പൊക്കിൾ കൊടി എന്ന കുരുക്ക് അഴിച്ചാണു പുറം ലോകത്തെത്തിയതെങ്കിലും ഊരകുടുക്കിലെക്കായിരിക്കും എന്ന ബോധ്യം എത്താൻ വർഷങ്ങൾ എടുത്തു. മകളായത് സഹോദരി ആയത് പ്രണയിനി ഭാര്യ അമ്മ അവസാനം അമ്മൂമ്മ പൊക്കിൾ കൊടിയിൽ നിന്നുള്ള കുരുക്ക് വേഗം അഴിച്ചെങ്കിലും ബാക്കിയുള്ള കുരുക്കുകൾ ബന്ധങ്ങളുടെ അവകാശം പറഞ്ഞു മുറുക്കി കൊണ്ടേ ഇരുന്നു
Author: Suhana Jumbu
To ഡോ. വി മുഹമ്മദ് ജന്നാത്തുൽ ഫിർദൗസ് സ്വർഗ്ഗം പ്രിയപ്പെട്ട പപ്പക്ക്, കുറേ ആയി ഒരെഴുത്തു എഴുതണം എന്ന് കരുതുന്നു. എഴുതാൻ തുടങ്ങുമ്പോൾ കൈകൾ വിറക്കുന്നു, കണ്ണുനീരിനാൽ അക്ഷരങ്ങൾ കാണുന്നില്ല. കുറെ വിശേഷങ്ങൾ ഉണ്ട് പറയാൻ! ഇരുപത്തൊമ്പത് വർഷങ്ങൾ എത്രവേഗം കടന്നു പോയി. ഇന്നും ആ ഡിസംബർ മാസം മനസ്സിൽ മായാതെ നിൽക്കുന്നു പപ്പാ. അഞ്ചു കുഞ്ഞുകുരുവികളെ ലോകമെന്തന്നറിയാത്ത അമ്മക്കിളിയേ ഏല്പിച്ചു പറന്നു കളഞ്ഞില്ലേ.. പപ്പക് ഇനി ഞങ്ങളൊക്കെ അവിടെയെത്തിയാൽ തിരിച്ചറിയുമോ ? എങ്ങനെ അറിയാതിരിക്കും പപ്പന്റെ ജമ്പുമോൾ അതു പോലെ തന്നെയുണ്ട്. ഇത്തിരി തടി കൂടി എന്നേയുള്ളു. ബാക്കി നാല് പേർക്കും ചെറിയ വ്യത്യാസങ്ങൾ മാത്രം. ജീവിതം ആകെ മാറി പപ്പാ, പപ്പ പോയ ശേഷം നന്നായി പാടുപെട്ടു വർഷങ്ങൾ മുൻപോട്ടു നീക്കാൻ. ഞാൻ കുറെ പറഞ്ഞു ബോറടിപ്പിച്ചു അല്ലേ? പോട്ടെ പപ്പന്റെ വിശേഷം പറയൂ. അവിടെ ഒരു വിധം കൂട്ടുകാരൊക്കെ എത്തിയില്ലേ? ആയുഷ്കാലം സിനിമ പോലെ നിങ്ങൾ സൊറ…
#എന്റെരചന പ്രിയ തുർക്കി, നിന്നേ ഞാനറിയുന്നത് സ്കൂളിൽ പഠിക്കുമ്പോൾ social studies ഇൽ നിന്നായിരുന്നു. അന്നു മാർക്കു കിട്ടാൻ പാകത്തിൽ മാത്രമേ നിന്നേ ഉൾക്കൊണ്ടിരുന്നൊള്ളു. അതുകൊണ്ടു തന്നേ നിനക്ക് അന്നു എന്റെ മനസ്സിൽ ഒരു രണ്ടു വള്ളത്തിൽ (അതായതു ഏഷ്യ &യൂറോപ്പ് )കാലിട്ടിരിക്കുന്ന ഒരുരാജ്യം മാത്രമായി. പിന്നെ എന്റെ ഖത്തറിലേക്കുള്ള വരവും ഈ നാടിനോടുള്ള പ്രണയവും, രാജാവിനോടുള്ള പ്രിയവും പെട്ടന്നു വന്ന blockade എന്ത് ചെയ്യും എന്ന് സ്തംഭിച്ചിരിക്കുന്ന അവസ്ഥയിൽ അമീറിന്റെ തോളിൽ തട്ടി ഞാനുണ്ട് എന്ന കൂട്ടിപിടിക്കൽ, നിന്റെ നാട്ടിലെ കണ്ടെയ്നർ കണക്കിലുള്ള സാധനങ്ങളുടെ വരവുകൾ എല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. അന്നു മനസ്സിൽ കുറിച്ചിട്ടതായിരുന്നു ഒന്നു നിന്നേ വന്നു തലോടണം എന്ന്. തലോടാൻ മാത്രമേ പറ്റൂ നിന്നേ കെട്ടിപ്പിടിക്കാൻ കഴിയില്ല നീ അത്രക്കും വലിയ രാജ്യമാണ്. അങ്ങനെ എന്റെ പ്രാർത്ഥന പടച്ചവൻ കേട്ടു നാം എന്തും അതിയായി ആഗ്രഹിച്ചാൽ അതു നമ്മേ തേടി വരും എന്ന് പൗലോ കൊയ്ലോ പറഞ്ഞത്…
എന്തായിരിക്കും ആ മനസ്സിൽ? ഉറങ്ങാൻ കിടന്നപ്പോൾ ഈ ചിന്തയെന്നെ വല്ലാതെ ഉറക്കം കെടുത്തി. എത്ര ആലോചിച്ചിട്ടും കാര്യം മനസ്സിലേക്ക് വരുന്നില്ല. ഇത്രയും അകൽച്ച കാണിക്കാൻ മാത്രം ഞാൻ അവരോട് എന്ത് തെറ്റാണ് ചെയ്തത്? എന്റെ ഈ മലക്കംമറിച്ചിലിൽ ഉറക്കത്തിനു കോട്ടം തട്ടിയ ജീവന്റെ പാതി ഞാൻ അന്നേ പറഞ്ഞതല്ലേ ഈ പുലിവാലിനൊന്നും പോവണ്ടാന്ന് എന്നും പറഞ്ഞു പുതച്ചു മൂടി കൂർക്കം വലിച്ചു ഒറ്റയുറക്കം. ലക്ഷ്മിയുടെ വീട്ടിലുണ്ട് മുനീറയുടെ വീട്ടിലും! പിന്നെ റംലയുടെ വീട്ടിലാണെങ്കിൽ പറയണ്ട. ഇവർക്കൊക്കെ അതിന്റെ ഒരു ചെറിയ കിബ്റും ഉണ്ട്. പിന്നെ എനിക്കെന്തേ ആ കിബ്ർ പറ്റൂലാ? എനിക്കും വേണം ആ പത്രാസ്. ഈ പത്രാസിന്റെ പിന്നാലെ പോയതോണ്ടാ ഇപ്പോ ചിന്തയിൽ വരേ ഉറക്കം പോയത് . മക്കൾ രണ്ടു പേരും അന്നേ പറഞ്ഞതാ, ഉമ്മാക്ക് ഇത് പറ്റൂലാ വേണ്ടാത്ത പണിക്കൊന്നും നിൽക്കണ്ടാന്ന്! അന്ന് എന്റെ ഉള്ളിലെ ഈഗോ പത്തി വിടർത്തി ഉണർന്നു. അതെന്താ മുനീറാകും റംലാക്കും മാത്രം…
കാലങ്ങളായുള്ള നമ്മുടെ കൂട്ടുകെട്ട് തകർക്കാൻ കാത്തു നിന്ന പലരും കയ്യാല പുറത്തു കിടക്കുന്നതു കണ്ടു സന്തോഷിക്കുന്നുണ്ടാവും. എന്റെ മണ്ടക്ക് അടിച്ചാണ് നിന്റെ വരവ്! ആദ്യമതു മർമ്മത്തിലുള്ള ഇടിയാണെങ്കിലും പിന്നീട് എനിക്കതൊരു തലോടലും ആശ്വാസവുമായിരുന്നു.തെക്കേത്തലയിലെ വേലായുധൻ ആയിരുന്നു നിന്നേ കദീശുമ്മക്ക് കൊടുത്തത്. നിന്നേ പറ്റിയുള്ള വർണ്ണന കേട്ടിട്ട് അന്നെനിക്കത്ര പിടിച്ചില്ലാട്ടോ. കദീശുമ്മ നിന്റെ ദേഹമാകെ തലോടി കൊള്ളാം, പിന്നേ ഒരു കാര്യമുണ്ട് ഇവളുമായി ഒത്തുപോവണം എന്ന ഒരു താക്കീതു നിനക്കു നൽകിയപ്പോഴാണ് ഞാനൊന്നു ശ്വാസം വിട്ടത്. എന്നും ഞാനോർക്കും എനിക്കു നെല്ലിനോടായിരുന്നു പ്രിയം, നിനക്കാവട്ടെ മല്ലിയോടും മുളകിനോടും. നിനക്ക് പല നിറങ്ങളോടാണ് ഇഷ്ടം എന്ന് അന്നാണ് എനിക്കു തിരിഞ്ഞത്. കുഞ്ഞിപ്പെണ്ണ് പുഴുങ്ങിയ നെല്ല് ചൂടോടെ എന്നിലേക്കിടുമ്പോൾ ആ ഗന്ധമെന്നേ ഉന്മാദത്തിലാക്കിയിരുന്നു. എന്നാലും എനിക്ക് നിന്നോട് പരിഭവമായിരുന്നു. നിനക്കെന്നും വളയിട്ട കൈകളുടെ മാറി മാറിയുള്ള തലോടൽ! അവരെല്ലാം നിന്റെ ഉടലാകെ തഴുകുന്നത് ഞാൻ അസൂയയോടെ നോക്കുമായിരുന്നു. കദീശുമ്മ നെയ്യപ്പം ചുടുന്ന അന്ന് എനിക്ക് വല്ലാത്ത…
ഇന്ന് ഉത്രാടം! എല്ലാവരും പരക്കംപാച്ചിലിൽ ആണ്. നാളത്തേക്കുള്ള സദ്യക്കും വിളിക്കാൻ ആരെങ്കിലും വിട്ടുപോയോ എന്ന ആധിയിലും രാധ ഫോൺ എടുത്തു കൂട്ടുകാരിയെ വിളിച്ചു. അവളാണെങ്കിൽ ഫോൺ എടുത്തു രണ്ടു വാക്കു മുഴുമിപ്പിക്കാതെ ഫോൺ വെച്ചിട്ട് പോയി. എനിക്കും ഇതുപോലെ തിരക്കുള്ള ഒരു കാലമുണ്ടായിരുന്നു. അന്ന് രവിയേട്ടനും കൂട്ടുകാരും കുടുംബക്കാരും എല്ലാം കൂടി നല്ല രസമായിരുന്നു. എല്ലാവർക്കും വെച്ച് വിളമ്പി ദിവസങ്ങൾ അങ്ങ് കടന്നു പോയി. ഇന്ന് ഈ ജനലഴിയിലൂടെ നോക്കുമ്പോൾ ഞാൻ എടുത്ത തീരുമാനം തെറ്റായോ എന്ന ഒരു തോന്നൽ. എന്നും അടിമയായി കഴിയണമായിരുന്നോ? അതോ ആത്മാഭിമാനം എന്ന ഒന്നില്ലേ ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്കാൻ പോലും മനസ്സ് കാണിക്കാത്ത വാക്കുകൾക്ക് വില കൽപിക്കാത്ത ആളുടെ കൂടെ എന്തിന് ഒത്തുപോണം? എല്ലാവരും എന്നേ കുറ്റം പറയുന്നുണ്ടാവും. കുഞ്ഞുങ്ങൾ ഒക്കെ വലുതായി രവിയേട്ടനും പുതിയ കൂട്ടായി. അവർ സ്റ്റാറ്റസ് ഇടലും ഫോട്ടോ പോസ്റ്റ് ചെയ്യലുമായി ആകെ ബഹളം. ഇതിൽ നഷ്ടം എനിക്ക് മാത്രമാണ്…
ഓർമകൾക്ക് മരണമില്ല എന്ന വാക്കുകൾ എത്ര അർത്ഥവത്താണ് എല്ലാ വർഷവും ഓണം വരുമ്പോൾ ഓർമയിലേക്ക് ഓടി എത്തുന്ന മുഖം ചന്ദുവേട്ടന്റെ ആണ്. നമ്മുടെ വീട്ടിൽ പാലു കൊണ്ട് വരുന്ന ആളാണ് ചന്തുവേട്ടൻ. രാവിലെ കുറെ കുപ്പികളിലായി പാൽ നിറച്ചു രണ്ടു സഞ്ചികളിലായി തൂക്കി പിടിച്ചു പതിയെ നടന്നു വരുന്നത് കാണാൻ തന്നെ ഒരു മൊഞ്ചാണ്. ആരോടും തർക്കിക്കുകയോ ദേഷ്യം പിടിക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. മായം ചേർക്കാത്ത പാൽ കുടിക്കണമെങ്ങ്കിൽ ചന്തുന്റെ വീട്ടിലെ പാല് വേണം എന്നാണ് ചൊല്ല്. ചിങ്ങം വന്നാൽ ഉമ്മയോട് പറയാൻ തുടങ്ങും തിരുവോണത്തിന് മക്കളെ കുടിയിലേക്കു വിടണംട്ടോ സദ്യ അവിടെയാണിട്ടോ.ഉമ്മ പറയും എന്തിനാ ചന്തു നീയും മക്കളും തന്നെ ഒരുവിധം ഒപ്പിച്ചു ജീവിക്കുന്നതിന്റെ ഇടയിൽ ചിലവ് കൂട്ടുന്നത് എന്തിനാണ് അപ്പോൾ മൂപ്പര് പറയും കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് എന്ന്. കുട്ടിയായ എനിക്ക് കാണത്തിന്റെ അർത്ഥം മനസ്സിലാക്കാൻ കുറെ വർഷങ്ങൾ എടുത്തു. ഞാനും അനിയത്തിമാരും…
രാവിലെ എഴുന്നേറ്റു ജോലിയെല്ലാം തീർത്തു സോഫയിയിലുരുന്നപ്പോഴാണ് അനിത മുഖമൊന്നു തടവുന്നത്. ആകെ ഒരു മുരുമുരുപ്പു, വല്ല മാവിന്റെ തടിയിലും തൊട്ടപോലെ. അവൾ ഓടിച്ചെന്നു കണ്ണാടിയിലേക്കു നോക്കി. കുറേ കാലമായി കണ്ണാടിയും പൗഡറും എല്ലാം കണ്ടിട്ട്, തിരക്കിനിടയിൽ ഇതിനൊക്കെ എവിടെ സമയം? ഭർത്താവിൻ്റെയും മക്കളുടെയും കാര്യങ്ങൾ ശ്രദ്ധിക്കലും പ്രായമായ ഭർത്താവിന്റെ അമ്മയെ പരിചരിക്കലും എല്ലാം കൂടി കഴിയുമ്പോൾ എവിടെയാ ഇതിനൊക്കെ സമയം? കാലത്തു അഞ്ചുമണിക്ക് എഴുന്നേൽക്കുന്നതാ, പിന്നേ ഒരു ഓട്ട മത്സരം ആണ്. എല്ലാവരും രാവിലെ പോയി കഴിഞ്ഞാൽ കിട്ടുന്ന ആ പത്തു മിനുട്ടാണ് ആകെ തന്റേതായിട്ടുള്ള ഫ്രീ ടൈം. ഒരു കപ്പ് ചായകുടിക്കാനുള്ള സമയം. അതു കഴിഞ്ഞാൽ വെള്ളം ചൂടാക്കണം അമ്മയെ കുളിപ്പിക്കണം. ഒന്നും പറയണ്ട തിരക്കോടു തിരക്ക്. മുഖത്തെ മുരുമുരുപ്പു അവളെ വല്ലാതെ വിഷമിപ്പിച്ചു. ഈ നാൽപ്പതിൽ തന്നെ വാർദ്ധക്യം കെട്ടിപിടിച്ചോ? ഭൂമിയിലെത്തിയിട്ടു ആകെ നാൽപതു വർഷം, ഒരർത്ഥത്തിൽ എഴുപതു വയസ്സൊന്നും ആവണ്ട വയസ്സാവാൻ. എല്ലാവരും ഉണ്ടായിട്ടും ആരും ശ്രദ്ധിക്കപെടാത്ത…
