ഒരു ദിവസം അച്ഛൻ കയറി വരുമ്പോൾ ഞാൻ ഹാളിലിരിക്കയായിരുന്നു. മൂപ്പര് നേരെ മുറിയിലോട്ട് പോയി. പിന്നെ പെട്ടിയെടുത്ത് പുറത്തേക്ക് വരുന്നത് കണ്ടു. പുറകെ അമ്മയും, അനിയനും. പന്തികേട് തോന്നി ഞാനും പുറകെ പോയി. ഇതാണ് ലക്ഷ്മിയെന്ന് അമ്മയോട് പറഞ്ഞു. അവര് മുറ്റത്ത് തന്നെ നിൽക്കായിരുന്നു. “ആദ്യമായി വന്നതല്ലേ, എന്തേലും കുടിക്കാം. അവരെ വിളിച്ച് വാ” ന്ന് അമ്മ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല. പിന്നെ കയറി വന്നു. ചായ കുടിച്ചോണ്ടിരിക്കുമ്പോൾ അമ്മ, അച്ഛൻറെ ശീലങ്ങളെ കുറിച്ച്, ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും കുറിച്ച്, എന്തിന്, എപ്പോളോക്കെ ദ്വേഷ്യം വരും എന്നതിനെ കുറിച്ച്, എതൊക്കെ മരുന്ന്, എപ്പോളോക്കെ കഴിക്കുന്നതിനെ കുറിച്ച്, വിശദമായി പറഞ്ഞു കൊടുത്തു. കഴിഞ്ഞപ്പോൾ, അവര് ചിരിച്ചോണ്ട് അനിയൻറെ അടുത്തേക്ക് വന്നു. അമ്മ അവനെ ചേർത്ത് പിടിച്ചു. അവര് മുഖത്തോട് മുഖം നോക്കി. അച്ഛൻ അവരെ വിളിച്ചു. രണ്ട് പേരും പോയി. അന്ന് രാത്രി അനിയൻ എന്തേലും ചോദിക്കും കരുതി ഞാൻ. അവൻ ഒന്നും ചോദിച്ചില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞങ്ങൾ ഒരുമിച്ചിരുന്ന്…
Author: Vineeth Vijayan
9.23 ആകുമ്പോൾ സ്റ്റോപ്പിൽ ചെമ്പൈയിൽ ബസ് എത്തും. നീല, അല്ലേൽ പച്ച, അല്ലേൽ മഞ്ഞ, ചോപ്പ് സാരിയിൽ ലക്ഷ്മി ടീച്ചർ ഇറങ്ങും. വരാന്തയിലൂടെ ടീച്ചർ നടന്ന് പോകുമ്പോൾ, ക്ലാസ്സ് റൂമിൻ്റെ ജനലരികുകളിൽ എട്ടിലേം ഒമ്പത്തിലേം പത്തിലേം പിള്ളേര് ഉന്തി തള്ളി നിക്കും. വലിയ കറുത്ത കാക്കപ്പുള്ളിയുള്ള വയറ് കാണാൻ. ഇടക്ക് ചെറിയ കാറ്റ്, സാരീ ഒന്ന് പൊന്തും. വട്ടത്തിൽ, ചെറിയ പൊക്കിൾ. “ഹോ, എന്ത് #$@ ആടാ ഇത്”, പിള്ളേര് രോമാഞ്ചം കൊള്ളും. എട്ടും ഒമ്പതും ബയോളജി പഠിപ്പിക്കാൻ ടീച്ചർ വന്നില്ല. പത്തിലാണ് വന്നത്. ടീച്ചറുടെ പിരീഡ് ആകുമ്പോൾ മുൻ ബെഞ്ചിൽ ഇരിക്കാൻ ഉന്തും തള്ളും ആകും. ഇരിക്കാൻ പറ്റിയ നാല് പേര് കുളിര് കോരും. ടീച്ചർ നടക്കുമ്പോൾ, ബോർഡിൽ എഴുതുമ്പോൾ, തിരിയുമ്പോൾ നോട്ടം വയറിലേക്ക് പോകും. പൊക്കിളിലേക്ക് പോകും. കാണാൻ പറ്റിയ അന്നേ ദിവസം നാല് അടി കിട്ടിയാലും കുഴപ്പമില്ല. ഇടക്ക് ടീച്ചറ് കാണും. മുഖം വീർക്കും. സാരി നേരെ…
പ്രഷറിൻ്റെ ഗുളിക കഴിച്ച്, ഒന്ന് കസേരയിലേക്ക് ചാഞ്ഞ് കിടക്കാൻ തുടങ്ങുമ്പോൾ ലാൻഡ് ഫോൺ റിങ് ചെയ്തു. ഒഫീഷ്യൽ കോൾ ആകാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ ചായാൻ നിന്നില്ല. ഹരീന്ദ്രൻ കോൾ എടുത്തു. ഒരു സ്ത്രീയാണ്. “ഹരീ, ഞാൻ മാധവി ആണ്.” മൂപ്പർക്ക് ഏത് മാധവി എന്ന് ഒരു പിടുത്തവും ഇല്ല. “ഹരി മറന്ന് കാണും. ഞാൻ മതിലകത്ത് ഉള്ള മാധവി.” അത് ഹരി മറക്കില്ല. “ഓർമ്മ വന്നോ..?” “ആ…” വിറയൽ ഉണ്ടായിരുന്നു ആ ആക്ക്. ” ഹരി ഞാൻ കുറച്ച് ദിവസം കൊച്ചിയിൽ ഉണ്ട്. ഈ സൺഡേ ഹരിയെ ഒന്ന് കാണാൻ പറ്റുമോ? കുറച്ച് സമയം നമുക്ക് മാത്രം ആയി.” പെട്ടെന്ന് എന്തൊക്കെയോ ചിന്തകള് കടന്ന് പോയി. പത്ത് മുപ്പത് വർഷങ്ങൾക്ക് ശേഷം, ഓഫീസ് ഫോണിൽ കോൾ. കാണാൻ പറ്റുമോ, നമുക്ക് മാത്രമായി സമയം. എന്തിന്? എന്തുകൊണ്ട്? എന്താണ് ഇപ്പൊ ഇനി കാണാൻ? പകപ്പ് ഒന്നും കാണിക്കാൻ നിന്നില്ല. “കാണാലോ. പറയൂ, എപ്പോൾ ആണ്? എവിടെ വെച്ച്?”…
കോണോത്ത്മുക്കിലെ പതിമൂന്നാം വാർഡിൽ ആണ് നീലിമയുടെ വീട്. നീലിമ തുണിക്കടയിൽ കാഷ്യർ ആണ്. അച്ഛനും ചേട്ടനും ഉണ്ട്. ഒരു കാമുകനും. കാമുകൻ ഗൾഫിൽ പോണതിന് തലേന്ന്, സെക്സ് ചെയ്യാൻ കാമുകൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ രണ്ട് പേരും കൂടി. അന്ന് കടയിലേക്ക് എന്ന പോലെ ഇറങ്ങി. കാറിൽ വന്ന് കാമുകൻ പിക് ചെയ്തു. സെക്സ് ചെയ്തോണ്ട് ഇരിക്കുമ്പോൾ, ഗൾഫിൽ പോയാൽ ഇടക്കിടക്ക് കാണാനും, സ്വയംഭോഗം ചെയ്യുമ്പോൾ വേറേ ആരേം ഓർക്കാതിരിക്കാനും എന്നും പറഞ്ഞ് കാമുകൻ മൊബൈലിൽ വീഡിയോ എടുത്തു. കാലത്ത് തുടങ്ങിയ ആഘോഷം വൈകീട്ട് വരെ നടന്നു. നൈറ്റ് കീ ഏൽപ്പിക്കുമ്പോൾ കൂട്ടുകാരന് പകലത്തെ പരുപാടി എങ്ങിനെ ഉണ്ടാർന്ന് എന്ന് അറിയണം. പിറ്റേന്ന് എയർപോർട്ടിൽ പോണ വഴിക്ക്, കണ്ടിട്ട് അഭിപ്രായം പറയാൻ പറഞ്ഞ് വീഡിയോ കൂട്ടുകാരന് അയച്ച് കൊടുത്തു. ഗൾഫിൽ എത്തി മൂന്ന് ദിവസം കഴിയുമ്പോഴേക്കും, വീഡിയോ ടെലഗ്രാമിൽ കേറി. വേറേ ഏതൊക്കെ സൈറ്റിൽ കേറി. നാട്ടില് പാട്ടായി. നാട്ടില് വൈറലും ആയി. കാമുകൻ്റെ ഫോൺ അതോടെ സ്വിച്ച് ഓഫ് ആയി. നീലിമയെ…
നാൽപ്പത്തിമൂന്ന് മെഴുകുതിരികളുടെ വെളിച്ചത്തിൽ വന്യത പണികളെല്ലാം തീർത്തു. ഒമ്പത് പേർക്കുള്ള ഭക്ഷണം. വെയ്സ്റ്റിടാനുള്ള ബിൻ. മ്യൂസിക് സിസ്റ്റം എല്ലാം ഒരുക്കി. എല്ലാം കഴിഞ്ഞു എന്ന് തോന്നിയപ്പോൾ, വന്യത ഒന്ന് മാറി നിന്ന് നോക്കി. നല്ല രസം തോന്നി. ഉദ്ദേശിച്ച കാര്യം, ഉദ്ദേശിച്ച സമയത്തിന്, ആഗ്രഹിച്ച പോലെ വൃത്തിയിൽ ചെയ്തപ്പോൾ കിട്ടിയ രസം. ഇത്രേം വൃത്തിയിൽ ആദ്യമായാണ് ഒരു കാര്യം ചെയ്യുന്നത് എന്ന് ഓർത്തപ്പോഴും രസം തോന്നി. ചുറ്റും നോക്കുമ്പോൾ, അങ്ങിങ്ങ് ആയി പറക്കുന്ന നാലഞ്ച് മിന്നാമിനുങ്ങുകൾ അല്ലാതെ മെഴുകുതിരികളുടെ വെളിച്ചമേ ഉള്ളൂ. വന്യത വന്ന് ഇരുന്നു. പിന്നെ നിവർന്ന് കിടന്നു. മേഘങ്ങൾ തന്നെ തന്നെയാണ് നോക്കുന്നത്. എന്താ ഇത്ര ആലോചിക്കാൻ എന്ന് ചോദിക്കുന്നുണ്ട്. മേഘങ്ങൾ അല്ല ചോദിച്ചത്, വീരുമാണ്ടി അണ്ണൻ ആണ്. വന്യത ചാടി എഴുന്നേറ്റു. അല്ലെങ്കിലും അണ്ണൻ എപ്പോളും ടൈം പക്ക ആണ്. തൻ്റെ കൂട്ടങ്ങളിൽ ഏറ്റവും കൃത്യനിഷ്ഠത ഉള്ള ആള്. പറഞ്ഞിരുന്ന പോലെ അണ്ണൻ കൈവീശി തന്നെ ആണ്…
പിഎസ്‌സി പരീക്ഷയുടെ തലേന്ന് രാത്രി അമ്മായപ്പന് വയ്യാതായി. ഹോസ്പിറ്റലിൽ കൊണ്ട് പോയി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകളേയും കൂട്ടി. മൂപ്പരെ അവിടെ ഐസിയുവിലാക്കി. പിറ്റേന്ന് പകല് നിക്കാൻ നാത്തൂനെ കിട്ടുമോന്നറിയാൻ വിളിച്ചപ്പോൾ, നാത്തൂൻ, ‘അവിടെ അമ്മായമ്മക്ക് വയ്യാതെ ഹോസ്പിറ്റലിലാണ്’ എന്ന്. നേരം വെളുക്കുമ്പോഴേക്കും ഒരു കാര്യം മനസ്സിലായി. എക്സാം എഴുതാൻ പറ്റില്ല. നാല് ദിവസം അമ്മായച്ഛൻ കിടന്നു. എല്ലാം ഓക്കേയായി വീട്ടിൽ വന്നെങ്കിലും, നാലാം ദിവസം വീട്ടിൽ കിടന്ന് മരണപ്പെട്ടു. രണ്ടാഴ്ച ലീവിൽ ഭർത്താവ് വന്ന്, ചടങ്ങുകൾ കഴിഞ്ഞപ്പോൾ പോയി. അപ്പോളേക്കും അമ്മായമ്മ കിടപ്പിലായി. മൂപ്പത്തി സ്വന്തമായി നടക്കാൻ തുടങ്ങുമ്പോഴേക്കും ഒരു കാര്യം തീരുമാനമായി. ഇനി ഒരിക്കലും എക്സാം എഴുതാൻ പറ്റില്ല. അത് സ്വന്തമായി എടുത്ത തീരുമാനമായിരുന്നില്ല. എല്ലാവരും കൂടി എടുപ്പിച്ച തീരുമാനമായിരുന്നു. അമ്മായമ്മയെ നോക്കാ, മക്കളെ നോക്കാ, പണികൾ ചെയ്യാ. സ്വന്തം സ്വപ്നങ്ങൾ മറക്കാ. പതിയെ പതിയെ ഡിപ്രഷനിലേക്ക് പോയി. അത് മനസിലായില്ല. ഒരു ദിവസം മുടിയൊന്ന് വെട്ടിയൊതുക്കി, കളർ ചെയ്യാൻ തീരുമാനിച്ചു. പിള്ളേര് സ്കൂളിൽ പോയപ്പോൾ, അത് പോയി ചെയ്തു. ഓഫ്‌ലൈൻ കൂട്ടുകാർ, ഓൺലൈൻ കൂട്ടുകാർ, മക്കൾ…
