Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചുവപ്പ്, പ്രണയത്തിന്റെ ചുവപ്പ്.
LGBTQ കഥ ത്രില്ലർ പ്രണയം ബന്ധങ്ങൾ ലൈംഗീകത സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ചുവപ്പ്, പ്രണയത്തിന്റെ ചുവപ്പ്.

By Vineeth VijayanJanuary 23, 2025Updated:February 17, 20253 Comments2 Mins Read205 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ഉണ്ടായിരുന്നത് കൊണ്ട് അവിടേക്കെത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

രണ്ട് മണി കഴിഞ്ഞിരുന്നു.
പക്ഷെ അവരുടെ വീട്ടിൽ, ഒരു മുറിയിൽ അപ്പോഴും വെളിച്ചം കണ്ടിരുന്നു.
അത് അവരുടെ കിടപ്പ് മുറി ആയിരിക്കാം.

“അവര് ഉറങ്ങിയിട്ടില്ല.
അതിനാൽ ശ്രദ്ധിക്കണം.
ഒച്ച വേണ്ട.”
ഞങ്ങൾ പരസ്പരം പറഞ്ഞു.

“പരുപാടി നടക്കാവും, അതാ ഇപ്പോഴും ലൈറ്റ് ”

അവൻ അത് പറഞ്ഞപ്പോൾ ബാക്കി രണ്ട് പേരും ചിരിച്ചു.
ഞാൻ ചിരിച്ചില്ല.

“ഇന്നാളൊരു ദിവസം രണ്ട് പെണ്ണുങ്ങൾ തമ്മിലുള്ള വീഡിയോ കണ്ടിട്ടുണ്ട് എന്നല്ലാതെ, ഞാനിതുവരെ ഇത് നേരിട്ട് കണ്ടിട്ടില്ല ”

“ഓ. പിന്നെ ഞങ്ങളാണിപ്പോ നേരിട്ട് കണ്ടിട്ടുള്ളത്”

മൂന്ന് പേരും ചിരിക്കുന്നുണ്ട്.
ഞാൻ ചിരിച്ചില്ല.

ആണിനും പെണ്ണിനും ഇടയിൽ മാത്രമേ പ്രണയം ഉണ്ടാകൂ എന്നാണ് അവരുടെ വിശ്വാസം.
രണ്ട് ആണുങ്ങൾക്കിടയിലും രണ്ട് പെണ്ണുങ്ങൾക്കിടയിലും അങ്ങനെ അല്ലാത്തവരുടെ ഇടയിലും ഇതെല്ലാം ഉണ്ടാകാം.
ഞാൻ പക്ഷെ അവരോട് ഒന്നും പറഞ്ഞില്ല.
എന്റെ ജോലി, ഞങ്ങളുടെ ജോലി, ഞങ്ങൾക്ക് തന്ന പണത്തിനുള്ളത് ചെയ്ത് കൊടുക്കുകയാണ്. അത് കൊണ്ട് തന്നെ “നടക്ക് ” എന്ന് പറഞ്ഞ് ഞാൻ മുന്നോട്ട് നീങ്ങി.

പുറക് വശത്തെ വാതിലാണ് പൊളിച്ചത്. അടുക്കളയിലൂടെ ഹാളിലേക്ക് കടന്നു.
കിടപ്പ് മുറിയിൽ നിന്നും വരുന്ന വെളിച്ചത്തിൽ, കോണിപ്പടിയുടെ അരികിലുള്ള ചുമരിൽ അവരുടെ ചിത്രങ്ങൾ കാണാം.
എത്ര സുന്ദരികളാണ് രണ്ട് പേരും.
ചേർന്ന് നിൽക്കുന്ന, കെട്ടിപ്പിടിച്ചിരിക്കുന്ന, കവിളിൽ ചുംബിക്കുന്ന, ഒരുപാട് ചിത്രങ്ങൾ.

വീട്ടുകാരുടെ ഭീഷണികളെ എതിർത്ത് ഒന്നിച്ച് ജീവിക്കാനുള്ള അവരുടെ ധൈര്യത്തെ കുറിച്ചോർത്ത് ആരാധന തോന്നുന്നു.
പക്ഷെ നമ്മുടെ ആളുകൾക്ക് മനസിലാകില്ല.
പ്രണയവും സ്നേഹവും കാമവുമൊക്കെ എന്താണെന്ന് ഇവർക്കൊക്കെ അറിയോ.
അറിയാത്തത് കൊണ്ടാണല്ലോ, രണ്ട് പേരെയും തീർക്കാൻ അവരിലൊരാളുടെ വീട്ടിൽ നിന്നും പണം കിട്ടിയത്. അവരുടെ കുടുംബത്തിന് അപമാനമാണെന്ന്. വളർന്ന് വരുന്ന അനിയത്തിയുടെ, അനിയന്റെ ഭാവി തകരുമെന്ന്.
കഷ്ടം.

മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നതിനാൽ അകത്തേക്ക് കടക്കാൻ എളുപ്പമായി.
രണ്ട് പേരും ഉറക്കമാണ്.
പിങ്ക് നിറമായിരുന്നു മുറിക്ക്.
ചുമരിൽ നിറയെ ചിത്രങ്ങൾ.
പറവകളുടെ,
ചിത്രശലഭങ്ങളുടെ,
വയലറ്റ് പൂക്കളുടെ,
ചുവന്ന ഹൃദയങ്ങളുടെ.
നിറയെ പുസ്തകങ്ങൾ,
വരച്ച ചിത്രങ്ങൾ,
കുറെ പാവകൾ.

എന്തൊരു ഭംഗിയാണ് മുറിക്ക്.
നിറങ്ങൾ കൊണ്ട്, ചിത്രങ്ങൾ കൊണ്ട്
അവരുടെ പ്രണയം കൊണ്ട്,
അവരുടെ വെളിച്ചം കൊണ്ട്.

അവരും അത് നോക്കി നിന്ന് പോയി.
അതിനുള്ളിലെ വെളിച്ചം ഇപ്പോൾ അവരുടെ മുഖത്ത് കാണാം.
എന്നാലും, ഒരാൾ അവരെ ഉണർത്താൻ വേണ്ടി തന്നെ പുതപ്പ് വലിച്ചൂരി.

പക്ഷെ ഉണരാൻ കഴിയാത്ത ഉറക്കത്തിലായിരുന്നു അവര്.
ഉടുതുണിയില്ലാതെ,
രക്തത്തിൽ.

ആത്മഹത്യയാണ്.
ഞങ്ങൾക്ക് ഒന്നും ചെയേണ്ടി വന്നില്ല.
ഇത് അവര് തോറ്റതല്ല.
അവര് എല്ലാരേയും തോല്പിച്ചതാണ്.
രണ്ട് പേരും ഇടത്തെ നെഞ്ചിൽ പച്ച കുത്തിയിട്ടുണ്ട്.
രണ്ട് പേരുടെയും മുഖങ്ങൾ.
മുഖത്ത് അപ്പോഴും പ്രണയമുണ്ട്,
ചിരിയുണ്ട്.
ഇതൊന്നും ഇല്ലാത്തത് ചുറ്റുമുള്ളവർക്കാണ്.

നേരിട്ട് കണ്ടിട്ടില്ല എന്ന് പറഞ്ഞവനാണ് പുതപ്പ് വീണ്ടും എടുത്തിട്ടത്.
അവനും എന്തോ നീറ്റൽ അനുഭവപ്പെട്ടിട്ടുണ്ടെന്ന് മുഖത്ത് നിന്നും വായിച്ചെടുക്കാം.
ആർക്കും തോന്നും.
അങ്ങനെയാണ് അവര് കിടന്നിരുന്നത്.
വിരലുകൾ ചേർത്ത്, ചുംബിച്ച് കൊണ്ട്.
അവര് ആത്മഹത്യ ചെയ്യേണ്ടാർന്ന്.
ഞങ്ങള് കൊന്നാൽ തന്നെ അത് വലിയ വിപ്ലവം ആയേനെ.
അവരെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
ഇതല്ലേ ലോകം.

“ടാ, ഇത്രെയൊക്കെ ധൈര്യം കാണിച്ച അവര് ആത്മഹത്യ ചെയ്യോ ”

തിരികെ വരുമ്പോൾ അവനാണ് അത് ചോദിച്ചത്.
അപ്പോൾ എനിക്കും അത് തോന്നി.
ഇല്ല!!
ചെയ്യില്ല!!
ഏയ് അത് ആത്മഹത്യ അല്ല!!!

ചെന്നിട്ട് ഉറങ്ങാൻ കിടക്കുമ്പോൾ ചുംബിച്ച് കിടക്കുന്ന അവരാർന്നു മനസ് മുഴുവൻ.
അവരുടെ ചുംബനം.

എനിക്കപ്പോൾ നിതിനെ ഓർമ്മ വന്നു.
അവനെ കാണണമെന്ന് തോന്നി.
അവനെ തൊടണമെന്ന് തോന്നി.
കെട്ടിപ്പിടിക്കാൻ തോന്നി.
ഉമ്മ വെക്കണമെന്ന് തോന്നി.
അവനെന്നെ ഞെരിച്ച് മുറുക്കുന്നത്
ഓർത്ത് എപ്പോഴോ ഉറങ്ങിപ്പോയി.

Vineeth Valsala Vijayan

Post Views: 91
2
Vineeth Vijayan

Writer

3 Comments

  1. Suma Jayamohan on January 25, 2025 9:55 PM

    ❤️🌹👌

    Reply
  2. anjuranjima on January 24, 2025 9:21 PM

    വളരെ നന്നായിട്ടുണ്ട്

    Reply
  3. Joyce Varghese on January 23, 2025 9:11 PM

    ധീരവും വ്യക്തവുമായ എഴുത്ത്. ഓരോ വരികളും കുറെയേറെ പറഞ്ഞു. വരികൾക്കിടയിലെ വായന അതിലേറെ മനസ്സിൽ കൊണ്ടു. ഇവരും മനുഷ്യരല്ലെയെന്ന് വായനക്കാരോട് വാക്കുകൾ ചോദിച്ചു കൊണ്ടിരുന്നു.
    അഭിനന്ദനങ്ങൾ.👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.