ഒന്നരാഴ്ച്ചയായിട്ടും പറ്റ് തീർത്തിട്ടില്ലെന്ന് പറഞ്ഞ്, കടക്കാരൻ ജോസ് വായേത്തോന്നീത് വിളിച്ചോണ്ടിരിക്കുമ്പോൾ, “കരയല്ലേ, കരയല്ലേ” ന്ന് മനസിൽ അലറികൊണ്ടിരിക്കുന്ന മുപ്പത്തിനാലുകാരി ഗൗതമിയുടെ നിസ്സഹായ മുഖം കണ്ട്, ആ സ്പോട്ടിൽ തോന്നിയ പ്രേമമൊന്നുമല്ല അറുപത്തിയേഴുകാരൻ തോമസിന്. അത് തോന്നിത്തുടങ്ങിയിട്ട് കാലം കുറെയായി. കറക്ട് ദിവസം പറയാണേൽ, തോമസേട്ടൻ വാടകക്ക് കൊടുക്കുന്ന വീട് അന്വേഷിച്ച് അവര് പ്ളസ്ടുവിൽ പഠിക്കുന്ന മൂത്ത മകളേയും കൂട്ടി വന്ന അന്ന്. എന്തോ ആദ്യ കാഴ്ച്ചയിൽ തന്നെ മൂപ്പർക്ക് അവരെ ഇഷ്ടായി. ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടും കൊല്ലം കുറെയായി മനസിൽ തോന്നാത്ത എന്തോ ഒരിത്. വീട് വാടകക്ക് കൊടുത്തു. അവർക്ക് ക്യാൻസറാണെന്ന് മൂന്ന് ദിവസത്തിനുള്ളിൽ മൂപ്പരുടെ ഭാര്യ ത്രേസ്യ കണ്ടെത്തി. മൂപ്പര് അന്ന് രാത്രി ഉറങ്ങിയില്ല. പലർക്കും ക്യാൻസർ വന്നിട്ടുള്ളത് കേട്ടിട്ടുണ്ട്, അടുപ്പമുള്ളവർക്ക്. അപ്പോഴൊന്നും തോന്നിയിട്ടില്ലാത്ത വേദന. ഭർത്താവ് ഉണ്ട്. പക്ഷെ ഇല്ലാത്ത പോലെയണെന്നും ത്രേസ്യേച്ചി വഴി അറിഞ്ഞു. രണ്ടാമത്തേത് ആൺകുട്ടിയാണ്, മൂന്നിൽ പഠിക്കുന്നു. ത്രേസ്യേച്ചിയോട് തന്നെയാണ് ഉള്ളിലെ ആ ഒരു ഇത് മൂപ്പര് ആദ്യം പറഞ്ഞത്. അത് കേട്ട് മൂപ്പത്തിയാര് നന്നായി ചിരിച്ചു. കുറെ നാൾക്ക് ശേഷം അവരന്ന് പ്രേമിച്ചു. മനസ് മാത്രം ഉള്ളൂ, ശരീരം തളരുന്നത് കണ്ടും, ഇതും…
Author: Vineeth Vijayan
“ആ, ഹലോ. ഞാനാണ്. ഉം, ഞാനിപ്പോൾ ഗുരുവായൂർ സ്റ്റേഷനിൽ ഉണ്ട്. ആ, പോലീസ് സ്റ്റേഷൻ തന്നെ. എന്നേം ഒരുവളേം കൂടി പോലീസ് പിടിച്ചു. അല്ല. ലോഡ്ജിൽ നിന്ന്. നീ വേഗം ഇങ്ങോട്ട് വരണം. നിന്നെ അറിയാതിരിക്കിലല്ലോ. ഇറക്കണം. പേര് അറിയൂല. അല്ലെന്ന്, ഞാൻ ചോദിച്ചു. സാറിന് ഇഷ്ടമുള്ളത് വിളിച്ചോളാൻ പറഞ്ഞു. ഞാൻ അപ്പൊ മഴയെന്ന് വിളിച്ചു. ബൈക്ക് പോരാ. കാറ് വേണം. പിന്നെ അപ്പൊ മഴയോ. ആ എന്നെ മാത്രം ഇറക്കാനായി നീ വരണ്ട. ശരി. ഞാൻ വെക്കാണ്. ഹോ! മാന്യൻ… ” “ടാ ഞാനാ. ഞാനിപ്പോ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ ഉണ്ട്. ഒരു പെണ്ണും ഉണ്ട്. അത് മഴ. ആ അതെ. ഞാനിട്ട പേരാണ്. ലോഡ്ജിൽ നിന്ന്. നീ വാ. ഞങ്ങളെ ഇറക്കണം. ഉം. നീ അറിയുമെന്നെ. രമേശ് തന്നെ. ഓക്കേ. വേഗം വാ. വരും ഒരുത്തൻ. നമുക്ക് പോവാം. പേടിക്കണ്ട” “എനിക്ക് പേടിയൊന്നുമില്ല സാറേ. ഇതൊക്കെ ശീലാണ്. സാറിനെ…
“നിനക്ക് അച്ഛനെ മിസ് ചെയ്യാറുണ്ടോ?” “ഒരിക്കലുമില്ല” “അതെന്താ…?” “അത് അങ്ങിനെ ആണ്…” “എന്നാലും…???” “അച്ഛൻ ഉള്ളപ്പോൾ ഞങ്ങള് സമാധാനത്തിൽ കഴിഞ്ഞിരുന്നത് അച്ഛൻ മലക്ക് പോകാൻ മാലയിടുമ്പോൾ മാത്രം ആണ്. മനസിലായില്ല?” “ഇല്ല” “ഉം. മലക്ക് അച്ഛൻ എല്ലാ വർഷവും പോകും. എല്ലാ തവണയും 41 ദിവസം നോമ്പ് എടുക്കും. വസ്ത്രം മാറിയാൽ അച്ഛൻ പിന്നെ വീടിന് അകത്ത് കയറാറില്ല. പുറത്തെ അടുക്കള വൃത്തി ആക്കിയെടുക്കും. അതിൽ തന്നെ കിടത്തവും. വെള്ളടി ഇല്ല. തെറി വിളി ഇല്ല. അമ്മയുടെ, എൻ്റെ മേലുള്ള കയ്യാങ്കളി ഇല്ല. കഴപ്പ് തീർക്കുമ്പോൾ അമ്മയുടെ മേലുള്ള കടിയും കടിച്ചുപറിയും ഇല്ല. നേരത്തെ എണീറ്റ്, ശരണം വിളിച്ച് അമ്പല കുളത്തിൽ കുളിക്കാൻ പോകും. വന്ന് ഭക്ഷണം വെച്ച് ,കഴിച്ച് പണിക്ക് പോകും. പണിക്ക് പോയി വന്നാൽ, അമ്പല കുളത്തിൽ പോയി കുളിക്കും. ശരണം വിളിച്ച് വരും, ഭക്ഷണം വെച്ച് കഴിച്ച്, ഭക്തിഗാനം വെച്ച്, ശരണം വിളിച്ച്, മൂപ്പര് കിടന്ന് ഉറങ്ങും. അമ്മക്കും…
കാലത്ത് ഒമ്പത് ഒമ്പതരയാകുമ്പോൾ എണീക്കും. കഞ്ചാവൊന്ന് റോൾ ചെയ്ത് കത്തിക്കും. തലേന്ന് ചാർജ് ചെയ്യാൻ വെച്ച ഫോൺ എടുക്കും. ടിൻ്റർ, ബംബിൾ, ഹാപ്പെൻ, ബൂ, അരികെ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകളിൽ കേറിയിറങ്ങി, പുതിയ മാച്ചുകൾ എന്തേലും സംഭവിച്ചിട്ടുണ്ടോന്ന് നോക്കും. ഒന്നും സംഭവിച്ചിട്ടില്ല. അപ്പോഴേക്കും കൂട്ടുകാരൻ എണീറ്റ് വരും. റോൾ ഓഫർ ചെയ്യും. അവൻ വേണ്ടാന്ന് പറയും. അത് മുഴുവൻ വലിച്ച് തീർത്ത ശേഷം എണീക്കും. പോയി ബ്രഷ് ചെയ്യും. രണ്ട് ബർബൺ ബിസ്ക്കറ്റ് എടുത്ത് കഴിക്കും. പുറത്തേക്ക് പോകും. പറ്റുള്ള ചായക്കടയിൽ നിന്ന് ഒരു കട്ടൻ, ഒരു സമൂസ, ഭരണിയിൽ നിന്ന് ഒരു മുറുക്ക് കഴിക്കും. ഒരു സിഗരറ്റ് വലിക്കും. രണ്ട് എണ്ണം കൂടി വാങ്ങി പോക്കറ്റിൽ ഇടും. പറ്റില് എഴുതിക്കോ പറഞ്ഞ് മുറിയിലോട്ട് പോകും. വീണ്ടൂം ഡേറ്റിംഗ് ആപ്പുകളിൽ തോണ്ടും. ഒരു മാച്ച് വന്നിട്ടുണ്ട്. ചാറ്റ് ചെയ്യാൻ തുടങ്ങും. നാലാമത്തെ ചോദ്യമായി സെക്സ് ചെയ്യാൻ താൽപ്പര്യമുണ്ടോന്ന് ചോദിക്കും അവര് പിന്നെ മറുപടി അയക്കാൻ നിക്കില്ല. ബ്ലോക്ക് ചെയ്യും. നീ ഒന്ന്…
മഠത്തിലെ പണി കഴിഞ്ഞന്ന് രാത്രി മുതൽ ജോണി, ലീന സിസ്റ്ററെ സ്വപ്നം കാണാൻ തുടങ്ങി. അതും നല്ല സ്വപ്നം ഒന്നുമല്ല, ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ജോണിയെ കുരിശിലേറ്റുന്ന സ്വപ്നം! കഴുത്തിൽ കയറിന്റെ മുറുക്കം കൂടുമ്പോൾ ജോണി ഉറക്കത്തിൽ നിന്നും ഞെട്ടിയുണരും. ഏകദേശം ആറു ദിവസം ഇതുണ്ടായപ്പോൾ ജോണി കുമ്പസാരിക്കാൻ തീരുമാനിച്ചു. മറ്റൊരു വഴിയും ഇതിൽ നിന്ന് രക്ഷപ്പെടാൻ ജോണിയുടെ മുന്നിൽ തെളിഞ്ഞില്ല. ഞായറാഴ്ച രണ്ടാം കുർബ്ബാന കഴിഞ്ഞപ്പോൾ ജോണി കുമ്പസരിക്കാൻ പോയി. കഴിഞ്ഞയാഴ്ച, മഠത്തിൽ ഒരു ബൾബ്ബ് കത്തുന്നില്ലെന്നും മാറ്റി ഇട്ടു നോക്കിയിട്ടും ശരിയായില്ലെന്നും, വന്ന് നോക്കാൻ പറഞ്ഞ് വിളിപ്പിച്ചത് അച്ചനായിരുന്നു. ആ അച്ചനോട് തന്നെ, ബൾബ്ബ് മാറ്റിക്കൊണ്ടിരിക്കുമ്പോൾ ബാത്ത്റൂമിൽ ഷവർ ഓൺ ചെയ്ത ഒച്ച കേട്ടതും, എയർ ഹോളിലൂടെ നോക്കിയപ്പോൾ കുളിക്കുന്ന ലീന സിസ്റ്ററെ കണ്ടതും ആ മൂഡിൽ മൊത്തം കുളി കണ്ടതും പണി കഴിഞ്ഞ് പോയി കുളിക്കുമ്പോൾ ലീന സിസ്റ്ററെ ഓർത്ത് കൈയ്യിൽ പിടിച്ചതും, അതിന് ശേഷം എന്നും…
” ഗ്രൗണ്ടിൻ്റെ ഈ പകുതിയിൽ നിന്ന് ആയിക്കോട്ടെ, നടുവിൽ ആളില്ലാതെ ഫ്രീ ആണേൽ, ഇനി മറ്റേ പകുതിയിൽ തന്നെ, ഓഫ് ആകാതെ ബോൾ പോകാൻ പാകത്തിന് ഒഴിച്ചിട്ടിട്ട് ഉണ്ടെങ്കിൽ, വിൻസെൻ്റിൻ്റെ ത്രൂ പാസ്, അബൂബക്കറിൻ്റെ ഇടത് കാലിലേക്ക് ഒഴുകി ഒഴുകി എത്തും. അബൂന് എത്ര വേഗത്തിൽ എത്താൻ പറ്റും എന്ന് മനസ്സിലാക്കി ആ ബോൾ ഒഴുകി വരുന്നത് കാണാൻ തന്നെ ഒരു ചേല് ആണ്. ഫസ്റ്റ് ടച്ചിൽ വല തുളയും വിധം അബൂൻ്റെ ഇടംകാല് ഷോട്ടും. ഹാ!!! രോമാഞ്ചം. ദാ കണ്ടാ നീ,, ദിത് പോലെ…. ഇനിപ്പോ രണ്ട് ഡിഫണ്ടർമാരുടെ ഇടയിൽ പൂട്ടിക്കിടക്കാണെൽ അബൂ പിന്തിരിഞ്ഞ് ഓടുന്ന ഓട്ടം. എങ്ങോട്ട്, എത്ര വേഗത്തിൽ ഓടും, എങ്ങോട്ട് എത്തണം പന്ത്, വിൻസെൻ്റിനറിയാം. പന്ത് എത്തും. അതിപ്പോ കോർണർ ആയിക്കോട്ടെ, ഫ്രീകിക്ക് ആയിക്കോട്ടെ, ഈ പകുതിയിൽ നിന്നോ, ആ പകുതിയിൽ നിന്നോ ആയിക്കോട്ടെ. ഇടം കാല് കൊണ്ട്, അല്ലെങ്കിൽ നെഞ്ചില് എടുത്ത്, താളത്തിൽ കാലിലേക്കാക്കി, റോക്കറ്റ് പോലെ ഒരു ഷോട്ട്, അതല്ലെങ്കിൽ തല കൊണ്ട്,…
ശനിയാഴ്ച്ച രാത്രി, 8:47 മിനിറ്റ് 33 സെക്കന്റ്. ചെൽസി വേഴ്സസ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി നടക്കണ സമയം. ഞങ്ങ കുരിക്കൽ ഗഡീസ് ക്ലബില് ബോംബിട്ടു. ഞാൻ, ജാക്സൺ, പെടപ്പ്, സുമു സാരിവാലൻ. ദി ഫോർ ദി പീപ്പിൾ സംഘം. ചുമ്മാതല്ല, സംഭവം ഇരുക്ക് !!! ചിത്തൂര് പള്ളിപ്പെരുന്നാള്. ഞങ്ങ ഫോർ ദി പീപ്പിൾ തലേന്നത്തെ ഗാനമേളക്ക് പോയി. ഫോർ എന്നുദ്ദേശിക്കുന്നത് നാല് എന്നാണേ. അല്ലാതെ ജനങ്ങൾക്ക് വേണ്ടിയുള്ള നാൽവർ സംഘമല്ല. ഞാൻ പുത്യേ ജോലിയും ഉപേക്ഷിച്ചതിന്റെ ചെലവായി ഒന്നര ലിറ്റർ ഹണിബീ അടിച്ചാണ് ഞങ്ങടെ പോക്ക്. ജാക്സൺ അഥവാ ജാക്കി. ക്രിസ്ത്യാനി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കള്ള് കുടി ഇല്ല. സിഗ്രറ്റ് വലിയാണ് കൂടുതൽ. ശാന്ത സ്വഭാവം. പക്ഷെ ഞങ്ങൊഴികെ ആര് ജാക്കിയെന്ന് വിളിച്ചാലും കലിപ്പാവും. ഞങ്ങടവിടെ മിക്കടത്തേം നായടെ പേര് ജാക്കിയെന്നാ. അപ്പൊ അതിറ്റോളെ വിളിക്കണ പോലെ നാട്ടേര് ഇവനേം “ടാ ജാക്ക്യേ ”…
പ്രേമ സുഗുണൻ എന്നും സ്വപ്നം കാണും. എങ്ങിനെയുള്ള സ്വപ്നമെന്ന് ചോദിച്ചാൽ… കൈരളി ന്യൂസ് റിപ്പോർട്ടർ പ്രേമയോട് ചോദിക്കുന്നു. “ എന്ത് തോന്നുന്നു പ്രേമ, അമ്പതാം വയസിൽ സിനിമാ അരങ്ങേറ്റം. അതും നായികയായി. ആദ്യ പടത്തിൽ തന്നെ ഏറ്റവും നല്ല നായിക നടിക്കുള്ള സംസ്ഥാന അവാർഡ്. എന്ത് തോന്നുന്നു?” ചാനലുകളും റിപ്പോർട്ടർമാരും മാറും. സ്വപ്നത്തിന്റെ ഉള്ളടക്കം ഇതു തന്നെ. ഭർത്താവ് സുഗുണൻ വന്ന് ഉണർത്തുമ്പോൾ സ്വപ്നത്തിൽ നിന്നും ഉറക്കത്തിൽ നിന്നും എണീക്കും. പിന്നെ ഒരു പിടച്ചിലാണ്. പല്ലുതേപ്പ്, കുക്കിങ്ങ്. കുക്ക് ചെയ്യാൻ വേണ്ടി, കട്ട് ചെയ്യാനുള്ളത് തലേന്ന് എടുത്ത് വെച്ചിട്ടുണ്ടാവും അടുക്കളയിലെ കുഞ്ഞി മേശയിൽ. സുഗുണൻ അത് കട്ട് ചെയ്ത് വെച്ചിട്ടുണ്ടാവും. അരി അടുപ്പത്ത് ഇട്ടിട്ടുണ്ടാവും. പല്ല് തേപ്പ് കഴിഞ്ഞ് വന്ന് പ്രേമ കറി വെക്കും. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കും. തലേന്ന് മൂന്ന് മൂന്നരയായി കിടക്കുമ്പോൾ, ഏത് പടം കണ്ടു എന്നൊക്കെയുള്ള കഥ പറച്ചിൽ ഇതിനിടക്ക് നടക്കും. സുഗുണൻ ചോദ്യം ചെയ്യാനും ഉപദേശിക്കാനൊന്നും നിക്കില്ല.…
പതിവ് പോലെ ഭർത്താവും കുട്ടികളും ഓഫീസിലേക്കും സ്കൂളിലേക്കും പോയ ശേഷം, സ്വന്തമായി നടത്തുന്ന ആൻജലീന ബുട്ടീക്കിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു മറിയ. ഏറ്റവും ഇഷ്ടമുള്ള നീല സാരിയുടുത്ത് അതിന് അനുയോജ്യമായ വാച്ചും മാലയും വളകളും കമ്മലും ഇട്ടു. ലിപ്സ്റ്റിക്ക് ഇടാനായി കണ്ണാടിയുടെ മുന്നിൽ നില്ക്കുമ്പോഴാണ്, കണ്ണാടി മറിയയോട് ഒരു കാര്യം പറഞ്ഞത്. “മറിയ നിനക്ക് പ്രായമേറുന്നു..” മിനുറ്റുകളോളം മറിയ കണ്ണാടിയിൽ തന്നെ നോക്കി നിന്നു. സാരിയുടെ തല ഇട്ടത് ശരിയല്ലെന്ന് തോന്നി. മുടിയുടെ സ്റ്റൈൽ ശരിയല്ലന്നോ, പോരായെന്നോ തോന്നി. മാലയ്ക്ക് നീളമേറിയ പോലെ. നീളം കുറവാണോ. ബ്ലൗസ്സ് ടൈറ്റായത് പോലെ. മുന്നിൽ നിന്ന് കാണുമ്പോൾ മുലകൾ തൂങ്ങിയിട്ടുണ്ട്, ഭയങ്കരമായി. തിരിഞ്ഞ് നിന്ന് കാണുമ്പോൾ വയറിന് പഴയ ഭംഗിയില്ല. അതോ ഈ സാരിയുടേതോ, നീല നിറത്തിന്റേതോ ആകുമോ!! എന്തായാലും ഈ സാരി മാറ്റാം. അലമാരി തുറന്ന് പെരുന്നാളിനെടുത്ത ചുവന്ന സാരിയെടുത്തു. പൊക്കിൾ കാണുന്ന വിധമുടുത്തു, പതിവില്ലാത്തത്. സാരിക്കനുസരിച്ചുള്ള വാച്ചും മാലയും കമ്മലും ഇട്ടു. ഒരുങ്ങി കഴിഞ്ഞ ശേഷം കണ്ണാടിയുടെ…
ഞാൻ നീട്ടി വലിക്കാതെ ചുരുക്കി പറയാം. അല്ലേൽ ബോർ അടിച്ചാലോ. ഞാൻ ചെന്നൈയിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന കാലം ആണ്. മാസം നാലായിരം രൂപ ശമ്പളം. താമസം, ഭക്ഷണം, യാത്ര ചിലവ് ഒക്കെ കഴിഞ്ഞ് മാസം 500 രൂപ സേവ് ചെയ്യാൻ പറ്റിയാൽ ആയി. കുക്കിങ് സൗകര്യം ഇല്ല . കാലത്ത് ഒരു കട്ടൻ, രണ്ട് ഭരണി ബിസ്ക്കറ്റ്. ഉച്ചക്ക് ഒരു കട്ടൻ, ഒരു ചെറുകടി. രാത്രി ഒരു മസലപൂരി. റൂമിന് തൊട്ട അടുത്ത് ഒരു യുപികാരൻ ഭായിയുടെ പൂരികട ഉണ്ട്. ഡെയ്‌ലി അവിടെ തന്നെ. അങ്ങിനെ മൂപ്പര് നല്ല കൂട്ടും ആയി. കടോം പറയാം, ഇടക്ക് മൂപ്പരുടെ ഒപ്പം വെള്ളം അടിക്കേം ചെയ്യാം. മൂപ്പർക്ക് അറിയാം പട്ടിണിയും, കഷ്ടപ്പാടും ഒക്കെ ആണെന്ന്. അങ്ങിനെ മൂപ്പര് ആണ് പണി പറയണത്. ആൺവേശ്യാ പരുപാടി ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഉള്ളത് തന്നെ ആണോ എന്ന് ഉറപ്പ് ഒന്നുമില്ല. ഗൂഗിൾ ചെയ്ത്…
