Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നായ
കഥ ജീവിതം ബന്ധങ്ങൾ വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

നായ

By Vineeth VijayanDecember 9, 2023Updated:December 16, 20234 Comments2 Mins Read83 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു ദിവസം അച്ഛൻ കയറി വരുമ്പോൾ ഞാൻ ഹാളിലിരിക്കയായിരുന്നു.

മൂപ്പര് നേരെ മുറിയിലോട്ട് പോയി.

പിന്നെ പെട്ടിയെടുത്ത് പുറത്തേക്ക് വരുന്നത് കണ്ടു.

പുറകെ അമ്മയും, അനിയനും.

പന്തികേട് തോന്നി ഞാനും പുറകെ പോയി.

ഇതാണ് ലക്ഷ്മിയെന്ന് അമ്മയോട് പറഞ്ഞു.

അവര് മുറ്റത്ത് തന്നെ നിൽക്കായിരുന്നു.

“ആദ്യമായി വന്നതല്ലേ, എന്തേലും കുടിക്കാം. അവരെ വിളിച്ച് വാ” ന്ന് അമ്മ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല.

പിന്നെ കയറി വന്നു.

ചായ കുടിച്ചോണ്ടിരിക്കുമ്പോൾ അമ്മ, അച്ഛൻറെ ശീലങ്ങളെ കുറിച്ച്, ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും കുറിച്ച്,

എന്തിന്, എപ്പോളോക്കെ ദ്വേഷ്യം വരും എന്നതിനെ കുറിച്ച്,

എതൊക്കെ മരുന്ന്, എപ്പോളോക്കെ കഴിക്കുന്നതിനെ കുറിച്ച്,

വിശദമായി പറഞ്ഞു കൊടുത്തു.

കഴിഞ്ഞപ്പോൾ, അവര് ചിരിച്ചോണ്ട് അനിയൻറെ അടുത്തേക്ക് വന്നു.

അമ്മ അവനെ ചേർത്ത് പിടിച്ചു.

അവര് മുഖത്തോട് മുഖം നോക്കി.

അച്ഛൻ അവരെ വിളിച്ചു.

രണ്ട് പേരും പോയി.

അന്ന് രാത്രി അനിയൻ എന്തേലും ചോദിക്കും കരുതി ഞാൻ.

അവൻ ഒന്നും ചോദിച്ചില്ല.

ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

അന്ന് അനിയനെ ഒപ്പം കിടക്കാൻ അമ്മ സമ്മതിച്ചില്ല.

രാത്രി അമ്മ കരയുന്നത് എൻറെ മുറിയിലിരുന്ന് ഞങ്ങൾ കേട്ടു.

അപ്പൊ അവനെന്നെ ചേർത്ത് പിടിച്ചു.

പിറ്റേന്ന് അമ്മ പതിവ് നേരത്ത് തന്നെ എണീറ്റു.

ഞങ്ങളെ സ്ക്കൂളിലേക്കയക്കാനും, അമ്മക്ക് ഓഫീസിൽ പോകാൻ വേണ്ടതൊക്കെയും എന്നത്തേയും പോലെ തന്നെ ചെയ്തു.

ഞങ്ങൾ ഇറങ്ങി .

വീട് പൂട്ടി അമ്മയും.

വൈകുന്നേരം അമ്മ വരുമ്പോൾ അമ്മയുടെ ഒപ്പം ഒരു നായകുട്ടി ഉണ്ടായിരുന്നു .

കുറച്ച് ദിവസം കഴിഞ്ഞ് അതിന് ഒരു കൂട് പണിയിപ്പിച്ചു.

ഞങ്ങളെ നോക്കുന്ന പോലെ അതിനെയും നോക്കി.

ഞങ്ങളേക്കാൾ അതിനോട് മിണ്ടി.

കഥകൾ പറഞ്ഞു.

ഉമ്മ കൊടുത്തു.

“സ്നേഹിക്കണേൽ ഇതിനെയൊക്കെ സ്നേഹിക്കണം, തിരികെ അതുപോലെ സ്നേഹിക്കും.

നന്ദിയും ഉണ്ടാകും” അനിയനോട് പറഞ്ഞു.

രാത്രിയിൽ ചെറു അനക്കം കേട്ടാൽ അത് കുരക്കും.

“കാശും മുതലായല്ലേടാ?”, ചിരിച്ചോണ്ട് ചോദിക്കും അമ്മ.

നായ വലുതായി, ഞങ്ങളും.

ഒരു ദിവസം അതേ പെട്ടി പിടിച്ച് അച്ഛൻ കയറി വന്നു.

കയറണ്ട എന്ന് ഞാൻ പറയാൻ തുടങ്ങവേ,

അനിയൻ പറയാൻ തുടങ്ങവേ,

അകത്തോട്ട് കേറി പോടാന്ന് പറഞ്ഞു അമ്മ.

പിറ്റേന്നും അമ്മ എല്ലാം പതിവ് പോലെ ചെയ്ത് കൊടുത്തു അച്ഛന്.

നായക്ക് കൊടുത്ത ശേഷം.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ അനിയനോട് പറഞ്ഞു, “അമ്മക്കെന്തോ കുഴപ്പമുണ്ട്, നായയോടൊക്കെ ഒറ്റക്കിരുന്ന് മിണ്ടുന്നത്, ചിരിക്കുന്നത് കരയുന്നതൊക്കെ കാണാം, നമുക്കൊരു ഡോക്ടറെ കാട്ടിയാലോ.”

“അമ്മക്ക് സ്നേഹിക്കാൻ അറിയുമെന്നൊഴിച്ച് വേറെ കുഴപ്പമൊന്നുമില്ല ” ന്ന് പറഞ്ഞ് അവൻ എണീറ്റ് പോയി.

പിറ്റേന്ന് അച്ഛനെ കാണാതായി.

ആരും അന്വേഷിച്ചില്ല.

എല്ലാം പതിവ് പോലെ നടന്നു.

ഞാൻ കോളേജിലേക്കും അവൻ സ്ക്കൂളിലേക്കും വീട് പൂട്ടി അമ്മ ഓഫീസിലോട്ടും ഇറങ്ങി .

നായ തിണ്ണയിൽ നീണ്ട് നിവർന്ന് കിടക്കുന്നുണ്ടായിരുന്നു ഞങ്ങള് പോരുമ്പോൾ .

Vineeth Valsala Vijayan

പോര്

2019

Post Views: 38
3
Vineeth Vijayan

Writer

4 Comments

  1. Shreeja R on December 18, 2023 8:22 AM

    👍👍

    Reply
  2. Neethu VR on December 14, 2023 8:27 PM

    👍🏻👍🏻

    Reply
  3. Sunandha Mahesh on December 14, 2023 8:19 PM

    സൂപ്പർ 👌👌👌👌👌

    Reply
  4. Nafs nafs on December 10, 2023 8:21 PM

    👌👌💔💔💔💔

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.