Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ചരിത്രത്തിന്റെ ഭാരം
  • മദർ മേരി കമ്സ് ടു മീ
  • ബാലദുർഗ്ഗ
  • പരിഭവം സുഗുണൻ
  • എന്റെ പേരിൽ മറ്റൊരാൾ
  • നീയെന്റെ പ്രാർത്ഥന കേട്ടു
  • ജീവിത പാഠങ്ങൾ
  • ഹൃദയത്തിലേക്ക് കയറിയ യാത്രക്കാരി
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, October 23
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും ഭാഗം രണ്ട് 
കഥ കുട്ടികൾ ചരിത്രം / പൗരാണികശാസ്ത്രം ത്രില്ലർ

കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും ഭാഗം രണ്ട് 

By Reshma LechusSeptember 25, 202611 Comments2 Mins Read92 Views
Bookmark Now
Please login to bookmark Close

No account yet? Register

കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും ഭാഗം ഒന്ന് 

 

ഉണ്ണിക്കണ്ണൻ തലയണയിലേക്ക് ഒന്നു കൂടി ചേർന്നു കിടന്നു. ജനലിനു പുറത്ത് കാറ്റ് വീശുമ്പോൾ തെങ്ങിൻ ഓലകൾ കൂട്ടിയുരസുന്ന ശബ്ദം കേൾക്കാം. മുറിയിൽ ഇരുട്ട് കനത്തു നിൽക്കുകയാണ്.

“അമ്മേ, കറന്റ് പോയപ്പോ ഒരു കഥ പറഞ്ഞു തന്നില്ലേ? ആ ഒടിയന്റെ കഥ!”

അമ്മ നിലവിളക്കിന്റെ തിരി നീട്ടിയിട്ടു. “അതെന്നെ…” ഉണ്ണിക്കണ്ണന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു.

“ഒടിയന്മാർക്ക് ഇഷ്ടമുള്ള ജീവിയുടെയോ മനുഷ്യന്റെയോ രൂപം മാറാൻ പറ്റും,” അമ്മ ശബ്ദം താഴ്ത്തി പറഞ്ഞു. “ചെമ്പകശ്ശേരി മനയിലെ സുന്ദരിയായ ആ പെൺകുട്ടിയെ ഓർമ്മയില്ലേ? ആരെയും ആകർഷിക്കുന്ന പ്രകൃതം. പക്ഷേ അവൾക്ക് പ്രണയം തോന്നിയത് താഴ്ന്ന ജാതിയിൽ പെട്ട നാണുവിനോടായിരുന്നു. അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച രാത്രി… മനയിലെ കാരണവരായ കേശവനും സംഘവും നാണുവിനെ വളഞ്ഞു. ഇരുട്ടിന്റെ മറവിൽ വടികൊണ്ടും കമ്പികൊണ്ടും അവനെ തല്ലിച്ചതച്ചു. ചോരയിൽ കുളിച്ച അവനെ ചത്തെന്നു കരുതി വഴിയരികിൽ തള്ളി.”

“സുന്ദരിക്കുട്ടിയെ അവർ പിടിച്ചുകൊണ്ടുപോയോ അമ്മേ?” ഉണ്ണിക്കണ്ണൻ പേടിയോടെ ചോദിച്ചു.

“കൊണ്ടുപോയി… പക്ഷെ നാണു ചത്തിരുന്നില്ല. ഒടിയൻവിദ്യ അറിയുന്ന കെഞ്ചി എന്ന മാന്ത്രികൻ അവനെ രക്ഷിച്ചെടുത്തു. ചോര നീരാക്കി നാണു ഒടിയൻവിദ്യ പഠിച്ചെടുത്തു. വിദ്യ വശമാക്കി, സ്വന്തം ജീവനായ ആ പെൺകുട്ടിയെ തേടി തിരികെ വന്നപ്പോൾ അവൻ കേട്ടത് മനക്കാർ അവളെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയാണ്. അതോടെ നാണുവിന്റെ മനസ്സിലെ മനുഷ്യൻ മരിച്ചു. അവൻ മനക്കാർക്ക് മേൽ ഒടിവെച്ചു. പ്രതികാരദാഹിയായ ഒടിയനായി അധർമ്മം ചെയ്യുന്നവരെ തേടി അവൻ രാത്രികളിൽ ഇറങ്ങി…”

അമ്മ പറഞ്ഞു നിർത്തിയതും വലിയൊരു കാറ്റടിച്ചു. മരച്ചില്ലകൾ ജനൽച്ചില്ലിൽ വന്നു തട്ടി. “ഇനി മോൻ ഉറങ്ങിക്കോ ട്ടോ…” അമ്മ തിരി അണച്ച് പുറത്തുപോയി. മുറിയിൽ കറുത്ത ഇരുട്ട് പടർന്നതോടെ ഉണ്ണിക്കണ്ണന്റെ നെഞ്ചിടിപ്പ് കൂടി.

പെട്ടെന്നാണ് ആ ശബ്ദം കേട്ടത്… കുടു കുടു…

ജനലിനപ്പുറത്ത്, ഇരുട്ടിൽ എന്തോ ഒന്ന് അനങ്ങുന്നു. ഒരു കാളയുടെ രൂപം! അതിന് മനുഷ്യന്റെ ചോരയൊലിക്കുന്ന ചുവന്ന കണ്ണുകളായിരുന്നു. അത് ജനൽപ്പാളിയിലേക്ക് വലിയ കൊമ്പുകൾ കൂട്ടിയുരച്ചു. നിമിഷങ്ങൾക്കകം ആ കാള ഒരു വലിയ കറുത്ത പൂച്ചയായി മാറി ജനൽപടിയിലിരുന്നു. അതിൻ്റെ കഴുത്ത് ഒടിഞ്ഞതുപോലെ വശത്തേക്ക് ചരിഞ്ഞിരുന്നു.

ഇരുട്ടിൽ നിന്ന് ഒരു പതറിയ ശബ്ദം കേട്ടു… “ഉണ്ണിക്കണ്ണാ… വാതിൽ തുറക്കെടാ…”

നാണുവിന്റെ ശബ്ദം! ഉണ്ണിക്കണ്ണൻ പുതപ്പ് തലയിലൂടെ വലിച്ചിട്ടു. ജനലിനപ്പുറത്ത് ആ രൂപം വളർന്നു വലുതാവുന്നത് അവൻ അറിഞ്ഞു. പേടി കാരണം കണ്ണ് അടച്ചു കിടന്ന് അവൻ ഒറ്റയുറക്കം ഉറങ്ങി.

രാവിലെയായപ്പോൾ ഉണ്ണിക്കണ്ണന് നല്ല പനി.

“നിന്നോട് ഞാൻ പറഞ്ഞതല്ലേ പേടിക്കും എന്ന്?” അമ്മ സ്നേഹത്തോടെ വഴക്കു പറഞ്ഞു.

“അമ്മേ, ഇനി ഇങ്ങനെയുള്ള കഥയൊന്നും വേണ്ട, നല്ല വേറെ കഥകൾ മതി. ഇന്ന് കറന്റ് പോകുമ്പോൾ പറഞ്ഞു തരണേ…”

“തരാല്ലോ പൊന്നേ, കുറച്ചു നേരം കൂടി ഉറങ്ങിക്കോ,” അമ്മ അവനെ ചേർത്തുപിടിച്ചു.

4
Reshma Lechus

ജീവിതം മൊത്തത്തിൽ സസ്പെൻസ് ത്രില്ലറാണ്. ഇനി സംഭവിക്കാൻ പോകുന്നത് പോലും ആർക്കും പിടി തരാതെ അങ്ങ് പോയി കൊണ്ടിരിക്കും..✍️✍️💫💫💫

11 Comments

  1. Hari Pulloor on September 28, 2026 1:16 PM

    നല്ല കഥ. കുഞ്ഞിന്റെ ആഗ്രഹവും പേടിയുമൊക്കെ ഹൃദ്യമായി പറഞ്ഞു.

    Reply
    • Reshma Lechus on September 28, 2026 8:32 PM

      ❤️❤️

      Reply
  2. ജിനാസ് വേലാണ്ടി on September 28, 2026 6:29 AM

    ഒടിയൻ കഥ കൊള്ളാം ❤️❤️❤️

    Reply
    • Reshma Lechus on September 28, 2026 7:18 AM

      ❤️❤️

      Reply
  3. Thara Subhash on September 27, 2026 10:09 PM

    ഒടിയൻ കഥ കൊള്ളാം ലച്ചൂസ്👏♥️

    Reply
    • Reshma Lechus on September 28, 2026 7:18 AM

      ❤️സ്നേഹം ചേച്ച്യേ ❤️

      Reply
  4. Ramachandran TV on September 27, 2026 4:18 PM

    ഇങ്ങനെ കുട്ടികളോട് പേടിപ്പിക്കുന്ന കഥകൾ പറയരുത്. അവരുടെ ജീവിതകാലം മുഴുവൻ ആ ഭയം നിലനിൽക്കും. കഥ എന്തായാലും നന്നായി എഴുതിയിട്ടുണ്ട്. ആശംസകൾ

    Reply
    • Reshma Lechus on September 27, 2026 6:18 PM

      👍👍✨

      Reply
  5. Joyce Varghese on September 25, 2026 11:57 PM

    കുഞ്ഞ് ഒടിയൻ കഥ കേട്ട് വെറുതെ പേടിച്ചു.😀

    Reply
    • Reshma Lechus on September 26, 2026 9:15 AM

      😁🤭🤭😘😘

      Reply
  6. Pingback: കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും - By Reshma Lechus - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.