Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സെവൻസ് ഫുട്ബോൾ
കഥ ത്രില്ലർ പ്രണയം ബന്ധങ്ങൾ സൗഹൃദം

സെവൻസ് ഫുട്ബോൾ

By Vineeth VijayanDecember 30, 2023Updated:January 3, 20242 Comments5 Mins Read58 Views
Bookmark Now
Please login to bookmark Close

No account yet? Register

” ഗ്രൗണ്ടിൻ്റെ ഈ പകുതിയിൽ നിന്ന് ആയിക്കോട്ടെ,

നടുവിൽ ആളില്ലാതെ ഫ്രീ ആണേൽ,

ഇനി മറ്റേ പകുതിയിൽ തന്നെ,

ഓഫ് ആകാതെ ബോൾ പോകാൻ പാകത്തിന് ഒഴിച്ചിട്ടിട്ട് ഉണ്ടെങ്കിൽ,

വിൻസെൻ്റിൻ്റെ ത്രൂ പാസ്,

അബൂബക്കറിൻ്റെ ഇടത് കാലിലേക്ക് ഒഴുകി ഒഴുകി എത്തും.

അബൂന് എത്ര വേഗത്തിൽ എത്താൻ പറ്റും എന്ന് മനസ്സിലാക്കി ആ ബോൾ ഒഴുകി വരുന്നത് കാണാൻ തന്നെ ഒരു ചേല് ആണ്. ഫസ്റ്റ് ടച്ചിൽ വല തുളയും വിധം അബൂൻ്റെ ഇടംകാല് ഷോട്ടും.

ഹാ!!! രോമാഞ്ചം.

ദാ കണ്ടാ നീ,,

ദിത് പോലെ….

ഇനിപ്പോ രണ്ട് ഡിഫണ്ടർമാരുടെ ഇടയിൽ പൂട്ടിക്കിടക്കാണെൽ അബൂ പിന്തിരിഞ്ഞ് ഓടുന്ന ഓട്ടം.

എങ്ങോട്ട്, എത്ര വേഗത്തിൽ ഓടും,

എങ്ങോട്ട് എത്തണം പന്ത്,

വിൻസെൻ്റിനറിയാം.

പന്ത് എത്തും.

അതിപ്പോ കോർണർ ആയിക്കോട്ടെ,

ഫ്രീകിക്ക് ആയിക്കോട്ടെ,

ഈ പകുതിയിൽ നിന്നോ,

ആ പകുതിയിൽ നിന്നോ ആയിക്കോട്ടെ.

ഇടം കാല് കൊണ്ട്,

അല്ലെങ്കിൽ നെഞ്ചില് എടുത്ത്,

താളത്തിൽ കാലിലേക്കാക്കി,

റോക്കറ്റ് പോലെ ഒരു ഷോട്ട്,

അതല്ലെങ്കിൽ തല കൊണ്ട്,

ഉളി പോലെ വേഗത്തിൽ…

സ്വന്തം ടീമിലെ തന്നെ ഗോളിയടക്കം, ബാക്കി ഉള്ളവർക്ക് അറിയില്ല ഇതിപ്പോ എങ്ങിനെയെന്ന്..

പിന്നെയല്ലേ എതിർ ടീമിന്.

കണക്ഷൻ കിട്ടിയ കളിയാണേൽ മിനിമം രണ്ട് ഗോൾ അബു അടിക്കും.

അബുവും വിൻസൻ്റും കളിക്കുന്നുണ്ടെകിൽ,

ഒരേ ടീമിലാണേൽ,

പാടത്ത് പെണ്ണുങ്ങളും,

കുട്ടികളും,

വയസ്സരടക്കം നിറയും.

ടൂർണമെൻ്റ് അല്ലാട്ടാ ഞാൻ ഈ പറയണത്.

ഡെയ്‌ലിയുള്ള ടീം ഇട്ടുള്ള കളി.

ശനിയും ഞായറും ഒരു കുല പഴത്തിന് ഉള്ള കളിയാ.

അബുവും വിൻസെൻ്റും ഒരു ടീമിലാണേൽ കുല അവര് കൊണ്ട് പോകും.

അതില് ഒരു മറ്റോം ഉണ്ടാവാറില്ല.

ഈ റോബർട്ടോ കാർലോസിൻ്റേം മെസിയുടേം ഇടം കാലിന് മുന്നെയും ഇപ്പോളും ഞങ്ങൾക്ക് ഒരു ഇടംകാലെ ഉണ്ടായിട്ട് ഉള്ളൂ.

അബൂൻ്റെ.

റിക്വൽമിയുടേം സിദാന്റേം റൊണാൾഡീഞ്ഞോയുടേം കളി മെനയലിന് മുന്നേയും ഇപ്പോളും ഞങ്ങൾക്ക് ഒരുത്തനേ ഉണ്ടായിട്ട് ഉള്ളൂ.

വിൻസന്റ്.

മുണ്ടും മടക്കി കടയിൽ പോത്തിനെ വെട്ടാൻ നിക്കുമ്പോൾ ഞങ്ങള് അബൂനോട് പറയും.

മുണ്ട് താഴ്ത്തി ഇട് ട്ടാ.

കണ്ണ് കിട്ടും ട്ടാ.

പഞ്ചായത്തും താലൂക്കും കടന്ന് രജനി ക്ലബിനെ ജില്ലയിലേക്ക് പാട്ടാക്കിയത് അവരായിരുന്നു.

ഓട്ടോയിലും കാറിലും ബസിലുമായി എത്ര പേര് ഇവരുടെ കളി ഉള്ളിടത്തൊക്കെ പോയി.

ചാവക്കാട്, കുന്നംകുളം, ചേർപ്പ്, കൊടുങ്ങല്ലൂര്, തൃശ്ശൂരിൽ എവിടേം ഗ്യാലറി നമ്മുടെ നാട്ടേരെ കൊണ്ട് നിറയും.

എത്രയിടത്ത് നിന്ന് വാടകക്ക് കളിക്കാൻ ക്ലബുകൾ ഇവരെ തേടിയെത്തി.

ജില്ലകൾ കടന്ന്.

ഒരുമിച്ച് മാത്രം കൊണ്ട് പോകും.

ഒറ്റക്ക് ഒറ്റക്കില്ല.

നാട്ടിലെ ടൂർണമെന്റൊക്കെ രജനി ടീം ഫൈനലെത്തും.

പതിവാ.

അതുപോലെ സെവൻസില് പതിവായി പുഴവക്കിലെ കാവി സവർക്കറും എത്തും.

രജനിയും സവർക്കറും ഫൈനൽ എത്തുമ്പോഴൊക്കെ കമ്മിറ്റിക്കാര് അടി പ്രതീക്ഷിക്കും.

പോലീസ് ഉണ്ടാവും കളി തുടങ്ങി അവസാനിക്കും വരെ.

പക്ഷെ അടി ഒരുത്തിലും നടന്നില്ല.

അടിക്ക് ചാൻസ് കൊടുക്കാതെ ഫസ്റ്റ് ഹാഫിൽ തന്നെ അബൂം വിൻസന്റും കളി വരുതിയിലാക്കും.

കുന്നത്ത് പാടത്ത് ഫൈനലിൽ അവർക്കെതിരെ വിൻസന്റിന്റെ കോർണറിൽ അബു അടിച്ച ഒരു സിസർ കട്ടുണ്ട്.

റൂണീം റൊണാൾഡോം അടക്കം ഇനീം ആരും സിസറും ബൈസിക്കിൾ അടിച്ചാലും ഞങ്ങൾക്ക് ഒരേ ഒരു സിസർകട്ട് ഗോൾ ഉള്ളൂ.

അബൂന്റെ.

ഞങ്ങടെ സ്ഥിരം കാണികളുടെ മനം മാത്രം അല്ല ആ ഗോള് അന്ന് നിറച്ചത്.

അപ്പന്റൊപ്പം ഫൈനൽ കാണാൻ വന്ന ജാനറ്റിന്റെ കൂടി ആർന്നു.

ആ പ്രേമം ജാനറ്റ് മനസിൽ മാത്രം കൊണ്ട് നടന്നൂ.

അബൂനോട് പറയാതെ

ആരോടും പറയാതെ .

ക്രിസ്തുമസ് ആലോഷത്തിന് ലളിതഗാനം പാടുന്ന, മാർഗ്ഗം കളി കളിക്കുന്ന, ജാനറ്റ് പണ്ടേ മനസിൽ ഉള്ള കാര്യം അബു വിൻസന്റിനോട് മാത്രം പറഞ്ഞു.

രഹസ്യമാക്കിയാൽ മാത്രം മതിയെന്ന് പ്രത്യേകം പറഞ്ഞു.

മഠത്തിൽ കന്യാസ്ത്രീ ആകാൻ  പോയ ജാനറ്റ് ഒരു ദിവസം അബൂനൊപ്പം ഇറങ്ങിപ്പായി.

പ്രണയത്തിന്റെ പേരിൽ,

ഇറങ്ങിപ്പോക്കിന്റെ പേരിൽ,

നാട്ടില് കോലാഹലം ഒന്നും ഉണ്ടായില്ല.

മറ്റൊന്ന് ഉണ്ടായി.

വർഗീസും ജോൺസണും ജോസപ്പും അടക്കം ക്ലബിന്റെ ഉന്നത സംഘം അബൂനെ ക്ലബിൽ നിന്ന് പുറത്താക്കി.

അബു പിന്നെ രജനിക്ക് വേണ്ടി കളിച്ചില്ല.

രജനിയുടെ കളി കാണാൻ ആളില്ലാതായി.

നാട് മൊത്തം രഹസ്യമായും പരസ്യമായും ആവശ്യപ്പെട്ടിട്ടും ആഗ്രഹിച്ചിട്ടും പള്ളീലച്ചനടക്കം സമ്മതിച്ചില്ല.

അബു കുറച്ച് നാൾ കളി നിർത്തി.

ഒരു പുതു അംഗം കൂടി വന്നല്ലോ.

ചിലവ് കൂടി.

അങ്ങിനെ അബു പുറത്ത് വാടകക്ക് കളിക്കാൻ പോയിത്തുടങ്ങി.

എത്ര ഗോളടിച്ചിട്ടും ഭംഗിയുണ്ടായില്ല.

ആഘോഷിച്ചില്ല അബു അടക്കം ആരും.

വിൻസന്റിന്റെ കാലിൽ നിന്ന് വീണ്ടും പന്തൊഴുകി.

ഗ്യാപ്പുകളിലൂടെ ഓടിയെത്താൻ ആർക്കും പറ്റിയില്ല.

രജനിക്ക് കപ്പുകൾ കിട്ടാതെയായി.

എതിർ ടീമിൽ ഒരിക്കൽ പോലും വരാതിരിക്കാൻ രജനി ഉള്ള ടൂർണമെന്റെല്ലാം അബു ഒഴുവാക്കി.

പാടത്ത് കളിക്കാൻ പോലും അബു വരാതെയായി.

കളി കണ്ട് ഇഷ്ടപ്പെട്ട് വീടും നാടും മറന്ന് കെട്ടീട്ട്, കളി നിർത്ത്യാൽ എങ്ങനാന്ന് ജാനറ്റ് ചോദിച്ച് ചോദിച്ച് അബു കുന്നത്ത് കളിക്കാൻ പോയിത്തുടങ്ങി.

ഇവിടെ പാടത്ത് കളി കാണാൻ ആളുകൾ കുറഞ്ഞു.

ടൂർണമെന്റുകൾ കുറഞ്ഞു.

രജനി കളിക്കാൻ പോകുന്നത് കുറഞ്ഞു.

ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി സവർക്കർ ടീം, കൊടുങ്ങല്ലൂർ ഭഗവതി ക്ലബിന്റെ സെവൻസ് ടൂർണമെന്റിന്

മൊത്തം കളിക്കാരെ കിറ്റിറക്കി.

എറണാകുളം, മലപ്പുറം, കണ്ണൂര്, കളിക്കാര്.

അവര് അബൂനേം കണ്ടു.

അതും ചരിത്രത്തിൽ ആദ്യമായി.

ജാനറ്റിന്റെ പ്രസവ ഡേറ്റ് അടുത്തിരിക്കുന്ന സമയം.

കാശിന് ആവശ്യമുള്ള സമയം.

അബു സമ്മതം മൂളി.

അമ്പതിനായിരത്തി ഒന്ന് രൂപയും ട്രോഫിയും വിജയികൾക്ക്.

ക്രിസ്തുമസിന്റെ അന്ന് ഫൈനൽ.

സവർക്കറും രജനിയും നേർക്ക് നേർ.

അബുവും വിൻസന്റും നേർക്ക് നേർ.

അബുവായിരുന്നു അതുവരെ ടൂർണമെന്റ് ടോപ് സ്കോറർ.

രജനിയുടെ റാഫി നാല് ഗോൾ അടിച്ചാലേ അത് മറികടക്കാൻ ആകൂ.

ടൂർണമെന്റ് ബെസ്റ്റ് പ്ലയർ വിൻസന്റ് തന്നെ ആകും

കപ്പ് അടിച്ചാലും ഇല്ലേല്ലും.

ഫസ്റ്റ് ഹാഫ് ഗോൾ രഹിത സമനില.

രണ്ട് ടീമും ഡിഫൻസിൽ മാത്രം ശ്രദ്ധിച്ചു.

ഇടക്ക് കിട്ടിയ ഒരേ ഒരു ചാൻസ് റാഫി ഗോളാക്കിയില്ല.

വിൻസന്റിന്റെ അളന്ന് മുറിച്ച പാസായിരുന്നു.

കൊടിമരം കണക്കെ അബു ചാടും എന്നുള്ളത് കൊണ്ട് തന്നെ ഫ്രീകിക്കും കോർണറും വരുത്താതെ ഡീസന്റായി ഡിഫൻഡ് കളിച്ചു രജനി.

കളി തീരാൻ പത്ത് സെക്കന്റുള്ളപ്പോൾ സവർക്കർ ഒരു കോർണർ വഴങ്ങി.

ഗോളിയടക്കം രജനി ടീം ബോക്സിൽ നിന്നു.

വിൻസന്റിന്റെ കോർണർ.

ഗോളാക്കാൻ ഗോളിയടക്കം ചാടി ചാടി നിന്നു.

ആക്കാതെ ഇരിക്കാൻ സവർക്കർ കളിക്കാരും.

ബോൾ പോസ്റ്റിലെത്തി.

എല്ലാരും ചാടി.

ബോൾ സവർക്കർ ഗോളിയെ കടന്ന് വലയിൽ കേറി.

ഗോൾ !!!

അബുവിന്റെ ഫുട്ബോൾ കരിയറിലെ ആദ്യ സെൽഫ് ഗോൾ.

സവർക്കർ വീണ്ടും രജനിക്ക് മുന്നിൽ തോറ്റു.

വിൻസന്റ് ഒഴികെ എല്ലാവരും ആഘോഷിച്ചു.

കാണികളിൽ പലരും ആഘോഷിച്ചില്ല.

എന്തോ!! അറിയില്ല.

അബു ഗ്രൗണ്ടിൽ കുറെ നേരം തല കുമ്പിട്ടിരുന്നു.

സവർക്കർ ടീമിലെ ഒരാൾ പോലും അടുത്ത് ചെന്നില്ല.

വിൻസന്റ് തലയിൽ തട്ടി ആശ്വസിപ്പിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് നടന്ന് പോയി.

കുറച്ച് കഴിഞ്ഞ് അബു എണീറ്റ് പോയി.

പറഞ്ഞുറപ്പിച്ച കാശ് കിട്ടിയില്ല.

കിട്ടിയതും കൊണ്ട് മൂന്ന് ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ കാണാൻ ആശുപത്രിയിലേക്ക് പോയി.

ടോപ് സ്കോറർക്കുള്ള ട്രോഫി വാങ്ങാൻ നിന്നില്ല.

അത് ടീമിലെ ആരും വാങ്ങിയുമില്ല.

ഫുട്ബോൾ അബു ആത്മാർത്ഥമായേ കളിക്കൂ.

സ്വന്തം ടീം ജയിക്കാൻ വേണ്ടി മാത്രം.

അത് ഏത് ടീമിൽ കളിച്ചാലും,

ആർക്കെതിരെ കളിച്ചാലും.

ഞങ്ങൾക്ക് ഇന്നും അതിൽ സംശയമില്ല.

ക്ലബിലെ ആലോഷത്തിന് പങ്കെടുത്തു എന്ന് ബോധിപ്പിക്കാൻ മാത്രമായി വിൻസന്റ് ക്ലബിൽ കേറി.

ഒന്ന് തല കാണിച്ച് പുറത്തിറങ്ങി.

അബുവിന്റെ കുഞ്ഞിനെ കണ്ടിട്ട് ഇല്ലാർന്നു.

ക്ലബിൽ നിന്ന് നേരെ അബുവിന്റെ വീട്ടിൽ പോയി.

കുഞ്ഞിനെ കണ്ടു.

കട്ടൻ ചായ കുടിച്ചു.

മിക്ച്ചർ കഴിച്ചു.

ഓരോ ബീഡി വലിച്ചു രണ്ട് പേരും പിരിഞ്ഞു.

വറീതേട്ടനാണ് എല്ലാ ഞായറാഴ്ചയും ബീഫ് വാങ്ങാൻ അബൂന്റെ കടയിൽ ആദ്യം എത്താ.

നേരാ വണ്ണം നേരം വെളുത്തിട്ട് ഉണ്ടാവില്ല.

വന്ന് അവിടെ സീറ്റിൽ ഇരിക്കും.

ഫുട്ബോൾ ചർച്ച ചെയ്യും അബൂനേറ്റ്.

പള്ളി മണി മുഴങ്ങി, പാട്ട് വെക്കണ വരെ.

അന്ന് ഞായറാഴ്ച കടയിൽ എത്തുമ്പോൾ പോത്തിന്റെ ചോരക്കൊപ്പം അബൂന്റെ ചോരയും ഉണ്ടാർന്നു.

നിലത്ത് ചത്ത് കിടക്കാർന്ന്.

തൂങ്ങി കിടന്നിരുന്നത് പോത്തിന്റെ മാംസം അല്ലാർന്ന്.

അബൂന്റെ ഇടം കാലാർന്നു.

ഞങ്ങടെ അബൂന്റെ,

ഞങ്ങടെ ഇടംകാൽ.

ഫുട്ബോൾ അബു ആത്മാർത്ഥമായേ കളിക്കൂ.

സ്വന്തം ടീം ജയിക്കാൻ വേണ്ടി മാത്രം.

അത് ഏത് ടീമിൽ കളിച്ചാലും,

ആർക്കെതിരെ കളിച്ചാലും.

ഞങ്ങൾക്ക് ഇന്നും അതിൽ സംശയമില്ല.

ഏഴിന്റെയന്ന്,

സമനില ആക്കാൻ വേണ്ടിയാകണം.

പണി കഴിഞ്ഞ് വരുന്ന വിൻസന്റിനെ കുന്നത്ത് ബീവറേജിന്റെ പുറക് വശത്ത് വെച്ച് ആരോ വെട്ടി വീഴ്ത്തി.

ഏഴ് മണിക്കൂർ ആകും മുന്നേ ആശുപത്രിയിൽ വെച്ച് വിൻസന്റ് മരിച്ചു.

വിൻസന്റ് ഒഴുക്കിയ പോലെ പിന്നെ ആരും പാടത്ത് ബോൾ ഒഴുക്കിയിട്ടില്ല.

അബു ഗോളടിച്ച പോലെ ആരും ഗോളും അടിച്ചിട്ടില്ല.

ഇന്നല്ലേ നിന്റെ ഈ ടർഫും എട്ടടി കപ്പും ഒക്കെ വന്നത്.

ഇതൊക്കെ ഒരു ടൂർണമെന്റാണോ?

സെവൻസ് ഫുട്ബോൾ എന്താ കുട്ടിക്കളിയാണ് എന്നാ നിന്റെ വിചാരം?

ജീവൻ പോണ പോരാട്ടാ.

ജീവൻ പോണ കളിയാ.

കളി കളിയാകുമ്പോൾ.”

Vineeth Valsala Vijayan

ചിത്രത്തിന് കടപ്പാട് : ഒളിമ്പിക്സ്.കോം

Post Views: 28
2
Vineeth Vijayan

Writer

2 Comments

  1. Neethu VR on January 4, 2024 11:17 PM

    നെഞ്ചിൽ തറയ്ക്കുന്ന വരികൾ ❤️
    വിനീതിന്റെ എഴുത്തുകളിലെ നിഷ്പ്രയാസമുള്ള ആ ഒരു ഒഴുക്കിനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല. 👏🏻

    Reply
  2. Joyce Varghese on January 1, 2024 6:49 AM

    നല്ല രചന.
    കളിയിലെ ആത്മാർഥത ആ സൗഹൃദത്തിലും ഉണ്ടായിരുന്നു.
    നല്ല ശൈലി. 👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.