Author: ഉമാ നാരായണൻ

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു ഞാൻ പാലക്കാട്‌ ജില്ലാ പട്ടാമ്പി സ്വദേശി ആണ് ഞാൻ കവിതകളിൽ കൂടി ആയിരുന്നു ഓൺലൈൻ എഴുത്ത് ലോകത്തേക്ക് പ്രവേശനം പിന്നെ ചെറുകഥകളും നോവലും എഴുതി ഫേസ്ബുക്കിലെ ഏറ്റവും വലിയ സാഹിത്യകൂട്ടായ്മയായ എന്റെ തൂലികയിൽ.അഡ്മിൻ പാനലിൽ അംഗമായി തുടരുന്നു എന്റെ തൂലികയുടെ ബുക്കായ തൂലികതുള്ളികളിൽ ആദ്യമായി അച്ചടി മഷിപുരണ്ട രചനക്കൊപ്പം കവിതക്ക് മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു അടുത്തതായി എന്റെ രചനകൾ അടങ്ങിയ കഥാ സമാഹാരം മൈഥിലി എന്ന പേരിൽ പ്രസിദ്ധികരിച്ചു രണ്ടാമത്തെ ബുക്ക്‌ ആയി കവിത സമാഹാരം "നിയെന്നെ പ്രണയചെമ്പകം.." മൂന്നാമത്തെ ബുക്ക്‌ "പ്രണയസുഗന്ധികൾ "എന്ന രണ്ടു നോവലും പ്രസിദ്ധികരിച്ചു..

വിജയവാഡ നിന്നു കക്കിനടയിലേക്കുള്ള യാത്രയിലാണ് അഭി എന്ന അഭിജിത് നായർ.. താഴെ ഉള്ള ബർത്തിൽ പാതി മയക്കത്തിൽ കിടന്നു ട്രെയിൻ ഏതോ ഏതോ സ്റ്റേഷനിൽ ചൂളം വിളിച്ചു നിന്നതു അവനറിഞ്ഞു. പിന്നെ കേറാനും ഇറങ്ങാനുമുള്ള ബഹളം അതിനിടയിൽ ഉറക്കം നഷ്ടപ്പെട്ട അവൻ വീണ്ടും കണ്ണുകൾ മുറുക്കി അടച്ചു കിടന്നു ആളുകളുടെ കലപില ശബ്ദത്തിനിടയിലാണ്… “സാറേ സാറേ.. കണ്ണുകൾ വലിച്ചു തുറന്നു നോക്കി മുന്നിൽ എട്ട് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി കുട്ടയിൽ പേരക്കയുമായി നില്കുന്നു. “എന്താ..” കണ്ണുകൾ കൊണ്ടു അവൻ ആംഗ്യം കാണിച്ചു.. “നല്ല പേരക്കയാണ് ആറു എണ്ണത്തിന് പതിനഞ്ചു രൂപ ഉള്ളു എടുക്കട്ടേ സാറേ ” ട്രെയിനിന്റെ കുലുക്കം അനുസരിച്ചുള്ള തളത്തിനൊത്തു ഒന്ന് മയങ്ങിയതാണ് അപ്പോഴാണ് സർ വിളി.. ഉറക്കം പോയ ദേഷ്യം കാരണം തന്നെ വേണ്ട എന്നുതന്നെ കൈകൊണ്ടു കാണിച്ചു “സർ പ്ലീസ് പതിനഞ്ചു രൂപ ഉള്ളു പ്ലീസ് സർ ” അവൾ വിടാൻ ഭാവമില്ല “വേണ്ട പറഞ്ഞില്ലേ.…

Read More

ഫിബ്രവരി പതിനാല് വാലെന്റൈസ് ഡേ, ലോകപ്രശസ്‌ത പ്രണയദിനം. പ്രണയിക്കുന്നവരുടെ, പ്രണയിച്ചു കൊണ്ടു ഇരിക്കുന്നവരുടെ, പ്രണയിക്കാൻ പോകുന്നവരുടെ പ്രണയത്തിൽ കുതിർന്ന പ്രണയദിനം… അവൻ രാവിലെ എണീറ്റപ്പോൾ തന്നെ കാമുകിമാരുടെ മെസ്സേജ് കൊണ്ട്  ഇൻബൊക്സ് നിറഞ്ഞിരിക്കുന്നു. മറുപടിയായി  ഫോണിൽ കൂടി കാമുകിമാർക്ക് ചുംബനങ്ങൾ  കൊടുത്തും വാങ്ങിയും അവൻ  മാറിമാറി മെസ്സേജ് ഇട്ടു കൊണ്ടിരിരുന്നു. അവനൊരുപാട് കാമുകിമാർ ഉണ്ടായിരുന്നു, അഭിനവകൃഷ്ണൻ. അവനിടയിൽ രാധയും മേരിയും ആയിഷയും ഉണ്ടായിരുന്നു.. ആയിഷക്കു ഉമ്മ  കൊടുത്തപ്പോൾ, അപ്പുറം മേരി അവനുള്ള ഉമ്മകൾ ടൈപ് ചെയ്യുകയാണ്. അതിനിടയിൽ രാധയുടെ പ്രണയമൊഴുകും വരികൾ അവനെ തേടിയെത്തി  പെട്ടന്ന് അവന്റെ വാട്സാപ്പ്ൽ മിസ് കൾ അടിച്ചു. ഭാര്യയാണ്.. അവനെ മാത്രം സ്‌നേഹിക്കാൻ അറിയുന്ന തനി നാട്ടിൻപുറത്തുകാരി പെണ്ണ്…. “ചേട്ടാ, സ്‌നേഹത്തോടെ പ്രണയ ആശംസകൾ ” അവനതിനു മറുപടി ആയി ഒരു പ്രണയത്തിന്റെ പോസ്റ്റ്ർ ഗൂഗിൾ നിന്ന് എടുത്തു അയച്ചു.. “ചേട്ടാ, എന്താ മിണ്ടാതെ ” “തിരക്ക് ആണ് ഇപ്പോൾ ” എണിറ്റു ഉള്ളു ഞാൻ…

Read More

അരുന്ധതി മേനോൻ പതിയെ ഉറക്കത്തിൽ നിന്നുണർന്നു. സമയം വൈകുന്നേരം ആറുമണിയാവുന്നേയുള്ളു.   വണ്ടിയുടെ കുലുക്കം നിന്നു. ആളുകളുടെ ശബ്ദം. ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയ ബഹളമാണ്. ആളുകൾ കൂട്ടത്തോടെ അകത്തേയ്ക്ക് കയറി സീറ്റുകൾ പിടിച്ചു കൊണ്ടിരുന്നു.   പുറത്ത് നോക്കുമ്പോൾ കണ്ടു. മംഗലാപുരം സ്റ്റേഷനാണ്.   മൂകാംബിക ദർശനത്തിന് പോയിവരുന്ന തിരക്കാണ് സ്റ്റേഷനിൽ കൂടുതൽ.    ഒന്നും ശ്രദ്ധിക്കാതെ സാരി തലപ്പ് ഒന്നുകൂടി വലിച്ചു പുതച്ചു വീണ്ടും സൈഡ് സീറ്റിലേക്ക് ചാരി മയക്കത്തിലേക്ക്‌ വീഴാനായി തിരിഞ്ഞു.   ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല. ചെറിയ കുട്ടികളുടെ കലപില ശബ്ദം ട്രെയിനിന്റെ ചൂളം വിളിയിൽ അലിഞ്ഞു.   മുന്നിലുള്ള സീറ്റിൽ ഒരു കുടുംബം ഇരിക്കുന്നു.   തന്റെ അടുത്തിരിയ്ക്കാനാരാണ് വരികയെന്നറിയില്ല.    അങ്ങിനെയോരോന്നാലോചിച്ചു കണ്ണടച്ചിരുന്നു..   എല്ലാ മൂന്നു മാസം കൂടുമ്പോഴും നാട്ടിലേക്കൊരു യാത്ര പതിവാണ്.    നാട്ടിലെ തങ്ങളുടെ വീട്. തൊട്ടടുത്തുള്ള ഒരാളെ നോക്കാനേൽപ്പിച്ച്‌ മകന്റെ കൂടെ മുംബൈ ചേക്കേറിയതാണ്.. അരുന്ധതി. അമ്മ നാട്ടിൽ തനിയെ താമസിക്കരുതെന്ന മകന്റെ നിർബന്ധം…

Read More

ദേവൂ… അവളിതു വരെ സ്കൂൾ വിട്ടു വന്നില്ലല്ലോ. ”   ഉമ്മറത്തെ ചാരുകസാരയിൽ ഇരുന്നു കേശവനുണ്ണി അകത്തേക്കു നീട്ടി വിളിച്ചു   “ഇല്ല കേശുവേട്ട അവൾ വരാൻ സമയം ആവുന്നല്ലേ ഉള്ളു ”   “അവളൊന്നു വരാൻ വൈകിയാ മനസിൽ തീയാണ്”   പറഞ്ഞു എടുത്തതും പടിക്കൽ സ്കൂട്ടിയുടെ ശബ്‌ദം എത്തി. കാർത്തു വണ്ടി മുറ്റത്തു നിർത്തി ഇറങ്ങി. അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആണവൾ   “ദേവൂ, അവളു വന്നു. എന്റെ കാത്തുട്ടിക്ക് നൂറായുസ്സാ ”   കേശവനുണ്ണി ചാരുകസാരയിൽ തപ്പി തടഞ്ഞു എണീച്ചു മുറ്റത്തേക്കിറങ്ങി കൂടെ ദേവൂവമ്മയും. അതു കണ്ടു കാർത്തു ഹെൽമെറ്റ്‌ ഊരി അവരുടെ അടുത്ത് വന്നു.   “എങ്ങോട്ടാ കിളവിയും കിളവനും തപ്പിതടഞ്ഞു ഞാൻ അങ്ങോട്ട്‌ വരില്ലേ ”   “ന്റെ കാത്തുട്ടി പോയ പിന്നെ വൈകുന്നേരം വരണവരെ കേശുവേട്ടൻ ഒരേ ഇരിപ്പ് ആണ് ഉമ്മറത്തു ”   “എന്റെ മുത്തശ്ശാ ഞാൻ ജോലിക്ക് അല്ലെ പോണേ,…

Read More

വിയ്യൂർ ജയിലിന്റെ ഗെയിറ്റിനു പുറത്ത് ഗാഥയെയും കാത്തു നിൽക്കുകയാണ് അരുൺ.. അല്പം കഴിഞ്ഞപ്പോൾ പാറിപറക്കുന്ന മുടി ഒതുക്കി വച്ചു ഒരു പ്ലാസ്റ്റിക്ക് കവറും പിടിച്ചു ഗാഥ ഇറങ്ങി വന്നു. അവളെ കണ്ടു അരുണൊന്നു പുഞ്ചിരിച്ചു, പതിയെ അവളും ചിരിച്ചു. “വാ പോകാമല്ലേ. ” “പോകാം..” അരുൺ വന്ന ഓട്ടോ അവരെ കാത്തു കിടക്കുന്നുണ്ട്. അവർ അതിൽ കയറി. “റെയിൽവേ സ്റ്റേഷൻ ‘” അരുൺ പറഞ്ഞു. തൃശ്ശൂർ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിനിൽ അവർ കയറി.. ട്രെയിനിന്റ കുലുക്കത്തിനു അനുസരിച്ചു ബർത്തിൽ അരുണിന്റെ മടിയിൽ തല വച്ചു ഒട്ടൊരു പകപ്പോടെ ചുരുണ്ടു കിടക്കുകയാണ് ഗാഥ…. ഇങ്ങനെ ഒരു യാത്ര ഒട്ടും പ്രതീക്ഷിച്ചതല്ല. അവളുടെ ഓർമ്മകൾ തനിന്ന് എത്തിയ വഴികളിലൂടെ നീങ്ങി. എന്ത് സന്തോഷമായിരുന്നു തന്റെ കുട്ടികാലത്തെ ജീവിതം, പെട്ടന്നാണ് എല്ലാം അസ്തമിച്ചത്. അമ്മയും അച്ഛനും ഒത്തു സന്തോഷം നിറഞ്ഞ ജീവിതത്തിൽ കരിനിഴൽ വീണത്. ലോറി ഡ്രൈവറായ രാഘവനെന്ന അച്ഛനെ പ്രണയിച്ചു ഇറങ്ങി പോന്നതാണ് തന്റെ…

Read More

കണ്ണൂർ സെൻട്രൽജയിലിൽ പുലർച്ചെ അഞ്ചുമണിയുടെ സൈറൺ മുഴങ്ങി വാർഡന്റെ പതിവ് സന്ദർശനം ഓരോ റൂമിനു മുന്നിലും തുടങ്ങി.    തടവുകാർ പ്രഭാതകൃത്യങ്ങളിലെക്കു തിരഞ്ഞു നൂറ്റിപത്താം റൂമിൽ മാത്രം അനക്കമില്ല അതു രോഹിണിയുടെ റൂമാണ്. വാർഡൻ വന്നു അഴിയിൽ രണ്ടു തവണ തട്ടി.    “സൈറൺ മുഴങ്ങിയത് കേട്ടില്ലേ രോഹിണി. എന്തെടുക്കുവാ പള്ളിയുറക്കം കഴിഞ്ഞില്ലേ ”   അവളോർത്തു പള്ളിയുറക്കം ഉറങ്ങാൻ മാത്രം രാത്രി താൻ ഉറങ്ങാറുണ്ടോ ഉറക്കം നഷ്ടമായി വർഷങ്ങൾ കഴിഞ്ഞു.    രോഹിണി മുകളിലെ ഭിത്തിയിൽ കണ്ണുറപ്പിച്ചു കിടക്കുകയാണ് ഇവിടെ എത്തി പന്ത്രണ്ട് വർഷം ആയി. പന്ത്രണ്ടു വർഷം ഇത്ര വേഗം പോയി തന്റെ സ്വപ്നങ്ങൾ നഷ്ടമായിട്ട്. കോടതി വിധിച്ച ജീവപരന്ത്യകാലളവ് അവളുടെ ആ ഓർമ്മകൾ പിന്നിലേക്ക് കൊണ്ടു പോയി. അന്നത്തെ ആ ദിവസം.    വലിയൊരു സ്കൂൾ അതിലെ ക്ലാസ്സ്‌ റൂമിൽ രോഹിണി ക്ലാസ്സ്‌ എടുക്കുകയാണ് കുട്ടികൾ എല്ലാം അവളെ നോക്കി ഇരിക്കുന്നു.    “എടി രോഹിണി എണീക്ക്…

Read More

മാളൂട്ടിയെ ഉറക്കി കിടത്തി ആഷ വിപിന്റെ അടുത്ത് വന്നു കിടന്നു, കയ്യെടുത്തു അവന്റ നെഞ്ചിൽ വച്ചു.  “ഡീ, ഒന്നുകിൽ നീ കുറച്ചങ്ങു നീങ്ങി കിടക്ക്, അല്ലങ്കിൽ താഴെ കൊച്ചിന്റെ കൂടെത്തന്നെ കിടക്ക്, എന്നെ തൊടരുത് ”  “അതെന്താ വിപിനേട്ടാ, ഞാൻ ദേഹത്ത് തൊട്ടാൽ, എനിക്കെന്താ അയിത്തം ആണോ?”  ആഷ ഒന്നുകൂടെ അവനോട് ചേർന്നു കിടന്നു.  “ഡീ, നിന്നോടല്ലെ പറഞ്ഞത് എന്നെ തൊടരുതെന്ന്, നീ തൊടുന്നതേ എനിക്കിപ്പോ അറപ്പാണ് ”  “എന്തൊക്കെയാണേട്ടാ ഈ പറയുന്നത്, പ്രസവിച്ചു വന്നത് മുതൽ എന്താ ഏട്ടന് എന്നോടിത്ര അകൽച്ച ”  “എനിക്ക് കാണണ്ട നിന്റെ ശരീരം, തടിച്ചു ചീർത്തു വയറിൽ വര വീണു വൃത്തികെട്ട ദേഹം, സാധാരണ ഒന്ന് പ്രസവിച്ചാൽ പെണ്ണിങ്ങനെ തള്ളച്ചിയായി പോകുമോ?”  “ഏട്ടാ, ഞാൻ പ്രസവിച്ച് അഞ്ചു മാസമല്ലേ ആയുള്ളൂ, പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾ തടിക്കണം എന്നാണ്‌ പലരും പറയുക ”  “നീയാ, രമേശാന്റെ ഭാര്യയെ നോക്ക്, രണ്ടു കുട്ടികളായിട്ടും മെലിഞ്ഞു സുന്ദരിയാണിപ്പോളുമവൾ”  “അതു പോലെ എല്ലാരുമായിക്കൊള്ളണമെന്നുണ്ടോ ഏട്ടാ” “എനിക്കതൊന്നും അറിയേണ്ട…

Read More

കലക്ടറേറ്റിന്റെ മുറ്റത്തു നിന്ന് കയറി വിയർത്തു കിതച്ചു  വരാന്തയിൽ  കണ്ട  നിരത്തി ഇട്ട കസേരയിൽ  ഒന്നിൽ കൃഷ്ണനുണ്ണി ഇരുന്നു കൊണ്ടു അടുത്തിരിക്കുന്ന ആളോട്  ചോദിച്ചു  “മാഡം ഉണ്ടോ കുട്ട്യേ ”  “ഇല്ലല്ലോ വന്നിട്ടില്ല ”  “മാഡം എപ്പോളാ വരുക  കുട്ട്യേ ”  “മാഡം വരാൻ ഇനിയും അരമണിക്കൂർ ആകുമെന്ന കേട്ടത് അല്ല അമ്മാവൻ എവിടെന്നാ..”  “കുറച്ചു ദൂരെ നിന്ന മാഡത്തിനെ ഒന്ന് കാണണം കാണാൻ പറ്റുമോ ആവോ? രാവിലെ പുറപ്പെട്ടതാ  കളക്ടറേറ്റിൽ എത്താൻ വളരെ ബുദ്ധിമുട്ടി.. വഴിയൊട്ടു നിശ്ചയമില്ല. ”  “കാണാൻ പറ്റും വരുന്നവരെ ആരെയും കാണാൻ പറ്റാതെ മടക്കി  അയക്കില്ല അതാണ്  സ്‌നേഹ കൃഷ്ണൻ ഐ എ എസ് . ”  ഉത്സാഹത്തോടെ അയാൾ പറഞ്ഞു. പിന്നേ  ആളൊന്നു കൃഷ്ണനുണ്ണിയെ നോക്കി..   ചുക്കി ചുളിഞ്ഞ കൈകൊണ്ടു കൈയിൽ ഇരിക്കുന്ന കവർ അടുക്കി പിടിച്ചു  ഇരുന്നു.. പ്രായത്തിന്റെ ആധിക്യവും ദൈന്യതയാർന്ന മുഖവും. ഒരു പാവം. മനുഷ്യൻ..   “എന്താ അമ്മാവാ  കാര്യം “…

Read More

“ഇന്ദു  ചായ ആയില്ലേ നീ എന്താ ആലോചന രാവിലെ തന്നെ ” അടുക്കളയിലേക്ക് ചായക്കായി വന്ന അഭി ഇന്ദു  ആലോചിച്ചു നിൽക്കുന്നത് കണ്ടു ചോദിച്ചു. ഇന്ദു  ആലോചനയിൽ നിന്നുണർന്നു സ്റ്റൗവിൽ വെള്ളം തിളച്ചു മറിയുന്നു വേഗം ചായ കൂട്ടി അഭിക്ക് കൊടുത്തു ” ഏട്ടാ ഞാനിന്നു രാവിലെ സ്വപ്നം കണ്ടു” “സ്വപ്നമോ എന്ത്‌ സ്വപ്നം ” അഭി അലസതയോടെ ചോദിച്ചു “രാവിലെ വെളുപ്പിന്  അഞ്ചു മണിക്ക് കണ്ട സ്വപ്നം ഫലിക്കും എന്നല്ലേ ചൊല്ല് ഏട്ടാ ” അഭിയോട്  ഇന്ദുവിനു  രാവിലെ  ആദ്യം പറയാൻ അതായിരുന്നു വിഷയം. “അതു നമ്മുടെ കനക ചേച്ചി ഇല്ലേ ചേച്ചിയേയാ  സ്വപ്നം കണ്ടത് ” “എന്തെന്നാ ” “കനകച്ചേച്ചി എന്നോട് മിണ്ടുന്നത് ഞാൻ പടിക്കൽ മഴയത്തു  നിൽക്കുമ്പോ കനകചേച്ചിയുണ്ട് റോഡിൽ കൂടി കുട പിടിച്ചു നടന്നു വരുന്നു റോഡിൽ ആണെങ്കിൽ ഭയങ്കര  മഴ  അരണ്ട വെളിച്ചത്തിൽ പച്ച മാക്സി ഇട്ടു കുറച്ചു മുകളിലേക്ക് തെറുത്തു പിടിച്ചു ചേച്ചി. ചളിവെള്ളത്തിൽ…

Read More