള്ള ചെറിയ മോനെയും കൂട്ടി ബൈക്കിലായിരുന്നു അന്ന് യാത്ര. വളഞ്ഞു പുളഞ്ഞു പോകുന്ന ഹെയർപിൻ വളവുകൾ അവസാനിക്കുന്നത് കുന്നിന്റെ മുകളിൽ ഉള്ള കൈലാസഗിരിയിലാണ്.. ഇതുപോലൊരു മഴ വെമ്പി നില്‍ക്കുന്ന ഒരു സായാഹ്നം ഇങ്ങനെ ഒരു മഴക്കാലത്ത് കൈലാസഗിരിയിലേക്കു പോയതോര്‍ക്കുന്നു. കേറി ചെല്ലുമ്പോൾ ആദ്യം കാണുത് ശിവനെയും ഭൂതഗണങ്ങളെയും ചെമ്പിന്റ ശില്പത്തിൽ കൊത്തിയ കവാടമാണ്.. കേറിച്ചെല്ലും തോറും വിസ്മയം കൊള്ളുന്ന കാഴ്ചകൾ…

Read More

രണ്ടു ദിവസമായി കിരൺ ജോലിക്ക് പോകാതെ റൂമിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കുന്നു. അവന്റയാ ഇരിപ്പ് കണ്ടിട്ട് വിനുവിന് ദേഷ്യം വന്നു.  “ഡാ നിയിന്നും ഡ്യൂട്ടിക്ക് വരുന്നില്ലേ ”  “ഇല്ല”  “ങേ… ഇല്ലേ.നിയിതെന്തു ഭാവിച്ചാ? പോണോരു പോട്ടെന്ന് വെക്കണം. ചുമ്മാ ഇവിടെ കുത്തിയിരുന്ന് മോങ്ങീട്ട് ഉള്ള ജോലി കളയാനുള്ള പരിപാടിയാണോ?”  “നിനക്കറിയുമോ വിനു? ഞങ്ങളുടെ പ്രണയം ഈ ലോകത്തിൽ വേറൊരാൾക്കും അറിയില്ലായിരുന്നു.  ശ്വേത. എന്റച്ഛനെക്കാളും അമ്മയെക്കാളും പെങ്ങളെക്കാളും കൂടുതൽ ഞാനവളെ സ്നേഹിച്ചു.  കാരണം, അവളെന്റെ സ്വന്തമാകുമെന്ന് തന്നെ ഞാൻ വിശ്വസിച്ചിരുന്നു.  എനിക്കൊരു ജോലി കിട്ടിയതിനു ശേഷം എന്റെ ആകെയുള്ള പെങ്ങൾക്ക് പോലും ഞാനൊരു ചൂരിദാർ പോയിട്ട് ഒരു പൊട്ടോ വളയോ മലയോ കമ്മലോ പോലും ഞാനീ കാലത്തിനിടയിൽ വാങ്ങിച്ചു കൊടുത്തിരുന്നില്ല.  എല്ലാം ശ്വേതയിട്ട് കാണാനായിരുന്നു എന്റെ ആഗ്രഹം. അവള് കാത്തിരിക്കാമെന്നു പറഞ്ഞതോണ്ടാ ഞാനിങ്ങോട്ട് പോന്നത്.”  “ഡാ പൊട്ടാ… നിശ്ചയമല്ലേ കഴിഞ്ഞുള്ളു. നമുക്കവളെയൊന്നു വിളിച്ചു നോക്കാം. എന്താ ഉണ്ടായത് ആരുടെ ഭാഗത്താ തെറ്റ്…

Read More

മരുമക്കത്തായമനുനുസരിച്ചുണ്ടായിരുന്ന കൈമാറി കൈമാറി കിട്ടിയ തറവാട് കാലപ്പഴക്കം കാരണം ഇടിഞ്ഞു വീഴാറായപ്പോൾ ആ തറവാട് പൊളിച്ചു കളഞ്ഞു പുതിയ വീട് വച്ചിട്ട് കുറച്ചു വർഷങ്ങൾ ആയുള്ളൂ എല്ലാ സൗകര്യങ്ങളും ഉള്ള പുതിയ അത്യാധുനിക രീതിയിൽ ഉള്ള വീട്. വീടിന്റെ മുൻവശത്തുതന്നെ പഴമയുടെ സ്മൃതി ഉറങ്ങുന്ന സർപ്പക്കാവ്… കുറച്ചു അപ്പുറം മുത്തശ്ശനും മുത്തശ്ശിയു ഉറങ്ങുന്ന സമാധി. അതിനും കുറച്ചു അപ്പുറം തന്നെ ദീപ്തിയുടെ അച്ഛന്റെയും അസ്ഥിത്തറ പഴയ കാലത്തിന്റെ അവശേഷിപ്പ്…. ദീപ്തിയുടെ ഭർത്താവ് വിദേശത്ത് ആണ് പ്രായമായ അമ്മയും ബികോം ലാസ്റ്റ് ഇയർ വിദ്യാർത്ഥിയായ മകൻ വിവേകും മാത്രം. വീട്ടിൽ.. അന്ന് വൈകുന്നേരം ആയപ്പോൾ അമ്മ അന്നും പതിവ് പോലെ സർപ്പകാവിലും തുളസിത്തറയിലും അസ്ഥിത്തറയിലും വിളക്ക് വച്ചു. പുതിയ വീട്ടിൽ ആണെങ്കിലും അമ്മ പഴയ ആചാരങ്ങൾക്കൊപ്പം തന്നെ ആണ്. അമ്മ വിളക്കെല്ലാം വച്ചു നാമം ചൊല്ലി ഏഴ്മണി സീരിയലിന്റെ മുന്നിൽ ഇരുപ്പായി, ഇനിയിപ്പോ രാത്രി പത്തിന്റെ സീരിയൽ കൂടി കഴിഞ്ഞേ എഴുന്നേൽക്കു.. അടുക്കളയിൽ…

Read More

ടക്ക്.. ടക്ക്.. ടക്ക്… വാതിലിൽ മുട്ട് കേട്ടാണ് നീലിമ കണ്ണു തുറന്നത് ഒരു നിമിഷം താൻ എവിടെ കിടക്കുന്നു എന്നൊർമ്മ കിട്ടിയില്ല കണ്ണ് കൊണ്ടു ചുറ്റും പരതി നോക്കി.   ഹോസ്പിറ്റൽ റൂം..   ഹോ ഇതു ഹോസ്പിറ്റൽ ആണല്ലോ.. സിറ്റിയിലെ പ്രശസ്ത സൂപ്പർ സ്പെഷ്യലിറ്റിഹോസ്പിറ്റലായ നിർമ്മലഹോസ്പിറ്റൽ..   അവൾ സോഫയിൽ നിന്ന് എണിറ്റു അടുത്ത് ഉള്ള ബെഡിലേക്ക് നോക്കി ഇരുപത്തിരണ്ടുവയസുള്ള മൂത്ത മോൻ വിഷ്ണു ട്രിപ്പ്‌ ഇട്ട കൈ നെഞ്ചിൽ വച്ചു സുഖമായി ഉറങ്ങുന്നു.   അവന് പനിയായി ഇന്ന് രാവിലെയാണ് ഇവിടെ അഡ്മിറ്റാക്കിയത്..   അവൾ എഴുന്നേറ്റു റൂമിന്റെ വാതിൽ തുറന്നു . പുറത്തു വിശാലമായ കോറിഡോറിൽ ആരുമില്ല. ആരാണ് മുട്ടിയത്. നഴ്‌സ് ആകുമോ ഇനിയിപ്പോൾ വാതിൽ തുറക്കാൻ വൈകിയത് കൊണ്ടു തിരിച്ചു പോയോ..   തിരിഞ്ഞു വാതിൽ അടക്കാതെ തന്നെ സോഫയിൽ വന്നു കിടന്നു. ഏതായാലും ഉറക്കം പോയി സമയം ഉച്ചകഴിഞ്ഞു മൂന്നര മണിയോടെ അടുക്കുന്നു. ഉച്ചയുറക്കമെന്നും…

Read More

ബാല്യകാലം.. ഏറ്റവും മനോഹരമായ ജീവിതകാലം.. തിരിച്ചു കിട്ടാത്ത ആ പഴയ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി ഓര്‍മ്മകള്‍ പുതുക്കണം. ഓര്‍മയുടെ താളുകള്‍ പിന്നിലേക്ക് മറിക്കുമ്പോള്‍ ആ പഴയ കുട്ടിക്കാലം മനസ്സില്‍ തെളിയുന്നു. അത് ഇവിടെ പങ്കു വെക്കുന്നു. മഴ തോര്‍ന്നു കഴിയുമ്പോള്‍ കൂട്ടുകാരുമൊത്ത് വെള്ളത്തില്‍ കളിയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ബാല്യം. അന്ന് ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു സ്കൂളിൽ പോകുന്നത്, പാടത്തിനു നടുവിൽ കൂടെ ആണ് പോകുക ഒരു കിലോമീറ്റർ ദൂരം പാടം ആണ് വെള്ളം തെറിപ്പിച്ചു കാറ്റത്ത് കുട പറപ്പിച്ചു ഒഴുകി മറിയുന്ന തോട്ടിൽ കടലാസ് തോണി ഇട്ട് ഒഴുക്കിനൊപ്പം വരമ്പത്തുകൂടെ ഓടി. ആരുടെ തോണി ആണ് ആദ്യം എത്തുക എന്നു നോക്കാനായി കൂടെ എല്ലാം മറന്നു ഒരു ഓട്ടമാണ് തോടിനു നടുവിൽ റോഡ് പോകുന്ന പാലം എത്തുമ്പോൾ തോണി എല്ലാം ഒന്നിച്ചു അപ്പുറം ഒരു വീഴ്ച ആണ് അതോടെ ഓട്ടം നില്കും പിന്നെ ചെളി തെറിപ്പിച്ചു കുത്തിമറിഞ്ഞു ആകെ നനഞ്ഞു ചെളിയും…

Read More

  പ്രശാന്തിയിലെ അടുക്കളയിൽ രാവിലെ തന്നെ മാളുമോൾ വഴക്കാണ്   “അമ്മേ എനിച്ചു വെറുംപാല് വേണ്ട ഓർലിക്‌സ് വേണം”   “അമ്മടെ പൊന്നു ചക്കരകുട്ടിയല്ലേ വൈകുന്നേരം വരുമ്പോളെക്ക് അമ്മ കൊണ്ടുവരാം ട്ടോ”   “അമ്മേ രണ്ടു ദിവസം ആയില്ലേ ഇങ്ങനെ പറയുന്നു ഇന്നലേം ഇങ്ങനെ പറഞ്ഞു അമ്മ വാങ്ങില്ല പറഞ്ഞു പറ്റിക്കുകയാ”   “അമ്മ ഇന്ന് എന്തായാലും കൊണ്ടു വരും ഉറപ്പ്”   സുജിത അവളെ ഒരുവിധം ആശ്വസിപ്പിച്ചു   “മോളെ മീനു എവിടെ”   “മീനുചേച്ചി കുളിക്ക്യാ”   രാവിലത്തേ തിരക്ക് പിടിച്ച പണികളിലാണ് സുജിത അവൾ ആലോചിച്ചു, എന്നാണ് ഈ കഷ്ടപ്പാട് ഒന്ന് തീരുക തനിക്കു കിട്ടുന്ന തുച്ഛമായ ശമ്പളം വേണം എല്ലാത്തിനും. ഗോപിയേട്ടൻ എന്നാണ് നന്നാവുക? ഒരുപാട് ആയി പ്രാർത്ഥിക്കുന്നു ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസ മുഴുവൻ കുടിച്ചു വന്ന പിന്നെ എങ്ങനെ കാര്യങ്ങൾ നടക്കും.. അവൾ അമ്മക്ക് കുളിക്കാൻ ഉള്ള വെള്ളം അടുപ്പിൽ വച്ചു കട്ടൻ…

Read More

അന്നും അടുക്കളയിൽ നിന്ന് ആയിശുമ്മയുടെ ഒച്ച പൊന്തിച്ചുള്ള സംസാരം കേട്ടാണ് ബഷീറുണർന്നത്.   ഇന്നും ഉമ്മയും മരുമോളും തമ്മിൽ വഴക്കാണ്.   പതിവുപോലെ തനിക്കുണരാനുള്ള അലാറം അടിച്ചിരിക്കുന്നു.   ബഷീർ തലവഴി പുതപ്പെടുത്തു മൂടിപുതച്ച്‌.ഒന്നുകൂടി ചുരുണ്ടു കൂടി കിടന്നു. ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ.   ആയിസുമ്മയുടെ ഒച്ച വീണ്ടും പൊന്തി.   “നിന്നോടല്ലെടി പറഞ്ഞത് കുറച്ചു ചായേന്റെ വെള്ളം അനത്തി തരാൻ. ഞാനെത്ര നേരായി ഇവിടെ വന്നിരിക്കണ് ”   “ഉമ്മാ. ഇങ്ങളിങ്ങനെ തൊള്ള തുറക്കാതെ. ദാ ഇപ്പോ ഉണ്ടാക്കി തരാന്ന് പറഞ്ഞില്ലേ ഞാന്.  എനിക്ക് പത്തു കയ്യൊന്നുല്ല്യ.  പോരാത്തതിന് മാസം തികഞ്ഞു നിൽക്കുവാ ഞാൻ, അതറിയില്ലെ ”   “ഓഹ്. ഇതൊക്കെ എന്ത്. നിന്റെ ഈ പ്രായത്തിൽ ഞാനും മൂന്നു പെറ്റതാ. ഒറ്റക്കാ വീട്ടിലെ എല്ലാ പണീം ചെയ്തേ.പെറുന്നെനു അന്നൂടി പത്തിരുപതു കൊട്ട വെള്ളം കോരിയിരുന്നു ”   “അതു ഉമ്മാടെ കാലം. അതല്ല. ഇപ്പൊ ഇങ്ങക്ക് എപ്പഴുങ്ങനെ പഴമ്പുരാണോം പറഞ്ഞോണ്ടിരുന്ന മതിലോ…

Read More