പ്രിയപ്പെട്ടവന്,
പ്രിയനേ, എന്റെ പ്രണയമേ,
നിനക്ക് എന്നെ ഓർമ്മയുണ്ടോ?
ഉണ്ടാകും, മറക്കാൻ വഴി ഇല്ലല്ലോ. അങ്ങനെ അല്ലെ ഞാൻ പ്രണയിച്ചത് നിന്നെ.
ഇങ്ങനെ ഒരു കത്ത് നീ പ്രതീക്ഷിച്ചു കാണില്ല, പക്ഷെ നിനക്കായ് വേണ്ടിയല്ലാതെ ഞാൻ ആർക്കു എഴുതും എന്റെ പ്രണയചിന്തകൾ..
എന്റെ പ്രണയം പൂർണ്ണതയിൽ എത്തിയത് നീ എന്നെ തേടി എത്തിയപ്പോളായിരുന്നു നോക്കു നമ്മുടെ സ്വപ്നങ്ങൾക്ക് നിന്റെ ഓർമ്മകളിൽ നിറങ്ങളില്ലേയെന്ന്
വൃന്ദാവനത്തിലെ കണ്ണന്റെ മയിൽപീലിവർണ്ണമായി നീ എന്റെ മുന്നിൽ നിറഞ്ഞു നിൽക്കുക യാണ്..
നിന്റെ താടി രോമങ്ങൾ നിറഞ്ഞ മുഖത്തെ കണ്ണുകളിലെ തിളക്കം എന്റെ മനസിൽ നിറഞ്ഞ് കവിഞ്ഞു നില്കുന്നു എന്നത് നിനക്ക് അറിയുമോ നമ്മുടെ ഉപാധികളില്ലാത്ത പ്രണയം മഹത്തരമാണല്ലോ മഞ്ഞുതുള്ളികള്‍ പോലെ നിര്‍മ്മലമായ എന്റെ ഹൃദയം നിറഞ്ഞ പ്രണയത്തെ നിന്റെ കവിളിൽ നനുത്ത ചുംബനങ്ങളോടെ നിനക്കായ് ഞാന്‍ സമര്‍പ്പിച്ചത് ഓർമ്മയുണ്ടോ..
പകരം ഒരു ചെറുപുഞ്ചിരി പോലും സമ്മാനിച്ചില്ലെങ്കിലും നിന്നെ ഞാന്‍ ജീവിതം മുഴുവനും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു
എന്‍റെ ഇഷ്ടങ്ങളെല്ലാം നിന്‍റെയും ഇഷ്ടം ആണെന്ന് എനിക്കറിയാം. എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ നീ വരില്ലേ പ്രണയിക്കുകയാണ് ഞാൻ നിന്നെ ഇന്നും..
നിന്നോടുള്ള എന്‍റെ പ്രണയം നിസ്വാര്‍ത്ഥമായിരിക്കും. നിന്‍റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഞാന്‍ ഒരിക്കലും തടസമാവില്ല.
ഒന്നും പ്രതീക്ഷിക്കാതെ ഞാന്‍ നല്‍കുന്ന ഈ സ്നേഹത്തിനെ ആളുകള്‍ പരിഹസിച്ചേക്കാം. വിവാഹം എന്ന വ്യവസ്ത്ഥിതിക്ക് ഈ പ്രണയത്തില്‍ പ്രാധാന്യമേയില്ല.എന്നും എന്റെ കണ്ണനായി ഇരിക്കുവാനാണ് എനിക്കിഷ്ടം ഞാൻ നിന്റെ രാധയും..മനസോളാത്തിന്റെ ആഴങ്ങളിൽ നിന്നെ ഞാന്‍ അത്രയേറെ പ്രണയിക്കുന്നു,
ചാരക്കണ്ണാൽ പ്രണയാതുരമായ
നയനമനോഹര മുഖം ദശപുഷ്പങ്ങളായി
കണ്ണിനു കുളിരായ് വിരിയുമ്പോള്‍ ഞാനാ തണലില്‍ പരിഭവങ്ങള്‍ മറന്ന് മോഹനിലാവിന്‍ കുളിരില്‍
കൊതിച്ചു പോവുകയാണ് ഒരു മാത്രയെങ്കിലും .ഹൃദയത്തിന്‍ സ്പന്ദനമായി നിന്നിലൊന്നലിയാന്‍..
എന്‍റെ മനസില്‍ നിനക്കായി ഒരു ശ്രീകോവില്‍ ഞാന്‍ തുറന്നുവയ്ക്കും.
നിന്‍റെ മിഴികളില്‍ ചേക്കേറിയെത്തിയ എന്നോടുള്ള പ്രണയത്തെ എനിക്ക് കാണാതിരിക്കാനാവുന്നില്ല..
എത്രകാലം നീയൊളിച്ചിരിക്കും വരിക നീ ചാരത്തു സ്വപ്‌നങ്ങള്‍ കൊണ്ടൊരു കൂടുകൂട്ടാന്‍ പ്രിയനേ.
പ്രണയത്തിന്റെ, ലഹരിയുടെ
മുന്തിരിത്തോപ്പുകളില്‍
മധുപാത്രം കൈയെത്തിപ്പിടിക്കുമ്പോള്‍
മധുമൊഴിയുടെ പ്രണയരസത്തില്‍..
എന്റെ ദേവാ.. എന്തിനായ് വൈകുന്നു,
രാത്രിയുടെ രാഗാര്‍ദ്രഭാവത്തില്‍
മഞ്ഞിന്‍മറ നീക്കി മെയ്യ് ചൂട് പകരുവാന്‍ കന്മദഗന്ധത്തിലിണ ചേര്‍ന്ന്‍ മയങ്ങുവാന്‍ വരുകില്ലേ നീ..
ഉപാധികളില്ലാത്ത പ്രണയത്തിന് നിര്‍വചനം നല്‍കാന്‍ നിനക്കവുമോ? എങ്കില്‍ വസന്തത്തിനായ് കാത്തിരിക്കുന്നത് പ്രണയത്തിന്റെ ഒരു യുഗം തന്നെയാകുന്നു. നിന്റെ പ്രണയം വിഴിഞ്ഞ വിരല്‍ തുമ്പിലെ തലോടലിനായ് ഞാന്‍ വരും ഒരിക്കൽ നിന്നെയുണര്‍ത്താന്‍ എന്റെ പ്രിയനേ.
Uma s narayanan
#എന്റെ രചന
Koottaksharangal


5 Comments
നല്ല രചന👍❤️
പ്രണയാർദ്രമായ മനസ്സാണ് എപ്പോഴും സന്തോഷം തരുന്നത്❤️🌷
എഴുത്തിഷ്ടപ്പെട്ടു👌❤️
സന്തോഷം ❤️
മനോഹരം
സന്തോഷം നിഷി ❤️