Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജ്യോതി
കഥ ജീവിതം പ്രണയം സ്ത്രീ

ജ്യോതി

By ഉമാ നാരായണൻFebruary 21, 2024No Comments4 Mins Read60 Views
Bookmark Now
Please login to bookmark Close

No account yet? Register

വിജയവാഡ നിന്നു കക്കിനടയിലേക്കുള്ള യാത്രയിലാണ് അഭി എന്ന അഭിജിത് നായർ..

താഴെ ഉള്ള ബർത്തിൽ പാതി മയക്കത്തിൽ കിടന്നു ട്രെയിൻ ഏതോ ഏതോ സ്റ്റേഷനിൽ ചൂളം വിളിച്ചു നിന്നതു അവനറിഞ്ഞു. പിന്നെ കേറാനും ഇറങ്ങാനുമുള്ള ബഹളം അതിനിടയിൽ ഉറക്കം നഷ്ടപ്പെട്ട അവൻ വീണ്ടും കണ്ണുകൾ മുറുക്കി അടച്ചു കിടന്നു ആളുകളുടെ കലപില ശബ്ദത്തിനിടയിലാണ്…

“സാറേ സാറേ..

കണ്ണുകൾ വലിച്ചു തുറന്നു നോക്കി മുന്നിൽ എട്ട് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി കുട്ടയിൽ പേരക്കയുമായി നില്കുന്നു.

“എന്താ..” കണ്ണുകൾ കൊണ്ടു അവൻ ആംഗ്യം കാണിച്ചു..

“നല്ല പേരക്കയാണ് ആറു എണ്ണത്തിന് പതിനഞ്ചു രൂപ ഉള്ളു എടുക്കട്ടേ സാറേ ”

ട്രെയിനിന്റെ കുലുക്കം അനുസരിച്ചുള്ള തളത്തിനൊത്തു ഒന്ന് മയങ്ങിയതാണ് അപ്പോഴാണ് സർ വിളി.. ഉറക്കം പോയ ദേഷ്യം കാരണം തന്നെ വേണ്ട എന്നുതന്നെ കൈകൊണ്ടു കാണിച്ചു

“സർ പ്ലീസ് പതിനഞ്ചു രൂപ ഉള്ളു പ്ലീസ് സർ ”

അവൾ വിടാൻ ഭാവമില്ല

“വേണ്ട പറഞ്ഞില്ലേ. ”

അവൾ സങ്കടത്തോടെ കുട്ടയും എടുത്തു തിരിച്ചു നടന്നു ആ പോക്കു കണ്ടപ്പോൾ തോന്നി വേണ്ട പറയണ്ടായിരുന്നു

“ഏയ്‌ ഒന്ന് നിന്നെ ”

അവൾ തിരിഞ്ഞു നോക്കി

“ആറെണ്ണം എണ്ണം എടുത്തോ”

പതിനഞ്ചുരൂപ നീട്ടി കൊണ്ടു പറഞ്ഞു അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ വല്ലാത്ത പ്രകാശം അയാൾ കണ്ടു. അവൾ കവറിൽ പേരക്ക എടുത്തു അയാളുടെ നേരെ നീട്ടി..

“എന്താ പേര്”

“കല്യാണി ”

“മലയാളി ആണോ ”

“അല്ല ”

“പിന്നെ എങ്ങനെ മലയാളം അറിയാം ”

“എന്റെ അമ്മ പഠിപ്പിച്ചു തന്നതാ ”

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു

“വീട്ടിൽ അമ്മയും അച്ഛനും ഇല്ലേ പിന്നെ എന്തിനാ ഈ പ്രായത്തിൽ ഇതു വിൽക്കാൻ നടക്കുന്നത്

“അമ്മക്ക് നടക്കാൻ വയ്യ സാറെ അമ്മയുടെ ഒരു കാലു മുറിച്ചു. അച്ഛൻ മരിച്ചു പോയി സാറേ.,അമ്മ എന്നെ ഇതും കൊണ്ടു ട്രെയിൻ കേറ്റി തരും വിജയവാഡ പോയി തിരിച്ചു വരും വരെയും അമ്മ അവിടെ തന്നെ കാത്തു നില്കും ”

അതു കേട്ടപ്പോൾ ഒന്നും ചോദിക്കണ്ടായിരുന്നു എന്നവന് തോന്നിപ്പോയി

“എവിടെ വീട് ”

“രാജ്മുധ്രി ”

“രാജ്മുധ്രിയോ ”

“അതെ സർ അറിയുമോ അവിടെ ഗോദാവരി പുഴയുടെ കരയിൽ വലിയ ശിവലിംഗമുള്ള അമ്പലം ഉണ്ട്”.

“അറിയാം അവിടെ മുന്നേ ജോലി ചെയ്തിരുന്നു.. ”

“അപ്പൊ സാർ അമ്പലത്തിൽ പോയിട്ടുണ്ടോ ”

“ഉണ്ട് ”

“അതിനു അടുത്ത എന്റെ വീട്….”

അവൾ വാ തോരാതെ വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു..

രാജ്മുധ്രി.. ആ പേര് അവനെ പഴയ ഓർമ്മകളിലേക് കൊണ്ടെത്തിച്ചു രാജ്മുധ്രി.. പത്തു കൊല്ലം മുന്നേ അവിടെ പ്രൊജക്റ്റ്‌ എൻജിനിയർ ആയിരുന്നു തന്റെ ജോലി

എന്നും ഭക്ഷണം ഉണ്ടാകാനും ക്ലിൻ ചെയ്യാനും വരുന്ന ദല്ലമ്മ രണ്ടു ദിവസം ആയിട്ട് കാണാൻ ഇല്ലാഞ്ഞു അന്വേഷിച്ചു അവരുടെ വീട്ടിൽ ചെന്നപ്പോൾ ആണ് അവരുടെ മകളായ ജ്യോതിയെ ആദ്യമായി കാണുന്നത് ജ്യോതി എന്ന തെലുങ്കത്തി പെണ്ണ്..

ദല്ലമ്മ പനിയായി കിടപ്പ് ആയിരുന്നു പിറ്റേന്ന് മുതൽ ജ്യോതിയേ അവർ പറഞ്ഞയച്ചു ദാവണി ഉടുത്തു നിറയെ പിന്നിയിട്ട മുടിയുള്ള ജ്യോതി.. അവൾ വരുമ്പോൾ തന്നെ അറിയാം അവളുടെ മുടിയിലെ മുല്ലപ്പൂവിന്റെ ഗന്ധം വന്നു കഴിഞ്ഞു വീട് മുഴുവൻ നിറയുന്ന കോയമ്പത്തൂർ മുല്ലപൂവിന്റെ ഗന്ധം.. നല്ല രുചിയോടെയുള്ള ഭക്ഷണമുണ്ടാക്കാനും വീട് അടുക്കും ചിട്ടയുമായി ഒരുക്കി വക്കാനും അവൾ മിടുക്കിയായിരുന്നു തനിക്കു ഇഷ്ടമുള്ള കറികൾ വച്ചു അവൾ കാത്തിരുന്നു പതിയെ അവന്റെ മനസിൽ അവൾ കയറി കൂടി ആ പ്രണയം.. അധികനാൾ നീണ്ടു നിന്നില്ല താൻ അച്ഛൻ മരിച്ചു നാട്ടിലേക്കു പോയി അവളെ പറ്റി അമ്മയോട് പറഞ്ഞു. അവളെ വിളിച്ചു കൊണ്ടു വരാൻ അമ്മയാണ് തന്നെ ഏൽപ്പിച്ചതു.. പിന്നെ മൂന്നു മാസങ്ങൾക്ക് ശേഷം മടങ്ങിവന്നപ്പോൾ അവളെ കുറിച്ച് അന്വേഷിച്ചു അപ്പോൾ ആണ് അറിഞ്ഞത് അവർ രാജ്മുധ്രി വിട്ടുപ്പോയി എന്ന് ഒരുപാട് അവളെ അന്വേഷിച്ചു നടന്നു അവസാനം. രാജ്മുധ്രി വിട്ടു..

വർഷങ്ങൾ കൊഴിഞ്ഞു പോയി… .ഇന്നും അവളുടെ ഓർമ്മയിൽ വേറെ ഒരു വിവാഹം കഴിക്കാൻ കഴിഞ്ഞില്ല.. എന്നും ജ്യോതിയും അവളുടെ മുല്ലപ്പുവിന്റ ഗന്ധവും മനസ്സിൽ തങ്ങി നിന്നു..

“സാറെ സാറെ ”

അഭി പെട്ടന്ന് ചിന്തയിൽ നിന്നുണർന്നു.

“രാജ്മുധ്രി എത്തി അടുത്ത വരവിൽ കാണാം സാറെ ”

കല്യാണി കൈ വീശി കാണിച്ചു.. കൊണ്ടു കുട്ടയും പിടിച്ചു ഇറങ്ങി

അവളെ കണ്ടതും സാരി പുതച്ച ഒരു സ്ത്രീ വന്നു അവളുടെ കൈയിലെ കുട്ട വാങ്ങി സാരി തലപ്പ് കൊണ്ടു കല്യാണിയുടെ മുഖത്തെ വിയർപ്പ് ഒപ്പി കൊടുത്തു അവളുടെ അമ്മയായിരിക്കും.. തിരിഞ്ഞു തന്റെ സീറ്റിൽ വന്നിരുന്നു വണ്ടി വീണ്ടും ചൂളം വിളിച്ചു ഇളക്കി പെട്ടന്ന് ആണ് അഭി തരിപ്പോടെ ആ കാഴ്ച കണ്ടത് ആ മുഖം കല്യാണിയുടെ കൂടെ കണ്ട സ്ത്രീയുടെ മുഖം

അതു ജ്യോതിയാണ് അപ്പോൾ ജ്യോതിയുടെ മകൾ ആണോ കല്യാണി..

അഭി വേഗം ബാഗുമെടുത്തു ചാടിയിറങ്ങി

“”ജ്യോതി.. …. ”

അവനുറക്കെ വിളിച്ചു..

ആ വിളികേട്ട് കല്യാണിയാണ് ആദ്യം തിരിഞ്ഞു നോക്കിയത്

“സർ എന്താ സർ ”

അവൾ ഓടിവന്നു

“ജ്യോതി എന്റെ അമ്മയാണ്, സർ അറിയുമോ ”

അവൻ ജ്യോതിയുടെ അരികിൽ എത്തി

“അഭിയേട്ടൻ ഇവിടെ ”

“മോളെ കണ്ടിരുന്നു ട്രെയിനിൽ, അങ്ങനെ ആണ് നിന്നെ കണ്ടത്. നീ എവിടെയായിരുന്നു? ഞാൻ എത്ര തിരക്കി. എന്താണ് നിനക്കു പറ്റിയത്. “”.

അതിനുത്തരം പൊട്ടിക്കരച്ചിൽ ആയിരുന്നു.

കല്യാണി ഇരുവരെയും മാറി നോക്കി..

“അമ്മേ, സാറിനെ അറിയുമോ അമ്മ ”

“അറിയാം മോളെ, മോളുടെ അച്ഛൻ ആണിത്.. “”

“അച്ഛനോ? എന്റെ അച്ഛൻ മരിച്ചു പോയി എന്നല്ലേ അമ്മേ പറഞ്ഞത്.. ”

“അഭിയേട്ട, ഇത് അഭിയേട്ടന്റെ മോളാണ് കല്യാണി.. അന്ന് പോയതിന് ശേഷം ഗർഭിണി ആണ് അറിഞ്ഞു കുടുംബം രക്ഷിക്കാനായി അമ്മ അമ്മയുടെ നാടായ അണ്ണാവരത്തേക്ക് കൊണ്ടുപോയി. അമ്മ മരിച്ചു. പിന്നേ വീണ്ടും ഇവിടെക്ക് തന്നെ പോന്നു.. ഇവിടെ ട്രെയിനിൽ പേരക്ക വിൽപ്പന ചെയ്തു ഒരിക്കൽ ട്രെയിനിൽ ഓടി കയറുമ്പോൾ കാലിടറി ഇടയിൽ വീണു അങ്ങനെ കാലു നഷ്ടമായി.. എല്ലാവരോടും ഇവളുടെ അച്ഛൻ മരിച്ചു പോയി എന്നാണ് പറഞ്ഞത്…. ”

“എന്റെ മോൾ മോളെ ആണല്ലോ ഞാൻ ട്രെയിനിൽ വച്ചു കണ്ടത്. എല്ലാം ഒരു നിയോഗമാണ്.. “”

അവൻ കല്യാണിയെ വാരിയെടുത്തു ഉമ്മകൾ കൊണ്ടു മൂടി..

“ജ്യോതി. വരൂ.. എന്റെ അമ്മ നാട്ടിൽ കാത്തിരിക്കുന്നുണ്ട് . ഇനി എനിക്ക് എന്റെ മോളെ വേണം അവളുടെ അമ്മയെയും…. ”

കല്യാണിയേയും ചേർത്ത് പിടിച്ചു അഭിയുടെ മാറിൽ വീണവൾ കരഞ്ഞു

അഭി അവരെയും കൊണ്ടു ട്രെയിൻ കയറി..

ജ്യോതി എന്ന കോയമ്പത്തൂർ മുല്ലയുടെ സുഗന്ധമേറിയ സ്വപ്നസാഫല്യവുമായി….

..

Uma S.

.

Post Views: 26
0
ഉമാ നാരായണൻ
  • Website

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു ഞാൻ പാലക്കാട്‌ ജില്ലാ പട്ടാമ്പി സ്വദേശി ആണ് ഞാൻ കവിതകളിൽ കൂടി ആയിരുന്നു ഓൺലൈൻ എഴുത്ത് ലോകത്തേക്ക് പ്രവേശനം പിന്നെ ചെറുകഥകളും നോവലും എഴുതി ഫേസ്ബുക്കിലെ ഏറ്റവും വലിയ സാഹിത്യകൂട്ടായ്മയായ എന്റെ തൂലികയിൽ.അഡ്മിൻ പാനലിൽ അംഗമായി തുടരുന്നു എന്റെ തൂലികയുടെ ബുക്കായ തൂലികതുള്ളികളിൽ ആദ്യമായി അച്ചടി മഷിപുരണ്ട രചനക്കൊപ്പം കവിതക്ക് മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു അടുത്തതായി എന്റെ രചനകൾ അടങ്ങിയ കഥാ സമാഹാരം മൈഥിലി എന്ന പേരിൽ പ്രസിദ്ധികരിച്ചു രണ്ടാമത്തെ ബുക്ക്‌ ആയി കവിത സമാഹാരം "നിയെന്നെ പ്രണയചെമ്പകം.." മൂന്നാമത്തെ ബുക്ക്‌ "പ്രണയസുഗന്ധികൾ "എന്ന രണ്ടു നോവലും പ്രസിദ്ധികരിച്ചു..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.