വെള്ളിയാഴ്ച വൈകീട്ട് ഭർത്താവ് രണ്ട് പിള്ളേരേയും കൊണ്ട് സിനിമക്ക് പോയ നേരത്ത് ലോലിത ഒരു വിൻഡോ ഷോപ്പിംഗിന് പോയി. ആ സിനിമ ഫ്രണ്ട്‌സിനൊപ്പം ലോലിത കണ്ടിരുന്നത് കൊണ്ടാണ് ഇവർക്കൊപ്പം പോകാതിരുന്നത്. അല്ലാതെ ഫാമിലിയിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. കുറച്ച് ഫ്ലോറുകൾ കേറിയിറങ്ങി. പിന്നെ ഫുഡ്കോർട്ടിൽ പോയി. ഒരു കോഫി ഓർഡർ ചെയ്ത് മൊബൈൽ ഫോണിൽ കാൻഡി ക്രഷ് കളിച്ചിരിക്കുമ്പോൾ വിനോദ് മുന്നിൽ വന്ന് നിന്നു. മൂന്ന് വർഷത്തെ പ്രണയം. കല്യാണത്തിന് തലേ ദിവസം ഉറങ്ങാൻ കിടക്കുന്നത് വരെയുള്ള പ്രണയം. ഇപ്പൊ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മുന്നിൽ. ഇതിനിടക്ക് ഒരു കോണ്ടാക്റ്റ് ഉണ്ടായിട്ടില്ല. ആരോടും അന്വേഷിക്കാറില്ല. ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. ഇടക്കിടക്ക് ഓർക്കാറുണ്ട് മാത്രം. വിനോദ് ചെറുപ്പമായ പോലെ തോന്നി. ഇപ്പോഴത്തെ പിള്ളേരുടെ ഹെയർ കട്ട്. ജിമ്മിൽ പോകുന്നുണ്ട് എന്ന് ഉറപ്പാക്കുന്ന കൈകൾ. വയറ്. മൊത്തത്തിൽ കാണാൻ നല്ല രസം. പക്ഷെ താനും കൂടുതൽ ഭംഗിയായിട്ടേ ഉള്ളൂ എന്ന് ലോലിതക്ക് ഉറപ്പുള്ളത് കൊണ്ട് ഇതൊന്നും സ്വന്തം കോൺഫിഡൻസിനെ ബാധിച്ചില്ല. വിനോദ് ഒരു ബിസിനസ് ഐഡിയയുടെ ഭാഗമായി കുറച്ച് പേരെ കാണാൻ വേണ്ടി ബാംഗ്ലൂർ വന്നതാണ്. ഒരാഴ്ചത്തെ ട്രിപ്പ്. ഒരു കസിനൊപ്പം താമസം. കല്യാണം കഴിഞ്ഞു. ഒന്നര വർഷം ആയിട്ടേ ഉള്ളൂ. അതുവരെ വേണ്ടാ വെച്ച് നടക്കുകയായിരുന്നു. അത്…
Author: Vineeth Vijayan
ബുധനാഴ്ച വീട്ടിലേക്ക് വരുമ്പോൾ അമ്മ സ്‌കൂട്ടിയിൽ നിന്ന് വീണു. മുട്ടിലെ ലിഗമെൻ്റിൽ ചെറിയ ടിയറിങ് ഉണ്ടായി. ഹോസ്പിറ്റൽ പോയപ്പോൾ രണ്ട് മാസത്തെ റെസ്റ്റ് പറഞ്ഞു. അത് കേട്ടപ്പോൾ അമ്മ തല കറങ്ങി വീഴുമോ എന്ന് എനിക്ക് തോന്നി. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ഒരു ദിവസം പോലും അമ്മ റെസ്റ്റ് എടുത്തിട്ട് ഉള്ളത് ഞാൻ കണ്ടിട്ടില്ല. ഞാൻ കുക്ക് ചെയ്യുന്ന ദിവസം സാധനങ്ങൾ അരിയാൻ ഇരിക്കും. ഞാൻ അടിച്ച് തുടക്കുന്ന ദിവസം, വണ്ടിയെങ്കിലും കഴുകും. ഞാൻ അലക്കുന്ന ദിവസം, ഉണങ്ങിയത് എടുത്ത് കൊണ്ട് വരേങ്കിലും ചെയ്യും. കടയുടെ കാര്യം പറയണ്ട. ഞായർ തുറന്നില്ലെങ്കിലും കണക്ക് കൂട്ടലുകൾ വീട്ടിൽ ഇരുന്ന് ചെയ്യും. ഈ റെസ്റ്റ് ടൈമിൽ ഒരു കാര്യവും ചെയ്യണ്ട എന്ന് ഓർഡർ ഇട്ടു. കടയിലെ കണക്ക് നോക്കിയേ പറ്റൂ എന്ന് വാശിപിടിച്ചു. അത് സമ്മതിച്ചു. അല്ലെങ്കിൽ വീർപ്പ് മുട്ടി വയ്യാതെ ആകും എന്ന് എനിക്ക് തന്നെ തോന്നി. അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്ത് വൃന്ദാൻ്റി രണ്ട്…
അച്ഛൻ അവസാന ശ്വാസം എടുത്തതിന് ശേഷമാണ് ഞാൻ എന്നന്നേക്കുമായി കുടി നിർത്താൻ തീരുമാനിച്ചത്. അച്ഛനെപ്പോഴും പറയുമായിരുന്നു, ജീവിതം മാറിമറിയാൻ ഒരൊറ്റ നിമിഷം മതിയെന്ന്. സുഹൃത്തിൻറെ ഇരുപതാം പിറന്നാളാഘോഷത്തിന് കുടിക്കാൻ തീരുമാനിച്ചതോട് കൂടിയാണ് അച്ഛൻറെ ജീവിതം എന്നന്നേക്കുമായി മാറിയതെന്ന്. മരിച്ച് കിടക്കുമ്പോഴും അച്ഛനെ കള്ളിന്റെ മണമായിരുന്നു. ആദ്യ അറ്റാക്ക് വന്ന് ഡോക്ടറുടെ അടുത്ത് പോയി വരുമ്പോൾ പറഞ്ഞിരുന്നു. “അന്നൊക്കെ ഇവൻ രാവും പകലുമെന്നില്ലാതെ എൻ്റെ അടുത്തേക്ക് വരും സംശയങ്ങൾ ചോദിച്ച്, പരീക്ഷ തലേന്ന് വരെ ഞാൻ എനിക്ക് പഠിക്കാനുള്ളത് മാറ്റിവെച്ച് അവനെ പഠിപ്പിക്കും. ജീവിതത്തിൻ്റെ ഓരോ മായകൾ. ജീവിതമെന്നത് സാഹചര്യങ്ങൾക്ക് നമ്മൾ കൊടുക്കുന്ന ഉത്തരം മാത്രമാണ്. കുറച്ച് നാൾ മുൻപ് അവൻ്റെ ക്ളിനിക്കിലെ ഫാൻ നന്നാക്കാൻ പോയപ്പോൾ ഭിത്തിയിൽ കോളേജ് ഫോട്ടോസ്. അതിൽ ഞാൻ ചിരിക്കുന്ന പോലെ പിന്നെ ചിരിച്ചിട്ടില്ല. അവൻ്റെ ഡോക്ടർ മോൻ്റെ മുറിയും കണ്ടു. അവനെ കണ്ട് പഠിച്ച് മോനും ഡോക്ടറായി.” മരിക്കണേന് തൊട്ട് മുൻപ് പറഞ്ഞു. “ഈയിടെ നിൻ്റെ കുടി കുറച്ച് കൂടിയിട്ടുണ്ടെന്ന് എനിക്കറിയാം. ഉമയോട് ചോദിച്ചു. അച്ഛൻ്റെ മുന്നിൽ നാണം കെടുത്തേണ്ടാ…
പഞ്ചായത്ത് മേളയോടനുബന്ധിച്ച് നടന്ന കവിതാ മത്സരത്തിൽ പങ്കെടുത്തു. പ്രായ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം. ഞാനും എൻ്റെ കൂട്ടുകാരനുമടക്കം മുപ്പത്തിയഞ്ച് പേരുണ്ടായിരുന്നു. പതിനഞ്ച് ആണുങ്ങളും ഇരുപത് പെണ്ണുങ്ങളും. അമ്മ എന്നായിരുന്നു വിഷയം. അടിപൊളി വിഷയം. എത്ര വേണേലും എഴുതാലോ. ജഡ്ജസിൻ്റെ നെഞ്ചിൽ തറക്കുന്ന വിധം, ഒരു ഇമോഷണൽ സാധനം കാച്ചി. എല്ലാ ആണുങ്ങളുടെയും പതിമൂന്ന് പെണ്ണുങ്ങളുടെയും കവിതകൾ പഞ്ചായത്ത് പ്രസിഡൻ്റ് കമലേച്ചി കീറി കളഞ്ഞു. അറിഞ്ഞപ്പോൾ ഞാനും കൂട്ടുകാരനും ചോദിക്കാൻ പോയി. “അമ്മക്ക് വയ്യാതെയായാൽ വീടിനും വയ്യാതെയാകുന്നു” എന്ന് തുടങ്ങുന്ന എൻ്റെ ഇമോഷണലി വളരെ ഹുക്കിങ്ങായ കവിത എന്ത് കൊണ്ട് കീറി കളഞ്ഞുവെന്ന് ഞാനാദ്യം ചോദിച്ചു. “അവൻ്റെയൊരു വയ്യായ്ക. അച്ഛനും മക്കളും സാധാരണ എണ്ണീക്കുന്നതിന് ഒരു മണിക്കൂർ മുന്നെ എണീറ്റ്, കുടിക്കാനും തിന്നാനും ഉള്ളത് ഉണ്ടാക്കി അടുക്കള ക്ലീനാക്കി മൊത്തത്തിൽ ഒന്ന് തൂത്ത് വാരിയാൽ വയ്യായ്കയങ്ങ് മാറിക്കോളും. വീടിനല്ലടാ വയ്യാത്തത് മരക്കഴുതെ, നിനക്കൊക്കെയാണ്. ചെയ്ത് ശീലിക്കാത്തതിൻ്റെ ഏനക്കേട്. അവനവന് തിന്നാനും കുടിക്കാനും ഉള്ളത്…
” ഒന്നൊര കൊല്ലം മുന്നെ എനിക്ക് കുറച്ചധികം കാശിൻ്റെ ആവശ്യം വന്നു. ഒരു സ്ഥല കച്ചവടത്തിൻ്റെ ഭാഗമായി നിന്നിട്ട് പണി വാങ്ങിയതാണ്. ഞാൻ അതിനൊന്നും നിൽക്കാത്ത ആളാണ്. ബിസിനസ്സ് എനിക്ക് പറഞ്ഞിട്ടുള്ളതല്ല. കാശ് കൊടുക്കേണ്ട ടീം, ഞാൻ പറഞ്ഞ അവധി കഴിഞ്ഞ് വിളിക്കാൻ തുടങ്ങി. പിന്നെ ഒരു ദിവസം റൂമിൽ കേറി വന്നു. പിന്നെ എങ്ങനേലും അഡ്രസ് കണ്ടെത്തി നമ്മുടെ ഇവിടെ കേറി വരും പറഞ്ഞു. എനിക്ക് കടം വാങ്ങാൻ വേറെ ആരുമില്ലായിരുന്നു. വാങ്ങാൻ പറ്റുന്നവരുടെ കയ്യിൽ നിന്നൊക്കെ പലപ്പോഴായി വാങ്ങി, കുറേ കൊടുക്കാനുണ്ടായിരുന്നു. എൻ്റെ കയ്യിൽ ആകെ വിൽക്കാനുണ്ടായിരുന്നത് സ്കൂട്ടറും, മൊബൈലുമാണ്. എൻ്റെ എന്ന് പറഞ്ഞ് ഉപയോഗിക്കുന്നുണ്ടെങ്കിലും അതും അച്ഛൻ വാങ്ങി തന്നതാണ്. അത് രണ്ടും ഉള്ളത് കൊണ്ടാണ് ഞാൻ എങ്ങനേലും ജീവിതം തള്ളി കൊണ്ട് പോയിരുന്നത്. അതുകൊണ്ട് അത് രണ്ടും വിൽക്കാൻ പറ്റില്ല. ഒടുവിൽ ഞാൻ അച്ഛനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു. അങ്ങനെ ചോദിച്ചാൽ, അതും പറഞ്ഞ്, അതിൻ്റെ മൂന്നിരട്ടി…
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ഉണ്ടായിരുന്നത് കൊണ്ട് അവിടേക്കെത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. രണ്ട് മണി കഴിഞ്ഞിരുന്നു. പക്ഷെ അവരുടെ വീട്ടിൽ, ഒരു മുറിയിൽ അപ്പോഴും വെളിച്ചം കണ്ടിരുന്നു. അത് അവരുടെ കിടപ്പ് മുറി ആയിരിക്കാം. “അവര് ഉറങ്ങിയിട്ടില്ല. അതിനാൽ ശ്രദ്ധിക്കണം. ഒച്ച വേണ്ട.” ഞങ്ങൾ പരസ്പരം പറഞ്ഞു. “പരുപാടി നടക്കാവും, അതാ ഇപ്പോഴും ലൈറ്റ് ” അവൻ അത് പറഞ്ഞപ്പോൾ ബാക്കി രണ്ട് പേരും ചിരിച്ചു. ഞാൻ ചിരിച്ചില്ല. “ഇന്നാളൊരു ദിവസം രണ്ട് പെണ്ണുങ്ങൾ തമ്മിലുള്ള വീഡിയോ കണ്ടിട്ടുണ്ട് എന്നല്ലാതെ, ഞാനിതുവരെ ഇത് നേരിട്ട് കണ്ടിട്ടില്ല ” “ഓ. പിന്നെ ഞങ്ങളാണിപ്പോ നേരിട്ട് കണ്ടിട്ടുള്ളത്” മൂന്ന് പേരും ചിരിക്കുന്നുണ്ട്. ഞാൻ ചിരിച്ചില്ല. ആണിനും പെണ്ണിനും ഇടയിൽ മാത്രമേ പ്രണയം ഉണ്ടാകൂ എന്നാണ് അവരുടെ വിശ്വാസം. രണ്ട് ആണുങ്ങൾക്കിടയിലും രണ്ട് പെണ്ണുങ്ങൾക്കിടയിലും അങ്ങനെ അല്ലാത്തവരുടെ ഇടയിലും ഇതെല്ലാം ഉണ്ടാകാം. ഞാൻ പക്ഷെ അവരോട് ഒന്നും പറഞ്ഞില്ല. എന്റെ ജോലി, ഞങ്ങളുടെ ജോലി, ഞങ്ങൾക്ക് തന്ന പണത്തിനുള്ളത്…
എന്റെ കുഞ്ഞിന്റെ പേരിടലിന്റെ അന്ന് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നു. മീര!! യാദൃശ്ചികമാകാം, മോൾക്ക് പേരിട്ടത് മീര എന്നായിരുന്നു. വൈകുന്നേരമാണ് വന്നത്. വന്നോരൊക്കെ പോയിരുന്നു. ഞാനും സിന്ധൂം അച്ഛനും അമ്മേം ഉണ്ടായിരുന്നുള്ളൂ. അവളെ കണ്ടപ്പോൾ ഞങ്ങൾക്ക് ഭയങ്കര സന്തോഷായി. സിന്ധു അവളെ ആദ്യമായി കാണാണ്. ഞങ്ങളെ കല്ല്യാണത്തിന് മുന്നേ അവര് വീട് മാറി പോയിരുന്നു. അന്ന് മീര നാലിലോ അഞ്ചിലോ മറ്റോ ആണ്. മീരേടെ അച്ഛന് സ്ഥലം മാറ്റം കിട്ടി ഇടുക്കി പോയി. അതിന് മുന്നെ മീര സ്കൂൾ വിട്ട് വന്നാൽ ഇവിടെ തന്നെയായിരിക്കും. അന്ന് സൈക്കിൾ ഷോപ്പിലെ റിപ്പയറിംങ്ങ് കൂടാതെ ഇവിടേം ഞാൻ നന്നാക്കിയിരുന്നു. മീര അപ്പോ അവളുടെ ഉയരത്തിന് പാകമായ സൈക്കിളും തപ്പി വരും. ആദ്യം ഞാൻ കൊടുക്കില്ല. അപ്പോ എന്നോട് പിണക്കമൊക്കെ കാണിക്കും. പിന്നെ ഞാൻ ഉമ്മ ചോദിക്കും. ഉമ്മ തന്നാൽ തരാമെന്ന് പറയും. മടിച്ച് മടിച്ച് ഉമ്മ തരും. കവിളിൽ തരാൻ പറയും. രണ്ട് കവിളിലും.…
നമ്മുടെ പതിനാലാമത്തെ ഉമ്മ ഉറക്കം കിടത്താറുണ്ട്. സെൻ്റർ സ്ക്വയർ മാളിൻ്റെ മൂന്നാമത്തെ ഫ്‌ളോറിൽ ലിഫ്‌റ്റിൽ ആരുമില്ലാത്തപ്പോൾ നിൻ്റെ ചുവന്ന കുർത്ത പൊക്കി പൊക്കിളിന് സൈഡിലുള്ള ചെറിയ മറുകിൽ. ഹാ!!! ഉമ്മ!!! പതിനഞ്ചാമത്തെ ഉമ്മയും അവിടെ വെച്ചായിരുന്നു. മുമ്പത്തെ മതിയാകാതെ ഉമ്മ വെക്കാൻ വേണ്ടി മാത്രം സ്റ്റെയർ ഇറങ്ങി ഒന്നാമത്തെ ഫ്ളോറിൽ വെച്ച് വീണ്ടും അതേ മറുകിൽ. ഹൊ!! ഉമ്മ!!! പതിനാറും പതിനേഴും പതിനെട്ടും പത്തൊമ്പതും ഇരുപതും അന്നേ ദിവസം തന്നെയായിരുന്നു. സ്കൂട്ടറിൽ പോകുമ്പോൾ, എംജി റോഡ് സിഗ്നലിൽ വെച്ച് ആദ്യത്തേത്. ഇടത്തെ കയ്യിലെ ചെറുവിരലിൽ. അതിനടുത്ത വിരലിൽ, നടുവിരലിൽ, ചൂണ്ടുവിരലിൽ, തള്ള വിരലിൽ കടിച്ച് ഒരുമ്മ. ഹാ!! ഉമ്മ!! ഏഴാമത്തെ ഉമ്മയും എട്ടാമത്തെ ഉമ്മയും കടിച്ചുമ്മകളായിരുന്നു. ദിൽജിത്തിൻ്റെ ബർത്ത്ഡേ കേക്ക് കഴിച്ച്, നിൻ്റെ ചുണ്ടിലിരുന്ന കേക്കിൻ്റെ തുണ്ട് കടിച്ചെടുത്ത് വെച്ചത്. ചോര പൊടിഞ്ഞു. നിനക്ക് നീറി. സോറി പറഞ്ഞപ്പോൾ, ഒന്നൂടി അങ്ങിനെ വേണമെന്ന് പറഞ്ഞ് നീയെന്നെ അവൻ്റെ കാർ പോർച്ചിൽ കൊണ്ട്…
അച്ഛൻ വൈകുന്നേരം ആറ് ആകുമ്പോൾ ഷോപ്പടച്ച് വരും. വന്ന് കുളിച്ച് കള്ള് കുടിക്കാൻ പോകും. ഇന്ന് പോകാതിരിക്കണേ പോകാതിരിക്കണേന്ന് ഞാനും അമ്മയും അനിയനും ഉള്ളിൽ നെലോളിക്കും. അച്ഛൻ തിരിച്ച് വരുമ്പോഴേക്കും ഞാൻ പഠിക്കാനുള്ളതൊക്കെ തീർത്ത് വെക്കും. ബാഗും ബുക്കുകളും ഒക്കെ എടുത്ത് വെക്കും. അനിയൻ അവന്റെ കളിക്കോപ്പൊക്കെ മാറ്റി വെക്കും. അമ്മ അടുക്കളയിലെ പണിയൊക്കെ തീർത്ത്, ഞങ്ങളെ കൊണ്ട് വേഗം കഴിപ്പിക്കും.. അമ്മ കഴിക്കില്ല. നേരത്തെ കഴിച്ചാൽ പിന്നെ അത് പറഞ്ഞാകും തല്ല്. അയൽപ്പക്കക്കാരെ തെറിവിളിക്കണ ശബ്ദം കേൾക്കാൻ തുടങ്ങുമ്പോൾ അമ്മ ടിവി ഓഫ് ചെയ്യും. അലേലും, ടിവി കാണുന്നുണ്ടേലും അമ്മയുടെ കാത് പുറത്തേക്ക് ആകും. അവൻ ആദ്യമൊക്കെ അച്ഛൻ വരുന്നതിന് മുന്നെ ഉറങ്ങാൻ ശ്രമിച്ചിരുന്നു. പക്ഷെ എല്ലാ ദിവസോം ഒച്ചപ്പാടിൽ അവൻ ഉണരുന്നത് കൊണ്ട് ആ പതിവ് മാറ്റി. അഞ്ച് വയസിലേ അവൻ പൊരുത്തപ്പെടാൻ തുടങ്ങി ജീവിതത്തോട്. അമ്മ ഇടക്കിടക്ക് അത് പറയാറുണ്ട്, പതിനാറ് വയസിന് ഇളയതാണേലും, സംസാരോം…
എറണാകുളത്ത് ഒരു കൺസ്ട്രക്ഷൻ കമ്പിനിയിൽ ആട്ടോകാഡ് ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്തിരുന്ന കാലം. കാലത്ത് 6.30ന് ബസ്സ്റ്റോപ്പിലേക്കുള്ള നടത്തത്തിലൂടെ ഒരു ദിവസം ആരംഭിക്കും. ജോലി കഴിഞ്ഞ് രാത്രി ഒരു 9.30 യോട് കൂടി വീട്ടിലെത്തും. ആഴ്ചയിലെ ആറ് ദിവസങ്ങളും ഒരു മാറ്റവുമില്ലാതെ പോകും. ഞായറാഴ്ച്ച സിനിമയോ കള്ള് കുടിയോ മറ്റുമായി നേരം കൊല്ലും. കൂടാതെ വൈകീട്ടത്തെ ഫുട്മ്പോൾ കളിയും. ഏകദേശം ഒന്നരവർഷമായി ഇവിടെ ജോലി. ഒരു വർഷം കഴിഞ്ഞപ്പോഴെ വീട്ടുകാരും ബദ്ധുക്കളും ഗൾഫിലോട്ട് പോകുന്നതിനെ കുറിച്ച് ഇടയ്ക്കിടക്ക് സംസാരിക്കും. എന്തേങ്കിലും പറഞ്ഞ് ഒഴിഞ്ഞ് മാറും. വീട്, നാട്, കൂട്ടുകാർ, അവൾ. എങ്ങിനെയാണ് ഇതെല്ലാം വിട്ട് മരുഭൂമിയിലേക്ക്. ജീവിതം വലിയ അത്ഭുതങ്ങളൊന്നും ഇല്ലാതെ പോകുന്ന ഒരു ദിവസം. തൃശ്ലൂരിൽ നിന്ന് ട്രയിൻ കയറി വിൻഡോയോട് ചേർന്നിരുന്നു. പ്രായമുള്ള ഒരു അത്തർ വില്പനക്കാരനാണ് അടുത്ത് വന്നിരുന്നത്. ഷർട്ടും മുണ്ടും വിയർപ്പിനാൽ നനഞ്ഞ് കുതിർന്നിരുന്നു. അതിനാൽ തന്നെ ചേർന്നിരുന്നപ്പോൾ ഒരു മുഷിപ്പ് തോന്നി. പക്ഷെ, വാത്സല്യം നിറഞ്ഞ ചിരി പാസാക്കിയപ്പോൾ ആ മുഷിപ്പ് പോയി. എങ്ങോട്ടേക്കാണെന്ന് എന്നോടാണ് ആദ്യം ചോദിച്ചത്.…
