Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഡിയർ ഫ്രണ്ട്
ഓർമ്മകൾ വീട് സൗഹൃദം

ഡിയർ ഫ്രണ്ട്

By Suhana JumbuSeptember 24, 2024Updated:September 24, 20242 Comments2 Mins Read53 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലങ്ങളായുള്ള നമ്മുടെ കൂട്ടുകെട്ട് തകർക്കാൻ കാത്തു നിന്ന പലരും കയ്യാല പുറത്തു കിടക്കുന്നതു കണ്ടു സന്തോഷിക്കുന്നുണ്ടാവും.

എന്റെ മണ്ടക്ക് അടിച്ചാണ് നിന്റെ വരവ്! ആദ്യമതു മർമ്മത്തിലുള്ള ഇടിയാണെങ്കിലും പിന്നീട് എനിക്കതൊരു തലോടലും ആശ്വാസവുമായിരുന്നു.
തെക്കേത്തലയിലെ വേലായുധൻ ആയിരുന്നു നിന്നേ കദീശുമ്മക്ക് കൊടുത്തത്. നിന്നേ പറ്റിയുള്ള വർണ്ണന കേട്ടിട്ട് അന്നെനിക്കത്ര പിടിച്ചില്ലാട്ടോ. കദീശുമ്മ നിന്റെ ദേഹമാകെ തലോടി കൊള്ളാം, പിന്നേ ഒരു കാര്യമുണ്ട് ഇവളുമായി ഒത്തുപോവണം എന്ന ഒരു താക്കീതു നിനക്കു നൽകിയപ്പോഴാണ് ഞാനൊന്നു ശ്വാസം വിട്ടത്.

എന്നും ഞാനോർക്കും എനിക്കു നെല്ലിനോടായിരുന്നു പ്രിയം, നിനക്കാവട്ടെ മല്ലിയോടും മുളകിനോടും. നിനക്ക് പല നിറങ്ങളോടാണ് ഇഷ്ടം എന്ന് അന്നാണ് എനിക്കു തിരിഞ്ഞത്. കുഞ്ഞിപ്പെണ്ണ് പുഴുങ്ങിയ നെല്ല് ചൂടോടെ എന്നിലേക്കിടുമ്പോൾ ആ ഗന്ധമെന്നേ ഉന്മാദത്തിലാക്കിയിരുന്നു. എന്നാലും എനിക്ക് നിന്നോട് പരിഭവമായിരുന്നു. നിനക്കെന്നും വളയിട്ട കൈകളുടെ മാറി മാറിയുള്ള തലോടൽ! അവരെല്ലാം നിന്റെ ഉടലാകെ തഴുകുന്നത് ഞാൻ അസൂയയോടെ നോക്കുമായിരുന്നു.

കദീശുമ്മ നെയ്യപ്പം ചുടുന്ന അന്ന് എനിക്ക് വല്ലാത്ത ഗമയാണ് എന്ന് നീ പറയുന്നത് ഇന്നും എന്റെ കാതിൽ അലയടിക്കുന്നു. കദീശുമ്മക്ക് എന്നോട് പ്രത്യേക സ്നേഹമായിരുന്നു. നീ ഉള്ളത് കൊണ്ട് മാത്രമാണ് എന്റെ നെയ്യപ്പത്തിനിത്ര രുചി എന്ന് തലോടി കൊണ്ടു പറയുമായിരുന്നു. അതു കേൾക്കുമ്പോൾ എന്റെ ശരീരം രോമാഞ്ചം കൊണ്ട് പുളകം കൊള്ളുമായിരുന്നു!
നെല്ല് കുത്തുന്ന ദിവസം ഒരാഘോഷമായിരുന്നു കല്യാണിയും കുഞ്ഞിപ്പെണ്ണും അയല്പക്കത്തുള്ളോരും എല്ലാം കൂടി പുഴുങ്ങലും പാറ്റലും ഇടിക്കലും ഒക്കെയായി നെല്ല് അരിയാക്കിയെടുത്തു, അതുമായെല്ലാവരും കുടിയിലേക്ക് ചിരിച്ചു പോവുന്നതും നോക്കി നമ്മൾ എത്ര സന്തോഷിച്ചിട്ടുണ്ട് അവരുടെ വീട്ടിലെ വിശപ്പടക്കാൻ നമ്മൾ കൂടി ഭാഗമായല്ലോ എന്നോർത്ത്. മുളകും മല്ലിയുമായി കല്യാണി വരുമ്പോൾ ഞാൻ വിറക്കുന്നത് കണ്ട് നീ എന്നേ ആശ്വസിപ്പിക്കുമ്പോൾ ആ സമയത്തു ശമനം കിട്ടുമെങ്കിലും നിനക്കറിയായിരുന്നു ആ നീറ്റൽ മാറാൻ ഒരാഴ്ച എടുക്കുമെന്ന സത്യം.

എനിക്ക് ഇന്നും ഓർക്കുമ്പോൾ ചിരി വരുന്നത് കദീശുമ്മന്റെ മോന്റെ കൂടെ കുറെ പരിഷ്കാരി പെണ്ണുങ്ങൾ വന്നതും അവർ നമ്മേ കണ്ടപ്പോൾ എന്തോ ഒരത്ഭുതവസ്തുവിനെ പോലെ നോക്കിയതും നിന്നേ എടുത്തു കളിച്ചതും അവരുടെ കൈയ്യിൽ നിന്നു നീ തെറിച്ചു വീണതുമാണ്. നിനക്ക് തലക്കു പരിക്കു പറ്റിയപ്പോൾ വേലായുധനെ വിളിപ്പിച്ചു കദീശുമ്മ നാണി കൊല്ലന്റെ അടുത്തേക്ക് വിട്ടതു കാരണം രണ്ടു ദിവസം നിനക്ക് വിശ്രമം കിട്ടി.

നീ ഇല്ലാത്തതു കൊണ്ട് എനിക്കും വിശ്രമം കിട്ടും എന്ന പ്രതീക്ഷയെ തല്ലി തകർത്തു ഉമ്മാച്ചുവിന്റെ വീട്ടിൽ നിന്നു കൊണ്ടുവന്ന നിന്റെ കൂട്ടുകാരൻ മയമില്ലാതെ എന്റെ മർമത്തിൽ ഇടിക്കുമ്പോൾ നീ ഒളി കണ്ണിട്ടു നോക്കിയുള്ള ആ ചിരിയുണ്ടല്ലോ, എനിക്ക് സത്യായിട്ടും ദേഷ്യം വന്നുട്ടോ.
നബിദിനമായാൽ ഗോതമ്പു പായസത്തിന്നും ഓണത്തിന്റെ കുത്തരി പായസത്തിനും ക്രിസ്തുമസ്സിൻ്റെ അപ്പത്തിനും എന്നു വേണ്ട എല്ലാത്തിനും നമ്മളില്ലാതെ ഒന്നും നടക്കില്ല എന്നയവസ്ഥയായിരുന്നു.

അതെല്ലാം ഒരുകാലം ഇന്നു ഒരു മൂലയിൽ ചടഞ്ഞിരിക്കുമ്പോൾ അന്നു കാണിച്ച പത്രാസ്സിനു കിട്ടിയ ശിക്ഷയാണോ ഇതെന്നൊരു തോന്നൽ ഇല്ലാതില്ല.
കുറേ കാലം മഴ നനഞ്ഞും വെയിൽകൊണ്ടും ഞാൻ അവിടെ തന്നേ നിന്നു .

പ്രീതിയുടെയും സുജാതയുടെയും വരവാണ് നമ്മുടെ ഈ ഗതിക്ക് കാരണം. കുഞ്ഞിപ്പെണ്ണിനും കല്യാണിക്കുമൊക്കെ ഇപ്പോൾ പണ്ട് ചന്തയിൽ കണ്ട പരിചയം പോലുമില്ല. അതു കാണുമ്പോൾ തോന്നും മനുഷ്യരായി പിറക്കാത്തതു മുൻജന്മസുകൃതം.

ഈ കയ്യാല പുറത്തിങ്ങനെ വെറുതെ ഇരിക്കുമ്പോൾ തോന്നും മൊൺസൺ മാവുങ്കലോ മോഹൻലാലോ വല്ല അറബിയോ വന്നെടുത്തു കൊണ്ടുപോയെങ്കിൽ നല്ലതണുപ്പുമുറിയിൽ രണ്ടാൾക്കും സൊറ പറഞ്ഞു കാലം കഴിച്ചീടാം കൂടെ എനിക്ക് നീയും നിനക്കു ഞാനുമായി കദീശുമ്മന്റെ ഉരലും ഉലക്കയുമായി കളങ്കമില്ലാത്ത സൗഹൃദത്തിനും വേർപിരിക്കാൻ പറ്റാത്ത ബന്ധങ്ങൾക്കും മാതൃകയായി.

#എന്റെരചന #കൂട്ടക്ഷരങ്ങൾ

Post Views: 36
3
Suhana Jumbu

എഴുത്തിനോടിഷ്ടമുള്ള ഒരു വീട്ടമ്മ കേമമായി എഴുതാനൊന്നും അറിയില്ലെന്ക്കിലും ചെറിയ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു

2 Comments

  1. Shreeja R on October 1, 2024 11:38 AM

    രസകരമായ എഴുത്ത് ❤️

    Reply
  2. Nishiba M on September 25, 2024 3:16 PM

    മനോഹരം. രസകരമായി…

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.