Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അസൂയ
  • മടി
  • തോൽവികളിൽ നിന്ന് വെള്ളിത്തിരയിലേക്ക്
  • മഞ്ഞവെയിൽ മരണങ്ങൾ
  • ശ്യാമാംബരം… പാട്ടും അർത്ഥവും
  • പുറന്തോട്
  • നെഞ്ചിലെ താരാട്ട്
  • ചാലും വള്ളി
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, October 17
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രാത്രികളിലെ കാവൽ മാലാഖ
ത്രില്ലർ

രാത്രികളിലെ കാവൽ മാലാഖ

By Latha SrihariSeptember 26, 2026Updated:October 17, 20265 Comments4 Mins Read1,314 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭർത്താവ് ഒഫീഷ്യൽ ടൂറിൽ പോകുമ്പോൾ അമ്മയുടെ അടുത്ത് പോയി നിൽക്കുന്നത് അർച്ചനയുടെ പതിവായിരുന്നു. അവൾ അവിടെ പോയി നിൽക്കുന്നത് അമ്മയ്ക്കും ജീനക്കും കുട്ടികൾക്കും വളരെ സന്തോഷമുള്ള കാര്യമായിരുന്നു. 

ജീന… അവൾ അർച്ചനയുടെ ചേട്ടത്തിയമ്മയായിരുന്നെങ്കിലും, അതിലുപരി അവർ നല്ല സ്നേഹിതകളായിരുന്നു. 

 ഗൾഫിൽ ജോലി ചെയ്യുന്ന ചേട്ടൻ നാട്ടിൽ ഉണ്ടാകുന്നത് വിരളമായിരുന്നു. 

ഏതു സാഹചര്യത്തെയും, വളരെ ലാഘവത്തോടെ കാണാനും, സ്വതസിദ്ധമായി ഫലിതങ്ങൾ പറയാൻ കഴിവുള്ളവനുമായ അവരുടെ അച്ഛൻ്റെ പെട്ടെന്നുള്ള വിയോഗം ആ കുടുംബത്തിൽ ഒരു മൂകത സൃഷ്ടിച്ചു. 

അച്ഛൻ പോയതിൽ പിന്നെ അർച്ചനയ്ക്ക് ഭയം മൂലം ആ വീട്ടിൽ ഉറങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും അവൾ കഴിയുന്നതും അവരുടെ കൂടെ നിൽക്കുവാൻ ശ്രമിച്ചു. 

സന്ധ്യ മയങ്ങിയാൽ കതകുകളും ജനലുകളും ഭദ്രമായി അടച്ച്, ടെറസിലേക്കുള്ള വാതിൽ ചേർത്ത് അടച്ച്, ഭാരമുള്ള മരപ്പെട്ടികളും മറ്റും അതിനോട് ചേർത്തുവച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തുക, അവളുടെ ഡ്യൂട്ടിയായിരുന്നു. 

ഇതെല്ലാം കാണുമ്പോൾ ജീന പറയും. 

“ഇനി കുറച്ചു ദിവസത്തേക്ക് എനിക്ക് സുഖമായി ഉറങ്ങാം മക്കളെ. മുംബൈയിൽ നിന്നും സെക്യൂരിറ്റി ഗാർഡ് വന്നിട്ടുണ്ടല്ലോ നമുക്ക് കാവലിനായി.”

അത് സത്യമായിരുന്നു. നിദ്രാവിഹീനങ്ങളായ ആ രാത്രികളിൽ അവളുടെ കാതുകൾ പുറമേ നിന്നും ഏതെങ്കിലും അപശബ്ദം കേൾക്കുന്നുണ്ടോ എന്നറിയാൻ വളരെ അർപ്പണാഭാവത്തോടെ പ്രവർത്തിച്ചിരുന്നു. കണ്ണുകൾ അരണ്ട വെളിച്ചത്തിൽ കാണുന്ന ഭഗവാൻ്റെ വിഗ്രഹത്തിലും പ്രതിഷ്ഠിച്ച്, മൊബൈലിൽ സമയം ഇടയ്ക്കിടെ നോക്കി ആ രാത്രികൾ അവൾ വെളുപ്പിച്ചെടുത്തിരുന്നു. 

ധൈര്യം വളരെ കൂടുതലുള്ള നമ്മുടെ സെക്യൂരിറ്റി ഗാർഡ്… എപ്പോൾ വീട്ടിൽ വന്നാലും എല്ലാവരും ഒരുമിച്ച് മെയിൻ ഹാളിൽ കിടക്കുകയാണ് പതിവ്. അങ്ങനെ ആ ദിവസം സിറ്റിംഗ്ഹാളിലെ കട്ടിലിൽ അമ്മയെ കിടത്തി, ജീനയും കുട്ടികളും അർച്ചനയും താഴേ കിടക്ക വിരിച്ച് കിടന്നു. ഹാളിൽ നിന്നും മുറികളിലേക്കുള്ള വാതിലുകളും കിച്ചൻ, ഡൈനിങ് ഏരിയിലേക്കുള്ള വാതിലുകളും എല്ലാം ഭദ്രമായി അടച്ചുപൂട്ടിയിരുന്നു. എല്ലാവരും ഗാഢനിദ്രയിലാണ്. അർച്ചന മാത്രം സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തു കൊണ്ട് കണ്ണു മിഴിച്ച് ഭഗവാൻ്റെ ചിത്രത്തിലേക്ക് നോക്കി കിടന്നു. പെട്ടെന്നാണ് അവൾക്ക് ഡൈനിങ് ഏരിയയിൽ നിന്നും എന്തോ ശബ്ദം കേട്ടതുപോലെ. 

അവളുടെ ശരീരമാകെ ഒരു വിറയൽ. കാതുകൾ കൂർപ്പിച്ച് അവൾ നിശബ്ദം കിടന്നു. അടുത്ത ശബ്ദം പിന്നെയും. അവളുടെ നെഞ്ചിടിപ്പ് അതിദ്രുതമായി. തൊട്ടടുത്ത് കിടക്കുന്ന ജീനയെ വിളിക്കാൻ അവൾക്ക് ശബ്ദം പുറത്തു വരുന്നില്ല. കൈനീട്ടി അവളെ തട്ടി വിളിച്ചു. 

ഗാഢനിദ്രയിൽ നിന്നും ഞെട്ടി എഴുന്നേറ്റ ജീന “എന്താ അർച്ചനാ.. എന്തു പറ്റി?” സ്വതവേ ശബ്ദതരംഗം ഹൈപിച്ചിൽ ഉള്ള അവൾ ചോദിച്ചു. 

“ജീന, ഡൈനിങ് റൂമിൽ നിന്നും ഞാൻ എന്തോ ശബ്ദം കേട്ടു. ” അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.

“ഏയ്. നിനക്ക് തോന്നിയതാവും. സമയം മൂന്നു മണിയായി. ” മൊബൈൽ നോക്കി കൊണ്ട് ജീന പറഞ്ഞു.

പിന്നെ അവൾ ബെഡ്റൂം വാതിൽ തുറന്ന് ബാത്റൂമിൽ പോയി തിരിച്ചുവന്നു. “ലൈറ്റ് പോയിട്ടുണ്ട് കേട്ടോ. ബെഡ്റൂമിലെ ട്യൂബ് ലൈറ്റ് കത്തിയില്ല. ഈ പവർകട്ട് ഒരു ശല്യം തന്നെ. വെളുപ്പിന് ഒക്കെയല്ലേ പവർകട്ട് !”

ജീന വാതോരാതെ പരാതികൾ പറയുന്നുണ്ട്. അർച്ചനയുടെ ഹൃദയമിടിപ്പിന്റെ വേഗത അല്പം കുറഞ്ഞു.

ജീന പിന്നെയും തുടർന്നു. “ഇപ്പോഴെല്ലാം കള്ളന്മാർ അടുക്കള ജനലുകൾ പൊളിച്ചാണ് അകത്തു കടക്കാൻ ശ്രമിക്കുന്നത്.  രണ്ടു വീട് അപ്പുറത്തുള്ള ജാനു ചേച്ചിയുടെ വീട്ടിൽ കഴിഞ്ഞ ആഴ്ച ഒരാൾ കയറാൻ ശ്രമിച്ചതാണ്. പട്ടിയുണ്ടായിരുന്നത് കാരണം ഒന്നും നടന്നില്ല. ഇനിയിപ്പോ മൂന്നു മണി ആയില്ലേ. ക്ഷേത്രത്തിലേക്ക് ആളുകൾ പോകുന്ന സമയമായി. ഈ സമയത്ത് ഒരു കള്ളനും വരില്ല. നീ സമാധാനമായി ഉറങ്ങൂ. “

ഉച്ചഭാഷിണിയിൽ എന്നപോലെ ചറപറ പറഞ്ഞിട്ട് ജീന വീണ്ടും ഗാഢനിദ്രയിലേക്ക് വീണു. അർച്ചനയുടെ ഹൃദയമിടിപ്പ് മാത്രം താളം തെറ്റി കൊണ്ടിരുന്നു. 

വീട് പഴയതാണെങ്കിലും ഇൻവെർട്ടർ പണ്ടേ വീട്ടിൽ ഫിക്സ് ചെയ്ത അച്ഛൻ്റെ നല്ല ബുദ്ധിയിൽ അവൾ സമാധാനിച്ചു. 

ക്ലോക്കിൽ അഞ്ചു മണിയടിച്ചപ്പോൾ പതിവുപോലെ ജീന അടുക്കളയുടെ വാതിൽ തുറന്ന് അവിടുത്തെ ലൈറ്റിട്ട് ഡൈനിങ് ഏരിയയിലേക്ക് പോകുന്നത് അർച്ചന കണ്ടു. പെട്ടെന്ന് ജീന സ്തബ്ധയായി അവിടെ തന്നെ നിന്നു. 

കിടന്ന കിടപ്പിൽ നിന്നും ചാടിയെഴുന്നേറ്റ് അർച്ചന “ജീന, എന്താ??” എന്ന് ചോദിച്ചു കൊണ്ട് അടുക്കളയിലേക്ക് ഓടി.

അവൾക്ക് ഒരു അനക്കമില്ല. ഡൈനിങ് ഏരിയയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് ഒറ്റ നിൽപ്പ്!! കണ്ണുകളിൽ ഭയത്തിന്റെ നിഴലാട്ടം. അവിടേക്ക് നോക്കാൻ അർച്ചനക്കും ധൈര്യം ഉണ്ടായിരുന്നില്ല. 

ഞൊടിയിടയിൽ അവൾ ജീനയെ വലിച്ച് അടുക്കള വാതിലിൽ നിന്നും ഹാളിലേക്ക് കേറ്റി വാതിൽ തിരിച്ചടച്ചു. അവളെ പിടിച്ച് ബെഡിൽ ഇരുത്തി. എന്താ പറ്റിയത് എന്ന് ചോദിച്ചു. അവൾ പറഞ്ഞു. “ഡൈനിങ് റൂമിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നു. “

അർച്ചന കരുതിയത് ജീന കള്ളനെ കണ്ടു ഞെട്ടിയതാണെന്നാണ്. 

ഈ ബഹളത്തിൽ കുട്ടികളും അമ്മയും ഉണർന്നെങ്കിലും അടഞ്ഞുകിടന്ന വാതിലുകൾ തുറക്കാതെ അവർ ആറുമണിവരെ പേടിച്ചുവിറച്ച്. അവിടെത്തന്നെയിരുന്നു. 

നേരം പരപരാ വെളുത്തപ്പോൾ. സൂര്യൻ കിഴക്കേ ജനലിലൂടെ എത്തിനോക്കിയപ്പോൾ. അവർ ഡൈനിങ് റൂമിലെ വാതിൽ തുറന്നു. 

അവിടുന്ന് പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നു. ജനലിന്റെ കമ്പി വളച്ചൂരിയത് അവിടെ ഇട്ടിട്ടുണ്ടായിരുന്നു. അതിലൂടെയാണ് കള്ളൻ അകത്ത് കടന്നത്. 

ജനലിന്റെ താഴെ വച്ചിരുന്ന ബക്കറ്റിലേക്കാണ് അയാൾ കാൽകുത്തിയത്. 

അർച്ചന കേട്ട ആദ്യ ശബ്ദം. പിന്നീട് അയാൾ പുറത്തേക്കുള്ള വാതിൽ തുറന്നിട്ടു. അവൾ കേട്ട രണ്ടാമത്തെ ശബ്ദം. 

പിന്നീടങ്ങോട്ട് ജീനയുടെ വാഷ്റൂം പോക്കും വാതോരാതെയുള്ള സംസാരവും നടക്കുന്ന സമയത്ത്, ഊരിയെടുത്ത ജനൽകമ്പിയുമായി ആ വാതിലിന് അപ്പുറം അവർ കാണാതിരുന്ന ആ കള്ളൻ നിന്നിരുന്നു എന്നത് ഓർക്കുമ്പോൾ…

ആ ശബ്ദം അർച്ചന കേട്ടില്ലായിരുന്നുവെങ്കിൽ! അയാൾ ആ വാതിൽ ആയിരിക്കില്ലേ അടുത്തതായി കുത്തി തുറന്നിട്ടുണ്ടാവുക? അതോർത്തപ്പോൾ അർച്ചന മനസ്സുകൊണ്ട് ഭഗവാനോട് നന്ദി പറഞ്ഞു. 

ഉച്ചയായിട്ടും അവർക്കു മാത്രം കറൻറ് വരാത്തത് എന്താ എന്ന് കരുതി പുറത്തു പോയി നോക്കിയപ്പോഴാണ് കള്ളൻ പുറമേ നിന്നും ഫ്യൂസ് ഊരിയിരുന്നുവെന്നറിഞ്ഞത്. 

ഇൻവർട്ടർ ഉണ്ടായതുകൊണ്ട് ജീന ലൈറ്റ് ഇട്ടതും അവളുടെ നിർത്താതെയുള്ള സംസാരവും ഒക്കെ കേട്ടപ്പോൾ കള്ളൻ ഇളിഭ്യനായി ഇറങ്ങിപ്പോയതാണ്. 

പിന്നീട് പരാതി കൊടുത്തതനുസരിച്ച് രാത്രികാലങ്ങളിൽ ആ ഏരിയ പോലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. 

എങ്കിലും ഒരിക്കലും മറക്കാനാവാത്ത ആ *പവർകട്ട് രാത്രിയുടെ ഓർമ്മയിൽ* തിരികെ പോകുന്നതുവരെ. ബാക്കിയുള്ള രാത്രികളും അർച്ചന അവളുടെ ഡ്യൂട്ടി അനസ്യൂതം തുടർന്നു. *രാത്രികളിലെ കാവൽ മാലാഖയായി. *

🍃🍃🍃🤍🍃🍃🍃

#ഒരു പവർകട്ട് രാത്രിയിൽ

6
Latha Srihari

House wife, interested in learning to write, sing etc.. I had done some artistic works years back.

5 Comments

  1. Seji Rajeev on October 3, 2026 10:12 PM

    കഥ വളരെ രസകരം😍

    Reply
  2. Seji Rajeev on October 3, 2026 10:11 PM

    കഥ വളരെ രസകരമായി 🥰🥰

    Reply
  3. Jayan C M on September 30, 2026 10:26 AM

    Very nice story! Enjoyed reading it with bated breath

    Reply
  4. Joyce Varghese on September 29, 2026 4:37 AM

    അർച്ചനയുടെ മാത്രമല്ല, വായനക്കാരുടെയും നെഞ്ചിടിപ്പ് കൂടി.
    നന്നായി എഴുതി.

    Reply
  5. Ramachandran TV on September 27, 2026 4:22 PM

    കള്ളൻമാർ സ്പോൺസർ ചെയ്യുന്ന പരിപാടി ആണോ ഈ പവർകട്ട്? സംശയമില്ല. നല്ല കഥ അഭിനന്ദനങ്ങൾ ആശംസകൾ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.