Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുറിവ്
കഥ ജീവിതം ബന്ധങ്ങൾ വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

മുറിവ്

By Vineeth VijayanMarch 19, 2024Updated:March 23, 20244 Comments2 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

റൂമിലേക്ക് പോകുന്ന വഴി, ജയിൽ ഗേറ്റിൻ്റെ പുറത്ത് നിന്ന് ഒരു പാക്കറ്റ് ചപ്പാത്തി വാങ്ങി. ചെന്നിട്ട് ചോറ് വെച്ച് വരുമ്പോഴേക്കും നേരം വൈകും എന്നത് കൊണ്ട്.

റൂമിലെത്തി, ഡ്രസ്സ് മാറി, കഴിക്കാൻ കറിയുമെടുത്ത് ഇരുന്ന്, ചപ്പാത്തി പാക്കറ്റിൽ നിന്ന് മൂന്ന് എണ്ണം എടുത്ത് പ്ലേറ്റിലിട്ടു.

മൂന്നാമത്തെ ചപ്പാത്തിക്ക് താഴെ ഒരു വെള്ള പേപ്പർ.

തുറന്ന് നോക്കിയപ്പോൾ ഒരു കത്താണ്.

” ഈ കത്ത് ആരുടെ കയ്യിലാണ് കിട്ടുക എന്ന് എനിക്കറിയില്ല. കിട്ടുന്ന ആള് ദയവായി എനിക്കൊരു ഉപകാരം ചെയ്യണം. പ്ലീസ്.

ഇതില് ഒരു അഡ്രസ്സ് വെക്കുന്നുണ്ട്. ഇതൊന്ന് നേരിട്ട് കൊണ്ട് കൊടുക്കുമോ ? അയച്ചിട്ട് കാര്യമില്ല എന്നത് കൊണ്ടാണ്.

പ്ലീസ്.

പ്രിയപ്പെട്ട ജാൻസിക്ക്,

ഒരു തവണയെങ്കിലും നീയെന്നെ കാണാൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അല്ല, ആഗ്രഹിച്ചു. സ്വപ്നം കണ്ടു.

വരാതെ ആയപ്പോൾ മനസിലായി ഞാൻ നിൻ്റെ മനസ്സിലും ശരീരത്തിലും ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങിയിട്ടില്ല.

ഇനി ഉണങ്ങുകയുമില്ല.

എനിക്ക് മറക്കാനോ, പൊറുക്കാനോ പറയാനുള്ള ഒരു യോഗ്യതയുമില്ല എന്നും അറിയാം. എന്നാലും ഇങ്ങനെ ഒന്ന് എഴുതണം തോന്നി.

സതീശൻ പറഞ്ഞ് അറിഞ്ഞിരുന്നു.

നിനക്ക് പുതിയ അടുപ്പം ആയതും, അയാള് നിന്നേം മക്കളേം വളരെ ബഹുമാനത്തോടെ സ്നേഹിക്കുന്നു, നോക്കുന്നു എന്ന്.

മാത്രല്ല അവൻ ചോദിച്ചു എന്നോട്, അയാളെ അങ്ങ് തീർക്കണമോന്ന്.

ഞാൻ വേണ്ടെന്ന് പറഞ്ഞു.

നീയും കുഞ്ഞുങ്ങളും സ്നേഹവും ബഹുമാനവും പരിഗണനയുമൊക്കെ അർഹിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഒരു പയ്യനെ കൊണ്ട് വന്നിട്ടുണ്ട്.

പത്തൊമ്പത് ആയുള്ളൂ.

അമ്മയെ അടിച്ച രണ്ടാനച്ഛൻ്റെ കൈ അറത്ത കേസാണ്.

എൻ്റെ ചെറുപ്പത്തില്, അച്ഛൻ അമ്മയെ അടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നും കണ്ടിട്ടുണ്ട് എന്ന് വേണേൽ പറയാം.

പെണ്ണുങ്ങള് പെണ്ണുങ്ങളെ പോലെ നിക്കണമെന്ന് പറഞ്ഞാകും അടിയും, ഇടിയും തെറിവിളിയും.

ഞാൻ അനിയത്തിയെ അടിക്കുമ്പോഴൊക്കെ അതാണ് പറഞ്ഞിരുന്നത്.

ആദ്യ കാമുകി സീനയെ അടിക്കുമ്പോൾ,

നിന്നെ അടിക്കുമ്പോൾ,

നമ്മുടെ ചെറുതിനെ അടിക്കുമ്പോഴെല്ലാം.

കുഞ്ഞോനെ ഞാൻ അടിച്ചത് ഓർക്കുന്നേയില്ല.

ദിലീപിൻ്റെ പെണ്ണിന് ഏതോ ഒരുത്തനേറ്റ് ബന്ധം ഉണ്ടെന്നറിഞ്ഞപ്പോൾ വണ്ടി ഇടിച്ചോ, പെട്രോൾ ഒഴിച്ചോ തീർക്കാൻ സുരേഷ് പറഞ്ഞപ്പോൾ സപ്പോർട്ട് ചെയ്ത കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.

ഗോപിക്ക് കല്യാണത്തിന് ശേഷവും ലാസർ മുതലാളിയുടെ ഭാര്യക്കൊപ്പം കൂടാൻ വേണ്ടി റൂം സെറ്റ് ചെയ്ത് കൊടുത്തിരുന്നത് ഞാനാണ്.

എന്തോ ഇതൊക്കെ വെറുതെ പറഞ്ഞെന്ന് മാത്രം.

നിന്നോട് ചെയ്ത ശരികേടുക്കൾക്ക് ഒരു കണക്കുമില്ലെന്ന് ഇന്നെനിക്കറിയാം.

കള്ളക്കടത്ത് നടത്തിയിട്ടും, ഗുണ്ടായിസം കാണിച്ചിട്ടായാലും ഒരു കുറവും  വരുത്താതെ നോക്കുന്നില്ലേന്ന് പറഞ്ഞിരുന്നത് എത്ര മണ്ടത്തരം ആണെന്ന്, എത്ര ശരികേട് ആണെന്ന് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്.

ഇനി അതുകൊണ്ട് കാര്യമില്ലെന്നും അറിയാം.

എങ്കിലും.

മാ…”

ഞാൻ വായന നിർത്തി.

വിശപ്പ് പോയി.

കഴിക്കാൻ എടുത്തത് മൂടി വെച്ചു.

കുറച്ച് കഴിഞ്ഞ് രേഷ്മയെ വിളിച്ചു.

കഴിഞ്ഞ ആഴ്ച, കൂട്ടുകാർക്കൊപ്പം വെള്ളമ്മടി ആയിരുന്നില്ല എന്നും, ഏതോ പെണ്ണിൻ്റെ ഒപ്പം ആയിരുന്നുവെന്നുമുള്ള അവളുടെ സംശയം സത്യമായിരുന്നുവെന്ന് പറഞ്ഞു. മുമ്പും ഉണ്ടായിട്ടുള്ള പല സംശയങ്ങളും ശരിയായിരുന്നുവെന്ന് പറഞ്ഞു.

അപ്പോഴൊക്കെ തെറി വെളിച്ചും അടിച്ചും ഇടിച്ചും ഒരു മനുഷ്യനെന്ന പരിഗണന കാണിക്കാതെ പെരുമാറിയതിന് മാപ്പ് പറഞ്ഞു.

മുന്നോട്ട് പോകണമെങ്കിൽ പോകാം,

ഇല്ലെങ്കിലും കുഴപ്പമില്ല.

എനിക്ക് മനസ്സിലാകും.

ശല്യം ചെയ്ത് പിന്നാലെ വരില്ല എന്ന് ഉറപ്പ് കൊടുത്തു.

കത്ത് കൊടുക്കാൻ പിറ്റേന്ന് തന്നെ അഡ്രസിലേക്ക് വണ്ടി കേറി.

രേഷ്മ ഇതുവരെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ടില്ല.

Vineeth Valsala Vijayan

Post Views: 22
3
Vineeth Vijayan

Writer

4 Comments

  1. Shreeja R on March 20, 2024 10:08 AM

    👌👌

    Reply
    • shybi shaju on April 2, 2025 7:33 PM

      👌👌👍

      Reply
  2. Seenanavaz on March 19, 2024 2:50 PM

    ജീവിതങ്ങൾ🙏

    Reply
  3. sabira latheefi on March 19, 2024 2:43 PM

    👍🏻👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.