Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു പകൽ
കഥ ജീവിതം ബന്ധങ്ങൾ ലൈംഗീകത സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

ഒരു പകൽ

By Vineeth VijayanJanuary 19, 2024Updated:January 28, 2024No Comments4 Mins Read94 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലത്ത് ഒമ്പത് ഒമ്പതരയാകുമ്പോൾ എണീക്കും.

കഞ്ചാവൊന്ന് റോൾ ചെയ്ത് കത്തിക്കും.

തലേന്ന് ചാർജ് ചെയ്യാൻ വെച്ച ഫോൺ എടുക്കും.

ടിൻ്റർ, ബംബിൾ, ഹാപ്പെൻ, ബൂ, അരികെ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകളിൽ കേറിയിറങ്ങി, പുതിയ മാച്ചുകൾ എന്തേലും സംഭവിച്ചിട്ടുണ്ടോന്ന് നോക്കും.

ഒന്നും സംഭവിച്ചിട്ടില്ല.

അപ്പോഴേക്കും കൂട്ടുകാരൻ എണീറ്റ് വരും.

റോൾ ഓഫർ ചെയ്യും.

അവൻ വേണ്ടാന്ന് പറയും.

അത് മുഴുവൻ വലിച്ച് തീർത്ത ശേഷം എണീക്കും.

പോയി ബ്രഷ് ചെയ്യും.

രണ്ട് ബർബൺ ബിസ്ക്കറ്റ് എടുത്ത് കഴിക്കും.

പുറത്തേക്ക് പോകും.

പറ്റുള്ള ചായക്കടയിൽ നിന്ന് ഒരു കട്ടൻ, ഒരു സമൂസ,

ഭരണിയിൽ നിന്ന് ഒരു മുറുക്ക് കഴിക്കും.

ഒരു സിഗരറ്റ് വലിക്കും. രണ്ട് എണ്ണം കൂടി വാങ്ങി പോക്കറ്റിൽ ഇടും.

പറ്റില് എഴുതിക്കോ പറഞ്ഞ് മുറിയിലോട്ട് പോകും.

വീണ്ടൂം ഡേറ്റിംഗ് ആപ്പുകളിൽ തോണ്ടും.

ഒരു മാച്ച് വന്നിട്ടുണ്ട്.

ചാറ്റ് ചെയ്യാൻ തുടങ്ങും.

നാലാമത്തെ ചോദ്യമായി സെക്സ് ചെയ്യാൻ താൽപ്പര്യമുണ്ടോന്ന് ചോദിക്കും

അവര് പിന്നെ മറുപടി അയക്കാൻ നിക്കില്ല.

ബ്ലോക്ക് ചെയ്യും.

നീ ഒന്ന് ക്ഷമ കാണിക്ക്.

ഒന്ന് സംസാരിച്ച് തുടങ്ങുമ്പോൾ

ഇത് ചോദിച്ചാൽ

അവർക്ക് എങ്ങനാ,

പെണ്ണുങ്ങൾ അല്ലേ.

അവർക്ക് കുറച്ച് ഇമോഷണൽ കണക്ഷൻ വേണം.

ഇൻ്റിമസി തോന്നണം.

സേഫ്റ്റി തോന്നണം.

അതൊക്കെ തോന്നണം എന്നുള്ളവർ ആണല്ലോ ഇതില് കേറാ.

ഒന്ന് പോടാ,

കൂട്ടുകാരനോട് തർക്കിക്കും.

ഒരു വർഷം ഇരുന്നിട്ട് ആകെ രണ്ട് തവണ അല്ലേ നടന്നുള്ളൂ.

അത് ഇതുകൊണ്ടാ.

കൂട്ടുകാരൻ കളിയാക്കും.

നിനക്ക് ഒന്നല്ലേ നടന്നുള്ളൂ

അവനേം കളിയാക്കും.

എനിക്ക് ഒന്നേ വേണ്ടൂ.

അതിപ്പോ കൂടെ ഉണ്ട് .

ഇനീം കൂടെ കാണും.

വെല്ലോൻ്റെം ഒപ്പം പോകുമ്പോ ഇത് പറയണം.

ലോകത്തോട് മൊത്തമുള്ള വെറുപ്പ് അവളോട് തീർക്കും.

സോമോടോ ആപ്പ് തുറക്കും.

പോക്കറ്റ് ബാലൻസ് നോക്കും.

വാടക, വാട്ടർ ബിൽ, കറൻ്റ് ബിൽ,

പെട്രോൾ, വണ്ടിടെ പണി, റീചാർജ്,

പറ്റ്, പുത്യേ ഷൂ, ഷഡ്ഡി , പുത്യേ ജീൻസ്, സൺ ഗ്ലാസ്, സലൂൺ പോക്ക്, സിനിമാ പോക്ക്.

ഉച്ചക്ക് പതിനൊന്ന് മുതൽ പുലർച്ച നാല് വരെ ഓടാൻ ബുക്ക് ചെയ്യും .

ഒരു പാക്കറ്റ് ടൈഗർ ബിസ്കറ്റും

ഒരു കുപ്പി വെള്ളവും പവർ ബാങ്കും എടുത്ത് പണിക്കിറങ്ങും.

ഹോട്ടലുകൾക്ക് മുന്നിൽ വെയ്റ്റ് ചെയ്യുമ്പോൾ

ഡേറ്റിംഗ് ആപ്പുകളിൽ തോണ്ടും.

ഭംഗിയുള്ള സ്ത്രീകളെ , പെൺകുട്ടികളെ

റോഡിലും ഹോട്ടലിലും

ഫുഡ് കൊണ്ട് കൊടുക്കുമ്പോഴും

കാമുകീ കാമുകന്മാരെ കാണുമ്പോഴും

തോണ്ടുന്നതിൻ്റെ സ്പീഡ് കൂടും.

ലിമിറ്റ് കഴിയുമ്പോൾ

ഇൻസ്റ്റയിലും ഫേസ്ബുക്കിലും ശ്രമം നടത്തും.

ഒരു മാച്ച് വരും.

നാല്പത്തിമൂന്നുകാരി നീത.

ഇത്രേം സുന്ദരിയായ ഒരു സ്ത്രീയെ ഇതിൽ മുന്നെ കണ്ടിട്ടില്ലല്ലോ എന്ന് തോന്നും.

ഫോട്ടോസ് വീണ്ടും വീണ്ടും നോക്കും.

ഒറിജിനൽ തന്നെ എന്ന് ഉറപ്പ് വരുത്തും.

നാലാമത്തെ ചോദ്യം ചോദിക്കും.

അവര് താല്പര്യമുണ്ട് പറയും.

നമ്പർ കൈ മാറും.

വിളിക്കും.

സംസാരിക്കും.

അവരുടെ അഴകിനെ പുകഴ്ത്തും.

സാരീയിലുള്ള കൂടുതൽ ഫോട്ടോസ് അവര് അയച്ച് കൊടുക്കും.

കണ്ട് ആസ്വദിക്കും.

സോമൊടോ കുറച്ച് നേരം ഓഫ്‌ലൈൻ ആക്കും.

തൊട്ടടുത്ത ഹോട്ടലിൽ കേറി സ്വയംഭോഗം ചെയ്യും.

കൂട്ടുകാരനോട് പറയുമ്പോൾ

എന്തേലും പണിയാകോന്ന്

ഡൗട്ട് പറയും.

എന്തായാലും ഒരു കരുതൽ വേണംന്ന്  പറയും.

പണി എങ്കിൽ പണി.

വരുന്നിടത്ത് വെച്ച് കാണാംന്ന്  പറഞ്ഞ്,

പോകാൻ തീരുമാനിക്കും.

ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക്

അവരുടെ ഫ്ലാറ്റിലെത്തും.

വാതിൽ തുറന്ന്,

ചിരിച്ച് ,

അവര് ഒന്ന് ഹഗ് ചെയ്യും.

ഉമ്മ വെക്കാൻ തുടങ്ങവെ

അവര് ചിരിച്ച് കൊണ്ട്

നിർത്തും.

പതിയെ പതിയെ,

സമയം ഉണ്ടല്ലോ എന്ന് പറഞ്ഞ്

അവര് മാറി നിക്കും.

സോറിയും പറയും.

തനിയെ സോറി വായയിൽ നിന്ന് വരും.

പെട്ടെന്ന് കരുതി ഉമ്മ വെക്കാൻ പോകാണ്

എന്ന് ചമ്മി ചമ്മി പറയും.

തിരക്കുള്ള ആളാണ്,

തീരെ ക്ഷമയില്ല എന്നൊക്കെ അപ്പോളെ മനസ്സിലായി.

പക്ഷെ തനിക്ക് ഇത് ആദ്യ അനുഭവമാണ്.

ടൈം വേണം.

നേരിട്ട് സംസാരിക്കണം.

നമുക്ക് ആദ്യം ഒരു ചായ കുടിച്ചാലോ

എന്ന് പറയും.

ചായ കുടിക്കുമ്പോൾ

എത്രയോ നാളുകൾക്ക്

ശേഷമാണ് താൻ നല്ലൊരു

ചായ കുടിക്കുന്നത്

എന്ന് തോന്നും.

അത് അവരോട് പറയും.

അവർക്ക് സന്തോഷമാകും.

പക്ഷെ തനിക്ക് ഇത് തന്നെ

കുടിച്ച് മടുത്തു

എന്ന് അവര് പറയും.

തനിക്ക് കുളിക്കണോ?

ഞാൻ വിയർത്തു .

എനിക്ക് കുളിക്കണം എന്ന് പറയും.

കുളിക്കാം എന്ന് തോന്നും.

താൻ ഇത്രേം വൃത്തിയുള്ള

ബാത്ത്റൂമിൽ

കുളിച്ച കാലം മറന്നല്ലോ

എന്ന ചിന്ത വരും കുളിക്കുമ്പോൾ.

സെക്സ് പെട്ടെന്ന് തീരും.

അവർക്ക് തൃപ്തി ആയില്ല

എന്ന് മനസ്സിലാകും.

പക്ഷെ തനിക്ക് പോയല്ലോ.

അത് മതിയെന്ന് മനസ്സ് പറയും.

എന്നാലും വെറുതെ പേരിന് ഒപ്പം കിടക്കും.

കിടക്കുമ്പോൾ അവര് പുറകിലെ

മുറിവുകൾ എങ്ങിനെ വന്നുവെന്ന് ചോദിക്കും.

അത് അവര് എങ്ങിനെ കണ്ടു എന്ന് ആലോചിക്കും.

ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറും.

അവര് എണീറ്റിരിക്കും.

അവരുടെ പുറത്തെ മുറിവുകൾ കാണിക്കും.

എങ്ങിനെയെന്ന് അവരോട് ചോദിക്കാൻ തോന്നും.

ലിവിംഗ് ടുഗതറിൽ

ഉണ്ടായിരുന്ന കാമുകൻ

ബാക്കി വെച്ച മുറിവുകളാണെന്ന് പറയും.

തുടയിലെ,

അരക്കെട്ടിലെ,

കാൽമുട്ടിലെ,

കയ്യിലെ,

മുറിവുകൾ ഓരോന്നായി കാണിക്കും.

രണ്ട് തവണ പോയിട്ടും

താൻ ഇതൊന്നും കണ്ടില്ലല്ലോ

എന്ന് ചിന്തിക്കും.

നമുക്ക് എന്തേലും കഴിച്ചാലോന്ന്

പറഞ്ഞ് അവര് എണീക്കും.

കഴിക്കാനിരിക്കുമ്പോൾ അവര് ഒപ്പമിരുന്ന് വിളമ്പും.

ചോറ് തിന്ന ദിവസം ഓർത്തെടുക്കാൻ ശ്രമിക്കും.

കിട്ടില്ല.

ഇത്രേം രുചിയുള്ള ഭക്ഷണം കഴിച്ച കാലം മറന്നെന്ന് അവരോട് പറയും.

താൻ ഒന്നിൽ കൂടുതൽ കറി വെച്ച കാലം മറന്നെന്ന് അവരും.

അച്ഛൻ തനി കള്ള് കുടിയനായിരുന്നു.

അമ്മയെ ഉപദ്രവിക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല.

തന്നേയും.

തന്റെ ദേഹത്ത് കണ്ട മുറിവുകളെല്ലാം

ആ … മോന്റെയാണ്.

അമ്മക്ക് ഒരു കാമുകനുണ്ടായി.

അയാള് മറ്റൊരു പെണ്ണിനെ കെട്ടിയപ്പോൾ,

അമ്മ തൂങ്ങി.

തള്ള എന്നെ കുറിച്ച് ഒന്ന് ആലോചിച്ച് പോലുമില്ല.

ഒരു ദിവസം തന്ത എങ്ങോട്ടോ യാത്രയായി.

വീടും പറമ്പും ബാങ്കും നാട്ടുകാരുമായി കൊണ്ട് പോയി.

ഞാൻ നടന്നു.

നടന്നു.

നടന്നു.

ഓടി.

ഓടി.

ഓടി.

ഒരിക്കൽ അയാള് കുറച്ച് കാശ് അയച്ച് തന്നു.

എന്റെ അഡ്രസ്സ് തപ്പി പിടിച്ച്.

ഞാനത് കഞ്ചാവ് റോള് ചെയ്ത് വലിച്ചു.

പിന്നെ കുറെ അടുപ്പിലിട്ടു.

ഇനി മേലിൽ അയക്കരുതെന്ന് പറഞ്ഞു.

പറഞ്ഞ് തീരുമ്പോൾ ചോറില് കണ്ണീര് വീഴും.

അവര് കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വെക്കും.

രണ്ട് പേരും കൈ കഴുകി,

മുറിയിലേക്ക് പോകും.

രണ്ട് പേരും പരസ്പരം

മുറിവുകളിൽ ഉമ്മ വെക്കും.

അവരുടെ വയറിൽ,

ലോകത്തേറ്റവും ഭംഗിയുള്ള സ്ത്രീയുടെ,

ലേകത്തേറ്റവും ഭംഗിയുള്ള വയറിൽ

തല വെച്ച് കിടക്കുമ്പോൾ കണ്ണീര് വരും.

ഓർഗാസത്തിന്റെ കണ്ണീര്.

ഇതാണല്ലേ അത്?

സെക്സ്.

ഇന്റിമസി.

എന്ന് മനസ് പറയും.

അവരെ നോക്കുമ്പോൾ

ശാന്തമായി ഒഴുകുന്ന പുഴ പോലെയെന്ന് തോന്നും.

നെറ്റിയിൽ ഉമ്മ വെക്കും.

കണ്ണിൽ ഉമ്മ വെക്കും.

കണ്ണീരിൽ ഉമ്മ വെക്കും.

ഇനിയെന്നെ വിളിക്കുമോ

ഇല്ലേന്ന് അറിയില്ല.

വിളിച്ചാൽ മാത്രം വരുമെന്ന്

ഒരു മെസേജ് അയച്ചിട്ട്

ഇറങ്ങിപ്പോരും.

Vineeth Valsala Vijayan

Post Views: 24
2
Vineeth Vijayan

Writer

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.