Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രശാന്തി
കഥ ജീവിതം

പ്രശാന്തി

By ഉമാ നാരായണൻMarch 30, 2024No Comments5 Mins Read44 Views
Bookmark Now
Please login to bookmark Close

No account yet? Register

 

പ്രശാന്തിയിലെ അടുക്കളയിൽ രാവിലെ തന്നെ മാളുമോൾ വഴക്കാണ്

 

“അമ്മേ എനിച്ചു വെറുംപാല് വേണ്ട ഓർലിക്‌സ് വേണം”

 

“അമ്മടെ പൊന്നു ചക്കരകുട്ടിയല്ലേ വൈകുന്നേരം വരുമ്പോളെക്ക് അമ്മ കൊണ്ടുവരാം ട്ടോ”

 

“അമ്മേ രണ്ടു ദിവസം ആയില്ലേ ഇങ്ങനെ പറയുന്നു ഇന്നലേം ഇങ്ങനെ പറഞ്ഞു അമ്മ വാങ്ങില്ല പറഞ്ഞു പറ്റിക്കുകയാ”

 

“അമ്മ ഇന്ന് എന്തായാലും കൊണ്ടു വരും ഉറപ്പ്”

 

സുജിത അവളെ ഒരുവിധം ആശ്വസിപ്പിച്ചു

 

“മോളെ മീനു എവിടെ”

 

“മീനുചേച്ചി കുളിക്ക്യാ”

 

രാവിലത്തേ തിരക്ക് പിടിച്ച പണികളിലാണ് സുജിത

അവൾ ആലോചിച്ചു, എന്നാണ് ഈ കഷ്ടപ്പാട് ഒന്ന് തീരുക തനിക്കു കിട്ടുന്ന തുച്ഛമായ ശമ്പളം വേണം എല്ലാത്തിനും. ഗോപിയേട്ടൻ എന്നാണ് നന്നാവുക? ഒരുപാട് ആയി പ്രാർത്ഥിക്കുന്നു ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസ മുഴുവൻ കുടിച്ചു വന്ന പിന്നെ എങ്ങനെ കാര്യങ്ങൾ നടക്കും.. അവൾ അമ്മക്ക് കുളിക്കാൻ ഉള്ള വെള്ളം അടുപ്പിൽ വച്ചു കട്ടൻ എടുത്തു ഗോപിയുടെ അടുത്ത് എത്തി

 

“ഗോപിയേട്ടാ എണീൽക്കു വടക്കേലെ രാജേട്ടൻ വിളിച്ചിരുന്നു അവരെ എട്ടുമണിക്ക് റയിൽവേസ്റ്റേഷൻ കൊണ്ടുവിടാൻ പറഞ്ഞു”

 

“എനിക്കു വയ്യ പറ”

 

“അതുപറ്റില്ല എണിറ്റു വേഗം പോകാൻ നോക്ക്”

 

മനസില്ല മനസോടെ ഗോപി കട്ടൻ എടുത്തു ഉമ്മറത്തു വന്നിരുന്നു

 

അവൾക്കു അടുത്തുള്ള സ്കൂളിൽ ടീച്ചറായി താത്കാലിക ജോലിയാണ് മൂത്തവൾ മീനാക്ഷി പത്തിൽ രണ്ടാമത്തെ മാളു മൂന്നിൽ എത്തി പിന്നെ ഗോപിടെ അമ്മയും ഉള്ളതാണ് അവളുടെ ലോകം.

 

വെള്ളം ചൂടാക്കി അമ്മയെ കുളിപ്പിച്ച് റൂമിൽ കൊണ്ടു ഇരുത്തി അമ്മക്ക് ചെറുതായി മറവി രോഗം ഉള്ളതിനാൽ എപ്പോഴും ശ്രദ്ധിക്കണം ഓർമ്മയില്ലാതെ പലപ്പോഴും ഗ്യാസ് തുറന്നിട്ട്‌ പോകും ചിലപ്പോൾ കത്തിച്ചു വച്ച പിന്നെ ഓഫ് ആക്കുമില്ല..

 

“മോളെ മീനു നീ ചോറു എടുത്തോ”

 

“എടുത്തമ്മേ”

 

“അച്ഛൻ ടൗണിലേക് ആണ്, കൂടെ കേറിക്കോ”

 

“വേണ്ട അമ്മെ, ലീനയും വിദ്യയും ഉണ്ട് ഞാൻ പോയ്കോളാം”

 

“ശരി നോക്കി പോ”

 

അവൾ വേഗം കുളിച്ചു റെഡി അമ്മക്കുള്ള ഫുഡ്‌ മേശപ്പുറത്ത്‌ അടച്ചു വച്ചു. അമ്മ അടുക്കളയിൽ കയറാതെ ഇരിക്കാൻ അടുക്കള വാതിൽ പൂട്ടി.. ഇറങ്ങി

 

“അമ്മേ ചോറ് മേശമേൽ വച്ചിട്ടുണ്ട് അടുക്കളയിൽ കേറരുത് കേട്ടോ എന്ന ഞാൻ ഇറങ്ങുവാ സമയം വൈകി”

 

“ശരി മോളെ”

 

സ്കൂളിൽ എത്തിയപ്പോൾ ബെല്ലടിച്ചു കഴിഞ്ഞു മാളുവിനെ ക്ലസിൽ കൊണ്ടിരുത്തി ഓഫീസ് റൂമിൽ എത്തി.

 

“അല്ല ഇന്നെന്താ വൈകിയേ”

 

ദീപടീച്ചർ ചോദിച്ചു കൊണ്ടു വന്നു

 

“ടീച്ചറെ അറിയാലോ കാര്യങ്ങൾ. ഇന്നലെ ഉറങ്ങിയപ്പോ ഒരു മണി. എന്താ ചെയ്യുക ഗോപിയേട്ടൻ കുടിച്ചു കുത്തിമറിഞ്ഞ വന്നത് പിന്നെ ബഹളം തന്നെ എന്റെ ഒരു വിധി”

 

“സാരമില്ല വിഷമിക്കണ്ട ദീപടീച്ചർ അവളെ ആശ്വസിപ്പിച്ചു”

 

സമയം ഇഴഞ്ഞു നീങ്ങി

 

ഇണ്ടർവെൽ സമയത്തു രാധ ടീച്ചർ ഓടിവന്നു സുജിതയെ വിളിച്ചു,

 

“സുജി, ഗോപി ഗെയ്റ്റിന്റെ പുറത്തു ബഹളം വക്കുന്നു”

 

“അയ്യോ ദൈവമേ ഇവിടെ എത്തിയോ”

 

അവൾ വേഗം ചെന്നു നോക്കി

 

“ഡീ ഇറങ്ങി വാടി നിന്നോടാരാ ജോലിക്ക് പോകാൻ പറഞ്ഞത്”

 

സ്കൂളിൾ കുട്ടികളും വഴിയിൽ പോകുന്നവർ അടക്കം കേൾക്കേ അവൻ വിളിച്ചു കൂവി

 

“സുജിതേ നീ ഇപ്പോൾ അവിടെ പോകണ്ട ഞാൻ പോയി പറഞ്ഞു വിടാം”

 

ദീപടീച്ചർ ഗോപിയുടെ അടുത്തെത്തി

 

“അല്ല ടീച്ചറോ വണക്കം അവളെവിടെ ഇങ്ങു വിളി”

 

“ഗോപി വീട്ടിൽ പോ, ഇത് സ്കൂൾ ആണ്”

 

“അവളെ വിളിക്കാൻ എന്നിട്ടേ പോകു”

 

അവൻ ഗെയ്റ്റിൽ കുത്തിയിരുപ്പ് തുടങ്ങി അതു കണ്ടു സുജിത ഗെയ്റ്റിൽ ചെന്നു

 

“വന്നോ തമ്പുരാട്ടി”

 

“എന്താ ഏട്ടാ ഇത്‌ സ്കൂൾ ആണെന്ന്

അറിയില്ലേ ഏട്ടാ വരൂ നമുക്ക് വീട്ടിൽ പോകാം”

 

“ഡി നിന്നോട് അല്ലെ പറഞ്ഞത് ജോലിക്ക് പോകണ്ട എന്ന്”

 

“ഏട്ടാ പ്ലീസ് ആളുകൾ നോക്കുന്നു എണീക്കു”

 

“എന്നെ അങ്ങനെ ഇപ്പം കൊണ്ടു പോകാൻ നോക്കണ്ട കാശുണ്ടേൽ എടുക്ക്”

 

“എന്റെ കൈയിൽ ഇല്ല ഏട്ടാ.”

 

“പിന്നെന്തിനാടി ഇവിടെ കെട്ടിയൊരുങ്ങി വന്നു നിക്കുന്നെ ആരെ കാണിക്കാനാണ്”

 

അവളുടെ ദയനീയത കണ്ടുകൊണ്ടാണ് അടുത്ത വീട്ടിലെ ബാബു അതിലെ വന്നത്

 

“എന്താ ഗോപിയേട്ടാ ഇത് വരൂ ഞാൻ കൊണ്ടു പോയി വിടാം”

 

“ഡാ ബാബു ഒരു ഇരുന്നൂറു ഉണ്ടേൽ എടുക്ക്”

 

“വേണ്ട ബാബു അതുടെ കുടിച്ചു കുത്തി മറിയും ഇപ്പോൾ തന്നെ കണ്ടില്ലേ”

 

“നിയണോഡി വേണ്ടാ പറയാൻ”

 

“ഏട്ടാ ഒന്നു പോകൂ”

 

“കാശു വേണം എന്ന പോകാം”

 

ബാബു ഒരു ഇരുന്നൂറ് എടുത്തു ഗോപിയുടെ കൈയിൽ കൊടുത്തു അതും വാങ്ങി ബാബുവിന്റെ ബൈക്കിൽ കേറി പോയി

 

“സാരമില്ല സുജിതേ കരയണ്ട”

 

“എന്താ ചെയ്യാൻ ടീച്ചറെ എന്നും ഇങ്ങനെ കുടിച്ചു വരും പിന്നെ രാവോളം അടിയും വഴക്കും എന്റെ വിധി രണ്ടു പെൺകുട്ടികൾ എന്നോർക്കുമ്പോൾ ചാകാൻ കൂടെ വയ്യ..”

 

“നീയൊരു കാര്യം ചെയ്യ് അവനെ ഒരു ഡോക്ടറെ കാണിക്ക്..”

 

“അയ്യോ ടീച്ചറെ ഒരുപാട് നോക്കിയതാ വന്നിട്ട് വേണ്ടേ”

 

വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ ഗോപി വന്നീട്ടില്ല രാത്രി വൈകിയും അവൻ എത്തിയില്ല ഇതെവിടെ പോയി

ഫോണിൽ കുറെ വിളിച്ചു നോക്കി എടുക്കുന്നില്ല മക്കൾക്ക് ഭക്ഷണം കൊടുത്തു അവൾ ഓരോന്ന് ഓർത്തിരുന്നു ഫോൺ അടിക്കുന്നത് കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്

പരിചയം ഇല്ലാത്ത നമ്പർ..

 

“ഹലോ ആരാണ്”

 

“ഇതു പോലീസ് സ്റ്റേഷനിൽ നിന്നാ ആരാ ഗോപിടെ ഭാര്യാ ആണോ”

 

“അതെ അയ്യോ ഏട്ടന് എന്ത് പറ്റി”.

 

“പറ്റാനൊന്നുമില്ല കുടിച്ചു ഓട്ടോ ഓടിച്ചു തലകുത്തി മറിഞ്ഞു ഗവർമെന്റ് ഹോസ്പിറ്റലിൽ കിടക്കുന്നുണ്ട്”

 

“അയ്യോ ന്റെ ദൈവമേ”

 

അവൾ വേഗം ബാബുവിനെ വിളിച്ചു ഹോസ്പിറ്റലിൽ എത്തി

അവിടെ എത്തിയപ്പോൾ കൈയിലും കാലിലും ബാൻഡേജ് ഇട്ടു കിടക്കുന്നു അവളെ കണ്ടതും അവൻ തല താഴ്ത്തി ഇരുന്നു..

 

“ഏട്ടാ എന്താ പറ്റിയെ.”

 

ബാബുവണ് പറഞ്ഞത്.

 

“കുടിച്ചു.ഫിറ്റായി നടുറോട്ടിൽ വണ്ടി മറിഞ്ഞു രാത്രി പട്രോളിങ് പോലിസ് ആണ് ഇവിടെ എത്തിച്ചത്…”.

 

സുജിത ഒന്നും മിണ്ടാതെ ഗോപിയുടെ മുഖത്തേക്ക് നോക്കി പിന്നെ കൊണ്ടുവന്ന കഞ്ഞി എടുത്തു കുടിപ്പിച്ചു.

 

രണ്ടു ദിവസം കഴിഞ്ഞു വീട്ടിലെത്തി ഗോപിടെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു പതിവ് പോലെ സുജിത ജോലിക്ക് പോയി…

 

വീട്ടിൽ വിശ്രമത്തിലായോണ്ട് ഗോപിക്ക് പിന്നെ കുടിക്കാൻ സാധിക്കാതായി ഓട്ടോ മറിഞ്ഞത് വലിയ അനുഗ്രമായി സുജിതയ്ക്കു തോന്നി പതിയെ പതിയെ വീട്ടിൽ സമാധാനം വന്നു ഗോപി ഇപ്പോൾ പഴയ ഗോപി അല്ല കുടിയേ പറ്റി തന്നെ ഓർമ്മയില്ല അവന്റെ മാറ്റങ്ങൾ അവൻ. മനസിലാക്കി

 

സുജിതയുടെ സ്നേഹവും കുട്ടികളുടെ കുസൃതിയും എല്ലാം അവന്റെ ജീവിതത്തിൽ പുതിയ അനുഭവം ആയി ദിവസങ്ങൾ കഴിഞ്ഞു മുറിവെല്ലാം ഉണങ്ങി അപകടം വന്നതിനു ശേഷം അന്നാദ്യമായി ഓട്ടോ ഓടിക്കാൻ അവൻ ഇറങ്ങി പോകുമ്പോൾ തന്നെ സുജിതയുടെ മുഖം വാടിയിരുന്നു വൈകുന്നേരം വരുമ്പോൾ എന്താവും ഭഗവാനെ എന്നവൾ വിളിച്ചു..

 

കുറച്ചു ദിവസമായി നല്ല സമാധാനം ഇനിയത് ഇന്നത്തോടെ കഴിയുമോ. എന്നായിരുന്നു അവളുടെ ചിന്ത സ്കൂളിൽ ചെന്നിട്ടു ഒന്നിലും ശ്രദ്ധയില്ലാതെ വൈകുന്നേരം ആവാൻ അവൾ കാത്തിരുന്നു..

 

സ്കൂൾ വിട്ടു വീട്ടിൽ എത്തി പണിയെല്ലാം ഒതുക്കി കുളിച്ചു വിളക്ക് വച്ചു അവൾ ഗോപിക്കായി കാത്തിരുന്നു സമയം പോയി കൊണ്ടിരിക്കുന്നു അവൾ ഫോൺ എടുത്തു ഗോപിയെ വിളിച്ചു സിച്ചു ഓഫ് ആണ്..

 

“അമ്മേ അച്ഛൻ വന്നില്ലല്ലോ..”

 

മീനു അമ്മയുടെ അടുത്ത് വന്നിരുന്നു

 

“അച്ഛൻ വരും മോൾ പോയി പഠിച്ചോ പത്തിലെ പരീക്ഷ അല്ലെ വരുന്നത്”

 

അവളെ പഠിക്കാൻ പറഞ്ഞു വിട്ടു വഴിക്കണ്ണുമായി സുജിത ഉമ്മറത്തു ഇരുന്നു.. രാത്രി ഏറെ വൈകിട്ടും ഗോപി വന്നില്ല അവൾക് ഉറപ്പായിട്ടും ഗോപിയേട്ടൻ പിന്നെയും കുടിക്കാൻ കേറിയിട്ടുണ്ടാവും സങ്കടം അണപൊട്ടി ഒഴുകി ഇനിയും പഴയ പോലെ തന്നെ ആയല്ലോ എന്റെ ജീവിതം ദൈവമേ..

 

പെട്ടന്ന് പടിക്കൽ ഗോപിയുടെ വണ്ടിയെത്തി വണ്ടി മുറ്റത്തു ഒതുക്കി ഇട്ടു അവൻ കൈയിൽ കുറച്ചു പാക്കറ്റുകളുമായി അവളുടെ അടുത്തെത്തി..

 

“എന്താ ഗോപിയേട്ടാ ഫോൺ എടുക്കാതെ.”

 

“പറയാം മക്കളെ വിളിക്ക്.. അമ്മയെവിടെ ഉറങ്ങിയോ..”

 

“അമ്മ നേരത്തെ കിടന്നു”

 

അച്ഛന്റെ ശബദം കേട്ടു മാളുവും മീനുവും പുറത്തു വന്നു..

 

“സുജി നീ എന്താ കരുതി ഞാൻ പിന്നെയും കുടിച്ചു എന്നോ ഇല്ല ഇനി കുടിക്കില്ല ഇവിടെ ഇരുന്നപ്പോളാണ് നിന്റെയും മക്കളുടെയും സ്നേഹം ഞാൻ മനസിലാക്കിയത് ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു ഒരുപാട് നാണം കെടുത്തി ഇനിയെന്റെ മക്കൾക്കായി ജീവിക്കണം ഇന്നൊരു വലിയ ഓട്ടം കിട്ടി അതാണ് വൈകിയത്…”

 

അവന്റെ കൈയിൽ ഉള്ള ഡ്രസും പലഹാരങ്ങളും മക്കളുടെ കൈയിൽ കൊടുത്തു..

 

“മാളൂട്ടി ഇങ്ങു വന്നേ ഒരൂട്ടം അച്ഛൻ തരാം..”

 

അവൻ കൈയിൽ ഉള്ള ഹോർലിക്സ് മാളുവിന്റെ കൈയിൽ കൊടുത്തു

 

“ഇനിയെന്റെ മോളു ഹോർലിക്സ് കിട്ടാൻ അമ്മയോട് രാവിലെ തല്ലു പിടിക്കരുത് കേട്ടോ അച്ഛനിനി മോൾക്ക് ഹോർലിക്സ് വാങ്ങിത്തരാം.”

 

“ഇല്ല്യച്ഛ”

 

അതും പറഞ്ഞു അവൻ അവളെ വാരി എടുത്തു ഉമ്മ വച്ചു..

 

സുജിതയുടെ മനസും കണ്ണുകളും ഒരുപോലെ നിറഞ്ഞു..

 

“എന്താ ഇത് കരയേ ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല അവളുടെ കണ്ണുകൾ തുടച്ചു നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.

 

“ആയി ഏട്ടാ മക്കൾ..”

 

അവളവനെ തള്ളി മാറ്റി

 

അപ്പോൾ മീനുവും മാളുവും അതുകണ്ടു ഉറക്കെ ചിരിച്ചു ആ വീട്ടിൽ ആദ്യമായി കൂട്ടത്തോടെ സന്തോഷച്ചിരി ഉയർന്നു…. പിന്നീടെന്നും പ്രശാന്തി എന്ന പേര് ആ സ്വപ്നകൂടാരത്തിൽ അർത്ഥവത്തായി…

 

Uma S Narayanan

Post Views: 18
1
ഉമാ നാരായണൻ
  • Website

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു ഞാൻ പാലക്കാട്‌ ജില്ലാ പട്ടാമ്പി സ്വദേശി ആണ് ഞാൻ കവിതകളിൽ കൂടി ആയിരുന്നു ഓൺലൈൻ എഴുത്ത് ലോകത്തേക്ക് പ്രവേശനം പിന്നെ ചെറുകഥകളും നോവലും എഴുതി ഫേസ്ബുക്കിലെ ഏറ്റവും വലിയ സാഹിത്യകൂട്ടായ്മയായ എന്റെ തൂലികയിൽ.അഡ്മിൻ പാനലിൽ അംഗമായി തുടരുന്നു എന്റെ തൂലികയുടെ ബുക്കായ തൂലികതുള്ളികളിൽ ആദ്യമായി അച്ചടി മഷിപുരണ്ട രചനക്കൊപ്പം കവിതക്ക് മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു അടുത്തതായി എന്റെ രചനകൾ അടങ്ങിയ കഥാ സമാഹാരം മൈഥിലി എന്ന പേരിൽ പ്രസിദ്ധികരിച്ചു രണ്ടാമത്തെ ബുക്ക്‌ ആയി കവിത സമാഹാരം "നിയെന്നെ പ്രണയചെമ്പകം.." മൂന്നാമത്തെ ബുക്ക്‌ "പ്രണയസുഗന്ധികൾ "എന്ന രണ്ടു നോവലും പ്രസിദ്ധികരിച്ചു..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.