Author: Unnikrishna S R

ഞാൻ ഉണ്ണികൃഷ്ണ. കല അടിസ്ഥാനപരമായി രക്തത്തിൽ ഉണ്ടെന്ന് വിശ്വാസക്കുന്നു എങ്കിലും മുഴുവൻ സമയം ശാസ്‌ശാസ്ത്രലോകവുമായി ബന്ധമുള്ളജിനാൽ മസാമാസം കഴിഞ്ഞുകൂടാൻ ഉള്ള വക അവിടെന്നിന്നും തരപ്പെടുത്തുന്നു ❤️A SCIENTIST AT ISRO,TRIVANDRUM AND FORMER FORMER SCIENTIST AT BHABHA ATOMIC REAEARCH CENTRE MUMBAI. എഴുത്തിലേക്ക്‌ ഈഴഞ്ഞു കേറുന്ന ഒരു പാവം മനുഷ്യൻ. കുറച്ചു ഫോട്ടോഗ്രഫി,ലേശം കുക്കറി, ആണ് വേറെ ഭ്രാന്തുകൾ.

മഴ… അവൾക്ക് ഇത്രയുയും ഭംഗിയുണ്ടോ… ശൃംഗാരത്തിൽ തുടങ്ങി രൗദ്ര ഭാവം വരെ അവളെ വരവേൽക്കാൻ ഞാൻ വീട്ടിൽ അകത്തളം ഒരുക്കി. എന്നെ അവൾ നിരാശപ്പെടുത്തിയില്ല… വീട്ടിലെ മാവിലെ ഇലകളെയും ചെമ്പരത്തിപ്പൂക്കളെയും ഇക്കിളിപ്പെടുത്തി അവളുടെ ജലകണങ്ങൾ അവയ്‌ക്കുമേൽ ചൊരിഞ്ഞു. അവളുടെ ചലപില ശബ്ദമാണെന്നെ ഉണർത്തിയത്. പുതുമഴയെ വാരിപുണർന്ന ഭൂമി, അവളുടെ മുഖപടമാകും മണ്ണിന്റെ പുതുമണം ചുരത്തി. ആ സുഗന്ധത്തിന്റെ മാസ്മരികത എന്റെ പ്രണയത്തിനു ചിറകുകളെയേകി. മാച്ചോടിന്റെ നെറുകയിൽ തട്ടിതെറിച്ചു വീടിന്റെ അകത്തളത്തിൽ ചിതറിവീണ അവളുടെ ജലകണങ്ങൾ മനസിനെ കുളിർമയേകി. എന്റെ ഏറുമാടത്തിൽ ഇരുന്നു ഒരു കട്ടൻചായയും നുകർന്ന് ഗന്ധർവ സംഗീതവും ആസ്വദിച്ചു പച്ചപ്പ്‌ നിറഞ്ഞ ആ കുളത്തിലോട്ട് നോക്കി മഴ നുകരാൻ എന്ത് രസമാണ്. അപ്പോഴാണ് പിന്നാമ്പുറത്തെ രാഘവേട്ടനെ കണ്ടത്. തന്റെ വീടിനുള്ളിൽ ഈ മഴ വീണാൽ ചോരുന്ന മേൽക്കൂര, ടാർപോളിൻ കൊണ്ട് മൂടുന്ന തത്രപ്പാടിലാണ്. എന്തോരു വിരോധാഭാസം … *–ഉണ്ണികൃഷ്ണ.എസ്.ആർ—*

Read More

നേരം രാവിലെ ആറുമണിയോടടുത്തു. അങ്ങനെ നീണ്ട നാലുമണിക്കൂർ യാത്രയ്ക്ക് ശേഷം ട്രെയിൻ തമ്പാനൂരിലെത്തി. കനത്ത മഴ കാരണം തീവണ്ടിയുടെ ജനാലകൾ അടച്ചിരുന്നു. “മോനെ..തിരുവനന്തപുരം എത്തുമ്പോൾ ഒന്ന് പറയണേ” നാരായണൻനായർ സഹയാത്രികനോട്. “അയ്യോ അമ്മാവാ.. തിരുവനന്തപുരം എത്തി. അറിഞ്ഞില്ലേ ? പെട്ടെന്ന് ഇറങ്ങിക്കോളൂ. ഇവിടെ അഞ്ചു മിനുട്ടേ ഹാൾട്ടുള്ളു.” സഹാനുഭൂതി നിറഞ്ഞ മറുപടി . “മക്കളെ.. പറഞ്ഞത് നന്നായി…ഇല്ലേൽ ആകെ പുലിവാല് ആയേനെ. ഡേ…ഗോമതി.. പെട്ടെന്നു ഒന്ന് ഇറങ്ങ്… ട്രെയിൻ ഇപ്പൊ എടുക്കും” സ്നേഹവും ബഹുമാനവും ഒക്കെ കലർന്ന ഒരു മുഖവുമായി ഒരു കൊച്ചുകുട്ടിയെന്നോളം അവർ തന്‍റെ പ്രിയന്‍റെകൈപിടിച്ചു സ്റ്റേഷനിൽ ഇറങ്ങി. കൂടെ കൊണ്ടുവന്ന ചാക്ക് എടുക്കാൻ തുനിഞ്ഞെങ്കിലും നാരായണൻ നായർ തന്നെ അത് എടുത്ത് പ്ലാറ്റുഫോമിലോട്ട് വെച്ചു. “നിനക്ക് ചായ വല്ലോം വേണോ? വണ്ടി നേരത്തെ വന്നത് കൊണ്ട് സതീശൻ വിളിക്കാൻ വരാൻ വൈകും” അവരുടെ ഉത്തരത്തിനു വേണ്ടി കാത്തു നിൽക്കാതെ തന്നെ അടുത്തുള്ള ചായ ബങ്കിലേ പയ്യനോട് രണ്ടു ചായക്ക്…

Read More

❤️ ആട് ജീവിതം : എന്റെ ക്യാമറയായ കണ്ണുകളിലൂടെ ❤️ കഥാ പശ്ചാത്തലം : നജീബെന്ന ഒരു സാധാരണക്കാരന്റെ പ്രവാസി ജീവിതത്തെ ആസ്പദമാക്കി 2008ഇൽ ബെന്യാമിൻ എഴുതിയ നോവൽ ആണ് ഇതിവൃത്തം. തങ്ങളുടെ കിടപ്പാടം പോലും വിറ്റു ജോലി തേടി മറുനാട്ടിൽ എത്തുന്ന ഉദ്യോഗാർഥികൾ വഞ്ചിക്കപ്പെടുന്നത് സർവ്വസാധാരണമാണെങ്കിലും ഒരു ഉദ്യോഗസ്ഥ ക്യാമ്പിന്റെ അന്തരീക്ഷം മാറ്റി കഥപാത്രത്തിനെ ജോർദാൻ മരുഭൂമിയിൽ കൊണ്ടിട്ട് കൊടും ഏകാന്തതയെയും വികാരവിക്ഷോഭ ങ്ങളേയും പ്രമേയമാക്കിയ ബ്ലെസ്സി എന്ന സംവിധായകൻന്റെ മികവിനെയും അതു ദൃശ്യവത്കരിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെയും നമിക്കുന്നു, അതു ഒരു ജീവിത യാഥാർത്ഥ്യം ആണെങ്കിൽക്കൂടിയും. നോവലിൽ ഉള്ളത് സിനിമയിൽ ഇല്ല എന്ന വാദം ഉയർത്തുന്നവരോട് ഒരേ കാര്യമേ പറയാനുള്ളു… ആടുജീവിതം എന്ന നോവൽ എഴുത്തുകാരൻ ബെന്യാമിന്റെതും ആടുജീവിതം എന്ന സിനിമ സംവിധായകൻ ബ്ലെസിയുടേതുമാണ്… അത്‌ ഇരുവരുടെയും മനോധർമ്മം ആണ്. പക്ഷെ തന്റെ കഥയിലെ നായകൻ നജീബ് എന്ന ആൾ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നു, എന്ന് പറഞ്ഞു അദ്ദേഹത്തെയും കുടുംബത്തെയും മാധ്യമങ്ങളുടെ…

Read More

 മൊബൈൽ ഫോൺ തുടരെ തുടരെ മുഴങ്ങുന്നു. ഹൊ… എന്തൊരു കഷ്ടമാണ്. മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ല. ഈ പാതിരാത്രി ആർക്കും ഉറക്കമില്ലേ? ഈർഷ്യയോടെ  ജയിംസ് എണീറ്റു ഫോണെടുത്തു.  “ഹലോ. ജയിംസ് സാർ അല്ലേ?” മറുതലക്കൽ നിന്നും ചോദ്യം. “മിസ്റ്റർ… ഫോൺ ചെയ്യുന്നതിന് ഒരു മര്യാദ ഇല്ലെ. പാതിരാത്രി ആണോ വിളിക്കുന്നെ?” ജെയിംസിൻ്റെ കടുത്ത മറുപടി. “സാറേ രാവിലെ തന്നെ ഓവർ ആയോ. ക്ലോക്ക് ഒന്ന് നോക്കിക്കേ. മണി വൈകിട്ട് 3 ആയി. ” ഒരു ചിരിയോടെ അപരന്‍റെ മറുപടി.  കിളി പോയത് പോലെ ജയിംസ് വാൾ ക്ലോക്ക് നോക്കി. ശരിയാണല്ലോ. അപ്പോഴാണ് ബോധം തിരിച്ചു കിട്ടുന്നത്.  രാവിലെ തൊട്ടു ഉച്ചവരെ വമ്പൻ കിടാങ്ങൾക്കൊപ്പം നവോദയ ക്ലബ്ബിൽ നിന്നും ആർത്തു തിമിർത്തു സോമരസം സേവിച്ചതും വീട്ടിലെത്തി കമഴ്ന്നു വീണതും എല്ലാം മനസ്സിൽ മിന്നി മറഞ്ഞു പോകുന്നപോലെ.  “അയ്യോ സോറി. ” ഗത്യന്തരം ഇല്ലാതെ അയാളോട് മാപ്പ് പറയേണ്ടി വന്നു. “സാറേ ഇത് സബ്-കളക്ടർ ഓഫീസിൽ…

Read More

മാർച്ച്‌ 5, 2024 പതിവ് പോലെ ഓഫീസ് വിട്ട് കാറിൽ കേറി FM ൽ പാട്ടും കേട്ട് വീട്ടിലോട്ട് പതുക്കെയുള്ള ഡ്രൈവ്. മിക്ക ദിവസവും ആരെങ്കിലും കാറിൽ കൂടെ കാണും. ഒരു ഡ്രോപ്പ് അല്ലെങ്കില്‍ ഒരു ചായകുടി. വൈകിട്ട് മീശയുടെ കടയിൽ നിന്നും കടുപ്പത്തിന് ഒരു ചായ അടിച്ചില്ലെങ്കില്‍ ത്രില്ലില്ല. കട്ട മീശയും നീളത്തിലുള്ള നരച്ച താടിയും കാരണം കേശവൻ മാമന് നാട്ടുകാർ സ്നേഹത്തോടെ ചാർത്തിക്കൊടുത്ത പേരാണ് “മീശ”. വീടിന്‍റെ തൊട്ടടുത്തായതുകൊണ്ടും സ്ഥിരം കസ്റ്റമര്‍ ആയതു കൊണ്ടും എന്‍റെ വീട്ടുകാരെയും, എന്തിനു എനിക്കുള്ള ചായയുടെ കടുപ്പം പോലും മീശയുടെ മെമ്മറികാർഡിൽ രജിസ്ട്രെഡ് ആണ്. വീടിന്‍റെ ഉമ്മറത്ത് നിന്നാൽ കാണാവുന്ന ആ ചായക്കട, അണ്ണന്‍റെ വീട് ഇരിക്കുന്ന പറമ്പിലാണ്. പാർക്കിങ്ങിന് സ്ഥലവും ഉണ്ട്. എന്നാലും ഞാൻ വരുമ്പോൾ കാറിൽത്തന്നെയിരിക്കും. മറ്റൊന്നിനുമല്ല, ആ ചായക്കൊപ്പം പാട്ടുകളും ആസ്വദിച്ചു കുടിക്കാമല്ലോ. എനിക്കിടക്ക് അത് അരോചകമായി തോന്നിയെങ്കിലും മീശണ്ണൻ ചായ കൊണ്ടുവന്നു തരും. അതുകൊണ്ട് അങ്ങനെ തന്നെ…

Read More