Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ഛന്റെ മകൾ
കഥ

അച്ഛന്റെ മകൾ

By ഉമാ നാരായണൻOctober 15, 2023No Comments6 Mins Read133 Views
Bookmark Now
Please login to bookmark Close

No account yet? Register

കലക്ടറേറ്റിന്റെ മുറ്റത്തു നിന്ന് കയറി വിയർത്തു കിതച്ചു  വരാന്തയിൽ  കണ്ട  നിരത്തി ഇട്ട കസേരയിൽ  ഒന്നിൽ കൃഷ്ണനുണ്ണി ഇരുന്നു കൊണ്ടു അടുത്തിരിക്കുന്ന ആളോട്  ചോദിച്ചു

 “മാഡം ഉണ്ടോ കുട്ട്യേ “

 “ഇല്ലല്ലോ വന്നിട്ടില്ല “

 “മാഡം എപ്പോളാ വരുക  കുട്ട്യേ “

 “മാഡം വരാൻ ഇനിയും അരമണിക്കൂർ ആകുമെന്ന കേട്ടത് അല്ല അമ്മാവൻ എവിടെന്നാ..”

 “കുറച്ചു ദൂരെ നിന്ന മാഡത്തിനെ ഒന്ന് കാണണം കാണാൻ പറ്റുമോ ആവോ? രാവിലെ പുറപ്പെട്ടതാ  കളക്ടറേറ്റിൽ എത്താൻ വളരെ ബുദ്ധിമുട്ടി.. വഴിയൊട്ടു നിശ്ചയമില്ല. “

 “കാണാൻ പറ്റും വരുന്നവരെ ആരെയും കാണാൻ പറ്റാതെ മടക്കി  അയക്കില്ല അതാണ്  സ്‌നേഹ കൃഷ്ണൻ ഐ എ എസ് . “

 ഉത്സാഹത്തോടെ അയാൾ പറഞ്ഞു. പിന്നേ  ആളൊന്നു കൃഷ്ണനുണ്ണിയെ നോക്കി.. 

 ചുക്കി ചുളിഞ്ഞ കൈകൊണ്ടു കൈയിൽ ഇരിക്കുന്ന കവർ അടുക്കി പിടിച്ചു  ഇരുന്നു.. പ്രായത്തിന്റെ ആധിക്യവും ദൈന്യതയാർന്ന മുഖവും. ഒരു പാവം. മനുഷ്യൻ.. 

 “എന്താ അമ്മാവാ  കാര്യം “

 “ഒന്നും പറയണ്ട കുട്ട്യേ  ഓരോ വേദനകൾ ജീവിക്കാൻ ഒരു വഴീം ഇല്ല്യ “

 “അതെന്താ അമ്മവാ  ഭാര്യായും മക്കളും ഇല്ലേ ” 

 “എല്ലാവരും ഉണ്ട് ഉണ്ടായിട്ടെന്താ ഒരു കാര്യവുമില്ല.”

 “എന്ത് പറ്റി   “

 “അതൊന്നും പറയാതെ ഇരിക്യാ ഭേദം”

 അതു പറഞ്ഞു അയാൾ പതിയെ സീറ്റിലേക്ക് ചാരി കണ്ണടച്ച് ഇരുന്നു 

 അയാളുടെ മനസിൽ അപ്പോൾ പഴയ ഒരു എട്ടുവയസുകാരിയുടെ മുഖം തെളിഞ്ഞു വന്നു.. 

 തന്റെ  മകൾ അമ്മു. അവളെ ഓർത്തപ്പോൾ രണ്ടു തുള്ളി കണ്ണീർ അയാളുടെ കവിളിൽ ഒലിച്ചു ഇറങ്ങി. 

 രാധ തന്റെ ആദ്യഭാര്യാ സ്‌നേഹിക്കാൻ മാത്രം അറിയുന്നവൾ മകൾ അമ്മു എന്ത് സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു എല്ലാം പെട്ടന്നാണ് തീർന്നത്  സന്ധ്യയ്ക്ക് കിണറ്റിൽ നിന്ന് തനിക്കു കുളിക്കാൻ വെള്ളം കോരൻ  ഇറങ്ങിയതാണ്   അവളെ അണലി കടിച്ചത്  മരണം  പാമ്പിന്റെ രൂപത്തിൽ ആയിരുന്നു.. ആ വിധി. മരിക്കും മുന്നേ ഒന്നേ പറഞ്ഞുള്ളു അമ്മുനെ നോക്കണം..  കൈയിൽ പിടിച്ചു പറഞ്ഞിട്ടും തനിക്കൊരിക്കലും അതു കഴിഞ്ഞില്ല അവളുടെ ശാപം ആണ് എല്ലാം.. 

 അന്ന് അമ്മു രണ്ടിൽ പഠിക്കുവാണ്. പിന്നെ ഇനിയൊരു വിവാഹം വേണ്ട അമ്മുവിന് വേണ്ടിയാണ് ജീവിതമെന്നു കരുതി രണ്ടു കൊല്ലം ജീവിച്ചു അതിനിടയിലാണ് അമ്മയുടെ നിർബന്ധം കാരണം ശാന്ത ജീവിതത്തിലേക്ക് എത്തിയത് ആദ്യമൊക്കെ ശാന്തക്ക്  വലിയ ഇഷ്ടമായിരുന്നു അമ്മുവിനെ പിന്നെ.. രണ്ടു മക്കൾ കൂടി  ഉണ്ടായപ്പോ തീർത്തും തനി രണ്ടാനമ്മ തന്നെ ആയി ശാന്ത..

 ദ്രോഹിക്കാൻ പറ്റാവുന്നിടത്തോളോം ദ്രോഹിച്ചു  അമ്മുവിനെ കണ്ടു കൂടതായി അങ്ങനെ ആണ് അവളെ നിവൃത്തി ഇല്ലാതേ  അഭയമെന്ന അനാഥലയത്തിൽ കൊണ്ടു പോയാക്കിയത് അച്ഛൻ ഉണ്ടായിട്ടും അവൾ അനാഥ ആയി അവിടെ ജീവിക്കണ്ടേ ഗതികേട് ആണ് താൻ വരുത്തിയത് ശാന്തയുടെ സന്തോഷത്തിനു വേണ്ടി രാധയെ  മറന്നു അമ്മുവിനെ മറന്നു.. ഇപ്പോൾ ശാന്തയും മക്കളും തന്നെ മറന്നു..

 നെഞ്ചിൻ ഏങ്ങി വന്ന തേങ്ങൽ അടക്കി അതോടൊപ്പം ചുമച്ചു കണ്ണിൽ വെള്ളം കയറി.. 

 “എന്താ അമ്മാവാ എന്ത് പറ്റി വെള്ളം വേണോ “

 കൈയിൽ ഉള്ള കുപ്പി വെള്ളം അയാളുടെ നേർക്ക് നീട്ടി

 അത് വാങ്ങി അല്പം കുടിച്ചു 

 “ഒന്നുമില്ല ആസ്തമയുടെ ശല്യം കുറച്ചു കൂടുതലാ സാരല്യ “

 അയാൾ ചുമ അടക്കി  വീണ്ടും കണ്ണടച്ച് ഇരുന്നു.. 

 ശാന്തക്കായി ജീവിച്ചപ്പോ ഒരു വട്ടം പോലും അമ്മുവിനെ അന്വേഷിച്ചു ചെന്നില്ല ഇന്നിപ്പോൾ മക്കൾ വലുതായി ജോലിക്കാർ ആയപ്പോൾ അവൾക്കും മക്കൾക്കും വില കുറഞ്ഞ വസ്തുവായി താൻ.. 

 ഒരു കൊല്ലം മുമ്പ്  ഉള്ള ഓർമ്മകൾ അയാളെ തേടിയെത്തി  വൃദ്ധസദനത്തിനു മുന്നിൽ കാറിൽ നിന്ന് ഇറങ്ങുമ്പോൾ  അയാളുടെ  മുഖത്ത് വായിക്കാമായിരുന്നു വാർദ്ധക്യത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദനകൾ.

 നരച്ച താടിയും മുടിയും നീണ്ടു വളർന്നിരുന്നു. രോഗങ്ങൾ വേട്ടയാടുന്ന ശരീരം ഉറച്ചു നിൽക്കുന്നില്ല. കൂടെ എത്തിയ മക്കൾ  താങ്ങിപ്പിടിച്ചാണ് പടികൾ കയറ്റിയത്.  പ്രവേശന നടപടിക്രമങ്ങൾ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി അവർ  മടങ്ങി. പോയിട്ടുവരാമെന്ന അവരുടെ വാക്കുകളിൽ നിഴലിച്ച ഔപചാരികത അദ്ദേഹം തിരിച്ചറിഞ്ഞില്ല. വഴിക്കണ്ണുമായി രണ്ടു മൂന്നു ദിവസം ഗേറ്റിനു സമീപം തന്നെയായിരുന്നു.

 ആർക്കൊക്കെയോ വേണ്ടിയുള്ള കാത്തിരിപ്പ്. പിന്നെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. അപരിചിതരായ ഒരുപറ്റം സമപ്രായക്കാരുടെ ഒപ്പം താനുമൊരു അന്തോവാസിയായി  ആദ്യ ദിവസങ്ങളിൽ. ഭക്ഷണംപോലും വേണ്ട. നിർബന്ധിച്ചാൽ ആർക്കോ വേണ്ടി അൽപം കഴിക്കും. എവിടെയാണ് താൻ കഴിയുന്നതെന്നു  ആദ്യം  ബോധ്യം വന്നില്ല 

 പിന്നെയാണ് അറിഞ്ഞത്  ശാന്തയും തന്റെ മക്കളും   ഇനി വരാൻ ഇടയില്ലെന്നും കേട്ടപ്പോൾ ഒരു തുള്ളി കണ്ണുനീർ പൊടിച്ചു. 

അപ്പോഴെല്ലാം തന്റെ മനസിൽ താൻ ഉപേക്ഷിച്ച മകളുടെ മുഖമായിരുന്നു

 അവളെവിടെ ആയിരിക്കും മക്കൾ ഉപേക്ഷിച്ചതിലല്ലായിരുന്നു വേദന  അമ്മുവിനോട് ചെയ്ത തെറ്റിന്റെ ഫലമാണ് ഇത്  അവളും ഉപേക്ഷിക്കപ്പെട്ട  ഇതേ വേദന  അനുഭവിച്ചു  അവളെ ഒരിക്കൽ പോലും പിന്നെ താൻ അന്വേഷിച്ചു ചെന്നില്ല  ഇനി അവളെ കണ്ടു പിടിക്കണം എങ്ങനെ എങ്കിലും ആ കലിൽ വീണു മാപ്പ് പറയണം എന്നിട്ട് മരിച്ചാലും വേണ്ടില്ല..

 തന്റെ കഥ കേട്ടാണ്  അവളെ അന്വേഷിച്ചു കണ്ടു പിടിക്കാൻ തന്റെ വേദനകൾ പറയാൻ കലക്ടറേ കാണാൻ പോകാൻ  സൂപ്രണ്ട് അനുവദിച്ചത് സഹായം ചോദിച്ചു വരുന്നവരെ ഒരിക്കലും മടക്കി അയക്കില്ല  സ്‌നേഹകൃഷ്ണൻ എന്നുകൂടി പ്രത്യേകം പറഞ്ഞു സൂപ്രണ്ട്..

 ചിന്തകൾക്ക് കടിഞ്ഞാൺ വീണുകൊണ്ട് അടുത്തിരിക്കുന്ന ആൾ വിളിച്ചു 

 “അമ്മാവൻ ഉറക്കം ആണോ .. “

 കണ്ണു തുറന്നു അല്ല എന്ന് തലയാട്ടി

 “അമ്മാവാ കളക്ടർമാഡം എത്തിട്ടോ “

 “ആണോ മോനോ ഞാൻ ഓരോന്ന് ചിന്തിച്ചു ഇരുന്നു “

 “എന്റെ ആണ് ഇപ്പോൾ അടുത്തത് അമ്മാവന്റെ ഊഴം ആണുട്ടോ “

 അത് പറഞ്ഞു അയാൾ ഓഫീസിലേക്ക് കേറി പോയി… 

 അല്പം കഴിഞ്ഞു അയാളുടെ പേര് വിളിച്ചു.. തത്രപാടോടെ എണിറ്റു കളക്ടറുടെ റൂമിലേക്കു നടന്നു… 

 വിശാലമായ റൂമിൽ മുന്നിൽ തുറന്നു വച്ച ഫയലിൽ നോക്കി ഇരിക്കുകയാണ് സ്‌നേഹ കൃഷ്ണൻ..

 മുന്നിൽ ആളെത്തി എന്നറിഞ്ഞപ്പോൾ  തല ഉയർത്താതെ തന്നെ ഇരിക്കാൻ നിർദേശിച്ചു.. 

 കൃഷ്ണനുണ്ണി പതിയെ കസേരയുടെ വക്കിൽ ഇരുന്നു   സ്നേഹയെ ഒന്ന് നോക്കി സെറ്റ് സാരിയിൽ  മെലിഞ്ഞു  നീണ്ടൊരു പെൺകുട്ടി  വിടർന്ന കരുണതുളുമ്പുന്ന കണ്ണുകൾ  ശ്രീത്വമുള്ള മുഖം .പത്രങ്ങളിൽ  കണ്ടു  പരിചിതമുള്ള കളക്ടർ സ്‌നേഹകൃഷ്ണൻ.. ഐ എ എസ്..

 അയാൾ തന്റെ കൈയിൽ കരുതിയ പേപ്പറും  എട്ടുവയസുകാരി അമ്മുവിന്റെ പഴയ ഒരു ഫോട്ടോയും  അവർക്ക് നേരെ നീട്ടി വച്ചു. എന്നിട്ട് പറഞ്ഞു 

 “മാഡം  എന്റെ മോളെ കണ്ടു പിടിക്കാൻ സഹായിക്കണം… “

 ആ പേപ്പർ എടുത്തു നോക്കി  വർഷങ്ങൾക്ക് മുന്നേ  സ്നേഹാമൃതം  അനാഥാലയത്തിൽ ഒരു കുഞ്ഞിനെ ചേർത്ത രസീത്.. 

 അതിൽ. ” അമ്മു രാധ.” C/o കൃഷ്ണനുണ്ണി.. തെക്കേവിള പുത്തൻവീട്ടിൽ   കൊല്ലം “

 എന്ന അഡ്രെസ്സ്.. അത് വായിച്ചു സ്‌നേഹയുടെ മനസിൽ ഒരു കൊള്ളിയാൻ മിന്നി .. 

 സ്‌നേഹകൃഷ്ണൻ പെട്ടന്ന്  തലയുർത്തി  മുന്നിൽ ഇരിക്കുന്ന ആളെ നോക്കി. എവിടെയോ കണ്ടു മറന്നപോലെ.. ചുക്കിചുളിഞ്ഞു നരച്ച താടിരോമങ്ങൾ നിറഞ്ഞ മുഖം അവൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അതെ തന്റെ അച്ഛൻ കൃഷ്ണനുണ്ണി ആണ് തന്റെ മുന്നിൽ തന്നെ അനാഥാലയത്തിൽ ആക്കിപ്പോയ തന്റെ അച്ഛൻ തന്നെ…. 

 അവളുടെ കണ്ണിൽ നീർ ഉറഞ്ഞു കൂടി മുന്നിൽ ഇരിക്കുന്ന അച്ഛന്റെ മുഖം മറഞ്ഞു..

 അവളുടെ ഓർമ്മകൾ പിന്നിലേക്ക് പോയി.  പഴയ അച്ഛനെ കാത്തു നിൽക്കുന്ന അമ്മു അച്ഛൻ പോയി കരഞ്ഞു തളർന്നു ഉറങ്ങിയ അമ്മു 

തന്നെ ഉപേക്ഷിച്ചു പോയ അച്ഛനോട് ഉള്ള വാശിയിൽ അഭയത്തിലെ മദറിട്ട സ്‌നേഹ കൃഷ്ണൻ എന്നപേരിൽ പഠിച്ചു ഐ എ എസ്  നേടിയതെല്ലാം ഒരു നിമിഷം  ഓർമ്മയിൽ തെളിഞ്ഞു..

 ഇളയമ്മയെയും മക്കളെയും പേടിച്ചു  അച്ഛനെ തേടി ചെല്ലണം എന്ന ആഗ്രഹം ഉള്ളിൽ അടക്കി ഇതുവരെ എത്തി.. 

അച്ഛന് തന്നെ ഒട്ടും മനസിലായിട്ടില്ല  അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു.. 

 “പറയു ഇതെന്താ “

 “മാഡം  ഇത് എന്റെ മോളുടെ അഡ്രെസ്സ് ആണ് അവളെ ഞാൻ ഒരു ദുർബല നിമിഷത്തിൽ  അവിടെ ആക്കേണ്ടി വന്നു പിന്നെ അവളെ പറ്റി ഞാൻ അന്വേഷിച്ചു ചെന്നില്ല..”

 അയാൾ വിതുമ്പി കൊണ്ട് തന്റെ ഇതുവരെ ഉള്ള കഥ മൊത്തം പറഞ്ഞു.

 “ഒരു അപേക്ഷ ഉള്ളു.. അവളെ അന്വേഷിച്ചു കണ്ടു പിടിച്ചു തരണം.”

 “ഒന്ന് ചോദിക്കട്ടെ ഞാൻ അന്ന് ഉപേക്ഷിച്ചു പോകുമ്പോ ആ കുട്ടി എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും അതെപറ്റി ഓർത്തിട്ടുണ്ടോ? ഉറക്കം വരാതെ  രാത്രികളിൽ അച്ഛനെ വിളിച്ചു കരഞ്ഞിട്ട് ഉണ്ടാവില്ലേ..

അന്വേഷിച്ചു ചെന്ന് ശാപം വാങ്ങുന്നതിനേക്കാൾ നല്ലത് അവൾ എവിടെയെങ്കിലും സുഖമായി ഇരിക്കുക അല്ലെ നല്ലത്.. “

 “ശരിയാണ് എല്ലാം എന്റെ തെറ്റാ.. അതാണ്  ഇപ്പോൾ ഞാൻ അനുഭവിക്കുന്നതു.. അവൾ എവിടെയെങ്കിലും സുഖമായി ജീവിക്കട്ടെ”

 അതുപറഞ്ഞു പോകാൻ കൃഷ്ണനുണ്ണി എഴുന്നേറ്റു…

 “നിൽക്കൂ അച്ഛാ, അച്ഛനീ മകളെ മനസിലായില്ല അല്ലെ.. അച്ഛന്റെ അമ്മു ആണ് ഞാൻ.. “

 കൃഷ്ണനുണ്ണി ഒരു നിമിഷം എന്ത് ചെയ്യണം അറിയാതെ പകച്ചു. 

പിന്നെ വിക്കി കൊണ്ട് പറഞ്ഞു.. 

 “മാഡം   എല്ലാം കേട്ടു ആശ്വസിപ്പിക്കാൻ പറയുകയാണോ?അതോ സത്യം ആണോ? എന്റെ മോൾ അമ്മു തന്നെ ആണോ പറ എന്റെ മോൾ ആണോ.. മോളെ “

 “അതെ അച്ഛാ അച്ഛന്റെ മോൾ അമ്മു തന്നെ “

 മതിഭ്രമം പിടിപ്പെട്ടവനെ പോലെ വിളറി വെളുത്ത മുഖത്തു കൂടി,  അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൈ കൂപ്പി കൊണ്ട് അവളുടെ മുന്നിൽ മുട്ടുകുത്തി.. 

 “ക്ഷമിക്കണം മോളെ. ഈ പാപിയായ അച്ഛനോട് ക്ഷമിക്കണം മോളെ… “

 അവൾ  അച്ഛനെ എണീപ്പിച്ചു. ഒരു കൊച്ചു കുട്ടിയെപ്പോലെ അടുക്കികെട്ടിപ്പിടിച്ചു.

 എന്താണ് സംഭവം എന്നറിയാതെ അതിശയത്തോടെ  ഓഫീസിലെ സ്റ്റാഫുകൾ പരസ്പരം നോക്കി.. 

 “അച്ഛാ എന്താ ഇത് അച്ഛൻ അന്ന് ഉപേക്ഷിച്ചു പോയതു കൊണ്ട് അല്ലെ അച്ഛന്റെ മകൾ ഈ നിലയിൽ എത്തിയത് അറിയപ്പെടുന്ന കളക്ടർ ആയതു  അതിനു അച്ഛനോട് അല്ലെ ഈ മകൾക്ക് കടപ്പാട്.

അല്ലെങ്കിൽ ഈ അമ്മു ആ വീട്ടിൽ അടിഞ്ഞു കൂടി ഇളയമ്മയുടെ ചീത്തയും കഷ്ടപ്പാടും നിറഞ്ഞു ഒന്നും അല്ലാതെ ആവുമായിരുന്നു.  ഒരു കണക്കിന് അച്ഛൻ അവിടെ നിന്ന് രക്ഷപെടുത്തിയത് അല്ലെ എല്ലാം കാലം കാത്തു വച്ച കളികൾ ആണ് അച്ഛാ അതിനൊക്കെ ഒരു നിമിത്തം മാത്രം ആണ് നമ്മൾ..

 ഇനി അച്ഛൻ എവിടെയും പോകുന്നില്ല. അച്ഛന്റെ അമ്മു ആയി ഇനിയുള്ള കാലം അച്ഛന്റെ കൂടെ ഈ മകൾ ഉണ്ടാവും….”

 അമ്മു കൃഷ്ണനുണ്ണിയുടെ കണ്ണുകൾ തുടച്ചു.. 

 “മോളെ മോളുടെ കുടുംബം. “

 “അച്ഛാ ,ഞാനിന്നും ആരുമില്ലാത്ത  അച്ഛന്റെ അമ്മു ആണ്.  ഇനി മുതൽ എനിക്ക് അച്ഛൻ ഉണ്ട്. അത് മതി ഇനിയുള്ള കാലം “

 അയാൾ ഒരു നിമിഷം കണ്ണടച്ചു രാധയെ ഓർത്തു.  എല്ലാം കണ്ടു കൊണ്ട് രാധയുടെ ആത്മാവ് മുന്നിൽ വന്നു കണ്ണുകളൊപ്പുന്നതായി കൃഷ്ണനുണ്ണിക്ക്‌ തോന്നി. അയാളപ്പോൾ പതിയെ പറഞ്ഞു.

“രാധേ മാപ്പ്….. “

 

✍️..Uma S. Narayanan 

 

 

Post Views: 20
0
ഉമാ നാരായണൻ
  • Website

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു ഞാൻ പാലക്കാട്‌ ജില്ലാ പട്ടാമ്പി സ്വദേശി ആണ് ഞാൻ കവിതകളിൽ കൂടി ആയിരുന്നു ഓൺലൈൻ എഴുത്ത് ലോകത്തേക്ക് പ്രവേശനം പിന്നെ ചെറുകഥകളും നോവലും എഴുതി ഫേസ്ബുക്കിലെ ഏറ്റവും വലിയ സാഹിത്യകൂട്ടായ്മയായ എന്റെ തൂലികയിൽ.അഡ്മിൻ പാനലിൽ അംഗമായി തുടരുന്നു എന്റെ തൂലികയുടെ ബുക്കായ തൂലികതുള്ളികളിൽ ആദ്യമായി അച്ചടി മഷിപുരണ്ട രചനക്കൊപ്പം കവിതക്ക് മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു അടുത്തതായി എന്റെ രചനകൾ അടങ്ങിയ കഥാ സമാഹാരം മൈഥിലി എന്ന പേരിൽ പ്രസിദ്ധികരിച്ചു രണ്ടാമത്തെ ബുക്ക്‌ ആയി കവിത സമാഹാരം "നിയെന്നെ പ്രണയചെമ്പകം.." മൂന്നാമത്തെ ബുക്ക്‌ "പ്രണയസുഗന്ധികൾ "എന്ന രണ്ടു നോവലും പ്രസിദ്ധികരിച്ചു..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.