Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിർമ്മല ഹോസ്പിറ്റൽ റൂംനമ്പർ.221
അനുഭവം

നിർമ്മല ഹോസ്പിറ്റൽ റൂംനമ്പർ.221

By ഉമാ നാരായണൻApril 15, 2024Updated:April 15, 20243 Comments5 Mins Read93 Views
Bookmark Now
Please login to bookmark Close

No account yet? Register

ടക്ക്.. ടക്ക്.. ടക്ക്… വാതിലിൽ മുട്ട് കേട്ടാണ് നീലിമ കണ്ണു തുറന്നത് ഒരു നിമിഷം താൻ എവിടെ കിടക്കുന്നു എന്നൊർമ്മ കിട്ടിയില്ല കണ്ണ് കൊണ്ടു ചുറ്റും പരതി നോക്കി.

 

ഹോസ്പിറ്റൽ റൂം..

 

ഹോ ഇതു ഹോസ്പിറ്റൽ ആണല്ലോ.. സിറ്റിയിലെ പ്രശസ്ത സൂപ്പർ സ്പെഷ്യലിറ്റിഹോസ്പിറ്റലായ നിർമ്മലഹോസ്പിറ്റൽ..

 

അവൾ സോഫയിൽ നിന്ന് എണിറ്റു അടുത്ത് ഉള്ള ബെഡിലേക്ക് നോക്കി ഇരുപത്തിരണ്ടുവയസുള്ള മൂത്ത മോൻ വിഷ്ണു ട്രിപ്പ്‌ ഇട്ട കൈ നെഞ്ചിൽ വച്ചു സുഖമായി ഉറങ്ങുന്നു.

 

അവന് പനിയായി ഇന്ന് രാവിലെയാണ് ഇവിടെ അഡ്മിറ്റാക്കിയത്..

 

അവൾ എഴുന്നേറ്റു റൂമിന്റെ വാതിൽ തുറന്നു . പുറത്തു വിശാലമായ കോറിഡോറിൽ ആരുമില്ല. ആരാണ് മുട്ടിയത്. നഴ്‌സ് ആകുമോ ഇനിയിപ്പോൾ വാതിൽ തുറക്കാൻ വൈകിയത് കൊണ്ടു തിരിച്ചു പോയോ..

 

തിരിഞ്ഞു വാതിൽ അടക്കാതെ തന്നെ സോഫയിൽ വന്നു കിടന്നു. ഏതായാലും ഉറക്കം പോയി സമയം ഉച്ചകഴിഞ്ഞു മൂന്നര മണിയോടെ അടുക്കുന്നു. ഉച്ചയുറക്കമെന്നും വീട്ടിൽ പതിവായതിനാൽ ഹോസ്പിറ്റലിൽ എന്നോർക്കാതെ തന്നെ മയങ്ങിപോയി..

 

ആരാ മുട്ടിയത് എന്ന് ചിന്തിച്ചു കിടന്നു…

 

ഇരുന്നുറ്റി ഇരുപത്തി ഒന്ന് നമ്പർ റൂം ഹോസ്പിറ്റലിലെ ഇടനാഴിയുടെ ഒത്ത നടുവിൽ ആണ്. മുട്ടി കഴിഞ്ഞു അൽപ്പം തുറക്കാൻ വൈകിയാലും ആളു നടന്നു തിരിച്ചു പോയ പോകുന്ന ആളെ കാണാൻ കഴിയും അത്ര വലിയ ഇടനാഴി ആണ് അത്. എന്നിട്ട് ആരെയും പുറത്തു കണ്ടില്ലല്ലോ..

 

ഡ്യൂട്ടി നഴസ് ആകുമോ നഴ്സിങ് സ്റ്റേഷനിൽ ചോദിച്ചു നോക്കാം പിന്നെ എഴുന്നേറ്റു അടുത്തുള്ള നഴ്‌സിങ് സ്റ്റേഷനിലക്ക് നടന്നു

 

“സിസ്റ്റർ ഇരുന്നുറ്റി ഇരുപത്തി ഒന്ന് നമ്പർ റൂമിൽ വന്നിരുന്നോ വാതിലിൽ മുട്ടിയ പോലെ തോന്നി “

 

“ഞാൻ വന്നില്ലല്ലോ, എടി, ഗീതു നീ പോയിരുന്നോ അവിടെ “

 

അടുത്തുള്ള സിസ്റ്റർ ഗീതുവിനോട് ചോദിച്ചു.

 

“ഇല്ല ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ”

 

” ചിലപ്പോൾ ആരെങ്കിലും വന്നുകാണുമോ ആവോ? തുറക്കാഞ്ഞിട്ടു പോയിരിക്കും “

 

സിസ്റ്റർ അലക്ഷ്യമായി പറഞ്ഞു..

 

” റിലേറ്റിവ് ആരെങ്കിലും ആണെങ്കിൽ വിളിക്കും. ഇതു മുട്ട് കേട്ടയുടൻ തുറന്നു, ആരെയും കണ്ടില്ല “

 

അവൾ റൂമിലേക്കു തിരിച്ചു പോന്നു.. ഇനിയിപ്പോൾ അടുത്ത റൂമിൽ ആരെങ്കിലും വന്നത് റൂം മാറി മുട്ടിയോ ആവോ. അങ്ങനെ ചിന്തിച്ചു വീണ്ടും വാതിലിലേക്കു നോക്കി കിടന്നു വാതിലിനു അടുത്ത് തന്നെ ആണ് ബാത്ത്റൂം പെട്ടന്ന് അതിന്റ വാതിൽ പതിയെ ആടുന്ന പോലെ തോന്നി..

 

എണീറ്റു ബാത്‌റൂമിൽ പോയി നോക്കി അവിടെ ഒന്നും കണ്ടില്ല..ബാത്റൂം ഡോർ പുറത്തു നിന്ന് അടച്ചു വീണ്ടും വന്നു കിടന്നു ഇപ്പോൾ അവളുടെ കണ്ണുകൾ ബാത്‌റൂം വാതിലിൽ തന്നെയാണ്.

 

പിന്നെയും വാതിൽ പതിയേ ആടുന്ന പോലെ.. താൻ കുറ്റിയിട്ടില്ലേ പിന്നെ എങ്ങനെ ആടുന്നത്..

 

നോക്കുമ്പോൾ വാതിലിന്റ ഇളക്കം അനുസരിച്ചു കുറ്റി പതിയെ തുറക്കുന്ന പോലെ തോന്നി ഇതെന്താ ഇങ്ങനെ. കാറ്റ് കേറി ആകും ആശ്വസിച്ചു ഒന്നുടെ ഡോർ വലിച്ചു അടച്ചു കൊളുത്തി വന്നു കിടന്നു..

പട്ടപകൽ എന്തെന്ന വരാനാ. ഉള്ളിൽ വിചാരിച്ചു.

 

മോൻ വിഷ്ണു ആണെങ്കിൽ നല്ല ഉറക്കം..അപ്പൊ പുതിയ ചിന്ത അല്ല ഈ ബാത്‌റൂമിൽ എങ്ങനെ കാറ്റ് കേറും പുറത്തേക്ക് ഉള്ള വാതിൽ അടച്ചു കിടക്കുന്നു വെന്റിലേറ്ററും അടച്ചു കുറ്റി ഇട്ടിരിക്കുന്നു റൂമിൽ ഫാനിനു പകരം ഏ സി ആണ് പിന്നെ എങ്ങനെ വാതിൽ ആടുന്നു സംശയം മനസ്സിൽ ഉരുത്തിരിഞ്ഞു കൊണ്ടിരുന്നു.

 

അപ്പൊ വാതിൽ മുട്ടിയത് ബാത്‌റൂമിൽ നിന്ന് ആണോ ഉള്ളിൽ ചെറിയ ഒരു പേടി പോലെ തോന്നി ഇനിയിപ്പോൾ വല്ല പ്രേതം ആണോ..

 

ഏയ്‌ ഈ പ്രേതം ഒന്നും വിശ്വാസം ഇല്ലല്ലോ പണ്ടേ തനിക്കു പിന്നെ എന്താ അങ്ങനെ തോന്നാൻ ഉള്ളിൽ ചിരി പൊട്ടി…

 

ഉച്ചക്ക് പ്രേതം വരുമോ രാത്രി പന്ത്രണ്ടു മണിക്കല്ലേ വരുക.. ചിന്ത പലവഴിക്കായി ഹോസ്പിറ്റൽ അല്ലെ ഒരുപാട് പേര് മരിച്ച സഥലം ആണല്ലോ അപകടം ആത്മഹത്യാ അങ്ങനെ പലതരത്തിൽ മരണം ഒരുപാട് നടന്നിരിക്കുമല്ലോ.. അതു കൊണ്ട് ആത്മക്കളുടെ വാസസ്ഥലംആകില്ലേ..

ഇനിയിപ്പോ ഈ റൂമിൽ തന്നെ ആരൊക്കെ മരിച്ചു ആവോ…

 

ഇപ്പോൾ ചെറിയൊരു പേടി വരും പോലെ..കണ്ണുകൾ അതിൽ തന്നെ പതിപ്പിച്ചു കിടന്നു..

 

അപ്പൊ അതാ വീണ്ടും മുട്ടുന്നു ഇത്തവണ ശരിക്കു കേട്ടു മുട്ട് കേട്ടു മോനും ഉണർന്നു..

 

“അമ്മേ ആരോ വന്നു വാതിൽ തുറക്ക് “

 

“നോക്കട്ടെ “

 

വാതിൽ തുറന്നു അപ്പൊ നഴ്സ് ആണ്..

 

” ഒരു ഇൻജെക്ഷൻ ഉണ്ട് “

 

” ഉം വരൂ “

 

” ഇപ്പോൾ പനി ഉണ്ടോ “

 

” ഇല്ല “

 

അവർ ഇൻജെക്ഷൻ എടുത്തു പോയി കുറച്ചു കഴിഞ്ഞു മോൻ കരയുന്നത് കേട്ടു ചിന്തകൾ മുറിഞ്ഞു..

 

” അയ്യോ അമ്മേ വേഗം സിസ്റ്ററെ വിളിക്ക് ട്രിപ്പ്‌ട്യൂബിൽ കൂടെ ബ്ലഡ്‌ കേറുന്നു.. “

 

നോക്കുമ്പോൾ ട്യൂബിൽ മുഴുവൻ ബ്ലഡ്‌. നീലിമ വേഗം പോയി സിസ്റ്ററെ വിളിച്ചു കൊണ്ടുവന്നു

 

” ഇതെന്താ സിസ്റ്റർ ഇങ്ങനെ ട്രിപ്പ്‌ കേറുമ്പോൾ ബ്ലഡ്‌ പുറത്തു വരുന്നേ “

 

സിസ്റ്റർമാർ മുഖത്തോടു മുഖം നോക്കി ചോദിച്ചു. അവർക്ക് ഒന്നും മനസിലായില്ല വേഗം ട്രിപ്പ് നിർത്തി ട്യൂബ് അഴിച്ചു എടുത്തു കുറച്ചു ബ്ലഡ്‌ നിലത്തു പോയി സിറഞ്ചു അടപ്പ് കൊണ്ടു അടച്ചു വെച്ചു..

 

“എന്ത് പറ്റി സിസ്റ്റർ “

 

“അറിയില്ല കൈ ഇളകിയോ ആവോ ട്യൂബ് വേറെ കൊണ്ടു വരാം “

 

മോനാണെങ്കിൽ ആകെ പേടിച്ചു ഇരിക്കുന്നു.

 

” എന്താ അമ്മേ സംഭവം. “

 

” നീ കൈ തട്ടിയോ അറിയാതെ ചിലപ്പോൾ അതാവും “

 

“ഇല്ല അമ്മേ മയക്കത്തിൽ പെട്ടന്ന് കൈയിൽ വല്ലാത്ത വേദന തോന്നി. ആരോ സിറഞ്ചു വലിച്ചു ഊരി എടുക്കും പോലെ നോക്കുമ്പോൾ ട്യൂബിൽ ബ്ലഡ്‌ “

 

” സാരമില്ല മോൻ ഉറങ്ങിക്കോ “.

 

എന്തോ ഒരു വല്ലായ്മ ഈ റൂമിൽ എന്തെകിലും പ്രശ്നം ഉണ്ടോ ദൈവമേ…

 

വീണ്ടൂം ആരോ വാതില്‍ പതിയെ തുറക്കുന്നു. ഉള്ളില്‍ വീണ്ടും വല്ലാണ്ട് പേടി തോന്നി. ആരാവും..പെട്ടന്ന്…. തുറന്ന വാതിലിലൂടെ.. എന്തോ ഒരു നിഴൽ പോയപോലെ പോകുന്നതായി തോന്നി..

 

ഏയ്‌ ഇങ്ങനെ ഓരോന്ന് വിചാരിച്ചു. ഉപബോധമനസിലെ വിചാരമാകും..

 

വൈകുന്നേരം ചെറിയ മോൻ വിശാൽ റൂമിൽ കിടന്നുകൊളളാം എന്ന് പറഞ്ഞതു കൊണ്ടു നീലിമ വിട്ടിൽ പോയി. വീട്ടിൽ അമ്മ തന്നെ ഉള്ളു. നീലിമയുടെ ഭർത്താവ് വിദേശത്താണ്…

 

പിറ്റേന്ന് നീലിമ അതിരാവിലെ തന്നെ ഭക്ഷണവുമായി വീണ്ടും ഹോസ്പിറ്റലിൽ എത്തി. മൂന്നാമത്തെ നിലയിൽ ആണ് റൂം..

 

റൂം അടഞ്ഞു കിടക്കുന്നു വാതിൽ മുട്ടി ആരും തുറക്കുന്നില്ല ഇതെന്താ വിശാലും വിഷ്ണുവും എവിടെ പോയി അവൾ വീണ്ടും മുട്ടി.. മുട്ട് കേട്ടു നഴ്സ് വന്നു അവർ ആ റൂം മാറി ഇപ്പോൾ താഴെ നിലയിൽ നൂറ്റി ഇരുപതിൽ ആണ്..

 

അവൾ വേഗം താഴെ എത്തി..

 

“എന്താ വിശാലേ റൂം മാറിയേ രാത്രി എന്തെകിലും പ്രശ്നം ഉണ്ടായോ “

 

” അമ്മേ രാത്രി പിന്നെയും ട്രിപ്പ്‌ ഇളകി ബ്ലഡ്‌ പോയി പെട്ടന്ന് നഴ്സ് വന്നത് കൊണ്ടു പ്രശ്നം ഉണ്ടയില്ലാ”

 

“എന്നിട്ട് എന്താ രാത്രി ഫോൺ വിളിക്കാത്തെ “

 

“അതെങ്ങനെ അമ്മേ രാത്രി ഇടിയും മഴയും ആയിരുന്നു ആ സമയത്തു ഫോണിൽ റേഞ്ചു കൂടി പോയി “

 

” എന്നിട്ട് എന്താ ഉണ്ടായേ “

 

“പിന്നെ ആ സമയത്തു ആരോ റൂമിൽ നടക്കുന്ന പോലെ തോന്നി എന്തോ ആ റൂമിന് പ്രശ്നം ഉണ്ട് “

 

അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു..

 

” എന്ത് പ്രശ്നം “

 

“അമ്മേ രാത്രി ഡ്യൂട്ടിയിൽ ഉള്ള നഴ്‌സ് പറയുവാ, ആ റൂമിൽ ഒരു അഞ്ജു എന്നൊരു പെണ്ണ് ആത്മഹത്യാ ചെയ്തിട്ടുണ്ട് എന്ന് “

 

” ങ്ങേ വെറുതെ പറയുവായിരിക്കും “

 

“അല്ല അമ്മേ സത്യം ആണെന്ന. പക്ഷെ ഇതുവരെ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. പിന്നെ ഇതു ആദ്യം ആണെത്രേ! അവൾ ആദ്യം ആത്മഹത്യ ചെയ്യാൻ നോക്കി അതു പരാജയപെട്ടാണ് ഹോസ്പിറ്റലിൽ അഡിമിറ്റ് ആയതു. അന്ന് രാത്രി തന്നെ ട്രിപ്പ്‌ വലിച്ചു ഊരി ഇട്ടു കിടന്നു ബ്ലഡ്‌ പോയി ആണെത്രേ മരിച്ചത്..

 

” അവൾ വിഷ്ണു എന്നൊരു ആളുമായി പ്രണയം ആയിരുന്നത്രെ! ഇവന്റെ പേരും വിഷ്ണു എന്നല്ലേ അമ്മേ “

 

അതു കേട്ടു നീലിമക്ക് തല ചുറ്റും പോലെ തോന്നി ദൈവമേ അപ്പോൾ സത്യത്തിൽ അതാണോ പ്രശ്നം ഈ പ്രേതം എന്നൊക്കെ ഉണ്ടോ ദേവ്യേ…

 

എന്നാലും എന്റെ വിശ്വാസം ഇല്ലെന്നു തന്നെ എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ.. അവൾ പതിയെ കണ്ണടച്ചു ഇന്നലെ ഉച്ചക്ക് വാതിലിൽ മുട്ടിയ സംഭവങ്ങൾ വീണ്ടും ഓർത്തു .

 

പിന്നീടുള്ള ദിവസങ്ങൾ ഒന്നുറങ്ങാൻ പോലും കഴിയാതെ അസുഖം മാറി ഡിസ്ചാർജ് ചെയ്യുന്നത് വരെ വിഷ്ണുവിന് കാവലായി നീലിമ ഉറങ്ങാതെ കണ്ണുമിഴിച്ചു  ഇരുന്നു

ഇതൊക്കെ അന്ധവിശ്വാസമോ എന്ന് തിരിച്ചറിയാനാവാതെ ഹോസ്പിറ്റലിൽ തന്നെ നിന്നു..

(എന്റെ അനുഭവം ഞാനും എന്റെ മക്കളുമാണ് കഥാപാത്രങ്ങൾ എന്റെ പേര് മാത്രം നീലിമ എന്നിട്ടു  )

Uma S Narayanan

#അന്ധവിശ്വാസം

Post Views: 28
2
ഉമാ നാരായണൻ
  • Website

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു ഞാൻ പാലക്കാട്‌ ജില്ലാ പട്ടാമ്പി സ്വദേശി ആണ് ഞാൻ കവിതകളിൽ കൂടി ആയിരുന്നു ഓൺലൈൻ എഴുത്ത് ലോകത്തേക്ക് പ്രവേശനം പിന്നെ ചെറുകഥകളും നോവലും എഴുതി ഫേസ്ബുക്കിലെ ഏറ്റവും വലിയ സാഹിത്യകൂട്ടായ്മയായ എന്റെ തൂലികയിൽ.അഡ്മിൻ പാനലിൽ അംഗമായി തുടരുന്നു എന്റെ തൂലികയുടെ ബുക്കായ തൂലികതുള്ളികളിൽ ആദ്യമായി അച്ചടി മഷിപുരണ്ട രചനക്കൊപ്പം കവിതക്ക് മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു അടുത്തതായി എന്റെ രചനകൾ അടങ്ങിയ കഥാ സമാഹാരം മൈഥിലി എന്ന പേരിൽ പ്രസിദ്ധികരിച്ചു രണ്ടാമത്തെ ബുക്ക്‌ ആയി കവിത സമാഹാരം "നിയെന്നെ പ്രണയചെമ്പകം.." മൂന്നാമത്തെ ബുക്ക്‌ "പ്രണയസുഗന്ധികൾ "എന്ന രണ്ടു നോവലും പ്രസിദ്ധികരിച്ചു..

3 Comments

  1. മിനി സുന്ദരേശൻ on June 15, 2025 2:21 AM

    വല്ലാത്ത അനുഭവം തന്നെ😟

    Reply
    • Shreeja R on June 17, 2025 7:42 AM

      👍

      Reply
  2. Joyce on June 13, 2025 11:20 PM

    നല്ല രചന. ഒരു Thriller പോലെ വായിച്ചു പോയി. എന്നാലും എന്തു ശബ്ദമാകും കേട്ടത്?🤔

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.