Author: Suhana Jumbu

എഴുത്തിനോടിഷ്ടമുള്ള ഒരു വീട്ടമ്മ കേമമായി എഴുതാനൊന്നും അറിയില്ലെന്ക്കിലും ചെറിയ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു

രാവിലെ എഴുന്നേറ്റു ജോലിയെല്ലാം തീർത്തു സോഫയിയിലുരുന്നപ്പോഴാണ് അനിത മുഖമൊന്നു തടവുന്നത്. ആകെ ഒരു മുരുമുരുപ്പു, വല്ല മാവിന്റെ തടിയിലും തൊട്ടപോലെ. അവൾ ഓടിച്ചെന്നു കണ്ണാടിയിലേക്കു നോക്കി. കുറേ കാലമായി കണ്ണാടിയും പൗഡറും എല്ലാം കണ്ടിട്ട്, തിരക്കിനിടയിൽ ഇതിനൊക്കെ എവിടെ സമയം? ഭർത്താവിൻ്റെയും മക്കളുടെയും കാര്യങ്ങൾ ശ്രദ്ധിക്കലും പ്രായമായ ഭർത്താവിന്റെ അമ്മയെ പരിചരിക്കലും എല്ലാം കൂടി കഴിയുമ്പോൾ എവിടെയാ ഇതിനൊക്കെ സമയം? കാലത്തു അഞ്ചുമണിക്ക് എഴുന്നേൽക്കുന്നതാ, പിന്നേ ഒരു ഓട്ട മത്സരം ആണ്. എല്ലാവരും രാവിലെ പോയി കഴിഞ്ഞാൽ കിട്ടുന്ന ആ പത്തു മിനുട്ടാണ് ആകെ തന്റേതായിട്ടുള്ള ഫ്രീ ടൈം. ഒരു കപ്പ് ചായകുടിക്കാനുള്ള സമയം. അതു കഴിഞ്ഞാൽ വെള്ളം ചൂടാക്കണം അമ്മയെ കുളിപ്പിക്കണം. ഒന്നും പറയണ്ട തിരക്കോടു തിരക്ക്. മുഖത്തെ മുരുമുരുപ്പു അവളെ വല്ലാതെ വിഷമിപ്പിച്ചു. ഈ നാൽപ്പതിൽ തന്നെ വാർദ്ധക്യം കെട്ടിപിടിച്ചോ? ഭൂമിയിലെത്തിയിട്ടു ആകെ നാൽപതു വർഷം, ഒരർത്ഥത്തിൽ എഴുപതു വയസ്സൊന്നും ആവണ്ട വയസ്സാവാൻ. എല്ലാവരും ഉണ്ടായിട്ടും  ആരും ശ്രദ്ധിക്കപെടാത്ത…

Read More