Author: Vineeth Vijayan

പ്രേമ സുഗുണൻ എന്നും സ്വപ്നം കാണും. എങ്ങിനെയുള്ള സ്വപ്നമെന്ന് ചോദിച്ചാൽ… കൈരളി ന്യൂസ് റിപ്പോർട്ടർ പ്രേമയോട് ചോദിക്കുന്നു. “ എന്ത് തോന്നുന്നു പ്രേമ, അമ്പതാം വയസിൽ സിനിമാ അരങ്ങേറ്റം. അതും നായികയായി. ആദ്യ പടത്തിൽ തന്നെ ഏറ്റവും നല്ല നായിക നടിക്കുള്ള സംസ്ഥാന അവാർഡ്. എന്ത് തോന്നുന്നു?” ചാനലുകളും റിപ്പോർട്ടർമാരും മാറും. സ്വപ്നത്തിന്റെ ഉള്ളടക്കം ഇതു തന്നെ. ഭർത്താവ് സുഗുണൻ വന്ന് ഉണർത്തുമ്പോൾ സ്വപ്നത്തിൽ നിന്നും ഉറക്കത്തിൽ നിന്നും എണീക്കും. പിന്നെ ഒരു പിടച്ചിലാണ്. പല്ലുതേപ്പ്, കുക്കിങ്ങ്. കുക്ക് ചെയ്യാൻ വേണ്ടി, കട്ട് ചെയ്യാനുള്ളത് തലേന്ന് എടുത്ത് വെച്ചിട്ടുണ്ടാവും അടുക്കളയിലെ കുഞ്ഞി മേശയിൽ. സുഗുണൻ അത് കട്ട് ചെയ്ത് വെച്ചിട്ടുണ്ടാവും. അരി അടുപ്പത്ത് ഇട്ടിട്ടുണ്ടാവും. പല്ല് തേപ്പ് കഴിഞ്ഞ് വന്ന് പ്രേമ കറി വെക്കും. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കും. തലേന്ന് മൂന്ന് മൂന്നരയായി കിടക്കുമ്പോൾ, ഏത് പടം കണ്ടു എന്നൊക്കെയുള്ള കഥ പറച്ചിൽ ഇതിനിടക്ക് നടക്കും. സുഗുണൻ ചോദ്യം ചെയ്യാനും ഉപദേശിക്കാനൊന്നും നിക്കില്ല.…

Read More

പതിവ് പോലെ ഭർത്താവും കുട്ടികളും ഓഫീസിലേക്കും സ്കൂളിലേക്കും പോയ ശേഷം, സ്വന്തമായി നടത്തുന്ന ആൻജലീന ബുട്ടീക്കിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു മറിയ. ഏറ്റവും ഇഷ്ടമുള്ള നീല സാരിയുടുത്ത് അതിന് അനുയോജ്യമായ വാച്ചും മാലയും വളകളും കമ്മലും ഇട്ടു. ലിപ്സ്റ്റിക്ക് ഇടാനായി കണ്ണാടിയുടെ മുന്നിൽ നില്ക്കുമ്പോഴാണ്, കണ്ണാടി മറിയയോട് ഒരു കാര്യം പറഞ്ഞത്. “മറിയ നിനക്ക് പ്രായമേറുന്നു..” മിനുറ്റുകളോളം മറിയ കണ്ണാടിയിൽ തന്നെ നോക്കി നിന്നു. സാരിയുടെ തല ഇട്ടത് ശരിയല്ലെന്ന് തോന്നി. മുടിയുടെ സ്റ്റൈൽ ശരിയല്ലന്നോ, പോരായെന്നോ തോന്നി. മാലയ്ക്ക് നീളമേറിയ പോലെ. നീളം കുറവാണോ. ബ്ലൗസ്സ് ടൈറ്റായത് പോലെ. മുന്നിൽ നിന്ന് കാണുമ്പോൾ മുലകൾ തൂങ്ങിയിട്ടുണ്ട്, ഭയങ്കരമായി. തിരിഞ്ഞ് നിന്ന് കാണുമ്പോൾ വയറിന് പഴയ ഭംഗിയില്ല. അതോ ഈ സാരിയുടേതോ, നീല നിറത്തിന്റേതോ ആകുമോ!! എന്തായാലും ഈ സാരി മാറ്റാം. അലമാരി തുറന്ന് പെരുന്നാളിനെടുത്ത ചുവന്ന സാരിയെടുത്തു. പൊക്കിൾ കാണുന്ന വിധമുടുത്തു, പതിവില്ലാത്തത്. സാരിക്കനുസരിച്ചുള്ള വാച്ചും മാലയും കമ്മലും ഇട്ടു. ഒരുങ്ങി കഴിഞ്ഞ ശേഷം കണ്ണാടിയുടെ…

Read More

ഞാൻ നീട്ടി വലിക്കാതെ ചുരുക്കി പറയാം. അല്ലേൽ ബോർ അടിച്ചാലോ. ഞാൻ ചെന്നൈയിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന കാലം ആണ്. മാസം നാലായിരം രൂപ ശമ്പളം. താമസം, ഭക്ഷണം, യാത്ര ചിലവ് ഒക്കെ കഴിഞ്ഞ് മാസം 500 രൂപ സേവ് ചെയ്യാൻ പറ്റിയാൽ ആയി. കുക്കിങ് സൗകര്യം ഇല്ല . കാലത്ത് ഒരു കട്ടൻ, രണ്ട് ഭരണി ബിസ്ക്കറ്റ്. ഉച്ചക്ക് ഒരു കട്ടൻ, ഒരു ചെറുകടി. രാത്രി ഒരു മസലപൂരി. റൂമിന് തൊട്ട അടുത്ത് ഒരു യുപികാരൻ ഭായിയുടെ പൂരികട ഉണ്ട്. ഡെയ്‌ലി അവിടെ തന്നെ. അങ്ങിനെ മൂപ്പര് നല്ല കൂട്ടും ആയി. കടോം പറയാം, ഇടക്ക് മൂപ്പരുടെ ഒപ്പം വെള്ളം അടിക്കേം ചെയ്യാം. മൂപ്പർക്ക് അറിയാം പട്ടിണിയും, കഷ്ടപ്പാടും ഒക്കെ ആണെന്ന്. അങ്ങിനെ മൂപ്പര് ആണ് പണി പറയണത്. ആൺവേശ്യാ പരുപാടി ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഉള്ളത് തന്നെ ആണോ എന്ന് ഉറപ്പ് ഒന്നുമില്ല. ഗൂഗിൾ ചെയ്ത്…

Read More

ഒരു ദിവസം അച്ഛൻ കയറി വരുമ്പോൾ ഞാൻ ഹാളിലിരിക്കയായിരുന്നു. മൂപ്പര് നേരെ മുറിയിലോട്ട് പോയി. പിന്നെ പെട്ടിയെടുത്ത് പുറത്തേക്ക് വരുന്നത് കണ്ടു. പുറകെ അമ്മയും, അനിയനും. പന്തികേട് തോന്നി ഞാനും പുറകെ പോയി. ഇതാണ് ലക്ഷ്മിയെന്ന് അമ്മയോട് പറഞ്ഞു. അവര് മുറ്റത്ത് തന്നെ നിൽക്കായിരുന്നു. “ആദ്യമായി വന്നതല്ലേ, എന്തേലും കുടിക്കാം. അവരെ വിളിച്ച് വാ” ന്ന് അമ്മ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല. പിന്നെ കയറി വന്നു. ചായ കുടിച്ചോണ്ടിരിക്കുമ്പോൾ അമ്മ, അച്ഛൻറെ ശീലങ്ങളെ കുറിച്ച്, ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും കുറിച്ച്, എന്തിന്, എപ്പോളോക്കെ ദ്വേഷ്യം വരും എന്നതിനെ കുറിച്ച്, എതൊക്കെ മരുന്ന്, എപ്പോളോക്കെ കഴിക്കുന്നതിനെ കുറിച്ച്, വിശദമായി പറഞ്ഞു കൊടുത്തു. കഴിഞ്ഞപ്പോൾ, അവര് ചിരിച്ചോണ്ട് അനിയൻറെ അടുത്തേക്ക് വന്നു. അമ്മ അവനെ ചേർത്ത് പിടിച്ചു. അവര് മുഖത്തോട് മുഖം നോക്കി. അച്ഛൻ അവരെ വിളിച്ചു. രണ്ട് പേരും പോയി. അന്ന് രാത്രി അനിയൻ എന്തേലും ചോദിക്കും കരുതി ഞാൻ. അവൻ ഒന്നും ചോദിച്ചില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞങ്ങൾ ഒരുമിച്ചിരുന്ന്…

Read More

9.23 ആകുമ്പോൾ സ്റ്റോപ്പിൽ ചെമ്പൈയിൽ ബസ് എത്തും. നീല, അല്ലേൽ പച്ച, അല്ലേൽ മഞ്ഞ, ചോപ്പ് സാരിയിൽ ലക്ഷ്മി ടീച്ചർ ഇറങ്ങും. വരാന്തയിലൂടെ ടീച്ചർ നടന്ന് പോകുമ്പോൾ, ക്ലാസ്സ് റൂമിൻ്റെ ജനലരികുകളിൽ എട്ടിലേം ഒമ്പത്തിലേം പത്തിലേം പിള്ളേര് ഉന്തി തള്ളി നിക്കും. വലിയ കറുത്ത കാക്കപ്പുള്ളിയുള്ള വയറ് കാണാൻ. ഇടക്ക് ചെറിയ കാറ്റ്, സാരീ ഒന്ന് പൊന്തും. വട്ടത്തിൽ, ചെറിയ പൊക്കിൾ. “ഹോ, എന്ത് #$@ ആടാ ഇത്”, പിള്ളേര് രോമാഞ്ചം കൊള്ളും. എട്ടും ഒമ്പതും ബയോളജി പഠിപ്പിക്കാൻ ടീച്ചർ വന്നില്ല. പത്തിലാണ് വന്നത്. ടീച്ചറുടെ പിരീഡ് ആകുമ്പോൾ മുൻ ബെഞ്ചിൽ ഇരിക്കാൻ ഉന്തും തള്ളും ആകും. ഇരിക്കാൻ പറ്റിയ നാല് പേര് കുളിര് കോരും. ടീച്ചർ നടക്കുമ്പോൾ, ബോർഡിൽ എഴുതുമ്പോൾ, തിരിയുമ്പോൾ നോട്ടം വയറിലേക്ക് പോകും. പൊക്കിളിലേക്ക് പോകും. കാണാൻ പറ്റിയ അന്നേ ദിവസം നാല് അടി കിട്ടിയാലും കുഴപ്പമില്ല. ഇടക്ക് ടീച്ചറ് കാണും. മുഖം വീർക്കും. സാരി നേരെ…

Read More

പ്രഷറിൻ്റെ ഗുളിക കഴിച്ച്, ഒന്ന് കസേരയിലേക്ക് ചാഞ്ഞ് കിടക്കാൻ തുടങ്ങുമ്പോൾ ലാൻഡ് ഫോൺ റിങ് ചെയ്തു. ഒഫീഷ്യൽ കോൾ ആകാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ ചായാൻ നിന്നില്ല. ഹരീന്ദ്രൻ കോൾ എടുത്തു. ഒരു സ്ത്രീയാണ്. “ഹരീ, ഞാൻ മാധവി ആണ്.” മൂപ്പർക്ക് ഏത് മാധവി എന്ന് ഒരു പിടുത്തവും ഇല്ല. “ഹരി മറന്ന് കാണും. ഞാൻ മതിലകത്ത് ഉള്ള മാധവി.” അത് ഹരി മറക്കില്ല. “ഓർമ്മ വന്നോ..?” “ആ…” വിറയൽ ഉണ്ടായിരുന്നു ആ ആക്ക്. ” ഹരി ഞാൻ കുറച്ച് ദിവസം കൊച്ചിയിൽ ഉണ്ട്. ഈ സൺഡേ ഹരിയെ ഒന്ന് കാണാൻ പറ്റുമോ? കുറച്ച് സമയം നമുക്ക് മാത്രം ആയി.” പെട്ടെന്ന് എന്തൊക്കെയോ ചിന്തകള് കടന്ന് പോയി. പത്ത് മുപ്പത് വർഷങ്ങൾക്ക് ശേഷം, ഓഫീസ് ഫോണിൽ കോൾ. കാണാൻ പറ്റുമോ, നമുക്ക് മാത്രമായി സമയം. എന്തിന്? എന്തുകൊണ്ട്? എന്താണ് ഇപ്പൊ ഇനി കാണാൻ? പകപ്പ് ഒന്നും കാണിക്കാൻ നിന്നില്ല. “കാണാലോ. പറയൂ, എപ്പോൾ ആണ്? എവിടെ വെച്ച്?”…

Read More

കോണോത്ത്മുക്കിലെ പതിമൂന്നാം വാർഡിൽ ആണ് നീലിമയുടെ വീട്. നീലിമ തുണിക്കടയിൽ കാഷ്യർ ആണ്. അച്ഛനും ചേട്ടനും ഉണ്ട്. ഒരു കാമുകനും. കാമുകൻ ഗൾഫിൽ പോണതിന് തലേന്ന്, സെക്സ് ചെയ്യാൻ കാമുകൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ രണ്ട് പേരും കൂടി. അന്ന് കടയിലേക്ക് എന്ന പോലെ ഇറങ്ങി. കാറിൽ വന്ന് കാമുകൻ പിക് ചെയ്തു. സെക്സ് ചെയ്തോണ്ട് ഇരിക്കുമ്പോൾ, ഗൾഫിൽ പോയാൽ ഇടക്കിടക്ക് കാണാനും, സ്വയംഭോഗം ചെയ്യുമ്പോൾ വേറേ ആരേം ഓർക്കാതിരിക്കാനും എന്നും പറഞ്ഞ് കാമുകൻ മൊബൈലിൽ വീഡിയോ എടുത്തു. കാലത്ത് തുടങ്ങിയ ആഘോഷം വൈകീട്ട് വരെ നടന്നു. നൈറ്റ് കീ ഏൽപ്പിക്കുമ്പോൾ കൂട്ടുകാരന് പകലത്തെ പരുപാടി എങ്ങിനെ ഉണ്ടാർന്ന് എന്ന് അറിയണം. പിറ്റേന്ന് എയർപോർട്ടിൽ പോണ വഴിക്ക്, കണ്ടിട്ട് അഭിപ്രായം പറയാൻ പറഞ്ഞ് വീഡിയോ കൂട്ടുകാരന് അയച്ച് കൊടുത്തു. ഗൾഫിൽ എത്തി മൂന്ന് ദിവസം കഴിയുമ്പോഴേക്കും, വീഡിയോ ടെലഗ്രാമിൽ കേറി. വേറേ ഏതൊക്കെ സൈറ്റിൽ കേറി. നാട്ടില് പാട്ടായി. നാട്ടില് വൈറലും ആയി. കാമുകൻ്റെ ഫോൺ അതോടെ സ്വിച്ച് ഓഫ് ആയി. നീലിമയെ…

Read More

നാൽപ്പത്തിമൂന്ന് മെഴുകുതിരികളുടെ വെളിച്ചത്തിൽ വന്യത പണികളെല്ലാം തീർത്തു. ഒമ്പത് പേർക്കുള്ള ഭക്ഷണം. വെയ്സ്റ്റിടാനുള്ള ബിൻ. മ്യൂസിക് സിസ്റ്റം എല്ലാം ഒരുക്കി. എല്ലാം കഴിഞ്ഞു എന്ന് തോന്നിയപ്പോൾ, വന്യത ഒന്ന് മാറി നിന്ന് നോക്കി. നല്ല രസം തോന്നി. ഉദ്ദേശിച്ച കാര്യം, ഉദ്ദേശിച്ച സമയത്തിന്, ആഗ്രഹിച്ച പോലെ വൃത്തിയിൽ ചെയ്തപ്പോൾ കിട്ടിയ രസം. ഇത്രേം വൃത്തിയിൽ ആദ്യമായാണ് ഒരു കാര്യം ചെയ്യുന്നത് എന്ന് ഓർത്തപ്പോഴും രസം തോന്നി. ചുറ്റും നോക്കുമ്പോൾ, അങ്ങിങ്ങ് ആയി പറക്കുന്ന നാലഞ്ച് മിന്നാമിനുങ്ങുകൾ അല്ലാതെ മെഴുകുതിരികളുടെ വെളിച്ചമേ ഉള്ളൂ. വന്യത വന്ന് ഇരുന്നു. പിന്നെ നിവർന്ന് കിടന്നു. മേഘങ്ങൾ തന്നെ തന്നെയാണ് നോക്കുന്നത്. എന്താ ഇത്ര ആലോചിക്കാൻ എന്ന് ചോദിക്കുന്നുണ്ട്. മേഘങ്ങൾ അല്ല ചോദിച്ചത്, വീരുമാണ്ടി അണ്ണൻ ആണ്. വന്യത ചാടി എഴുന്നേറ്റു. അല്ലെങ്കിലും അണ്ണൻ എപ്പോളും ടൈം പക്ക ആണ്. തൻ്റെ കൂട്ടങ്ങളിൽ ഏറ്റവും കൃത്യനിഷ്ഠത ഉള്ള ആള്. പറഞ്ഞിരുന്ന പോലെ അണ്ണൻ കൈവീശി തന്നെ ആണ്…

Read More

പിഎസ്‌സി പരീക്ഷയുടെ തലേന്ന് രാത്രി അമ്മായപ്പന് വയ്യാതായി. ഹോസ്പിറ്റലിൽ കൊണ്ട് പോയി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകളേയും കൂട്ടി. മൂപ്പരെ അവിടെ ഐസിയുവിലാക്കി. പിറ്റേന്ന് പകല് നിക്കാൻ നാത്തൂനെ കിട്ടുമോന്നറിയാൻ വിളിച്ചപ്പോൾ, നാത്തൂൻ, ‘അവിടെ അമ്മായമ്മക്ക് വയ്യാതെ ഹോസ്പിറ്റലിലാണ്’ എന്ന്. നേരം വെളുക്കുമ്പോഴേക്കും ഒരു കാര്യം മനസ്സിലായി. എക്സാം എഴുതാൻ പറ്റില്ല. നാല് ദിവസം അമ്മായച്ഛൻ കിടന്നു. എല്ലാം ഓക്കേയായി വീട്ടിൽ വന്നെങ്കിലും, നാലാം ദിവസം വീട്ടിൽ കിടന്ന് മരണപ്പെട്ടു. രണ്ടാഴ്ച ലീവിൽ ഭർത്താവ് വന്ന്, ചടങ്ങുകൾ കഴിഞ്ഞപ്പോൾ പോയി. അപ്പോളേക്കും അമ്മായമ്മ കിടപ്പിലായി. മൂപ്പത്തി സ്വന്തമായി നടക്കാൻ തുടങ്ങുമ്പോഴേക്കും ഒരു കാര്യം തീരുമാനമായി. ഇനി ഒരിക്കലും എക്സാം എഴുതാൻ പറ്റില്ല. അത് സ്വന്തമായി എടുത്ത തീരുമാനമായിരുന്നില്ല. എല്ലാവരും കൂടി എടുപ്പിച്ച തീരുമാനമായിരുന്നു. അമ്മായമ്മയെ നോക്കാ, മക്കളെ നോക്കാ, പണികൾ ചെയ്യാ. സ്വന്തം സ്വപ്നങ്ങൾ മറക്കാ. പതിയെ പതിയെ ഡിപ്രഷനിലേക്ക് പോയി. അത് മനസിലായില്ല. ഒരു ദിവസം മുടിയൊന്ന് വെട്ടിയൊതുക്കി, കളർ ചെയ്യാൻ തീരുമാനിച്ചു. പിള്ളേര് സ്കൂളിൽ പോയപ്പോൾ, അത് പോയി ചെയ്തു. ഓഫ്‌ലൈൻ കൂട്ടുകാർ, ഓൺലൈൻ കൂട്ടുകാർ, മക്കൾ…

Read More