Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • നീയറിഞ്ഞോ, നീയെനിക്കാരെന്ന്!
  • പകുതിതീർത്ത സ്വർഗ്ഗം
  • Do you want a coffee..?
  • പ്രണയ മൽഹാർ : കഥകളിലൂടെ
  • പരാജിതരുടെ പറുദീസ
  • യാത്ര
  • കാത്തിരിപ്പ്
  • “അപൂർവ ഗർഭം!!!”
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, July 6
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Family
ജീവിതം പ്രണയം ബന്ധങ്ങൾ വീട് സ്ത്രീ

Family

By Vineeth VijayanJune 15, 2026Updated:July 4, 20269 Comments3 Mins Read3,684 Views
Bookmark Now
Please login to bookmark Close

No account yet? Register

ബുധനാഴ്ച വീട്ടിലേക്ക് വരുമ്പോൾ അമ്മ സ്‌കൂട്ടിയിൽ നിന്ന് വീണു.

മുട്ടിലെ ലിഗമെൻ്റിൽ ചെറിയ ടിയറിങ് ഉണ്ടായി.

ഹോസ്പിറ്റൽ പോയപ്പോൾ രണ്ട് മാസത്തെ റെസ്റ്റ് പറഞ്ഞു.

അത് കേട്ടപ്പോൾ അമ്മ തല കറങ്ങി വീഴുമോ എന്ന് എനിക്ക് തോന്നി.

എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ഒരു ദിവസം പോലും അമ്മ റെസ്റ്റ് എടുത്തിട്ട് ഉള്ളത് ഞാൻ കണ്ടിട്ടില്ല.

ഞാൻ കുക്ക് ചെയ്യുന്ന ദിവസം സാധനങ്ങൾ അരിയാൻ ഇരിക്കും.

ഞാൻ അടിച്ച് തുടക്കുന്ന ദിവസം, വണ്ടിയെങ്കിലും കഴുകും.

ഞാൻ അലക്കുന്ന ദിവസം, ഉണങ്ങിയത് എടുത്ത് കൊണ്ട് വരേങ്കിലും ചെയ്യും.

കടയുടെ കാര്യം പറയണ്ട.

ഞായർ തുറന്നില്ലെങ്കിലും കണക്ക് കൂട്ടലുകൾ വീട്ടിൽ ഇരുന്ന് ചെയ്യും.

 

ഈ റെസ്റ്റ് ടൈമിൽ ഒരു കാര്യവും ചെയ്യണ്ട എന്ന് ഓർഡർ ഇട്ടു.

കടയിലെ കണക്ക് നോക്കിയേ പറ്റൂ എന്ന് വാശിപിടിച്ചു.

അത് സമ്മതിച്ചു.

അല്ലെങ്കിൽ വീർപ്പ് മുട്ടി വയ്യാതെ ആകും എന്ന് എനിക്ക് തന്നെ തോന്നി.

 

അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്ത് വൃന്ദാൻ്റി രണ്ട് ദിവസം ഇടവിട്ട് വന്നു.

എല്ലാ ദിവസവും വീഡിയോ കോൾ ചെയ്തിട്ടും വരുമ്പോൾ ഒക്കെ കുറേ നേരം അവര് മാത്രമായി ഇരുന്ന് സംസാരിച്ചു.

എന്താണ് ഇത്രേം കൊല്ലം കഴിഞ്ഞും ഇവർക്ക് മാത്രം ഇത്ര സംസാരിക്കാൻ ഉള്ളത് എന്ന് ഞാൻ അത്ഭുതപ്പെട്ടു.

ഈ ദിവസങ്ങളിൽ അല്ല, പണ്ടും ഉണ്ട് ഈ അത്ഭുതം.

എനിക്ക് ഫോണിൽ അഞ്ച് മിനിറ്റിൽ കൂടുതൽ മിണ്ടാൻ പറ്റില്ല.

ചാറ്റ് പത്ത് മിനിറ്റ്.

വീഡിയോ കോൾ ഇല്ലേ ഇല്ല.

ഹാ!!!

 

ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് വരുമ്പോൾ അച്ഛനും മൂപ്പരുടെ പുതിയ ഭാര്യയിൽ ഉണ്ടായ മകളും വന്നിട്ട് ഉണ്ടായിരുന്നു.

ഞാൻ മുറിയിലേക്ക് പോയില്ല.

ടാ ഇവർക്ക് ചായ എടുക്കൂ എന്ന് അമ്മ വിളിച്ച് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യം തോന്നി.

അമ്മ പറഞ്ഞതല്ലേ കരുതി, ഞാൻ മൂന്ന് പേർക്കും ചായ ഇട്ടു.

ബിസ്ക്കറ്റും കൊണ്ടു വെച്ചു.

ചേട്ടാ സുഖമല്ലേന്ന് ആ കുട്ടി ചോദിച്ചപ്പോൾ എനിക്ക് നാണക്കേട് തോന്നി.

ഇത്രേം മുതിർന്ന എനിക്ക് അങ്ങിനെ ഉള്ള മര്യാദ ഇല്ലാതെ പോയല്ലോ എന്ന് ഓർത്ത്.

പിന്നെ തോന്നി, അവളുടെ അച്ഛൻ അവളുടെ അമ്മയേയും അവളേയും ഉപേക്ഷിച്ച് പോയത് അല്ലല്ലോ.. എൻ്റെ അച്ഛൻ എന്നേയും അമ്മയേയും ഉപേക്ഷിച്ച് പോയത് അല്ലേ എന്ന്.

എനിക്ക് കുറച്ച് മര്യാദ കുറവാകാം.

 

ഇത്ര വർഷം കഴിഞ്ഞും അമ്മയും മൂപ്പരും എങ്ങിനെ ഇത്ര സൗഹൃദവും സ്നേഹവും നില നിർത്തി കൊണ്ട് പോകുന്നുവെന്ന് ഞാൻ പുറത്ത് ഇരുന്ന് കുറേ ആലോചിച്ചു.

അമ്മ വിഷമം വരുമ്പോൾ വിളിക്കുന്ന രണ്ടേ രണ്ട് പേര് വൃന്ദാന്റിയും മൂപ്പരും ആണ്. സന്തോഷം വരുമ്പോഴും.

എന്റെ എല്ലാ കാര്യങ്ങളും അറിയിക്കും.

എല്ലാ വിശേഷ ദിവസങ്ങളിലും രണ്ട് പേരും പരസ്പരം വിളിക്കും.

കാണും.

സെലിബ്രേറ്റ് ചെയ്യും.

 

എന്നോട് ഒരിക്കൽ പോലും മൂപ്പരെ സ്നേഹിക്കണമെന്നോ ഇല്ലാത്ത സ്നേഹം പ്രകടിപ്പിക്കണമെന്നോ പറഞ്ഞിട്ടില്ല.

എന്നെങ്കിലും എനിക്കായി തോന്നി ചെയ്യണമെങ്കിൽ ചെയ്യാം എന്ന് ഒരിക്കൽ പറഞ്ഞു.

അതിനെ കുറിച്ച് പിന്നീട് സംസാരം ഉണ്ടായില്ല.

 

മൂപ്പരും ആ കുട്ടിയും പോയ ശേഷം അമ്മ എന്റെ വിവാഹത്തെ കുറിച്ച് സംസാരിച്ചു. എന്താണ് മനസിൽ ഉള്ളത് എന്ന് ചോദിച്ചു. അമ്മ ഇന്നേ വരെ ഇത് സംസാരിച്ചിട്ടില്ല. മൂപ്പരായി തുടക്കം ഇട്ടതായിരിക്കുമെന്ന് എനിക്ക് മനസിലായി.

സത്യത്തിൽ ഈ സംസാരം വന്നത് നന്നായി എന്ന് ആ നിമിഷം എനിക്ക് തോന്നി. ചിരിച്ച് കളിച്ച് നടക്കുമ്പോളും ഉള്ളിൽ ഇരുന്ന് വിങ്ങിയ കാര്യം പറയാനിതാ അവസരം വന്നിരിക്കുന്നു.

“ഞാൻ ഒരു ഗേ ആണമ്മേ. ഓഫീസിലുള്ള റഹ്മാനുമായി ഞാൻ അടുപ്പത്തിലാണ്. എനിക്ക് ഇത് ഒന്ന് തുറന്ന് പറയാൻ ഇന്നേവരെ ധൈര്യം ഉണ്ടായിട്ടില്ല. അമ്മയോട് പോലും. പക്ഷെ ഇനീം പറയാതെ എങ്ങോട്ടാണ് ഞാൻ…”

മുഴുവിപ്പിക്കും മുന്നെ കണ്ണ് നിറഞ്ഞ് അമ്മ ചിരിച്ചു.

സന്തോഷം കൊണ്ട് ഉള്ള കണ്ണീരാണെന്ന് എനിക്ക് മനസിലായി.

അമ്മ അടുത്തേക്ക് വിളിച്ചു.

“എന്നോട് നിനക്ക് എന്തും പറഞ്ഞൂടേടാ” എന്ന് പറഞ്ഞ് കൈ പിടിച്ചു.

കട്ടിലിൽ പിടിച്ച് ഇരുത്തി.

” ഞാനും നിന്റെ അച്ഛനും പിരിഞ്ഞത് എന്തുകൊണ്ട് എന്ന് നീ പണ്ടൊക്കെ ഇടക്കിടക്ക് ചോദിക്കാറുണ്ടാർന്നു. ഒരുമിച്ച് നിന്നാൽ തല്ലിപ്പിരിയും, സ്വഭാവം പരസ്പരം ചേരില്ല, അതുകൊണ്ട് എന്ന് മാത്രമേ ഞാൻ മറുപടി പറയാറുള്ളൂ.

പിന്നെ പിന്നെ നീ ചോദ്യം നിർത്തി.

സത്യത്തിൽ ഞാൻ കാരണമാണ് പിരിഞ്ഞത്.

എന്റെ പ്രണയം കൊണ്ട്.

ഞാനും വൃന്ദയും തമ്മിലുള്ള പ്രണയം കൊണ്ട്.

ഞാനും അവളും നിന്റെ അച്ഛനും നിന്നോട് ഇത് പറയുന്നതിനെ കുറിച്ച് ഒരുപാട് സംസരിച്ചിട്ടുണ്ട്.

നിനക്ക് ഇത് മനസിലാക്കാനുള്ള ശേഷിയുണ്ട് എന്ന് തോന്നിയിട്ടും ഉണ്ട്.

പക്ഷെ എത്ര പുരോഗമനം പറഞ്ഞാലും സ്വന്തം ജീവിതത്തിൽ ഇത് സംഭവിക്കുമ്പോൾ എങ്ങിനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ.

എന്റെ ആ പേടി കാരണം ഞാൻ വേണ്ടാ വെച്ചു.

ഇപ്പോ… ഇപ്പോ എനിക്ക് ധൈര്യം തോന്നി.

നിനക്ക് മനസിലാകും.”

 

എന്റെ കണ്ണ് നിറഞ്ഞു.

ഞാൻ പുറത്തിറങ്ങി.

കുറേ ദൂരം നടന്നു.

കുറേ…

കുറേ നേരം കണ്ണ് നിറഞ്ഞ് നടന്നു.

കരഞ്ഞ് കരഞ്ഞ് തിരികെ നടന്നു.

 

അമ്മയുടെ അടുത്ത് പോയിരുന്നു.

വെറുതെ ഇരുന്നു.

 

അമ്മയോട് അച്ഛന്റെ നമ്പർ ഡയൽ

ചെയ്ത് തരാൻ പറഞ്ഞു.

അനിയത്തിയാണ് ഫോൺ എടുത്തത്.

 

2023

Vineeth Valsala Vijayan.

Post Views: 713
7
Vineeth Vijayan

Writer

9 Comments

  1. Sreekumari S on June 18, 2026 9:38 AM

    കഥ വായിച്ചു വേറൊരു തലത്തിലേക്ക് എത്തിച്ചു നന്നായി എഴുതി

    Reply
  2. Suma Jayamohan on June 17, 2026 10:14 PM

    നന്നായിരിക്കുന്നു❤️👌🌹

    Reply
  3. Thara Subhash on June 17, 2026 9:54 AM

    വ്യത്യസ്തമായ വിഷയം. കയ്യടക്കമുള്ള എഴുത്ത്.👌👏♥️

    Reply
  4. Shreeja R on June 17, 2026 9:37 AM

    നല്ല രചന 👍

    Reply
  5. haripulloor on June 17, 2026 8:49 AM

    എത്രയോ മനുഷ്യരുടെ അനുഭവം ആവാം ഇതൊക്കെ. സ്വന്തം ഐഡന്റിറ്റി പറയാൻ കഴിയാതെ പേടിച്ചു ജീവിച്ചു മരിച്ച എത്രായൊ മനുഷ്യർ 😞.

    Reply
  6. Sunandha on June 17, 2026 7:38 AM

    ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ 👌👌👌

    Reply
  7. Joyce Varghese on June 16, 2026 3:42 AM

    നല്ല രചന.

    Reply
    • Rani Varghese on June 16, 2026 7:55 PM

      കൊള്ളാം

      Reply
  8. Anjuranjima on June 15, 2026 9:27 PM

    വേറിട്ടൊരു എഴുത്ത്… നന്നായിട്ടുണ്ട്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.